Peringala,Karimuttam Devi Kshethram

Peringala,Karimuttam Devi Kshethram Karimuttam Devi Kshethram is one of the most populartemple in Kerala.

The temple is located in Peringala at Kayamkulam of Alappuzha district in the south Indian കായംകുളം റെയില്‍വേസ്റ്റേഷനു അടുത്ത് പെരിങ്ങാല എന്ന പ്രദേശത്താണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.സകല അഭിഷ്ട പ്രദായിനി ആയ ഭദ്രദേവി ആണ്‌ ഇവിടെ കുടികൊള്ളുന്നത്.ഈ ക്ഷേത്രത്തിനടുത്തായി കണ്ഠകാളന്‍ നട
മഹാദേവക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

ക്ഷേത്രത്തിലേക്കുള്ള വഴി..


കായംകുളത്ത് നിന്നും അടൂര്‍ഭാഗം ലക്ഷ്യമാക്കി പോകുന്

ന കെ.പി റോഡില്‍ കൂടി ഒന്നെര കിലോമീറ്റര്‍ അഥവാ ഒരു മൈല്‍ സഞ്ചരിക്കുമ്പോള്‍ ഒന്നാംകുറ്റി എന്ന സ്ഥലത്ത് എത്തുന്നു.അവിടെ നിന്നും ഇടത് വശത്തേക്ക് ഒരു കിലോമീറ്റര്‍ ദൂരം യാത്ര.

പത്താമുദയം:
മേടമാസത്തിലെ പത്താമുദയ മഹോത്സവം ആണ്‌ ഇവിടുത്തെ പ്രധാന ഉത്സവം.അന്നേ ദിവസം ഊരുവലത്ത്, നൂറ്റി ഒന്ന് കലം വഴിപാട്, കെട്ടുകാഴ്ച, ദീപാരാധന, സേവ, കളമെഴുത്തും പാട്ടും എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പറയ്ക്ക് എഴുന്നെള്ളിപ്പ്:
മകരമാസത്തിലെ നാലാമത്തെ വെള്ളിയാഴ്ചയാണ്‌ സാധാരണയായി പറക്ക് എഴുന്നെള്ളിപ്പ് ആരംഭിക്കുന്നത്.വെള്ളിയാഴ്ച തെക്കേ കരയിലും, ശനിയാഴ്ച വടക്കേ കരയിലും, ഞയറാഴ്ച കിഴക്കേ കരയിലും, തിങ്കളാഴ്ച പടിഞ്ഞാറേ കരയിലും അമ്മ പറയ്ക്ക് എഴുന്നെള്ളുന്നു.തുടര്‍ന്നുള്ള നാല്‌ ദിവസങ്ങളില്‍ ഇതേ കര ക്രമത്തില്‍, അമ്മ ഈ കരകളില്‍ നിന്നും അന്‍പൊലി സ്വീകരിക്കുന്നു.അങ്ങനെ എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന പറയ്ക്ക് എഴുന്നെള്ളിപ്പ് സമാപിക്കുന്നു.

പൊങ്കാല:
മകരമാസത്തിലെ രണ്ടാമത്തെ ഞയറാഴ്ച അമ്മയുടെ സന്നിധിയില്‍ പൊങ്കാല സമര്‍പ്പിക്കുന്നതിനുള്ള ഭാഗ്യവും ഇവിടുത്തെ ഭക്തര്‍ക്ക് ലഭിച്ചിരിക്കുന്നു.

നവാഹയജ്ഞം:
ശ്രീഭദ്രാ പൌര്‍ണ്ണമി സംഘത്തിന്‍റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഇവിടെ നവാഹയജ്ഞം നടത്താറുണ്ട്.ഒമ്പത് നാള്‍ അന്നദാനത്തോടൊപ്പം നടത്തുന്ന നവാഹയജ്ഞത്തോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചനയും നടത്തി വരുന്നു.

നവരാത്രി മഹോത്സവം:
വിവിധ സംഗീത പരിപാടികളോട് ആഘോഷിക്കുന്ന നവരാത്രി മഹോത്സവമാണ്‌ ഇവിടുത്തെ മറ്റൊരു പ്രധാന ആഘോഷം.

വിനായകചതുര്‍ത്ഥി:
അന്നേ ദിവസം ആയിരത്തെട്ട് നാളീകേരം സമര്‍പ്പിച്ചുള്ള അഷ്ടദ്രവ്യ ഗണപതി ഹോമം ഉണ്ടായിരിക്കുന്നതാണ്.

വൃശ്ചികചിറപ്പ്:
ഇതിനോട് അനുബന്ധിച്ച് നാല്‍പത്തി ഒന്ന് ദിവസം വായനയും അയ്യപ്പന്‍മാരുടെ ആഭിമുഖ്യത്തില്‍ കഞ്ഞിയും നടത്തി പോകുന്നു.

പൌര്‍ണ്ണമി:
എല്ലാ പൌര്‍ണ്ണമിക്കും ശ്രീഭദ്രാ പൌര്‍ണ്ണമി സംഘത്തിന്‍റെ നേതൃത്വത്തില്‍ വായന ഉണ്ടായിരിക്കുന്നതാണ്.

എല്ലാവര്‍ക്കും കരിമുട്ടത്തമ്മയുടെയും, കണ്ഠകാളന്‍ നട മഹാദേവന്‍റെയും അനുഗ്രഹം ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..

മേട മാസ ഗുരുതി2024 മെയ് 8 ബുധനാഴ്ചഗുരുതി വഴുപാടിനായുള്ള പേരും നാളും അന്നേ ദിവസം വൈകിട്ട് 6.00 മണിക്ക് മുമ്പായി ക്ഷേത്ര ഉ...
30/04/2024

മേട മാസ ഗുരുതി
2024 മെയ് 8 ബുധനാഴ്ച

ഗുരുതി വഴുപാടിനായുള്ള പേരും നാളും അന്നേ ദിവസം വൈകിട്ട് 6.00 മണിക്ക് മുമ്പായി ക്ഷേത്ര ഉപദേശക സമിതിയെയോ ക്ഷേത്രത്തിൽ നേരിട്ടോ അറിയിക്കേണ്ടതാണ്

കരിമുട്ടം ദേവി ക്ഷേത്രം
പെരുങ്ങാല, കായംകുളം

05/03/2022

ശ്രീ വി.വിജയരാഘവകുറുപ്പ് ചെട്ടികുളങ്ങര അമ്മയ്ക്കു സമര്‍പ്പിക്കുന്ന കുത്തിയോട്ട വഴിപാട് അഞ്ചാം ദിവസം.

04/03/2022

ചെട്ടികുളങ്ങര അമ്മയ്ക്കു സമര്‍പ്പിക്കുന്ന കുത്തിയോട്ട വഴിപാട് നാലാം ദിവസം...

03/03/2022

ശ്രീ വി.വിജയരാഘവകുറുപ്പ് ചെട്ടികുളങ്ങര അമ്മയ്ക്കു സമര്‍പ്പിക്കുന്ന കുത്തിയോട്ട വഴിപാട് മൂന്നാം ദിവസം.

01/03/2022

ഓണാട്ടുകരയുടെ ഗാനഗന്ധര്‍വ്വന്‍ ശ്രീ വി.വിജയരാഘവകുറുപ്പ് ചെട്ടികുളങ്ങര അമ്മയ്ക്കു സമര്‍പ്പിക്കുന്ന കുത്തിയോട്ട വഴിപാട് ഒന്നാം ദിവസം...

11/02/2022

ഇന്നത്തെ കുത്തിയോട്ടം തത്സമയം
പാഴൂർ തങ്കയത്തിൽ ക്ഷേത്രം, കടത്തൂർ, തഴവ
Online Support Vertikal Media

11/02/2022
21/09/2019

ഓച്ചിറ പരബ്രഹ്മ ഗീതo

13/08/2019

യുവരഞ്ജിനി ക്ലബ്ബ് നടത്തിയ ശ്രീ വിജയരാഘവകുറുപ്പും സംഘവും അവതരിപ്പിച്ച കുത്തിയോട്ടകളത്തിലേക്ക് കരിമുട്ടത്ത....

12/04/2019

Address

Perungala
Kayamkulam
690559

Alerts

Be the first to know and let us send you an email when Peringala,Karimuttam Devi Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category