Kcym Kannamaly Zone

Kcym Kannamaly Zone The aim of KCYM is "The Integral Development of the Catholic Youth and the total Liberation of Human Society in accordance with the Christian Values."

17/03/2025
കണ്ണമാലി ചാലിപ്പുറം ഭാഗത്തെ  അപകടകരമായ റോഡ് നിർമ്മാണത്തിനെത്തിരെ KCYM. കണ്ണമാലി  പുത്തൻതോടു പാലത്തിനും ചാലിപ്പുറത്തിനുമി...
22/12/2021

കണ്ണമാലി ചാലിപ്പുറം ഭാഗത്തെ അപകടകരമായ റോഡ് നിർമ്മാണത്തിനെത്തിരെ KCYM.

കണ്ണമാലി പുത്തൻതോടു പാലത്തിനും ചാലിപ്പുറത്തിനുമിടയിൽ അശാസ്ത്രിയമായ രീതിയിൽ റോഡിനു കുറുകെ പകുതി ഭാഗത്തായി സ്ലാബുകൾ കോൺക്രീറ്റ് ചെയ്തു അപകടകരമാം രീതിയിൽ മാർഗ്ഗതടസ്സം ഉണ്ടായിട്ടും, ഉത്തരവാദിത്വപ്പെട്ട അധികൃതരുടെ അനാസ്ഥ തുടരുന്ന സാഹചര്യത്തിൽ, KCYM കണ്ണമാലി മേഖലയുടെ നേതൃത്വത്തിൽ ചുവന്ന നാടകൊണ്ട് കരങ്ങൾ ബന്ധിച്ചു കൊണ്ടുള്ള പ്രതിഷേധ യോഗം 12 തിയതി ഞായറാഴ്ച സംഘടിപ്പിച്ചു. KCYM കണ്ണമാലി മേഖല പ്രസിഡൻ്റ് അബിൻ കാട്ടിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗം KCYM കൊച്ചിരൂപത മുൻ പ്രസിഡൻ്റും KLCA സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ശ്രീ. ടി. എ ഡാൽഫിൻ ഉദ്ഘാടനം ചെയ്യതു . യോഗത്തിൽ മേഖല ഡയറക്ടർ ഫാ.ജോഷി ഏലശ്ശേരി, രൂപത പ്രസിഡന്റ് കാസി പൂപ്പന, മേഖല സെക്രട്ടറി ഹെസ് ലിൻ ഇമ്മാനുവൽ , മുൻ രൂപത പ്രസിഡന്റ് ജോസഫ് ദീലീപ് ചൂളക്കൽ , സംസ്ഥാന സെനറ്റ് അംഗം തോബിത, രൂപത ട്രഷറർ ക്ലിൻ്റൺ ഫ്രാൻസിസ് , മുൻകാല KCYM പ്രവർത്തകൻ സേവ്യർ പീടിയേക്കൽ ,കണ്ണമാലി മേഖല വൈസ് പ്രസിഡൻ്റ് ഷീൻ സാന്ദ്ര, കണ്ടക്കടവ് യൂണിറ്റ് പ്രസിഡന്റ് സച്ചിൻ , കണ്ണമാലി യൂണിറ്റ് പ്രസിഡന്റ് ഗോഡ്വിൻ , ചെറിയകടവ് യൂണിറ്റ് പ്രസിഡന്റ് ഗാരിൽ മൈക്കിൾ , മുണ്ടംവേലി യൂണിറ്റ് പ്രസിഡന്റ് ഷെറി ആൻറണി എന്നിവർ സംസാരിച്ചു.

പ്രിയ ജിഷി ആന്റണിക്ക് അഭിനന്ദനങ്ങൾ....
23/08/2021

പ്രിയ ജിഷി ആന്റണിക്ക്
അഭിനന്ദനങ്ങൾ....

KCYM കൊച്ചിരൂപതയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രി.കാസി പൂപ്പനക്ക് അഭിവാദ്യങ്ങൾ...
23/08/2021

KCYM കൊച്ചിരൂപതയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട
ശ്രി.കാസി പൂപ്പനക്ക് അഭിവാദ്യങ്ങൾ...

കൊറോണയും കടലും കൂടി ഞങ്ങളെ ഇല്ലാതാക്കുന്നതിനു മുൻപ് പ്ലീസ് അവഗണിക്കല്ലേ 7th August Plz🙏🙏🙏കടലോരമക്കൾ ക്ക് എന്നാണ് ഇനി മോച...
06/08/2020

കൊറോണയും കടലും കൂടി ഞങ്ങളെ ഇല്ലാതാക്കുന്നതിനു മുൻപ് പ്ലീസ് അവഗണിക്കല്ലേ 7th August

Plz🙏🙏🙏

കടലോരമക്കൾ ക്ക് എന്നാണ് ഇനി മോചനം...
തിരകൾ അല അടിക്കുമ്പോൾ ഞങ്ങളെ തിരിഞ്ഞു നോക്കാതെ നിലക്കുന്ന ഭ രണ കർത്താക്കൾ കാണണം ചെല്ലാനം കണ്ണമാലി ചെറിയക്കടവ് നിവാസികളുടെ ദുരുദങ്ങൾ

https://youtu.be/iqaiZOSRAZY

https://youtu.be/iqaiZOSRAZY

Share until it reaches authority

അവഗണിക്കല്ലേ പ്ലീസ്

20/07/2020
20/07/2020

കണ്ണമാലി ,ചെല്ലാനം ,ചെറിയകടവ് ഭാഗങ്ങളിൽ കടലക്രമണം രൂക്ഷം

ഇന്ന് വിശുദ്ധ തോമസ് മൂർ ദിനം!"ദൈവത്തിൽ സന്തോഷിക്കുക"  എന്ന ജീവിത ദർശനത്താൽ മനുഷ്യായുസ്സ് ധന്യമാക്കിയ യുഗപ്രഭാവൻ! ഇന്നിന്...
22/06/2020

ഇന്ന് വിശുദ്ധ തോമസ് മൂർ ദിനം!

"ദൈവത്തിൽ സന്തോഷിക്കുക" എന്ന ജീവിത ദർശനത്താൽ മനുഷ്യായുസ്സ് ധന്യമാക്കിയ യുഗപ്രഭാവൻ! ഇന്നിന്റെ യുവജനങ്ങൾ ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാതെ വലയുമ്പോൾ, അപരനിൽ ദൈവത്തെ ദർശിച്ച് അവർക്കായി നൻമകൾ ചെയ്ത്, 'സന്തോഷം' എന്നത് കണ്ടെത്തുക എന്ന് പറയാതെ പറഞ്ഞ വിശുദ്ധൻ!

കേരള കത്തോലിക്ക യുവജനപ്രസ്ഥാനത്തിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. തോമസ് മൂറിന്റെ തിരുനാള്‍ മംഗളങ്ങള്‍ സ്നേഹപൂര്‍വ്വം ഏവർക്കും നേരുന്നു...

ജൈവകൃഷി മണ്ണിനും മനുഷ്യനുംയുവജനങ്ങളുടെ  നേതൃത്വത്തിൽ സമൂഹത്തിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി...
07/06/2020

ജൈവകൃഷി മണ്ണിനും മനുഷ്യനും

യുവജനങ്ങളുടെ നേതൃത്വത്തിൽ സമൂഹത്തിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായ് കണ്ണമാലി മേഖലയിലെ ഇടവകകളിലുള്ള പരമാവധി കുടുംബങ്ങളിലേക്ക് ജൈവകൃഷിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.

പരിപാടിയുടെ മേഖലതല ഉദ്ഘാടനം ബഹു. ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.മേഴ്സി ജോസി നിർവ്വഹിച്ചു. മേഖല പ്രസിഡൻറ് ഗ്യാരിൽ മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. രൂപത ആനിമേറ്റർ സിസ്റ്റർ.ഫിലോമിന കുടിയാംഞ്ചേരിൽ, മുൻ രൂപത പ്രസിഡൻ്റ് ശ്രി.ജോസഫ് ദിലീപ്, മേഖല വൈസ്.പ്രസിഡൻ്റ് ശ്രി.ഷെറിൻ ആൻ്റെണി, മേഖല സെക്രട്ടറി ശ്രി.അബിൻ കാട്ടിപറമ്പിൽ എന്നിവർ പ്രസംഗിച്ചു..

Address

Kochi

Website

Alerts

Be the first to know and let us send you an email when Kcym Kannamaly Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share