17/08/2026
പാലാ രൂപത നേതൃത്വം ആരെയാണ് ഭയക്കുന്നത് ???
പ്രവിത്താനം പള്ളിയിൽ നിന്നും വിശുദ്ധ കുർബാന കടത്താൻ ശ്രമിച്ചു കയ്യോടെ പിടിച്ച സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു, തുടർന്നു രാവിലെ പാലാ രൂപത ബിഷപ്പ് സ്ഥലം സന്ദർശിച്ച വാർത്തയും പ്രചരിക്കുന്നു .......... തുടർന്ന് സംഭവിക്കുന്നത് ചില വൈദികരുടെ ഭാഗത്തുനിന്നും മറ്റു ചിലർ സോഷ്യൽ മീഡിയ എഴുത്തുകളിലൂടെയും , ആ സംഭവത്തെ ലഘൂകരിച്ച് തമസ്കരിക്കാൻ ശ്രമിക്കുകയും ആ വിഷയത്തിൽ പ്രതികരിച്ചവരെയും ആ വാർത്ത ഫോർവേഡ് ചെയ്തവരെയും ക്രിസംഘികളും സംഘികളും ആക്കാനുള്ള ശ്രമമാണ് ഇന്നലെ ഉച്ചമുതൽ മുതൽ നടന്നുകൊണ്ടിരിക്കുന്നത് ! ആദ്യം ഒരു ഓൺലൈൻ മീഡിയയിലൂടെ പുറത്തുവന്ന വാർത്ത വിശുദ്ധ കുർബാന കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചവരെ വിശ്വാസികൾ പിന്തുടർന്ന് പിടികൂടി അതിൽ നാല് ഇസ്ലാം മത വിശ്വാസികളും ഒരാൾ ക്രിസ്ത്യാനിയും എന്നതായിരുന്നു..
എന്നാൽ ഇതുമായി ബന്ധപ്പെട്ട പള്ളിയിലെ വികാരിയച്ചൻ വൈദികർ മാത്രമുള്ള ഗ്രൂപ്പിൽ മറ്റു വൈദികരോട് ഈ വിഷയത്തെക്കുറിച്ച് അറിയിക്കാൻ ശ്രമിച്ചത് ഇപ്രകാരമായിരുന്നു ...- " Dear Rev Fathers
It is an exaggerated news. This man received the holy communion with left hand only was doubtful and the Priest suddenly noticed it and made necessary clarifications and took back the Holy communion from his hand. As it happened during the Holy Mass we informed Police authorities and they came and took them away for further clarifications. (
പ്രിയപ്പെട്ട വൈദികരെ,
ഇത് അതിശയോക്തി കലർന്ന വാർത്തയാണ്. ഇടതു കൈ കൊണ്ട് മാത്രമാണ് ഈ മനുഷ്യൻ വിശുദ്ധ കുർബാന സ്വീകരിച്ചതെന്ന് സംശയം തോന്നിയതിനാൽ, പുരോഹിതൻ പെട്ടെന്ന് അത് ശ്രദ്ധിക്കുകയും ആവശ്യമായ വിശദീകരണങ്ങൾ നൽകുകയും അദ്ദേഹത്തിന്റെ കൈയിൽ നിന്ന് വിശുദ്ധ കുർബാന തിരികെ വാങ്ങുകയും ചെയ്തു. വിശുദ്ധ കുർബാനയ്ക്കിടെയാണ് ഇത് സംഭവിച്ചത്, അതിനാൽ ഞങ്ങൾ പോലീസ് അധികാരികളെ അറിയിക്കുകയും അവർ എത്തി കൂടുതൽ വ്യക്തതയ്ക്കായി അവരെ കൊണ്ടുപോകുകയും ചെയ്തു. ) .
പല പള്ളികളിലും സംശയാസ്പദമായ രീതിയിൽ വിശുദ്ധ കുർബാന കൈയിൽ എടുത്തുകൊണ്ടുപോകാൻ ശ്രമങ്ങൾ ഉണ്ടാവാറുണ്ട് , പ്രവിത്താനം പള്ളിയിൽ ഇടതി കൈകൊണ്ട് സ്വീകരിച്ചതിൽ സംശയം തോന്നി കുർബാന തിരിച്ചു വാങ്ങിയെങ്കിൽ പിന്നെ എന്തിനാണ് അവരെ പോലീസിൽ ഏൽപ്പിച്ചത് ??? ഇതുപോലുള്ള വിഷയങ്ങൾ മിക്ക പള്ളികളിലും ഉണ്ടാകാറുള്ളതാണ് ഇതുപോലെ ഒരു കാര്യത്തിന് എന്തിനു വേണ്ടിയാണ് രൂപതാ മെത്രാൻ നേരിട്ട് പള്ളി സന്ദർശിക്കേണ്ടി വന്നത് ??? ഇടവകക്കാർ മാത്രം വരുന്നന്ന പള്ളിയാണ് പ്രവിത്താനം , കുർബാന കടത്താൻ ആണെങ്കിൽ ഭരണങ്ങാനം, അരുവിത്തുറ, ചേർപ്പുങ്കൽ, കുറവിലങ്ങാട് പോലെ ഇടവകക്കാർ അല്ലാത്ത ഇഷ്ട്ടം പോലെ ആൾക്കാർ വരുന്ന പള്ളികളിൽ അല്ലെ പോവുകയുള്ളു ??? പരിചയമില്ലാത്ത ഒരാൾ പുതുതായി വന്നാൽ ഒറ്റ നോട്ടത്തിൽ പുറത്ത് നിന്നുള്ള ആളാണെന്ന് അച്ചനും അവിടെ ഉള്ളവർക്കും മനസ്സിലാകുമെന്നിരിക്കെ ആർക്കും പരിചയമില്ലാത്ത അഞ്ചുപേർ ഇന്നോവ കാറും പിടിച്ച് ഉൾ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രവിത്താനം പള്ളിയിൽ വരേണ്ട ആവശ്യമെന്താണ് ??? പള്ളിമുറ്റത്ത് വിശ്വാസികളുമായി അടിപിടി ഉണ്ടായതിനുശേഷമാണ് പോലീസിനെ വിളിച്ചത്, വിശ്വാസികളാണ് അവരെ പിടികൂടിയത് എന്ന് ആ കുർബാനയിൽ സന്നിഹിതരായിരുന്ന ഇടവകക്കാർ തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ എന്തിനാണ് ഇടവ വൈദികരും രൂപതാ നേതൃത്വം അതിനെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് ??? ഇത്രയും വിഷയങ്ങൾ ഉണ്ടായിട്ടും പള്ളിയിലെ വികാരിയച്ചൻ വളരെ നിസ്സാരമായി അതിനെ ലഘൂകരിച്ച് മറ്റുള്ളവരെ വിവരമറിയിക്കാൻ ശ്രമിച്ചതും യഥാർത്ഥ വിഷയങ്ങൾ മറക്കാൻ ശ്രമിക്കുന്നതും എന്തിനു വേണ്ടിയാണ് ??? ഈ സംഭവത്തിൽ അന്യമതസ്ഥർ ഉൾപ്പെട്ടിട്ടുണ്ട് എന്നത് പുറത്തുവന്നതോടെ വിഷയത്തെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ മുന്നണിയുടെയോ പ്രതിച്ഛായയെ ബാധിക്കുമെന്ന് കണ്ടിട്ടാണോ അതോ മറ്റേതെങ്കിലും സാമ്പത്തിക ഇടപാടാണോ ഇതിൻറെ പിന്നിൽ ???
ഇവിടെ വിശുദ്ധ കുർബാന കടത്താൻ ശ്രമിച്ചു എന്നതിനപ്പുറം വേറെ എന്തൊക്കെയോ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു....... കാരണം ഈ സംഭവം നടന്ന പ്രവിത്താനം പള്ളിയിലെ വികാരിയച്ചൻ ഏതാനും മാസങ്ങൾക്ക് മുമ്പ് എറണാകുളം ടൗണിലെ ബസ് സ്റ്റാൻഡിനു അടുത്തുള്ള ലോഡ്ജിൽ വെച്ച് ഉണ്ടായ ഒരു വിഷയത്തിൽ നിന്നും പോലീസിനെയും മാധ്യമങ്ങളെയും സ്വാധീനിച്ച് തടിയൂരിയതാണ്. ഇദ്ദേഹത്തിന് പലരുമായും സാമ്പത്തിക ഇടപെടപാടുകളും തിരുമറികളും ഉണ്ടെന്ന് അന്നേ പുറത്തുവന്നിരുന്നു......... അത്തരം സാമ്പത്തിക ഇടപാടുകളുടെയോ അന്ന് ലോഡ്ജിൽ വെച്ച് ഉണ്ടായ പ്രശ്നങ്ങളിൽ പറഞ്ഞിരുന്ന ഏതെങ്കിലും കാരണങ്ങളുമായി ബന്ധപ്പെട്ടോ ആണോ ഈ യുവാക്കൾ ഈ പള്ളിയിൽ എത്തിയത് എന്ന് അന്വേഷിക്കപ്പെടണം ! അല്ലാതെ പ്രതികരിച്ച വിശ്വാസികളെയും അത് ഏറ്റെടുത്ത കേരളത്തിലെ ക്രിസ്ത്യാനികളെയും വർഗീയവാദികളും സംഘികളുമാക്കി മാറ്റുകയല്ല ചെയ്യേണ്ടത് ....... അതുകൊണ്ടുതന്നെ ഈ വിഷയത്തിന്മേൽ വിശദീകരണം നൽകി വിശ്വാസികളുടെ സംശയം ദൂരീകരിക്കുവാൻ പാലാ രൂപത നേതൃത്വം തയ്യാറാവണം.
ബൈബിൾ ഡീസൽ ഒഴിച്ച് കത്തിച്ചപ്പോൾ നിങ്ങൾ ക്ഷമിച്ചു, പുൽക്കൂട് തകർത്ത് അതിലിരുന്ന് രൂപങ്ങൾ എടുത്തു തോട്ടിലിറിഞ്ഞപ്പോഴും നിങ്ങൾ ക്ഷമിച്ചു.....ഇനിയും ക്ഷമിക്കാനാണോ ഭാവം ??? പാലാ രൂപതയിലെ അരുവിത്തുറ പള്ളിയിൽ തൻ്റെ പിതാവിൻറെ ആലയം മലീമസമാക്കാതിരിക്കാൻ പള്ളിക്കോമ്പൗണ്ടിൽ കയറി അഭ്യാസപ്രകടനം നടത്തിയ ഈരാറ്റുപേട്ടയിലെ സുഡാപ്പി കുഞ്ഞുങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച യുവ വൈദികനെ കാറടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച വിശ്വാസികൾക്കിട്ടും പണികൊടുത്ത് ഇരുചെവിയറിയാതെ കേസ് ഒത്തുതീർപ്പാക്കി ആ യുവ വൈദികനെ ഗുജറാത്തിലേക്ക് രായ്ക്ക് രാമാനം നാടുകടത്തി അദ്ദേഹത്തിൻറെ ഫോൺ നമ്പറും മാറ്റിച്ച നിങ്ങൾ നിങ്ങളുടെ ബന്ധങ്ങൾക്കും രാഷ്ട്രീയത്തിനും വേണ്ടി ഇനി. ഈ വിഷയത്തിലും വിശ്വാസികളെ പൊട്ടന്മാർ ആക്കരുത് 🙏
Team CASA