സുവിശേഷം / Suvishesham

Call Directions Website Contact the place of worship

സുവിശേഷം / Suvishesham It is a place where divine thoughts are shared. We can hear the Bible's thoughts through many people, so that we can get to know God a little more closely.

Please like & share this page.

17/08/2026

ഞാൻ ജീവന്റെ അപ്പമാകുന്നു, ഞാൻ നല്ല ഇടയനാകുന്നു, ഞാൻ വാതിലാകുന്നു, ഞാൻ പുനരുത്ഥാനവും ജീവനുമാകുന്നു എന്ന് തന്നെത്തന്നെ വെളിപ്പെടുത്തിയതായ ദൈവം. ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തിന്റെ ഏറ്റവും വലിയ പ്രതിഫലനമാണ് കർത്താവിന്റെ മനുഷ്യാവതാരം എന്ന് പറയുന്നത്.

Rev. Yakoob Thomas Ramban

16/08/2026

ദേവാലയങ്ങൾ പോലും, അടുത്തൊരു വലിയ ദേവാലയം വരുമ്പോൾ കൊച്ചു ദേവാലയത്തിൽ ആരാധന നടത്തുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അവരുടെ മനസ്സിൽ ഒരു അരക്ഷിത ബോധം രൂപപ്പെടുകയാണ്. ഞങ്ങളുടെ ദേവാലയം ഇതിനേക്കാൾ കൂടുതൽ വലുതാകണം. ഒരു കൊച്ചു വീട്ടിൽ സന്തോഷത്തോടെ താമസിച്ചുകൊണ്ടിരിക്കുന്നവർ കുറച്ചു കഴിയുമ്പോൾ ചിന്തിക്കുകയാണ് അയൽവക്കക്കാരന്റെ വീട് ഇത്രയും വലുതായെങ്കിൽ എന്റെ വീടും പൊളിച്ചു പണിയേണ്ടിയിരിക്കുന്നു. മക്കളെ സംബന്ധിച്ചിടത്തോളം അവര് സാധാരണ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്നവര് പബ്ലിക് സ്കൂളിൽ പഠിക്കാൻ പോകുമ്പോൾ നമ്മളും ആ തരത്തിൽ എത്തുന്നില്ലെങ്കിൽ നമുക്ക് ഒരു തരത്തിൽ നമ്മൾ താഴെയല്ലേ എന്ന് സംശയം നമ്മളിൽ സഞ്ജാതമാവുകയാണ്.

Rev. Thomas Paul Ramban

15/08/2026

ഒരു ദേഷ്യത്തിന് കിണറ്റിൽ ചാടാം, പത്തു ദേഷ്യം വന്നാലും തിരിച്ചു കയറാൻ പറ്റില്ല." ഒരു ദേഷ്യത്തിന് ചാടാൻ എല്ലാവർക്കും സാധിക്കും, പക്ഷേ തിരിച്ചു കയറണമെങ്കിൽ എത്രമാത്രം ദേഷ്യപ്പെട്ടാലും തിരിച്ചു കയറാൻ സാധിക്കില്ല, ഒരാൾ കൈ പിടിച്ച് നമ്മളെ കയറ്റണം. ദൈവത്തിന്റെ കല്പനയെ മനുഷ്യൻ ലംഘിച്ചപ്പോൾ അവൻ പാപത്തിൽ വീണുപോയി. ഇനി അവനെ ഏദൻ തോട്ടത്തിൽ വിട്ടാൽ നിശ്ചയമായും അവൻ ജീവവൃക്ഷത്തിന്റെ ഫലം പറിച്ച് തിന്നും. പറിച്ച് തിന്നാൽ അവന് കിട്ടുന്ന ജീവൻ സാത്താനോടൊപ്പമുള്ള ജീവിതമാണ്. അതുകൊണ്ട് അത്, പിന്നെ അവനെ രക്ഷിക്കുവാൻ ദൈവം വിചാരിച്ചാലും സാധിക്കില്ല. അതിനുമുമ്പായിട്ട് ദൈവം അവനെ തോട്ടത്തിൽ നിന്ന് പുറത്താക്കി. അന്നു മുതൽ അവനെ രക്ഷിക്കാനുള്ള പദ്ധതി ദൈവം ആരംഭിച്ചു

Rev. Yakoob Thomas Ramban

14/08/2026

യേശുതമ്പുരാൻ ആരെയാണ് വിളിച്ചത്? ക്രിസ്തുവിന്റെ ശിഷ്യത്വത്തിലേക്ക് വരുന്നതിന് യേശുക്രിസ്തു നൽകുന്ന മാനദണ്ഡം എന്താണ്?

Fr. Eldhose Elias

13/08/2026

14 വയസ്സുള്ള ഒരു പെൺകുട്ടി, ഒരു ക്രിമിനൽ പശ്ചാത്തലമുള്ള 25-26 വയസ്സുള്ള ഒരു ലഹരിവ്യാപാര ബിസിനസുകാരന്റെ കൂടെ ഇറങ്ങിപ്പോയി. 14 വയസ്സുള്ള പെൺകുട്ടിയാണ് അവനോടൊപ്പം പോയത്. പൊലീസ് അവരെ പൂനെയിൽ നിന്ന് പിടിച്ച് കൊണ്ടുവന്നു. വൈകിട്ട് പുസ്തകം വാങ്ങാൻ പോകുന്നു എന്ന് പറഞ്ഞാണ് അവർ ഇറങ്ങിപ്പോയത്. കുട്ടികൾ സൂക്ഷിക്കണം, ഓരോ കാൽവെപ്പും കരുതലോടെയായിരിക്കണം. നിങ്ങളുടെ ജീവിതം ഇരുട്ടിൽ ചെന്നുവീഴരുത്.

12/08/2026

നമുക്ക് പലപ്പോഴും വളരെ എളുപ്പമായി തോന്നാവുന്ന ഒരു കാര്യമാണ് ഒരു നിലപാട് എടുക്കുക എന്നുള്ളത്. പക്ഷെ അടുത്ത നിമിഷം നമുക്ക് മനസ്സിലാകും അതായിരുന്നില്ല ശരി, പെട്ടെന്ന് നമ്മുടെ നിലപാടുകൾ മാറ്റുകയാണ്. അങ്ങനെ നിലപാടുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റേണ്ടി വരുമ്പോൾ യാതൊരു നിലപാടുകളുമില്ലാത്ത ഒരു സാഹചര്യത്തിലേക്ക് നാം പലപ്പോഴും വഴുതിപ്പോകുന്നുണ്ട്

Very. Rev. MARACHERIL THOMAS PAUL RAMBAN

12/08/2026

നമ്മുടെ ജീവിതം പരാജയപ്പെടുന്നത് എവിടെയാണ്? നമ്മുടെ ജീവിതം എവിടെയാണ് പ്രതിസന്ധിയിലാകുന്നത്? എവിടെയാണ് അത് തകരുന്നത്? എവിടെയാണ് അത് തിരിച്ചടികൾ നേരിടുന്നത്?

11/08/2026

വിവാഹിതരാകാൻ പോകുന്ന നമ്മുടെ കൗമാരക്കാരോട് എനിക്ക് ഒരേയൊരു കാര്യമേ പറയാനുള്ളൂ. മാതാപിതാക്കൾ ശ്രദ്ധിക്കണം. പ്രണയവിവാഹമാണെങ്കിൽ മുന്നോട്ട് പോയി നടത്തിക്കൊള്ളൂ. അറേഞ്ച്ഡ് വിവാഹമാണെങ്കിൽ നിങ്ങൾ കുറഞ്ഞത് ആറുമാസമെങ്കിലും സമയം നൽകണം. വരുന്ന വ്യക്തി ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്ന് നിങ്ങൾ അറിയേണ്ടതുണ്ട്. കുറച്ചൊക്കെ സംസാരിച്ചും ഇടപഴകിയാലും നമുക്ക് അത് കണ്ടെത്താൻ കഴിയും.

Fr Ebey Philip

10/08/2026

മൂന്ന് അധ്യാപകർ; കാവ്യ, കീർത്തന, നിഷ്മ. അവർ ബി.ആർ.സി ട്രെയിനർമാരായിരുന്നു. അധ്യാപകർക്ക് അവർ പരിശീലനം നൽകുന്നു, കുട്ടികൾക്ക് മോട്ടിവേഷൻ നൽകുന്നത് അവരാണ്. ഒന്ന് ചിന്തിച്ചു നോക്കൂ, അവരാണ് എം.ഡി.എം.എ കച്ചവടക്കാർ! ഏതാണ് ഒറിജിനൽ ഏതാണ് ഡ്യൂപ്ലിക്കേറ്റ് എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു കാലമാണിത്.

Fr Ebey Philip

09/08/2026

ക്രിസ്തുവിന്റെ നേരെ വാതിലുകൾ കൊട്ടിയടച്ചിട്ടുള്ളവരാണ് നമ്മളൊക്കെ, നമ്മുടെ ചുറ്റുപാടുകളെ നമുക്കുള്ളതിനെ ഒക്കെ എങ്ങനെയാണ് നമ്മൾ സ്വീകരിക്കുന്നത്? അവരോട് എല്ലാവരോടുമുള്ള നമ്മുടെ നിലപാടുകളാണ് നമ്മുടെ ആഭിമുഖ്യം എന്താണ്? നമ്മൾ ഏത് ലെവൽ വെച്ചാണ് ഒരു മറ്റൊരാളെ നമ്മുടെ ഇടയിലേക്ക് സ്വീകരിക്കുന്നത്?

Address

Grace Villa
Kochi
682506

Alerts

Be the first to know and let us send you an email when സുവിശേഷം / Suvishesham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to സുവിശേഷം / Suvishesham:

Shortcuts

Share