Teutonic CROSS

Teutonic CROSS This is a Christian group. A page that trolls based on Christian politics.

അണ്ണൻ എങ്ങനെ നോക്കിയാലും ഒരു മതേതരനാണ്
23/02/2026

അണ്ണൻ എങ്ങനെ നോക്കിയാലും ഒരു മതേതരനാണ്

ഇടത് വലത് മുന്നണികൾ പറയുക ഇപ്പൊ കുറേശെ ചാണകം മണക്കുന്നുണ്ടോ?
18/02/2026

ഇടത് വലത് മുന്നണികൾ പറയുക ഇപ്പൊ കുറേശെ ചാണകം മണക്കുന്നുണ്ടോ?

14/02/2026
കമ്മ്യൂണിസ്റ്റ്‌ ഭീകരത തകർത്ത ജീവിതങ്ങൾ....KSRTC‘ലെ ജോലി തെറിപ്പിച്ചു, പ്രൈവറ്റ് ബസ്സിൽ കേറിയപ്പോൾ MVD’യെ വിട്ട് വേട്ടയാ...
14/02/2026

കമ്മ്യൂണിസ്റ്റ്‌ ഭീകരത തകർത്ത ജീവിതങ്ങൾ....

KSRTC‘ലെ ജോലി തെറിപ്പിച്ചു, പ്രൈവറ്റ് ബസ്സിൽ കേറിയപ്പോൾ MVD’യെ വിട്ട് വേട്ടയാടി ; പട്ടിണിക്കിട്ട് കൊല്ലാൻ നോക്കിയാലും നട്ടെല്ല് വളക്കാൻ സൗകര്യമില്ലന്ന് യദു കൃഷ്ണ👏👏🥰🥰
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം ഒരുപക്ഷേ കേരളക്കര അത്ര പെട്ടെന്ന് മറക്കാനിടയില്ല. നിയമപോരാട്ടങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞ ആ ദിവസങ്ങൾ യദുവിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. കെഎസ്ആർടിസി ബസിനുള്ളിൽ തുടങ്ങിയ ആ തർക്കം ഒടുവിൽ കോടതിയുടെ പടിവാതിൽ വരെ എത്തി നിൽക്കുകയാണ്.

എന്നാൽ വാർത്തകൾ അടങ്ങിയപ്പോഴും യദുവിന് മുന്നിൽ ചോദ്യങ്ങൾ ബാക്കിയായിരുന്നു. സസ്പെൻഷനും തുടർന്നുണ്ടായ നടപടികളും കാരണം കെഎസ്ആർടിസി ജോലിയിൽ നിന്നും യദുവിന് വിട്ടുനിൽക്കേണ്ടി വന്നു. ഓരോ തവണയും ബസ് ഓടിക്കാൻ ശ്രമിക്കുമ്പോഴും തടസ്സങ്ങളും നിയമപരമായ പ്രശ്നങ്ങളും ആവർത്തിച്ചു. കെഎസ്ആർടിസിയിൽ നിന്നും പുറത്തായ യദു പിന്നീട് ജീവിക്കാൻ വേണ്ടി സ്വകാര്യ ബസ്സുകളിൽ ഡ്രൈവറായി ജോലിക്ക് കയറി. പക്ഷേ അവിടെയും അവനെ ജീവിക്കാൻ വിട്ടില്ല!

യദു ഓരോ വണ്ടിയിൽ കയറുമ്പോഴും പിന്നാലെ ആർടിഒയും പോലീസും എത്തും. ഒരു കാരണവുമില്ലാതെ വണ്ടി പിടിച്ചിടുക, ടാർഗറ്റ് ചെയ്യുക... ചുരുക്കത്തിൽ പറഞ്ഞാൽ യദു ഡ്രൈവർ സീറ്റിലിരുന്നാൽ ആ വണ്ടി റോഡിലിറങ്ങാൻ സമ്മതിക്കില്ലെന്ന വാശിയിലായിരുന്നു അധികാരികൾ. ഡ്രൈവിംഗ് തൊഴിലാക്കി ജീവിക്കുന്ന ഒരുവന്റെ അന്നം മുട്ടിക്കാൻ ഒരു ഭരണകൂടം തന്നെ പിന്നാലെ കൂടിയ അവസ്ഥ! പക്ഷേ പട്ടിണി കിടന്നു മരിക്കാൻ യദു തയ്യാറല്ല. വണ്ടി ഓടിക്കാൻ സമ്മതിക്കില്ലേ? എങ്കിൽ സൈക്കിളിലായാലും ഞാൻ കുടുംബം നോക്കും എന്ന വാശിയിലാണ് അവൻ ഇന്ന് സ്വിഗ്ഗി ഡെലിവറി ബോയ് ആയി മാറിയിരിക്കുന്നത്.

യദുവിന്റെ വാക്കുകൾ ഇങ്ങനെ
"ഏത് ജോലിയാണെങ്കിലും അത് ചെയ്യാനുള്ള മനസ്സ് മതി. ഇതില്ലെങ്കിൽ അടുത്ത ജോലി നോക്കും, നമ്മൾ തളരാൻ പാടില്ല. കെഎസ്ആർടിസിയിൽ കിട്ടുന്നതിനേക്കാൾ ഭേദപ്പെട്ട വരുമാനം ഇപ്പോൾ സ്വിഗ്ഗിയിൽ നിന്ന് കിട്ടുന്നുണ്ട്."

അനീതിക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട ഡ്രൈവർ എന്ന ലേബലിനപ്പുറം, ഏത് സാഹചര്യത്തിലും പൊരുതി നിൽക്കുന്ന ഒരു സാധാരണക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ഇന്ന് യദുവിന്റേത്. ജീവിതം നമ്മളെ എവിടെ കൊണ്ടെത്തിച്ചാലും, വീണ ഇടത്തുനിന്ന് എഴുന്നേറ്റ് നടക്കാനുള്ള കരുത്ത് വേണമെന്ന് യദു കാണിച്ചുതരുന്നു.
അഭിനന്ദനങ്ങൾ സഹോദരാ👏👏❤️❤️

പാക്കിസ്ഥാൻ നാണം കെട്ട് ഇന്ത്യയുമായി കളിക്കും.20-20 വേൾഡ് കപ്പിൽ ബംഗ്ലാദേശ് പിൻമാറ്റത്തെ തുടർന്ന് ഇന്ത്യയിൽ ക്രിക്കറ്റ് ...
13/02/2026

പാക്കിസ്ഥാൻ നാണം കെട്ട് ഇന്ത്യയുമായി കളിക്കും.

20-20 വേൾഡ് കപ്പിൽ ബംഗ്ലാദേശ് പിൻമാറ്റത്തെ തുടർന്ന് ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കാൻ ഉപാധികൾ വെച്ച പാക്കിസ്ഥാൻ അവസാനം ഒന്നും അംഗീകരിക്കപ്പെടാതെ ഇന്ത്യയിൽ കളത്തിൽ ഇറങ്ങും.

ശ്രീലങ്കയിലെ കൊളംബോയിൽ ഞായറാഴ്ച ഇന്ത്യയ്‌ക്കെതിരെ കളിക്കളത്തിലിറങ്ങാൻ പാകിസ്ഥാൻ സർക്കാർ രാജ്യത്തെ ക്രിക്കറ്റ് ടീമിനോട് ഉത്തരവിട്ടിടുണ്ട്.അതനുസരിച്ച് ഇന്ത്യയും പാകിസ്ഥാനും ഞായറാഴ്ച ശ്രീലങ്കയിൽ പരസ്പരം ഏറ്റുമുട്ടും.ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ചൂണ്ടിക്കാട്ടി പഴയ എതിരാളിക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള മുൻ തീരുമാനമാണ് മാറ്റിയിരിക്കുന്നത്.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പാക്കിസ്ഥാന്റെ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിനെ കാണുകയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയുടെ ഫലങ്ങൾ അറിയിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഗതികെട്ട പ്രഖ്യാപനം വന്നത്.

“സമീപകാല വെല്ലുവിളികൾക്ക് പ്രായോഗികമായ പരിഹാരം” തേടി ബിസിബി നൽകിയ ഔദ്യോഗിക അഭ്യർത്ഥനകളും ശ്രീലങ്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മറ്റ് അംഗരാജ്യങ്ങൾ എന്നിവയിൽ നിന്നുള്ള പിന്തുണാ ആശയവിനിമയങ്ങളും അവലോകനം ചെയ്തതായി പാകിസ്ഥാൻ സർക്കാർ അറിയിച്ചു.കൂടാതെ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെരീഫിന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു, അദ്ദേഹം പാകിസ്ഥാന്റെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യയുമായി സഹകരിച്ച് ടൂർണമെന്റ് നടത്തുന്ന ശ്രീലങ്കയിലാണ് പാകിസ്ഥാൻ അവരുടെ എല്ലാ ലോകകപ്പ് മത്സരങ്ങളും കളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എങ്കിലും ലോകകപ്പ് നടത്തുന്ന ഇന്ത്യ പാക്കിസ്ഥാനോട് ഒന്നും അഭ്യർത്ഥിച്ചില്ല.

പാകിസ്ഥാൻ തീരുമാനം റദ്ദാക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ആഗോള ക്രിക്കറ്റ് ബോഡി ഇന്ത്യയിലേക്ക് പോകാൻ വിസമ്മതിച്ചതിന് ബംഗ്ലാദേശിനെ പുറത്താക്കിയതിന് ശേഷം ടൂർണമെന്റിൽ നിന്ന് ബംഗ്ലാദേശിന്റെ “നിർഭാഗ്യകരമായ വിട്ടുനിൽക്കലിൽ” ഖേദം പ്രകടിപ്പിച്ച് ഐസിസി ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു.

ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പറഞ്ഞതോടെയാണ് പാക്കിസ്ഥാൻ്റെ ഗതികേട് ആരംഭിച്ചത്.

ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളുടെ ചരിത്രത്തിൽ ഐസിസിയുടെ മത്സരങ്ങളിൽ പാകിസ്ഥാൻ നടത്തിയ ബഹിഷ്‌കരണം ഇത്തരത്തിലുള്ള ആദ്യ സംഭവമായിരുന്നു, ഇത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുവെങ്കിലും ഇന്ത്യക്ക് ഒരു കുലുക്കവും ഉണ്ടായില്ല.

ഐസിസി ഉദ്യോഗസ്ഥർ കഴിഞ്ഞ വാരാന്ത്യത്തിൽ പാകിസ്ഥാനിൽ എത്തിയതോടെ പിൻവാതിൽ ചർച്ചകൾ, ആലോചനകൾ, മീറ്റിംഗുകൾ എന്നിവയ്ക്ക് ശേഷം കളി ഷെഡ്യൂൾ ചെയ്തതുപോലെ തുടരാൻ ഒരു ധാരണയിലെത്തിയത്.

ഇന്ത്യയുമായി കളിക്കില്ല, ഇന്ത്യയിൽ കളിക്കില്ല എന്നി നിലപാടുകൾ മാറ്റിയതിന് ശേഷം അവസാനം ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ കളിക്കാർ തീവ്രവാദ രാജ്യമായ പാക്കിസ്ഥാനിലെ കളിക്കാർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതിൻ്റെ ഭാഗമായി ഷൈക്കാൻ്റ് നൽകണം എന്നായിരുന്നു ആവശ്യം. അതിന് സൗകര്യമില്ല എന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു. ഈ അപമാനവും പേറിയാണ് പാക്കിസ്ഥാൻ T20 കളിക്കാൻ ഇന്ത്യയിൽ വരുന്നത്.

ഇന്ത്യയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് കളിക്കാൻ വരുന്നത് തന്നെ അവർക്ക് ഒരു അപമാനമായാണ് എന്നാണ് BCCI അവരെ പറയാതെ അറിയിച്ചിരിക്കുന്നത്.

ഇന്നത്തെ പണിമുടക്ക് ആവശ്യമെന്ത്?ഭാരത് ബന്ദിന് ഇടത്പക്ഷം ഇത്രയും ആക്കം കൂട്ടുന്നത് എന്തിനാണ്?ഭാരതത്തിലെ പുതിയ ലേബർ കോഡുകൾ...
12/02/2026

ഇന്നത്തെ പണിമുടക്ക് ആവശ്യമെന്ത്?
ഭാരത് ബന്ദിന് ഇടത്പക്ഷം ഇത്രയും ആക്കം കൂട്ടുന്നത് എന്തിനാണ്?

ഭാരതത്തിലെ പുതിയ ലേബർ കോഡുകൾ എന്നത് നിലവിലുള്ള 29 നിയമങ്ങളെ നാല് കാര്യക്ഷമമായ കോഡുകളായി ഏകീകരിക്കുന്ന ഒന്നാണ്. തൊഴിലാളികൾക്ക് നിരവധി ആനുകൂല്യങ്ങൾ പുതിയ നിയമത്തിലൂടെ ലഭ്യമാക്കുന്നു. യഥാർത്ഥത്തിൽ താത്ക്കാലിക ജീവനക്കാർക്കും ദിവസവേതനക്കാർക്കും ഒരു "സുരക്ഷാ വല" ഒരുക്കുന്നു എന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത.

നാല് പുതിയ കോഡുകളായി വിഭജിച്ചിരിക്കുന്ന പുതിയ നിയമത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ കാണുക..

1.*വേതന കോഡ്*:
സാർവത്രിക മിനിമം വേതനം: എല്ലാ തൊഴിലാളികൾക്കും (സംഘടിതവും അസംഘടിതവുമായ) മിനിമം വേതനം ബാധകമാണ്. മുമ്പ്,നിർദ്ദിഷ്ട "ഷെഡ്യൂൾഡ്" വ്യവസായങ്ങളുടെ ഏകദേശം 30% മാത്രമേ ഇവർക്ക് ലഭിച്ചിരുന്നുള്ളൂ.
• ദേശീയ ഫ്ലോർ വേതനം: കേന്ദ്ര സർക്കാർ ഒരു "ഫ്ലോർ വേതനം" നിശ്ചയിക്കും. സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ അതിലും ഉയർന്ന നിരക്കുകൾ നിശ്ചയിക്കാൻ അധികാരമുണ്ട്. പക്ഷേ കേന്ദ്ര സർക്കാർ നിശ്ചയിച്ച ഫ്ലോർ വേതനത്തിലും താഴെ ഒരു കാരണവശാലും നിശ്ചയിക്കാൻ കഴിയില്ല. ഈ നിയമം സത്യത്തിൽ പ്രാദേശിക തലത്തിൽ ശമ്പളത്തിലുള്ള അസമത്വം കുറയ്ക്കുന്ന ഒന്നാണ്.
• 2-ദിവസത്തെ സെറ്റിൽമെന്റ്: ഒരു തൊഴിലാളിയെ പിരിച്ചുവിടുകയോ, രാജിവയ്ക്കുകയോ, ചെയ്താൽ, തൊഴിലുടമ രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ എല്ലാ കുടിശ്ശികകളും പൂർണ്ണവും അന്തിമവുമായി തീർത്തിരിക്കണം.
• ഇരട്ട ഓവർടൈം: സാധാരണ 8 മണിക്കൂറിൽ കൂടുതൽ ഒരു ദിവസം ചെയ്യുന്ന ഏതൊരു ജോലിക്കും സാധാരണ വേതന നിരക്കിന്റെ ഇരട്ടി വേതനം നൽകണം എന്ന് പുതിയ നിയമം നിഷ്‌ക്കർഷിക്കുന്നു.

2. *സാമൂഹിക സുരക്ഷാ കോഡ്:* തൊഴിലാളികൾക്കുള്ള കവറേജ്
• റിഗ് & പ്ലാറ്റ്‌ഫോം തൊഴിലാളികൾ: ഡെലിവറി പങ്കാളികൾ (സൊമാറ്റോ, സ്വിഗ്ഗി) ഡ്രൈവർമാർ (യൂബർ, ഓല) ഇതെല്ലാം ഇപ്പോൾ നിയമപരമായി തൊഴിലാളികളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. കമ്പനികൾ അവരുടെ വിറ്റുവരവിന്റെ 1-2% ഈ തൊഴിലാളികൾക്കുള്ള സാമൂഹിക സുരക്ഷാ ഫണ്ടിലേക്ക് സംഭാവന ചെയ്യണം എന്നതാണ് പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന മറ്റൊരു പരിഷ്ക്കാരം.
• ഒരു വർഷത്തിനുള്ളിൽ ഗ്രാറ്റുവിറ്റി: "സ്ഥിരകാല തൊഴിൽ" (കരാർ തൊഴിലാളികൾ) ക്ക്, ഗ്രാറ്റുവിറ്റിക്കുള്ള യോഗ്യത അഞ്ച് വർഷത്തിൽ നിന്ന് ഒരു വർഷത്തെ സേവനമായി കുറച്ചു.
• ഇ-ശ്രാം സംയോജനം: എല്ലാ അസംഘടിത തൊഴിലാളികൾക്കും ആധാറുമായി ബന്ധിപ്പിച്ച ഒരു "യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ" (UAN) ഇനി മുതൽ ലഭിക്കുന്നു. ഇത് ജോലിയോ സ്ഥാപനങ്ങളോ സംസ്ഥാനങ്ങൾ പോലും മാറിയാലും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന തരത്തിൽ പോർട്ടബിൾ ആക്കി മാറ്റിയിരിക്കുന്നു.

3. *തൊഴിൽ സുരക്ഷയും ആരോഗ്യവും അന്തസ്സും സുരക്ഷയും*
• നിർബന്ധിത നിയമന കത്തുകൾ: ഓരോ തൊഴിലാളിക്കും നിർബന്ധമായും ഒരു ഔപചാരിക നിയമന കത്ത് നൽകാൻ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇത് താത്ക്കാലിക തൊഴിലാളികളുടെയും തൊഴിൽ നില ഔപചാരികമാക്കാൻ സഹായിക്കുന്നു.
• സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾ: സ്ഥാപനങ്ങളിലെ തൊഴിലുടമകൾ ഒരു നിശ്ചിത പ്രായത്തിന് മുകളിലുള്ള തൊഴിലാളികൾക്ക് സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾ നൽകാൻ പുതിയ നിയമം നിർബന്ധിതരാക്കുന്നു.
• ലിംഗ നിഷ്പക്ഷത: സ്ത്രീകൾക്ക് നിയമപരമായി എല്ലാ മേഖലകളിലും ജോലി ചെയ്യാൻ പുതിയ നിയമം അനുവാദം നൽകുന്നു. രാത്രി ഷിഫ്റ്റുകളും അപകടകരമായ ജോലികളും ഉൾപ്പെടെ അവരുടെ സമ്മതത്തോടെയും ഉറപ്പാക്കിയ സുരക്ഷാ നടപടികളോടെയും നടപ്പാക്കാം.

4. *വ്യാവസായിക ബന്ധങ്ങൾ:*
അംഗീകൃത യൂണിയനുകൾ: ഓരോ സ്ഥാപനത്തിലും ഒരു "നെഗോഷ്യേറ്റിംഗ് യൂണിയൻ" അല്ലെങ്കിൽ "നെഗോഷ്യേറ്റിംഗ് കൗൺസിൽ" പുതിയ നിയമം നിർബന്ധമാക്കുന്നു. ഒരു യൂണിയന് 51% ൽ കൂടുതൽ തൊഴിലാളി പിന്തുണയുണ്ടെങ്കിൽ, അത് മാനേജ്മെന്റുമായി തൊഴിലാളികളുടെ ശമ്പളവർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സംസാരിക്കുന്നതിനുള്ള ഏക ശബ്ദമായി മാറുന്നു.
• റീ സ്കില്ലിംഗ് ഫണ്ട്: പിരിച്ചുവിടപ്പെടുന്ന തൊഴിലാളികളെ മറ്റെവിടെങ്കിലും അവരുടെ തൊഴിലിന്റെയും പരിചയത്തിന്റെയും അടിസ്ഥാനത്തിൽ വീണ്ടും ജോലി ലഭിക്കുന്നതിനായി ഒരു റീ സ്ക്കില്ലിംഗ്ഫണ്ട്‌ പുതിയതായി സൃഷ്ടിക്കും. ഇതിൽ തൊഴിലാളി അവസാനമാസത്തിൽ ലഭിച്ചിരുന്ന വേതനത്തിന്റെ പകുതി തൊഴിലുടമ നൽകണം. ഭാവിയിൽ ഉണ്ടാകുന്ന ജോലികൾ കണ്ടെത്തുന്നതിനും അതിലേക്ക് ആൾക്കാരെ നിയോഗിക്കുന്നതിനും ഈ ഫണ്ട്‌ ഉപയോഗിക്കും.

പഴയതും പുതിയതുമായ നിയമങ്ങൾ നിങ്ങൾ തന്നെ താരതമ്യം ചെയ്യുക..എന്നിട്ട് സ്വയം ചോദിക്കുക..പുതിയ നിയമം തൊഴിലാളിക്ക് ഗുണകരമോ അല്ലയോ എന്ന്?

എന്തിനാണ് ഇന്നത്തെ ഈ പണിമുടക്ക്??? ദേശീയ മിനിമം വേതനം എല്ലാ തൊഴിലാളികൾക്കും ( സംഘടിതരും അസംഘടിതരുമായ എല്ലാ തൊഴിലാളികൾക്കും) ലഭിക്കുന്നതിനെയാണോ ഇടത്പക്ഷ തൊഴിലാളി സംഘടനകൾ എതിർക്കുന്നത്?

സംഘടിത ട്രേഡ് യൂണിയനിസത്തിന്റെ ഗുണ്ടായിസം മൂലമാണ് കേരളം ഇന്നത്തെ ദുരവസ്ഥയിൽ എത്തിയതെന്നതിൽ ആർക്കും സംശയമില്ലല്ലോ? കോടിക്കണക്കിനു പണം നഷ്ടപ്പെടുത്തി അതിലും ഉപരിയായി മനുഷ്യപ്രയത്നവും സമയവും നഷ്ടപ്പെടുത്തി നടത്തുന്ന ഈ കാടത്ത സമരമുറ അവസാനിപ്പിച്ചാലേ നമ്മുടെ കേരളം ഗതി പിടിക്കുകയുള്ളൂ. അല്ലെങ്കിൽ "കടം വാങ്ങൽ" ഒരു അവകാശമായി കാണുന്ന അവസ്ഥയിൽ ഇനിയുള്ള കാലവും തുടരും.

ട്രേഡ് യൂനിയൻ കീഴിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെ മാത്രം പരിഗണിക്കുന്ന നിലവിലുണ്ടായിരുന്ന നിയമങ്ങളെ പരിഷ്ക്കരിച്ച് സംഘടിതവും അസംഘടിതവുമായ തൊഴിലാളികളെ ഒരുമിപ്പിച്ച് തൊഴിലിനും അത് ചെയ്യുന്ന തതൊഴിലാളിയേയും പരിഗണിക്കുന്ന നിയമ പരിഷ്ക്കാരമാണ് പുതിയ തൊഴിൽ കോഡുകൾ. അവ എതിർക്കുന്നതിൻ്റെ പിന്നിലേ രഹസ്യം തൊഴിലാളി സംഘടനകളുടെ ഗുണ്ടായിസം അവസാനിക്കും എന്ന ആശങ്കയാണ്. CAA, NRC, SIR, Article 370, EVM എന്നിവ വളച്ചൊടിച്ചു എതിർത്തത് പോലെ രാഷ്ട്രിയ ലാഭം കൊയ്യാൻ തൊഴിൽ നിയമ പരിഷ്കാരങ്ങളെയും ഇവർ എതിർക്കുന്നു എന്ന് മാത്രം. അടുത്ത അസംബ്ലി ഇലക്ഷനിൽ തൊഴിലാളികളുടെ പേരും പറഞ്ഞ് ഇടത്പക്ഷത്തിന് വോട്ട് ചെയ്യിപ്പിക്കാനുള്ള ഒരു ചെപ്പടി വിദ്യമാത്രമാണ് ഈ സമരം. വോട് ചെയ്യുമ്പോൾ ഓരോ മലയാളിയുടെയും തൊഴിലാളിയുടെയും മനസ്സിൽ ഇക്കാര്യം തെളിഞ്ഞു നിൽക്കട്ടെ...

തൊഴിലാളി ഗുണ്ടായിസത്തിന്റെ അന്ത്യം സംഭവിക്കുക തന്നെ ചെയ്യും.

10/02/2026

ജമാഅത്തെ-ഇ-ഇസ്ലാമി (ജെഐ) 1941-ൽ മൗലാന സയ്യിദ് അബുൽ അഅ്ല മൗദൂദി സ്ഥാപിച്ച ഒരു ഇസ്ലാമിക പ്രസ്ഥാനമാണ്. "തിയോ-ഡെമോക്രസി" എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ശരിയത്ത് നിയമത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇസ്ലാമിക രാഷ്ട്രവും സമൂഹവും സ്ഥാപിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വ്യക്തിഗത ജീവിതങ്ങളെ പരിഷ്കരിക്കുക, വിദ്യാഭ്യാസവും സാമൂഹിക സേവനവും പ്രോത്സാഹിപ്പിക്കുക, രാഷ്ട്രീയത്തിൽ ഇസ്ലാമിക തത്വങ്ങൾ നടപ്പിലാക്കുക, പലിശ ബാങ്കുകൾ നിർത്തലാക്കുക, പ്രത്യേക നിയമ കോഡുകൾ സ്ഥാപിക്കുക എന്നിവയുൾപ്പെടെ.

ജമാഅത്തെ-ഇ-ഇസ്ലാമിയുടെ ഇസ്ലാമികവൽക്കരണ പദ്ധതിയുടെ പ്രധാന വശങ്ങൾ ഇവയാണ്:

സാമൂഹിക പരിവർത്തനം: പ്രസ്ഥാനം നാല് പോയിന്റ് പ്രോഗ്രാമിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: വ്യക്തിഗത പരിഷ്കരണം, പരിശീലനം, സാമൂഹിക പരിഷ്കരണം, രാഷ്ട്രീയ മാറ്റം.

രാഷ്ട്രീയ ഇസ്ലാമികവൽക്കരണം: പാകിസ്ഥാനിൽ, ലക്ഷ്യ പ്രമേയം (1949) തയ്യാറാക്കുന്നതിലും ഇസ്ലാമിക നിയമത്തെ പ്രതിഫലിപ്പിക്കുന്ന ഭരണഘടനാ മാറ്റങ്ങൾക്കായി വാദിക്കുന്നതിലും ജെഐ ഒരു പ്രധാന പങ്ക് വഹിച്ചു. ബംഗ്ലാദേശിൽ, രാജ്യത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ഒരു കർശനമായ അജണ്ട അവർ പിന്തുടർന്നു, അതിനായി അവർ പ്രധാന പാർട്ടികളുമായി പലപ്പോഴും സഖ്യങ്ങൾ രൂപീകരിച്ചു.

ജമാഅത്ത് ഇസ്ലാമിയും കോൺഗ്രസ്-ഇടത്പക്ഷ ബാന്ധവും

അനിസ്ലാമിക കേരള സമൂഹത്തെ ഇസ്ലാമിക സമൂഹമാക്കുന്നതിനുള്ള 5 ഘട്ടങ്ങളെ കുറിച്ച് താഴെ ജമാഅത്ത് ഇസ്ലാമി താഴെ കൊടുത്തിരിക്കുന്നു.

1) ദാവത്ത്
മുസ്ലീം സംഘടനകൾ ഇസാലാമിലേക്കുള്ള ക്ഷണം എന്നും ഇൻവിറ്റേഷൻ എന്ന് മതേതര സമൂഹത്തിൽ വിശേഷിപ്പിക്കുന്ന പരിപാടിയാണ് ഇത്. എന്നാൽ ഇസ്ലാമിക രാജ്യത്ത് അത് സമൻസ് എന്നാണ് അർത്ഥം വെക്കുന്നത്. ഇസ്ലാമിനെ കുറിച്ച് കേൽക്കൽ സ്വീകരിക്കാഞ്ഞാൽ നിയമലംഘനമായി കാണുന്നു എപ്രകാരം എന്ന് വെച്ചാൽ കോടതി സമൻസ് അവഗണിക്കുന്നത് പോലെ.

2) ഇസ്ലാത്ത്
അനിസ്ലാമിക സംവിധാനങ്ങളിൽ വിശ്വസിക്കുന്നവരുടെ ചിന്തയിലേക്ക് ഇസ്ലാമിനെ അവതരിപ്പിച്ച് അവരിൽ ആശയ സംഘട്ടനം സൃഷ്ടിക്കുക അഥവ ദാവാക്കാരുടെ മാന്യമായ ഭാഷയിൽ അമുസ്ലീമിനെ റിഫോമിലേക്ക് കൊണ്ടവരിക/ നവോധാന പ്രവർത്തി എന്നൊക്കെയാണ്.

ഇത് രണ്ടും ദാവാ പ്രവർത്തനങ്ങളുടെ ആദ്യ ചുവടാണ്. ഈ രണ്ട് ഘട്ടം കഴിഞ്ഞിട്ടും ഒരു അമുസ്ലീം അമുസ്ലീമായി തന്നെ തുടരുന്നു എങ്കിൽ ശരിഅത്ത് അനുസരിച്ചുള്ള രാജ്യങ്ങളിൽ സ്വീകരിക്കുന്ന നയം ആയിരിക്കില്ല ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ സ്വീകരിക്കുക. ഭരണത്തിൻ്റെ ആനുകൂല്യം ദാവാ പ്രവർത്തകർക്ക് ഇന്ത്യയിൽ ഇല്ല എന്നതിനാൽ ഇന്ത്യയിൽ ഇസ്ലാമിക ശരിഅത്ത് സ്ഥാപിക്കുവാനുതകുന്ന കാര്യങ്ങളിലേക്ക് കടക്കുക എന്താണ് ഏക വഴി. അതിലേക്കാണ് 3 ഘട്ടം ഇദ്ലാത്ത്

3) ഇദ്ലാത്ത്
ഒരു അമുസ്ലീം അവൻ്റെ അമുസ്ലീം ആശയങ്ങളിൽ ഉറച്ച് നിൽക്കുന്നു എങ്കിൽ അവൻ്റെ വിശ്വാസങ്ങളെ തെറ്റ് എന്ന് സ്ഥാപിക്കുക എന്ന ആശയമാണ് ഇതിൻ്റെ അടിസ്ഥാനം. അതിന് ആശയപരമായും അവഹേളന പരമായും നയങ്ങൾ സ്വീകരിക്കാം. ഒരു അമുസ്ലീമിൻ്റെ വിശ്വാസത്തെ വക്രീകരിക്കാൻ ഒരു മുസ്ലീം നടത്തുന്ന പോരാട്ടത്തെ ഇദ്ലാത്ത് എന്നും വിശേഷിപ്പിക്കാം. ഇസ്ലാമേതര വ്യവസ്ഥയിൽ നിന്ന് അവരെ മോചിപ്പിക്കുക എന്ന് ദാവാക്കാരുടെ ഭാഷയിൽ പറയാം. ശബരിമലയിലെക്ക് സ്ത്രീ പ്രവേശനം, കുർബാന തർക്കം എന്നിവരിൽ മുസ്ലീം ഇടപെടൽ അവരുടെ ഇദ്ലാത്ത് പ്രവർത്തം എന്ന് ചുരുക്കം. അതിലൂടെ ഒരു സമൂഹതിൻ്റെ അനിസ്ലാമിക വിശ്വാസ അടിസ്ഥാനനങ്ങൾക്ക് കോട്ടം തട്ടുന്നു എങ്കിൽ അതിന് കൂട്ട് കൂടുക എന്ന് ചുരുക്കം.

4) ഇമാറത്ത്
രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കുക. അല്ലെങ്കിൽ ഒരു അമുസ്ലീം ജനതയുടെ രാഷ്ട്രീയ നേതൃത്വം ദാവാ പ്രവർത്തകരുടെ സ്വാധീനത്തിൽ ആക്കുക. കഴിഞ്ഞ കുറച്ച് കാലമായി LDF-UDF രാഷ്ട്രീയ സംവിധാനങ്ങൾ ഇസ്ലാമിക ശക്തികളുടെ സ്വാധീനത്തിലാണ് എന്ന് പറയേണ്ടതില്ലല്ലോ.

5) ഹുക്മ്
പൂർണ്ണ മത രാഷ്ട്ര സ്ഥാപനം. സ്വാധീനത്തിൽ നിന്ന് മാറി പൂർണ്ണ നിയന്ത്രണം നേരിട്ട് ഏറ്റെടുക്കുയും ഇമാറത്തിൽ പൂർണ്ണമായും നടപ്പിലാക്കാൻ പറ്റാതിരുന്ന രാഷ്ട്രീയ-മതപരമായ നയങ്ങൾ അമുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുക എന്നതാണ്. അതിലൂടെ ആ ജനതയുടെ നിയമങ്ങളുടെ ധാർമികതയുടെ സ്വഭാവത്തിൻ്റെ അടിസ്ഥാനം അള്ളാഹുവും അവൻ്റെ പ്രവാചകനും, പ്രവാചകൻ്റെ പഠിപ്പിക്കലുകളിൽ നിന്നും വികാസം കൊണ്ട ശരിഅത്ത് നിയമ സങ്കൽപ്പവുമാണ് എന്ന് സ്ഥാപിക്കൽ എന്നതാണ്.

ജമാഅത്ത് ഇസ്ലാമി മതത്തിൻ്റെ പേരിൽ ഒരു രാഷ്ട്രീയ സംവിധാനം ഉണ്ടാക്കി എടുക്കാൻ ശ്രമിക്കുന്ന ഒരു പ്രസ്ഥാനമാണ് എന്നും അതിലേക്ക് എങ്ങനെ അടുക്കാം എന്നും ആലോചിച്ച് പദ്ധതികൾ തയ്യാറാക്കുന്ന മതഭീകര കൂട്ടമാണെന്നും ഈ വീഡിയോ കണ്ടാൽ മനസിലാകുന്നതാണ്. ഭരണഘടനക്ക് വിരുദ്ധമായ ശരിഅത്ത് നടപ്പിലാക്കാൻ മത രാഷ്ട്രീയത്തിനെ ഉപയോഗിക്കുന്ന ജമാ അത്തിനെ കൂട്ട് പിടിക്കുന്ന കോൺഗ്രസ്സിനെ ഇനി ക്രൈസ്തവർ വോട്ട് ചെയ്യണമോ?

09/02/2026

മതത്തെ ഉപയോഗിച്ച് അധികാരം വെട്ടിപ്പിടിക്കാനുള്ള മൗദൂദിയൻ തന്ത്രം വെൽഫെയർ പാർട്ടിയിലൂടെ ജമാഅത്തെ ഇസ്‌ലാമിക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നു........ അതിനുള്ള വഴിതെളിച്ചു കൊടുക്കുകയാണ്. കോൺഗ്രസ് ചെയ്യുന്നത് , ഇവരെ പിന്തുണയ്ക്കുന്ന ഓരോ ഹിന്ദുവും ക്രിസ്ത്യാനിയും അവരവരുടെ ശവപ്പെട്ടികളിൽ തന്നെയാണ് ആണി അടിക്കുന്നത്

നിങ്ങൾ വീണ്ടും ഖാൺഗ്രെസ്സിന് വോട്ട് ചെയ്യുകയാണെങ്കിൽ അതിനർത്ഥം, നിങ്ങൾ വീണ്ടും  വർഗീയതയോടും ഭീകരവാദത്തോടും ഐക്യപ്പെടുന്ന...
08/02/2026

നിങ്ങൾ വീണ്ടും ഖാൺഗ്രെസ്സിന് വോട്ട് ചെയ്യുകയാണെങ്കിൽ അതിനർത്ഥം, നിങ്ങൾ വീണ്ടും വർഗീയതയോടും ഭീകരവാദത്തോടും ഐക്യപ്പെടുന്നു എന്നാണ്.

രണ്ട് കൂടരേയും വിളിച്ച് വരുത്തി ഡിമാൻ്റുകൾ പറഞ്ഞ സ്ഥിതിക്ക് ഒറ്റക്കോ ഒരുമിച്ചോ ഭരണത്തിൽ വരുന്നാൽ അവ നടപ്പിലാക്കി കൊടുക്കേണ്ടത് വന്നതിൻ്റെ പിൻബലത്തിൽ വോട്ട് വാങ്ങി പോയവരുടെ ഉത്തരവാദിത്വമായി ജിഹാദിസ്റ്റുകൾ വ്യാഖ്യാനിക്കും......

കേരളത്തിൽ വിവിധ തരം പച്ചകറി ലോഡ് വരുന്നുണ്ട് എങ്കിലും പിടിക്കപ്പെടുന്നതിൽ എല്ലാം ഒരേ സ്ഫോടക വസ്തുക്കളാണ് എന്നത് ഒരു അത്ഭ...
07/02/2026

കേരളത്തിൽ വിവിധ തരം പച്ചകറി ലോഡ് വരുന്നുണ്ട് എങ്കിലും പിടിക്കപ്പെടുന്നതിൽ എല്ലാം ഒരേ സ്ഫോടക വസ്തുക്കളാണ് എന്നത് ഒരു അത്ഭുതമാണ്.

Address

108/40, ജനത റോഡ്, വൈറ്റില
Kochi

Website

Alerts

Be the first to know and let us send you an email when Teutonic CROSS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share