KCBC Jagratha Commission

KCBC Jagratha Commission Social Harmony and Vigilance Commission is an official body of the Kerala Catholic Bishops’ Council

26/07/2026

ഡോ. കെ. എസ്. രാധാകൃഷ്ണന്റെ വർഗീയ ദുരാരോപണങ്ങൾക്ക് കത്തോലിക്കാ അൽമായ നേതാക്കളുടെ മറുപടി

ഡൽഹിയിൽ നടന്ന വിദ്യാർത്ഥി സമരത്തെ പിന്തുണച്ച ഒറ്റ കാരണത്താൽ കത്തോലിക്കാ വൈദികർക്കും ഈശോസഭയ്ക്കും ക്രൈസ്തവർക്കുമെതിരെ തികഞ്ഞ വ്യാജ ആരോപണങ്ങളും രാജ്യദ്രോഹ പരാമർശങ്ങളും നടത്തിയിരിക്കുകയാണ് ഡോ. കെ എസ് രാധാകൃഷ്ണൻ എന്ന ബിജെപി നേതാവ്. ഒരിക്കൽ കാലടി സംസ്കൃത സർവകകശാലയുടെ വൈസ് ചാൻസലറും പി എസ് സി ചെയർമാനും ആയിരുന്ന, സാംസ്‌കാരിക നേതാക്കളിൽ ഒരാളായി ഒരിക്കൽ പരിഗണിക്കപ്പെട്ടിരുന്ന ഒരു വ്യക്തി വർഗീയ തിമരം ബാധിച്ച് ഇത്തരത്തിൽ യാതൊരു അടിസ്ഥാനവും ഇല്ലാത്ത അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് കേരളത്തിന് മുഴുവൻ നാണക്കേടാണ്. കെഎസ് രാധാകൃഷ്ണന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ കേരള കത്തോലിക്കാ സഭയിലെ പ്രമുഖ അത്മായ നേതാക്കൾ പ്രതികരിക്കുന്നു.

അറുപതാമത്‌ ലോക സാമൂഹ്യ സമ്പർക്ക മാധ്യമ ദിനാചരണം - 2026 മെയ് 17"മനുഷ്യശബ്ദങ്ങളെയും മുഖങ്ങളെയും സംരക്ഷിക്കുക" (ലിയോ പതിനാല...
17/05/2026

അറുപതാമത്‌ ലോക സാമൂഹ്യ സമ്പർക്ക മാധ്യമ ദിനാചരണം - 2026 മെയ് 17

"മനുഷ്യശബ്ദങ്ങളെയും മുഖങ്ങളെയും സംരക്ഷിക്കുക" (ലിയോ പതിനാലാമൻ പാപ്പ)

ഓരോ മനുഷ്യമുഖവും ശബ്ദവും ദൈവത്തിന്റെ പ്രതിച്ഛായയാണെന്നും അത് സവിശേഷമായ ഒരു വ്യക്തിത്വം വഹിക്കുന്നുവെന്നും മാർപാപ്പ ഓർമിപ്പിക്കുന്നു. വാർത്താവിനിമയം എന്നത് കേവലം വിവരങ്ങൾ കൈമാറലല്ല, അത് വ്യക്തികൾ തമ്മിലുള്ള ആഴത്തിലുള്ള കൂടിക്കാഴ്ചയാണ്.
ഡിജിറ്റൽ ഉപകരണങ്ങൾ മനുഷ്യസാന്നിധ്യത്തെ അനുകരിക്കുമ്പോൾ, ആശയ വിനിമയത്തിന്റെ ആഴവും ഉത്തരവാദിത്വവും നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്ന് പാപ്പ മുന്നറിയിപ്പ് നൽകുന്നു.

മുഖവും ശബ്ദവും ഓരോ വ്യക്തിയുടെയും അനന്യത ആണ്. എന്നാൽ നിർമ്മിത ബുദ്ധിപോലുള്ള നൂതന സംവിധാനങ്ങൾ മനുഷ്യ സ്വരങ്ങളെയും മുഖങ്ങളെയും അനുകരിക്കുകയും, അൽഗോരിതങ്ങൾ വൈകാരിക പ്രതികരണങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്ന കാലമാണിത്. ഈ സാഹചര്യത്തിൽ വൈകാരികതയ്ക്ക് ഉപരിയായി വിചിന്തനവും ധാർമ്മികതയും മനുഷ്യത്വവും മുറുകെപിടിച്ചുകൊണ്ടു ആശയവിനിമയ രംഗത്തു പ്രവർത്തിക്കാൻ നാം കടപ്പെടുത്തിരിക്കുന്നു.

നമ്മുക്ക് ചുറ്റുമുള്ള ഡിജിറ്റൽ ലോകത്തെ വിവേകത്തോടെ സമീപിക്കാനും, അപരന്റെ അന്തസ്സിനെ മാനിക്കുന്ന ഒരു സംവേദന സംസ്കാരം വളർത്തിയെടുക്കാനും ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു.

*നിയുക്ത സര്‍ക്കാരിന് കെ.സി.ബി.സി.യുടെ ആശംസകള്‍**ജനപക്ഷ വികസനത്തിനും സാമൂഹിക ഐക്യത്തിനും മുന്‍ഗണന നല്‍കണം*കൊച്ചി : നിയുക...
14/05/2026

*നിയുക്ത സര്‍ക്കാരിന് കെ.സി.ബി.സി.യുടെ ആശംസകള്‍*

*ജനപക്ഷ വികസനത്തിനും സാമൂഹിക ഐക്യത്തിനും മുന്‍ഗണന നല്‍കണം*

കൊച്ചി : നിയുക്ത മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന മന്ത്രിസഭയ്ക്കും തെരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികള്‍ക്കും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഹൃദയംഗമമായ ആശംസകള്‍. ജനങ്ങള്‍ അര്‍പ്പിച്ച വലിയ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ ഭരണം കാഴ്ചവയ്ക്കാനും പുതിയ സര്‍ക്കാരിന് സാധിക്കട്ടെയെന്ന് കെ.സി.ബി.സി. പ്രസിഡന്റ് ആര്‍ച്ച് ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കല്‍ ആശംസിച്ചു.

ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനയിലും അധിഷ്ഠിതമായ സമഭാവനയും സഹവര്‍ത്തിത്വവുമാകണം പുതിയ ഭരണകൂടത്തിന്റെ മുഖമുദ്ര. വിഭാഗീയതകള്‍ക്കും ചേരിതിരിവുകള്‍ക്കും അതീതമായി സകലരെയും ഉള്‍ക്കൊള്ളുന്ന ഒരു വികസന സംസ്‌കാരം സംസ്ഥാനത്ത് വളര്‍ന്നുവരേണ്ടതുണ്ട്. നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള സര്‍ക്കാരിന്റെ എല്ലാ ജനപക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കത്തോലിക്കാ സഭയുടെ പൂര്‍ണ്ണമായ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.

സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധങ്ങളായ ആനുകാലിക പ്രതിസന്ധികള്‍ക്ക് ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയണം. പ്രത്യേകിച്ച്, മലയോര കര്‍ഷകരും തീരദേശ ജനതയും നേരിടുന്ന ഗൗരവകരമായ ജീവല്‍പ്രശ്‌നങ്ങള്‍ പരിഗണന അര്‍ഹിക്കുന്നു. അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രത്യേക പദ്ധതികളും സജീവമായ ഇടപെടലുകളും അനിവാര്യമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.

സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കേരളത്തിന്റെ പാരമ്പര്യമായ സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനും ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തന ശൈലി പുതിയ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കേരളത്തിലെ കത്തോലിക്കാ സമൂഹം വിശ്വസിക്കുന്നു. നവകേരളത്തിന്റെ ശില്പികളാകാന്‍ നിയോഗം ലഭിച്ച എല്ലാ ജനപ്രതിനിധികള്‍ക്കും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സര്‍വ്വേശ്വരന്‍ തുണയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ഫാ. തോമസ് തറയില്‍
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗിക വക്താവ്,
ഡയറക്ടര്‍ പിഒസി, പാലാരിവട്ടം

2026 ഏപ്രിൽ 24-ലുണ്ടായ ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തിൻ്റെ ഉത്തരവ്, മാതൃത്വത്തെയും ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവക...
27/04/2026

2026 ഏപ്രിൽ 24-ലുണ്ടായ ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തിൻ്റെ ഉത്തരവ്, മാതൃത്വത്തെയും ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെയും കുറിച്ചുള്ള ആധുനിക നിയമവ്യാഖ്യാനങ്ങൾ മാനുഷികതയുടെ ധാർമ്മികബോധത്തെ എത്രത്തോളം മുറിപ്പെടുത്തുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

കുഞ്ഞ് ജനിച്ച ശേഷം ദത്തെടുക്കാൻ സംവിധാനങ്ങളുള്ളപ്പോൾ എന്തിന് ഈ ജീവൻ അവസാനിപ്പിക്കണം എന്ന സർക്കാർ നിലപാടിനെ, ദത്തെടുക്കൽ എന്ന സാധ്യത നിലനിൽക്കുന്നതുകൊണ്ട് മാത്രം ഒരു സ്ത്രീയെ തന്റെ താല്പര്യത്തിന് വിരുദ്ധമായി ഗർഭം തുടരാൻ നിർബന്ധിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

*ജീവനെടുക്കാൻ അനുവദിക്കുന്ന നൈതികക്രൂരതകൾ*

വായിക്കാൻ:

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMIസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ 2026 ഏപ്രിൽ 24-ലുണ്ടായ ഭാരതത്തിന്റെ പരമോന്നത നീതിപീഠത....

.... ഭാഷയെക്കുറിച്ചുള്ള ആഴമുള്ള പഠനം, ഭാഷയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളെക്കുറിച്ചുള്ള ഗവേഷണവും ആവശ്യപ്പെടുന്നുണ്ട്. അ...
18/04/2026

.... ഭാഷയെക്കുറിച്ചുള്ള ആഴമുള്ള പഠനം, ഭാഷയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളെക്കുറിച്ചുള്ള ഗവേഷണവും ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയാണ് അച്ചടി മുതലായവയുടെ ചരിത്രവും നിർണ്ണായകമായി മാറുന്നത്. അത്തരം വിഷയങ്ങളിൽ ഏതു വശങ്ങളിലേക്ക് സഞ്ചരിച്ചാലും നാം ചെന്നെത്തുന്നത് മിഷനറിമാരുടെ മുന്നിലാണ് എന്നുള്ളതാണ് വാസ്തവം. ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടിയല്ല, ലോകത്തിലെ മുഴുവൻ ആളുകളുടെയും മനസിനെ വിമലീകരിക്കുന്നതിനുവേണ്ടി ഇറങ്ങിത്തിരിച്ച ഒരു കൂട്ടം ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുകയും തങ്ങളുടെ ദൗത്യം പൂർത്തീകരിക്കുകയും ചെയ്യുമ്പോൾ അത് സുവിശേഷ പ്രഘോഷണം എന്ന ഒരു പ്രവൃത്തിക്ക് അപ്പുറത്തേയ്ക്കാണ് എത്തിച്ചേരുന്നത്. സമൂഹത്തെയും ഭാഷയെയും കാലത്തെയും ചരിത്രത്തെയും മെച്ചപ്പെടുത്തിയെടുക്കുകയാണ് മിഷനറിമാർ ചെയ്തത്...
... ഡിക്ഷ്ണറികൾ ഒന്നുപോലും മാതൃകയായി ഇല്ലാതിരുന്ന ഒരു കാലത്ത് ശൂന്യതയിൽനിന്ന് അത്തരമൊന്ന് നിർമ്മിച്ചയാളാണ് ഡോ. ഹെർമൻ ഗുണ്ടർട്ട്. ഇന്ന് സാധാരണ മലയാളികളുടെ ഭാഷയുടെ അടിത്തറയായി നിലകൊള്ളുന്നത് അദ്ദേഹത്തിന്റെ അധ്വാനമാണ്. പൊതുവെ എല്ലാവരും കരുതുന്നതുപോലെ സുവിശേഷ പ്രഘോഷണത്തിന് വന്ന ആൾ ആയിരുന്നില്ല ഹെർമൻ ഗുണ്ടർട്ട്. അദ്ദേഹം അധ്യാപകനായാണ് ഇന്ത്യയിലെത്തിയത്....
... ക്രൈസ്തവ മിഷനറിമാരുടെ അതുല്യസംഭാവനയായ ഭാഷ ക്രൈസ്തവർക്കെതിരായ ആശയ പ്രചാരണങ്ങളിലും മാറ്റിനിർത്താനാവില്ല എന്നുള്ളത് ക്രൂരമായ ഒരു തമാശകൂടിയാണ്....

2023 ഡിസംബർ 16ന് പി.ഒ.സിയിൽ വച്ച് നടത്തിയ ജാഗ്രത സദസ്സിൽ ഡോ. വള്ളിക്കാവ് മോഹൻദാസ് നടത്തിയ പ്രഭാഷണത്തിന്റെ ലേഖന രൂപം

പൂർണ്ണമായി വായിക്കാൻ👇🏻

https://kcbcjagratha.org/contributions-made-by-missionaries-to-the-malayalam-language/

ഡോ. വള്ളിക്കാവ്‌ മോഹൻദാസ്‌ (2023 ഡിസംബർ 16ന് പി.ഒ.സിയിൽ വച്ച് നടത്തിയ ജാഗ്രത സദസ്സിൽ ഡോ. വള്ളിക്കാവ് മോഹൻദാസ് നടത്തി.....

എഫ്.സി.ആർ.എ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമോ? 2026 ലെ എഫ്.സി.ആർ.എ നിയമ ഭേദഗതി ബില്ലിന് പിന്നിലെ ആശങ്കകളുടെ അടിസ്ഥാനമെന്ത്? ന...
08/04/2026

എഫ്.സി.ആർ.എ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമോ?

2026 ലെ എഫ്.സി.ആർ.എ നിയമ ഭേദഗതി ബില്ലിന് പിന്നിലെ ആശങ്കകളുടെ അടിസ്ഥാനമെന്ത്? നിയമ വിദഗ്ധനും ചാർട്ടേർഡ് അക്കൗണ്ടന്റുമായ CA. പള്ളിവാതുക്കൽ ജോസഫ് ജോണി (BSc., FCA) വിശദീകരിക്കുന്നു.

എഫ്‌സിആർഎ നിയമങ്ങളുടെ ചരിത്രം
2020 നിയമ പരിഷ്കരണത്തിന്റെ സവിശേഷതകൾ
2026 നിയമപരിഷ്കരണത്തിലെ യഥാർത്ഥ അപകടങ്ങൾ

fans

2026 ലെ എഫ്.സി.ആർ.എ നിയമ ഭേദഗതി ബില്ലിന് പിന്നിലെ ആശങ്കകളുടെ അടിസ്ഥാനമെന്ത്? നിയമ വിദഗ്ധനും ചാർട്ടേർഡ് അക്കൗണ്ടന്....

എഫ്‌സിആര്‍എ ബില്ല് പാര്‍ലമെന്ററി സബ്ജക്റ്റ് കമ്മറ്റിക്ക് വിടണം:പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കെസിബിസി കത്തയച്ച...
01/04/2026

എഫ്‌സിആര്‍എ ബില്ല് പാര്‍ലമെന്ററി സബ്ജക്റ്റ് കമ്മറ്റിക്ക് വിടണം:
പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കെസിബിസി കത്തയച്ചു

കൊച്ചി: ആഭ്യന്തര വകുപ്പ് മാര്‍ച്ച് 25 ന് ലോക്‌സഭയില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ - 2026 ലെ പല വകുപ്പുകളും ഭരണഘടന ഉറപ്പു നല്കുന്ന മൗലിക അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണെന്ന് മാര്‍ച്ച് 31 ന് ഓണ്‍ലൈന്‍ ആയി സമ്മേളിച്ച കേരള കത്തോലിക്കാ മെത്രാന്‍ സമിതി (KCBC) വിലയിരുത്തി. മത-ജാതി ഭേദമന്യേ നിരവധി സന്നദ്ധ സംഘടനകള്‍ ഈ രാജ്യത്ത് പൊതുജന സേവനത്തിനായി പടുത്തുയര്‍ത്തിയ ഉപവി സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുതല്‍ ആരാധനാലയങ്ങള്‍ വരെയുള്ളയുള്ളവപോലും അനായാസമായി പിടിച്ചെടു ക്കാനാകുന്ന അധികാര ദുര്‍വിനിയോഗത്തിന്റെ നിരവധി സാധ്യതകള്‍ ഈ ഭേദഗതികളിലൂടെ സംജാതമാകുന്നത് ആശങ്കാജനകമാണ്.

കത്തോലിക്കാസഭയുടേതുള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിച്ചുവരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കി നല്‍കാത്ത സാഹചര്യം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. അതിനുപുറമേ, അനിയന്ത്രിത അധികാരത്തോട് കൂടിയുള്ള പുതിയ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ സന്നദ്ധ സേവന മേഖലയില്‍ മതപരവും വര്‍ഗീയവുമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയാകും. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ബില്ല് പൊതു സമൂഹത്തിലോ പാര്‍ലമെന്റിലോ വിശദമായ ചര്‍ച്ചയ്ക്ക് പോലും വന്നിട്ടില്ല. ആയതിനാല്‍ കൂടുതല്‍ പഠനത്തിനും ചര്‍ച്ചക്കുമായി ഈ ബില്ല് പാര്‍ലമെന്ററി സബ്ജക്റ്റ് കമ്മറ്റിക്ക് വിടണമെന്ന് കെസിബിസി സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രസ്തുത ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കെസിബിസി കത്തയച്ചു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ 32 കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ പങ്കെടുത്തു.

ഫാ. തോമസ് തറയില്‍
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍,
ഔദ്യോഗിക വക്താവ്, കെസിബിസി.

31/03/2026

കീഴ്പ്പെടുത്താനോ പിടിച്ചെടുക്കാനോ? എഫ്‌സിആർഎ ഭേദഗതി ബിൽ 2026

വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ (എഫ്‌സിആർഎ ഭേദഗതി ബിൽ 2026) മാർച്ച് 25 ന് ലോകസഭയിൽ അവതരിപ്പിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞത് വിദേശ ധനസഹായം ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നവരെയും വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നവരെയും ലക്ഷ്യമിട്ടാണ് ഈ ബിൽ കൊണ്ടുവരുന്നത് എന്നാണ്. മതപരിവർത്തന നിരോധന നിയമം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടപ്പാക്കപ്പെട്ടത് ചോദ്യം ചെയ്തുള്ള പരാതികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഭരണഘടന നല്കുന്ന മൗലിക അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്ന, മതം നോക്കി വേട്ടയാടാൻ അനുവദിക്കുന്ന മതപരിവർത്തന നിരോധന നിയമത്തിന്റെ ലക്ഷ്യങ്ങൾതന്നെയാണ് ഏറെക്കുറെ എഫ്‌സിആർഎ ഭേദഗതി ബില്ലിനും ഉള്ളതെന്ന് ഉത്തരവാദിത്വപ്പെട്ട മന്ത്രി തന്നെ പ്രഖ്യാപിക്കുമ്പോൾ രാജ്യത്തെ കീഴടക്കുന്ന വർഗീയതയുടെ അപകടം കൂടുതൽ വ്യക്തമാകുകയാണ്.

രാജ്യത്തിന്റെ ദേശീയ താൽപ്പര്യവും സുരക്ഷയും മുൻനിർത്തി വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായങ്ങളുടെ വിനിയോഗം നിയന്ത്രിക്കാനായി 2010-ൽ നിലവിൽ വന്ന ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (FCRA), വിവിധ കാലഘട്ടങ്ങളിലെ ഭേദഗതികളിലൂടെ ഇന്ന് സാമൂഹിക സേവന സന്നദ്ധ സംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും പ്രവർത്തനസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ഒന്നായി രൂപാന്തരപ്പെട്ടിരിക്കുന്നു. വിദേശ സംഭാവനകളുടെ ക്രയവിക്രയങ്ങളിന്മേലുള്ള മേൽനോട്ടത്തിനുമപ്പുറം, ദശകങ്ങൾക്കൊണ്ട് പടുത്തുയർത്തിയ കാരുണ്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ ഭരണകൂടത്തിന് അനായാസമായി പിടിച്ചെടുക്കാനാകുന്ന അധികാര ദുർവിനിയോഗത്തിന്റെ അനന്ത സാധ്യതകളും സാഹചര്യങ്ങളുമാണ് ഈ ഭേദഗതികളിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

അതിരുകൾ വേലികെട്ടിത്തിരിക്കാത്ത ആഗോള സാഹോദര്യവും സേവനമനസ്കതയും സുമനസുകളുടെ സംഭാവനകളായി ഇവിടെയും അനേകർക്ക് കൈത്താങ്ങായിട്ടുണ്ട് എന്നത് വിസ്മരിച്ച് മതം നോക്കി സേവനങ്ങളെ വിധിക്കുന്ന സമീപനത്തിന്റെ മറ്റൊരു അടയാളമാണ് ഈ ഭേദഗതിയും. വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹിക മേഖലകളിലെ സ്ഥാപനങ്ങളെ മുൻകാല പ്രാബല്യത്തോടെ ലക്ഷ്യം വെക്കുന്ന ഈ പരിഷ്കാരം, ജനാധിപത്യ മൂല്യങ്ങളെയും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും ഹനിക്കുന്ന കടുത്ത നീതിനിഷേധത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുമെന്നത് വ്യക്തമാണ്. ജനാധിപത്യ ബോധമുള്ള മതേതരസമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്തവയാണ് പുതുതായി കൂട്ടിച്ചേർക്കപ്പെടാനൊരുങ്ങുന്ന വകുപ്പുകൾ പലതും.

പിടിച്ചെടുക്കലാണോ സുതാര്യത?

എഫ്‌സിആർഎ ബില്ലിലെ ഭേദഗതികൾ ഗവർമെന്റ് അവകാശപ്പെടുന്നതുപോലെ സാമ്പത്തിക ക്രയവിക്രയങ്ങളിലെ സുതാര്യതയെ അല്ല യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നത് എന്നത് വ്യക്തമാണ്. മറിച്ച്, കീഴ്പ്പെടുത്താനും പിടിച്ചെടുക്കാനുമുള്ള അധികാരദുർവിനിയോഗത്തിന്റെ നവ സാധ്യതകളാണ്. ഒരു സാങ്കേതിക പിഴവിന്റെ പേരിലോ അല്ലെങ്കിൽ രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളുടെ പേരിലോ ഒരു എഫ്സിആർഎ ലൈസൻസ് റദ്ദാക്കപ്പെടുമ്പോൾ, ആ സ്ഥാപനത്തിന്റെ എല്ലാ ഭൗതിക സാഹചര്യങ്ങളും സർക്കാർ നിശ്ചയിക്കുന്ന ഒരു അതോറിറ്റിയുടെ (Designated authority) കീഴിലാകുമെന്ന വ്യവസ്ഥ (16 A) അങ്ങേയറ്റം ആശങ്കാജനകമാണ്.

വിദേശ സംഭാവനകളുടെ സഹായത്തോടെ തുടക്കമിട്ടതോ ഇപ്പോഴും അത്തരം സഹായത്തോടെ പ്രവർത്തിച്ചുവരുന്നതോ ആയ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതിലൂടെ അവയുടെ ഭൂമിയും കെട്ടിടങ്ങളും സർക്കാർ ഉടമസ്ഥതയിലാക്കാനും, പിന്നീട് അത് തങ്ങൾക്കനുകൂലമായ ഏജൻസികൾക്കോ വ്യക്തികൾക്കോ കൈമാറാനുമുള്ള വകുപ്പുകളുള്ള (16A (2), 16B) ഈ ഭേദഗതികൾ ഗവർമെന്റ് അവകാശപ്പെടുന്നതുപോലെ സാമ്പത്തിക ക്രയവിക്രയങ്ങളിലെ സുതാര്യതയെ അല്ല യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നത് എന്നത് വ്യക്തമാണ്.

ഇതിലുപരിയായി, സെക്ഷൻ 16A (6) പ്രകാരം സർക്കാരിലേക്ക് സ്ഥിരമായി വന്നുചേരുന്ന ആസ്തികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകൾക്കോ ഏജൻസികൾക്കോ കൈമാറാനോ, അല്ലെങ്കിൽ അവ ലേലം ചെയ്ത് വിൽക്കാനോ സർക്കാരിന് അധികാരമുണ്ട്. ഇങ്ങനെ ലേലം ചെയ്യുന്ന ആസ്തികൾക്ക് യഥാർത്ഥ ആധാരങ്ങൾ ഇല്ലെങ്കിൽ പോലും, അതോറിറ്റി നൽകുന്ന സെയിൽ സർട്ടിഫിക്കറ്റ് ഉടമസ്ഥാവകാശത്തിന്റെ അന്തിമ രേഖയായി കണക്കാക്കപ്പെടുമെന്ന് സെക്ഷൻ 16D വ്യക്തമാക്കുന്നു. ഇത് സ്ഥാപനങ്ങളുടെ നിയമപരമായ അവകാശങ്ങളെ പാടെ റദ്ദാക്കുന്ന ഒന്നാണ്.

ഈ നടപടികളെയൊന്നും സിവിൽ കോടതിയുടെ ഉത്തരവുകൾ വഴി തടയാനാവില്ല എന്നതും സെക്ഷൻ 16E (1) പ്രകാരം അതോറിറ്റിയുടെ തീരുമാനങ്ങൾ സിവിൽ കോടതികളുടെ അതേ അധികാരത്തോടെയാണ് നടപ്പിലാക്കപ്പെടുന്നത് എന്നതും ജനാധിപത്യപരമായ നിയമ പോരാട്ടങ്ങൾക്ക് വലിയ വിലങ്ങുതടിയാണ്. ആരാധനാലയങ്ങൾ പോലും ഏറ്റെടുക്കാനും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുവാനുമുള്ള നീക്കങ്ങൾ ഭരണഘടന ഉറപ്പ് നല്കുന്ന മതപരമായ സ്വതന്ത്ര്യത്തിന് എതിരാണ്.

ലക്ഷ്യം വയ്ക്കുന്നത് ആരെയാണ്?

ഈ നിയമ ഭേദഗതി, കേവലം വിദേശ ഫണ്ടിന്റെ വിനിയോഗം നിരീക്ഷിക്കുക/ നിയന്ത്രിക്കുക എന്നതിലുപരി, പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത കാരുണ്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണം ശക്തമാണ്. വിദേശ സഹായം സ്വീകരിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തുക എന്ന വ്യാജേന കൊണ്ടുവരുന്ന ഈ നിയമം യഥാർത്ഥത്തിൽ ലക്ഷ്യം വെക്കുന്നത് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സേവന പ്രസ്ഥാനങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവ സഭകൾ നടത്തുന്ന ചെറുതും വലുതുമായ സ്ഥാപനങ്ങളെയാണെന്നത് പൊതുവെ സംശയിക്കപ്പെടുന്നു.

രാജ്യം സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന കാലഘട്ടങ്ങളിൽ, ലോകമെമ്പാടുമുള്ള ധാരാളം സുമനസുകളുടെ സഹായത്തോടെയാണ് ക്രൈസ്തവസഭകൾ വിദ്യാലയങ്ങളും ആശുപത്രികളും അനാഥാലയങ്ങളും ഉൾപ്പെടെയുള്ള മറ്റ് സാമൂഹിക സേവന കേന്ദ്രങ്ങളും വിവിധ സംസ്ഥാനങ്ങളിൽ പടുത്തുയർത്തിയത്. നിയമപരമായി അന്ന് സ്വീകരിച്ച പണം കൊണ്ട് നിർമ്മിച്ച ആസ്തികൾ, വർഷങ്ങൾക്ക് ശേഷം മാറുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ പുതിയൊരു നിയമം ഉണ്ടാക്കി സർക്കാർ കൈക്കലാക്കാനൊരുങ്ങുന്നത് സാമാന്യ നീതിയുടെ ലംഘനമാണ്.

ക്രൈസ്തവ വേട്ടക്ക് പുതിയ മേഖലകൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വകാര്യ സ്വത്തുക്കൾ ഉള്ളത് ന്യൂനപക്ഷങ്ങൾ, വിശിഷ്യാ ക്രൈസ്തവ സഭകൾക്കാണ് എന്നും അവയൊക്കെയും മതപരിവർത്തനത്തിനാണ് ഉപയോഗിക്കുന്നത് എന്നുമുള്ള അസത്യങ്ങളുടെ വർഗീയ പ്രചാരണങ്ങൾ സർക്കാർ സംവിധാനങ്ങളിലും വ്യാപിക്കുന്നത് കടുത്ത ആശങ്കയാണ് ന്യൂനപക്ഷങ്ങളിൽ ഉളവാക്കുന്നത്. നിർബന്ധിത മതപരിവർത്തനം പോലുള്ള വസ്‌തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് ക്രൈസ്തവ സ്ഥാപനങ്ങളെയും വിശ്വാസികളെയും സമർപ്പിതരെയും വേട്ടയാടുന്ന പ്രവണത വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ, ഈ ഭേദഗതികൾ നിയമമായാൽ ക്രൈസ്തവ വേട്ടക്ക് തത്പരകഷികൾക്ക് പുതിയ മേഖലകൾ തുറന്നുകിട്ടുകയാണ്. നിയമപ്രകാരം ഇത്തരം ദുരാരോപണങ്ങൾ ഉന്നയിച്ച് ലൈസൻസ് സസ്പെൻഡ് ചെയ്താൽ പോലും സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ സർക്കാരിന് സാധിക്കും. പൊതുസമൂഹത്തിന് ലഭിക്കുന്ന അളവറ്റ സേവനങ്ങൾ തടസ്സപ്പെടുത്തുന്നത് മാത്രമല്ല, സ്ഥാപനങ്ങളെയും സഭാ നേതൃത്വങ്ങളെയും വരുതിക്ക് നിർത്താനും ഭീഷണിപ്പെടുത്താനും ഇതൊരു ആയുധവുമായി മാറിയേക്കും.

കീഴടക്കാനുള്ള ഈ ത്വര വർഗീയതയുടേതാണ്

തലമുറകളുടെ അധ്വാനവും വിയർപ്പും കൊണ്ട് പൊതുസമൂഹത്തിന് നന്മ ചെയ്യാൻ ഉണ്ടാക്കിയെടുത്ത പ്രസ്ഥാനങ്ങളും സംവിധാനങ്ങളും സംരക്ഷിക്കേണ്ട ചുമതലയുള്ള സർക്കാർ തന്നെ പിടിച്ചെടുക്കലിന്റെ ശക്തികേന്ദ്രമാകുന്നത് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്കും ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾക്കും നിരക്കാത്ത ഒന്നാണ്. വർഗീയ താത്പര്യങ്ങളുടെ ചിന്തകൾ ഭരണ സംവിധാനങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഈ നിയമഭേദഗതിയെയും വിലയിരുത്താം.

ഇപ്പോൾ തന്നെ നിരവധി എഫ്സിആർഎ ലൈസൻസുകൾ പുതുക്കി നല്കുകയോ റദ്ദാക്കപ്പെടുകയോ ചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്ത് നിലനില്ക്കുന്നുണ്ട്. വിദേശ സംഭാവനകളിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാരായവരെ നിയന്ത്രിക്കുക തന്നെ വേണം. എന്നാൽ രാഷ്ട്ര നിർമ്മാണത്തിന് അമൂല്യമായ സംഭാവനകൾ നൽകികൊണ്ടിരിക്കുന്നവരെ വർഗീയകാരണങ്ങളാൽ ഇത്തരം നിയമനിർമ്മാണത്തിലൂടെ വേട്ടയാടുന്നതും ഇല്ലാതാക്കാൻ ശ്രമിക്കുന്നതും അപലപനീയമാണ്.
-Dr Michael Pulickal

29/01/2026

മത സ്ഥാപനങ്ങളിലുള്ള കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് ലഭിക്കുന്ന സാമൂഹിക സുരക്ഷാ ആനുകൂല്യത്തെകുറിച്ചുള്ള മന്ത്രിസഭായോഗ തീരുമാനത്തെക്കുറിച്ച്:

28/1/26 ന് കൂടിയ മന്ത്രി സഭായോഗം, 50 വയസിനു മേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്ക് നൽകുന്ന പെൻഷൻ, മഠങ്ങൾ, ഉപവിശാലകൾ, ആശ്രമങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കാനുള്ള തീരുമാനം സ്വീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

50 വയസിനു മേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്ക് നൽകുന്ന പെൻഷന്റെ മാനദണ്ഡങ്ങളായി,
GO (MS) 14/2001 എന്ന നമ്പറിൽ 31/03/2011 ൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം താഴെ പറയുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയിരുന്നു:
1. അപേക്ഷയുടെ പ്രായം 50 വയസിനു മുകളിൽ ആയിരിക്കണം.
2. ⁠അപേക്ഷക അവിവാഹിത ആയിരിക്കണം.
3. ഏതെങ്കിലും സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്നും ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവരാകരുത്.
4. ⁠അപേക്ഷകയെ സംരക്ഷിക്കാൻ ആരും ഉണ്ടാകരുത്. (No one of their to look after him/her).
5. No person shall be eligible if he/she resorts to habitual begging.
6. ⁠കെയറിങ് സ്ഥാപനങ്ങളിൽ (poor homes) വസിക്കുന്നവർക്ക് ഈ പെൻഷന് അർഹതയില്ല.
7. ⁠വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
8. ⁠അപേക്ഷക വസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളിലാണ് അപേക്ഷ നൽകേണ്ടത്.

മുകളിൽ സൂചിപ്പിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ മതങ്ങളിലെ സന്യസ്തരായ സ്ത്രീകളെയും ഉപവിശാലകളിൽ കഴിയുന്ന വിവിധ മതങ്ങളിൽപ്പെടുന്ന സ്ത്രീകളെയും മറ്റും ഈ പെൻഷൻ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നില്ല. സന്യസ്ത ജീവിതം ഒരു സമൂഹ ജീവിതമാകയാൽ പരിചരണത്തിന് ആരെങ്കിലും ഉണ്ടാകും, സന്യാസ ഭവനങ്ങൾ ഉപവി സ്ഥാപനങ്ങൾ ആണ്, സാധാരണയായി സന്യാസ സമൂഹത്തിലെ ആരെങ്കിലുമൊക്കെ ഗവർമെന്റ് ശമ്പളം കൈപ്പറ്റുന്നവരാണ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ഈ സ്കീമിൽ നിന്നും സന്യസ്തരെ ഇതുവരെ ഒഴിവാക്കിയിരുന്നത്.

മാത്രവുമല്ല,
2021 ജൂലൈ 28 നും 2023 ഫെബ്രുവരി 27 നും ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് (5171/2021/Fin; G0. No. 30/2023/Fin) മിഷണറികൾ, മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, പുരോഹിതർ, വൈദീകർ, കോൺവെന്റുകളിലെ കന്യാസ്തികൾ, മഠങ്ങളിലെ / മത സ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നിവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലായെന്നും ആരെങ്കിലും പെൻഷൻ കൈപ്പറ്റുന്നുവെങ്കിൽ അവരെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും നീഷ്കർഷിച്ചിരുന്നു.

തങ്ങളുടെ അന്യായമായ മുൻഉത്തരവുകൾ റദ്ദാക്കാനും ന്യായമായ അവകാശങ്ങൾ അർഹർക്ക് ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു എന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത് സ്വാഗതാർഹമാണ്. കേവലമൊരു പ്രഖ്യാപനം എന്നതിലുപരി, തടസങ്ങൾ നീക്കുന്ന പ്രായോഗിക നടപടികൾ സർക്കാർ വരുംദിവസങ്ങളിൽ പ്രാബല്യത്തിൽ വരുത്തേണ്ടതാണ്.

സമർപ്പിത ജീവിതം നയിക്കുന്നു എന്ന കാരണത്താൽ പൗരന്മാർക്ക് അർഹമായ പല ആനുകൂല്യങ്ങളും സന്യസ്തർക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്. റേഷൻ കാർഡ് പോലും ഈ അടുത്തകാലത്താണ് ലഭ്യമായി തുടങ്ങിയത്. മതം, ജീവിതാന്തസ് തുടങ്ങിയവ പരിഗണിക്കാതെ എല്ലാ സർക്കാർ ആനുകൂല്യങ്ങളും അർഹതയുള്ള എല്ലാ പൗരന്മാർക്കും ലഭ്യമാക്കുക എന്നത് സർക്കാർ ഉറപ്പാക്കേണ്ട ഒരു നയമാണ്. അത്തരം ഒരാവശ്യം നിരന്തരമായി സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളതുമാണ്.

സ്ഥിരവരുമാനം ഇല്ലാത്ത, സർക്കാർ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ സ്വീകരിക്കാത്ത അവിവാഹിതരായ ഏതൊരു സ്ത്രീക്കും അർഹതയുള്ള ഒരു പദ്ധതിയാണിത്. അതിൽ അനർഹമായി കന്യാസ്ത്രീകളെയും ഉൾപ്പെടുത്തി എന്ന തരത്തിലുള്ള വ്യാപക പ്രചാരണം ചില തലങ്ങളിൽ നടന്നുവരുന്നത് ഗൂഢലക്ഷ്യങ്ങളോടുള്ളതാണ് എന്ന് ഇതോടൊപ്പം സംശയിക്കേണ്ടിയിരിക്കുന്നു.
എല്ലാ മതങ്ങളിലുമുള്ള അർഹരായ സന്യസ്തർക്കുകൂടി ലഭ്യമാകുന്ന രീതിയിൽ പുനഃക്രമീകരണം നടത്തപ്പെടുന്ന അവിവാഹിത സ്ത്രീകൾക്കുള്ള പെൻഷൻ പദ്ധതിയെ - കന്യാസ്ത്രീകൾക്ക് അനർഹമായി സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നു - എന്ന തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചാരണങ്ങളും അവകാശവാദങ്ങളും ബാലിശവും ജനാധിപത്യ ചൈതന്യത്തിന് വിരുദ്ധവുമാണ്. മാത്രവുമല്ല, ക്രൈസ്തവ സമർപ്പിതരുടെ സാമൂഹിക സേവനങ്ങളെ തമസ്കരിച്ച്, അവരെ കേവലം മത പ്രവർത്തകരായി മാത്രം ചിത്രീകരിക്കാനുള്ള നീക്കങ്ങളും, സഭ സന്യസ്തരെ സംരക്ഷിക്കുന്നില്ല എന്നുള്ള അടിസ്ഥാനരഹിതമായ വാദങ്ങളും ഈ വിവാദങ്ങൾക്കിടയിൽ ചിലർ പ്രചരിപ്പിക്കുന്നതും വാസ്തവവിരുദ്ധമാണ്.

Address

Palarivattom
Kochi
25

Alerts

Be the first to know and let us send you an email when KCBC Jagratha Commission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCBC Jagratha Commission:

Shortcuts

Share