17/01/2022
"യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും."
2 തിമോത്തേയോസ് 3 : 12
യേശുവിനോട് ചേർന്ന് ജീവിതം നയിക്കാൻ ആഗ്രഹിക്കുമ്പോൾ സഹനങ്ങൾ ഏറ്റുവാങ്ങേണ്ടി വരും. അത് ഏറ്റുവാങ്ങാൻ തുടങ്ങുമ്പോൾ ഭയപ്പെട്ടു പിന്മാറരുത്.
വിശുദ്ധ പത്രോസിനാൽ സ്നാനം സ്വീകരിക്കപ്പെട്ട വിശുദ്ധ പ്രീസ്‌കയെയാണ് ഇന്നു നാം സ്മരിക്കുന്നതു. ക്രിസ്ത്യാനിയായത്തിന്റ പേരിൽ തന്നെ വിവസ്ത്രയായി ആക്ഷേപിക്കാൻ ശ്രമിച്ചവരുടെ ദൈവം തന്റെ അത്ഭുതപ്രഭയാൽ ആവരണം ചെയ്യുകയും, കൊല്ലാൻ വന്ന സിംഹത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. എന്നാൽ അവസാനം അവളുടെ ശിരസ്സ് ഛെതിക്കപ്പെട്ടു രക്തസാക്ഷിത്വ മകുടം ചൂടാൻ ദൈവം അവളെ അനുവദിച്ചു