Kadeesa Orthodox Cathedral Kayamkulam

Kadeesa Orthodox Cathedral Kayamkulam Kadeesa Orthodox Church is one of the oldest parish of the Malankara Orthodox Syrian Church and is the Mother Parish of the Mavelikara Diocese. The Most Rev.

The word Kadeesa refers to ‘All Saints’ and the church is one of the three churches dedicated to All Saints. Ancient church history evidences that it was built by two Assyrian Monks – Mar Sabor and Mar Aphroth in 825 AD on the land generously donated by the then Maharaja. Since its consecration the church and its members took active role in all the management of the Malankara Orthodox Syrian Churc

h – India. The Kadeesa Orthodox church has several credentials to its credit. It was one of the forty four churches that participated in the famous Koonan Kurusu Sathaym in 1653. Further three members of the church represented the Mulanthuruthy Synod in 1876. Kayamkulam Philipose Remban, who had translated Aramen Bible into Malayalam was a member of the parish. In the meantime the parish had grown spiritually and materially. The old church was renovated and consecrated on
2nd February 1975. Considering its history and spiritual well being, on 4th March 2010 The Holy Synod had elevated it as the Kadeesa Orthodox Cathedral. The Church and its members had taken this as a great privilege and honour bestowed on them as a result of the humble acts and prayers of their ancestors.

മലങ്കര സഭയുടെ ചരിത്ര പേടകമായ പഴയ സെമിനാരിയിലെ പവിത്ര ചരിത്ര വഴിയിൽ സ്ഥാപിച്ചിട്ടുള്ള സഹസ്രോത്തര ദ്വിശതാബ്ദിയുടെ ശോഭയുള്ള...
17/05/2025

മലങ്കര സഭയുടെ ചരിത്ര പേടകമായ പഴയ സെമിനാരിയിലെ പവിത്ര ചരിത്ര വഴിയിൽ സ്ഥാപിച്ചിട്ടുള്ള സഹസ്രോത്തര ദ്വിശതാബ്ദിയുടെ ശോഭയുള്ള, മാർ അഫ്രോത്ത്, മാർ ശാബോർ പിതാക്കൻ മാർ സ്ഥാപിച്ച കായംകുളം കാദീശാ കത്തീഡ്രലിന്റെ രേഖാ ചിത്രം.

21/01/2025

പുരാതനമായ കായംകുളം കാദീശാ പള്ളി (പഴയ ദേവാലയം)

1200 ൽ പരം വർഷങ്ങളുടെ പാരമ്പര്യമുള്ള
കായംകുളം കാദീശാ പള്ളി പേർഷ്യയിൽ നിന്നും ക്രിസ്തുവർഷം 825 ൽ മലങ്കരയിൽ എത്തിയ മാർ സാബോർ മാർ അഫ്രോത്ത് കാദീശന്മാർ സ്ഥാപിച്ച ദേവാലയങ്ങളുടെ ഗണത്തിൽ പെടുന്നതാണ്.
കേരളീയ വാസ്തു ശില്പ കലാ മാതൃകയുടെ ഉത്തമ ഉദാഹരണം ആയിരുന്നു ഇപ്പോഴത്തെ ദേവാലയത്തിന് മുൻപ് നിലനിന്നിരുന്ന പള്ളി. പോർട്ടുഗീസ് മാതൃകയിൽ ഉള്ള മുഖവാരം ഇല്ലാതെ, തെക്കും വടക്കും ഓടു മേച്ചിലോടു കൂടിയുള്ള പൂമുഖങ്ങളും കരിങ്കല്ലിൽ തീർത്ത കവാടങ്ങളും കൊത്തുപണികളും
എല്ലാം നിറഞ്ഞതായിരുന്നു പഴയ പള്ളി. നിർഭാഗ്യവശാൽ ചരിത്ര സ്മാരകമായി നിലനിൽക്കേണ്ടിയിരുന്ന പഴയ ദേവാലയം പുനർനിർമ്മാണം എന്ന പേരിൽ മുഴുവനായി പൊളിച്ചു മാറ്റപ്പെട്ടു.
പഴയ പള്ളിയുടെ കരിങ്കൽ കവാടങ്ങളും ചില ഭാഗങ്ങളും മാത്രം ഇന്ന് ദേവാലയ പരിസരത്ത് കാണാം. മലങ്കര സഭയുടെ മാവേലിക്കര മെത്രാസന ഇടവകയിൽ ആണ് കായംകുളം കാദീശാ ഓർത്തഡോക്സ് സുറിയാനി കത്തീഡ്രൽ ഉൾപ്പെട്ടിരിക്കുന്നത്.

മലങ്കര നസ്രാണികളുടെ അതുല്യമായ പാരമ്പര്യങ്ങൾ, സംസ്കാരം എന്നിവയെ കൂടുതൽ അടുത്ത് അറിയുവാൻ:
https://www.facebook.com/മലങ്കര-നസ്രാണി-പൈതൃകം-Heritage-of-Malankara-107850987603533/

Kadeesa Orthodox Cathedral Kayamkulam



ഗാന്ധി ജയന്തിയോടനുബന്ധിച്ച് കത്തീഡ്രൽ എം.ജി.ഒ.സി എസ്.എം.പ്രവർത്തകർ കത്തീഡ്രലിലെ കുരിശുംമൂടും പരിസരവും ശുചീകരിച്ചു.സഹ വിക...
02/10/2023

ഗാന്ധി ജയന്തിയോടനുബന്ധിച്ച് കത്തീഡ്രൽ എം.ജി.ഒ.സി എസ്.എം.പ്രവർത്തകർ കത്തീഡ്രലിലെ കുരിശുംമൂടും പരിസരവും ശുചീകരിച്ചു.സഹ വികാരി ബഹു. ബിനു ഈശോ അച്ചൻ ശുചീകരണത്തിന് തുടക്കം കുറിച്ചു.വികാരി ബഹു.കോശി മാത്യു അച്ചൻ ശുചീകരണത്തിൽ പങ്ക് ചേർന്നു. എം.ജി.ഒ.സി. എസ്.എം പ്രവർത്തകരായ ഡെന്നി, ഷീബ, ആഷ്ലി, ആൻ മേരി, ആരോൺ, നിഖിൽ, ഷാരോൺ എന്നിവർ നേതൃത്വം നൽകി.

കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ പുതിയ വികാരിമാരായി ഫാ. കോശി മാത്യു, ഫാ. ബിനു ഈശോ എന്നിവർ ചുമതലയേറ്റു.
17/05/2023

കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ പുതിയ വികാരിമാരായി ഫാ. കോശി മാത്യു, ഫാ. ബിനു ഈശോ എന്നിവർ ചുമതലയേറ്റു.

കാദിശ് അഖില മലങ്കര ക്വിസ് മത്സരം സമാപിച്ചുകായംകുളം: കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ 1198-മത് പെരുന്നാൾ കൺവെൻഷനോട് ...
03/02/2023

കാദിശ് അഖില മലങ്കര ക്വിസ് മത്സരം സമാപിച്ചു

കായംകുളം: കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ 1198-മത് പെരുന്നാൾ കൺവെൻഷനോട് അനുബന്ധിച്ച് കാദീശാ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട "കാദിശ്" അഖില മലങ്കര ക്വിസ് മത്സരം സമാപിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ക്വിസ് മത്സരം സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി ഫാ.ജോസഫ് സാമുവൽ, വിദ്യാർഥി പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജോബ് റ്റി. ഫിലിപ്പ്, ക്വിസ് മാസ്റ്റർ ഫാ. ടോണി എം. യോഹന്നാൻ വിദ്യാർത്ഥി പ്രസ്ഥാനം മാവേലിക്കര ഭദ്രാസന സെക്രട്ടറി മെറിൽ മാത്യു, ഭദ്രാസന ജോയിൻ സെക്രട്ടറി സ്റ്റെഫി സ്റ്റാലിൻ, ദക്ഷിണ മേഖല സെക്രട്ടറി ലിറ്റി സജി ജോർജ്, കാദീശാ വിദ്യാർത്ഥി പ്രസ്ഥാനം സെക്രട്ടറി ജിബിൻ ജേക്കബ് അലക്സ്, ജോയിൻ സെക്രട്ടറി ജോമോൾ ജോയ്, ട്രഷറർ ഷെലൻ ഷാജി, ഇടവക ട്രസ്റ്റി കോശി മാത്യു ഓടാശ്ശേരിൽ, ഇടവക സെക്രട്ടറി കുഞ്ഞുമോൻ കട്ടച്ചിറ എന്നിവർ യോഗത്തിൽ സംബന്ധിച്ച്.

അഖില മലങ്കര ക്വിസ് മത്സരംകാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയുടെ 1198-മത് പെരുന്ന...
13/01/2023

അഖില മലങ്കര ക്വിസ് മത്സരം

കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയുടെ 1198-മത് പെരുന്നാൾ കൺവെൻഷനോട് അനുബന്ധിച്ച് അഖില മലങ്കര ക്വിസ് മത്സരം "കാദിശ്" 2023 ജനുവരി 29 ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മണി മുതൽ കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

⭐വിഷയം
വി. വേദപുസ്തകം, സഭാവിശ്വാസം ആരാധന, സഭാചരിത്രം, പൊതുവിജ്ഞാനം

🥇ഒന്നാം സമ്മാനം
Rs.5001/- രൂപയും എവർറോളിംഗ് ട്രോഫി
(പൊൻവാണിഭം ശാന്തിമംഗലം കെ. ജോഷ്വാ മെമ്മോറിയൽ)

🥈രണ്ടാം സമ്മാനം
Rs.3001/- രൂപയും എവർറോളിംഗ് ട്രോഫി
(പൊൻവാണിഭം കണ്ടത്തിൽ ശോശാമ്മ ഈശോ മെമ്മോറിയൽ)

🥉മൂന്നാം സമ്മാനം
Rs.2001/- രൂപയും എവർറോളിംഗ് ട്രോഫി
(മഡ്രാത്ത് ജയ് വിലാസ് എം.കെ കുരുവിള & അമ്മിണി കുരുവിള മെമ്മോറിയൽ)

⭐നിബന്ധനകൾ
~~~~~~~~~~~~~~~~~~~~~~~~~~
● രജിസ്‌ട്രേഷൻ ഫീസ് 200 രൂപ ആയിരിക്കും.

● മത്സരത്തിൽ എല്ലാ ആത്മീയ സംഘടനകൾക്കും പങ്കെടുക്കാവുന്നതാണ്

● ഒരു ഇടവകയിൽ നിന്ന് എത്ര ടീമുകൾക്ക് വേണമെങ്കിലും പങ്കെടുക്കാം. ഒരു ടീമിൽ 2 അംഗങ്ങൾ മാത്രം.

● മത്സരാർത്ഥികൾ ഇടവക വികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.

● പ്രായപരിധി 15നും 40നും മദ്ധ്യ ആയിരിക്കും.

● ക്വിസ് മാസ്റ്ററുടെ തീരുമാനം അന്തിമമായിരിക്കും.

● മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്.

⭐രജിസ്ട്രേഷൻ ചെയ്യുവാനുള്ള അവസാന തീയതി 2023 ജനുവരി 24 ചൊവ്വാഴ്ച വൈകിട്ട് 7:00 മണി വരെ

⭐Please Confirm Your Participation Through This Online Registration : https://docs.google.com/forms/d/1llzzM9z-cAH9S22jhSr33IHNSKNPnLpLZ7K73EPs4DE/edit

⭐For More Details Contact : 8157023370, 6272821697

Kadeesa Cathedral M G O C S M, Kayamkulam

08/12/2022

കാദീശാ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ കരോൾ ഗായക സംഘം ക്രിസ്തുമസ് സന്ദേശം അറിയിച്ചുകൊണ്ട് ഇടവകയിലെ ഭവനങ്ങൾ സന്ദർശനം ആരംഭിച്ചു. 🌟🎅🥁🎶

കാദീശ പട _OCYM Kayamkulam

02/12/2022

പാട്ടിന്റെ ഈണത്തിൽ വിണ്ണിൻ മാലാഖമാർ
വിണ്ണിൽ നൃത്തം വയ്ക്കുന്ന പുണ്യ രാവിൽ
നിലാവ് ചുംബിച്ചുണർത്തുന്ന നക്ഷത്രങ്ങളാൽ നിറഞ്ഞു നില്ക്കുന്ന ഡിസംബറിന്റെ പുണ്യമായ ദിനം വരവായി ...
ക്രിസ്തുമസ് ദിനം വരവായി .... 🎅🌲✨️
കാദീശ പട _OCYM Kayamkulam

കാദീശാ കത്തീഡ്രൽ ഓ.വി.ബി.എസ് ആരംഭിച്ചു. കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ 2022 ഓ.വി.ബി.എസ് ആരംഭിച്ചു. രാവില...
02/05/2022

കാദീശാ കത്തീഡ്രൽ ഓ.വി.ബി.എസ് ആരംഭിച്ചു.

കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ 2022 ഓ.വി.ബി.എസ് ആരംഭിച്ചു. രാവിലെ ഓ.വി.ബി.എസ് പതാക ഉയർത്തുകയും ഇടവക സഹവികാരി ഫാ. ജോബ് റ്റി.ഫിലിപ്പ് മുഖ്യഅതിഥി തുമ്പമൺ ഭദ്രാസനത്തിലെ ഫാ. തോമസ് എം.ജോർജ് എന്നിവർ ചേർന്ന് ഓ.വി.ബി.എസ് ഉദ്ഘാടനം നിർവഹിച്ചു. സൺഡേ സ്കൂൾ കായംകുളം ഡിസ്ട്രിക്ട് ഇൻസ്പെക്ടർ തോമസ് വർഗീസ്, കാദീശാ ഓ.വി.ബി.എസ് സൂപ്രണ്ട് കുഞ്ഞുമോൻ കട്ടച്ചിറ, കാക്കനാട് സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി തോമസ്, ഓ.വി.ബി.എസ് കൺവീനർ റോസി റെജി, ഇടവക ട്രസ്റ്റി കോശി മാത്യു ഓടശ്ശരിൽ, കാദീശാ സൺഡേ സ്കൂൾ അധ്യാപകരും, മാതാപിതാക്കളും, നിരവധി വിദ്യാർത്ഥികളും എന്നിവർ പങ്കെടുത്തു.

Address

Kayamkulam
690502

Alerts

Be the first to know and let us send you an email when Kadeesa Orthodox Cathedral Kayamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share