St.Thomas Orthodox Christian Youth Movement , Anjilithanam

St.Thomas Orthodox Christian Youth Movement , Anjilithanam A page Created By Youth Members of .THOMAS ORTHODOX SLEEBA CHURCH , ANJILITHANAM

30/06/2024
ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുമായ് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്ത...
25/04/2023

ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുമായ് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനി കൂടികാഴ്ച നടത്തി

ആഞ്ഞിലിത്താനം സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് സ്ലീബാ പള്ളിയിലെ ഒ. വി. ബി. എസ്. വിദ്യാര്‍ത്ഥികളും, അധ്യാപകരും, യുവജനപ്രസ്ഥാനാ...
19/04/2023

ആഞ്ഞിലിത്താനം സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് സ്ലീബാ പള്ളിയിലെ ഒ. വി. ബി. എസ്. വിദ്യാര്‍ത്ഥികളും, അധ്യാപകരും, യുവജനപ്രസ്ഥാനാംഗങ്ങളും വികാരി ഷിബു തോമസ് അച്ചന്‍റെയും, ഇടവകാംഗം ബിബിന്‍ അച്ചന്‍റെയും നേതൃത്വത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

വിശുദ്ധ മാര്‍ത്തോമ്മാശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന കിഴക്കിന്‍റെ കാതോലിക്കായും, മലങ്കര മെത്രാപ്പ...
12/09/2022

വിശുദ്ധ മാര്‍ത്തോമ്മാശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന കിഴക്കിന്‍റെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ നിതാന്ത വന്ദ്യ ദിവ്യ മഹാമഹിമശ്രീ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ ബാവാ തിരുമനസ്സുകൊണ്ട് 2022 സെപ്റ്റംബര്‍ 11 ഞായറാഴ്ച ആഞ്ഞിലിത്താനം സെന്‍റ് തോമസ് സ്ലീബാ ഇടവകയില്‍ മഹാപുരോഹിതസ്ഥാന ലബ്ധിക്കുശേഷം ഇദംപ്രഥമമായി ശ്ലൈഹിക സന്ദര്‍ശനം നടത്തി.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും കിഴക്കിന്‍റെ കാതോലിക്കായും, വിശുദ്ധ മാര്‍ത്തോമ്മാശ്ലീഹായുടെ ശ്ലൈഹിക സിംഹാനത്...
04/09/2022

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും കിഴക്കിന്‍റെ കാതോലിക്കായും, വിശുദ്ധ മാര്‍ത്തോമ്മാശ്ലീഹായുടെ ശ്ലൈഹിക സിംഹാനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ ബാവാ തിരുമനസ്സുകൊണ്ട് ആഞ്ഞിലിത്താനം സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് സ്ലീബാ പള്ളിയിലേക്ക് 2022 സെപ്റ്റംബര്‍ 11 ഞായറാഴ്ച ശ്ലൈഹിക സന്ദര്‍ശനത്തിനായി എഴുന്നള്ളുന്നു.

വിശുദ്ധ സൈത്ത് കൂദാശ നടന്നു~~~~~~~~~~~~~~~~~~~~മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ വിശുദ്ധ കൂദാശകള്‍ക്കായി ഉപയോഗിക്കുന...
13/08/2022

വിശുദ്ധ സൈത്ത് കൂദാശ നടന്നു
~~~~~~~~~~~~~~~~~~~~
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ വിശുദ്ധ കൂദാശകള്‍ക്കായി ഉപയോഗിക്കുന്ന തൈലമായ വിശുദ്ധ സൈത്ത് ദേവലോകം അരമന ചാപ്പലില്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വാഴ്ത്തി തയ്യാറാക്കി. വി.സൈത്ത് കൂദാശയ്ക്ക് അഭി.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, അഭി. സഖറിയാ മാര്‍ അന്തോണിയോസ്, അഭി.ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ്, അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്. അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ്, അഭി. ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ്, അഭി. ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, അഭി.സഖറിയാ മാര്‍ സേവേറിയോസ് എന്നീ പിതാക്കന്മാര്‍ സഹകാര്‍മികരായിരുന്നു. രാവിലെ 6ന് പ്രഭാത നമസ്‌കാരത്തോടെ ആരംഭിച്ച ശുശ്രൂഷ വി.കുര്‍ബ്ബാനയോടെ സമാപിച്ചു.

Address

St. Thomas Orthodox Church , Anjilithanam
Kaviyoor
689581

Opening Hours

6am - 1:29pm

Website

Alerts

Be the first to know and let us send you an email when St.Thomas Orthodox Christian Youth Movement , Anjilithanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share