Ayyappa Sevasangam

Ayyappa Sevasangam Swamiyee Saranam Ayyappa

സ്വാമി ശരണം...
24/11/2023

സ്വാമി ശരണം...

14/01/2021

എല്ലാവർക്കും മകരസംക്രമആശംസകൾ...

21/12/2019

നീ അന്വേഷിക്കുന്നത് നിന്നിൽ തന്നെയാണ്

*അയ്യപ്പന്റെ പൊരുൾ*,,

ഇന്ന് ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവതാ സങ്കൽപമാണ് സ്വാമി അയ്യപ്പന്റെത്. അതുപോലെ തന്നെ വിമർശനവിധേയമായിട്ടുള്ളതുമാണ്, സ്വാമിഅയ്യപ്പൻ ഇരിക്കുന്നത് അതും യോഗബന്ധത്തോടും കൂടി പിന്നെ കൈപിടിച്ചിരിക്കുന്നതോ ചിന്മുദ്രയോടുകൂടി. പിന്നെ അച്ഛനാണെങ്കിൽ ശിവനും അമ്മ മഹാവിഷ്ണുവും ഇങ്ങനെ ഒരു സങ്കൽപം ഭാരതീയ സംസ്കാരത്തിൽ വേറെ കാണാൻ സാധിക്കുകയില്ല. ഭരതീയസങ്കൽപത്തിൽ ഇതുപോലെ അരപ്പട്ടകെട്ടിയ രണ്ട് ദേവതാസങ്കൽപം കൂടി കാണാൻ കഴിയും. യോഗ ദക്ഷിണാമൂർത്തിയും യോഗ നരസിംഹവും, സ്വാമി അയ്യപ്പനും ഇങ്ങനെ മൂന്ന് സങ്കൽപങ്ങളാണ് ഭരതത്തിൽ അരപട്ടകെട്ടിയിരിക്കുന്നതായി കാണാൻ സാധിക്കുക.

യോഗശസ്ത്രത്തിലേക്ക് കണോടിച്ചാൽ യോഗനരസിംഹം എന്ന നാമവും, യോഗദക്ഷിണാമൂർത്തി എന്ന നാമവും യോഗത്തിലേക്ക് വിരൽ ചൂണ്ടുന്നു. അപ്പോൾ യോഗശാസ്ത്രത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ ഇത്തരം ആസനത്തെ പറ്റി അവിടെ വിവരിക്കുന്നുണ്ട്. യോഗപട്ടാസനം എന്നാണ്. അങ്ങനെ അനേകകാലം തപസ്സിരിക്കുവാനുള്ള വിശേഷ വിധിയാണ് യോഗപട്ടാസനം.

അപ്പോൾ യോഗശാസ്ത്രത്തിലേക്ക് അയ്യപ്പന്റെ പൊരുൾ തേടി പോകാം. മനുഷ്യശരീരത്തിൽ 72000 നാഡികളുണ്ട് എന്ന് യോഗശാസ്ത്രത്തിൽ കാണാൻ സാധിക്കും . അതിൽ മൂന്നെണ്ണമാണ് പ്രധാനമായിട്ടുള്ളത്, സുഷുമ്ന, ഇഡ, പിംഗളാ എന്നിവയാണ്. ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ ഇഡാനാഡിയും പുറത്തേക്ക് പിംഗളാനാഡിയും പ്രവർത്തിക്കുന്നു എന്ന് യോഗശാസ്ത്രം അനുശാസിക്കുന്നു. ഇതിൽ പിംഗളാനാഡിയെ പരശിവൻ എന്നും ഇഡാനാഡിയെ മഹാവിഷ്ണു എന്നും യോഗശാസ്ത്രത്തിൽ വിളിക്കുന്നു. ഇഡാനാഡിയും മഹാവിഷ്ണുമായുള്ള ബന്ധം വരുന്നത് ഇഡാനാഡിക്ക് ചന്ദ്രനാഡി എന്ന പേരുണ്ട്, ചന്ദ്രന്റെ സഹോദരിയായ മഹാലക്ഷ്മിയുടെ പതി മഹാവിഷ്ണു ആയതു കൊണ്ട് ഇഡ നാഡിക്ക് മഹാവിഷ്ണു എന്നു പറയുന്നു. പിംഗളാനാഡി ചൂടുമായി - സൂര്യനുമായി- ബന്ധമുള്ളതുകൊണ്ട് അതു പരമശിവനുമായി അറിയപ്പെടുന്നു..

അപ്പോൾ എന്തിനാണ് ഈ നാഡികളെ മഹാവിഷ്ണുവെന്നും പരമശിവനെന്നും വിളിക്കുന്നത്. "പരോക്ഷപ്രിയ ദേവഃ" എന്നാണ്. ദേവന്മാർ പരോക്ഷപ്രിയരാണ് നേരിട്ട് ഒരു കാര്യവും പറയില്ല. അവർ വളഞ്ഞാണ് കാര്യങ്ങൾ പറയുന്നത്. അപ്പോൾ ഇഡാനാഡിയാണ് മഹാവിഷ്ണു പിംഗളാനാഡിയാണ് പരമശിവൻ. ഇഡയു പിംഗളയും ഒന്നുചേരുമ്പോൾ - പരമശിവനും വിഷ്ണുവും ഒന്നുചേരുമ്പോൾ - അച്ഛനായ പരമശിവനും അമ്മയായ മഹാവിഷ്ണുവും ഒന്നുചേരുമ്പോൾ അതായത് അകത്തേക്ക് എടുക്കുന്ന ശ്വാസവും പുറത്തേക്ക് എടുക്കുന്ന ശ്വാസവും ഒന്നാവുമ്പോൾ സുഷുമ്ന എന്ന് മദ്ധ്യനാഡി തുറക്കുന്നു. സുഷുമ്നയുടെ കവാടം തുറന്ന് പ്രാണൻ മുകളിലേക്ക് ഗമിക്കുമ്പോൾ - അഞ്ച് ആധാരങ്ങളിൽ കൂടി - അഞ്ച് തത്വങ്ങളിൽ , പൃഥിതത്വം, ജലതത്ത്വം, അഗ്നിതത്ത്വം, വായുതത്ത്വം, ആകശതത്ത്വം , (ഭൂമി, വെള്ളം, തീയ്യ്, കാറ്റ്, ആകാശം) ഈ അഞ്ചിന്റെയും ചേരുവയാണ് പ്രപഞ്ചം. - പ്രകർഷേണ പഞ്ചീകൃതമാത് പ്രപഞ്ചം - ഈ അഞ്ചിന്റെയും - മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധിചക്രം ഈ അഞ്ചിന്റെയും അപ്പൻ ആയി അല്ലെങ്കിൽ നേതാവായി വാഴുന്നവൻ അയ്യപ്പൻ. ശിവന്റെയും വിഷ്ണുവിന്റെയും സംയോഗത്താൽ അതായത് ഇഡാപിംഗളയുടെ സംയോഗത്താൽ അകത്തോടും പുറത്തോട്ടും പോകുന്ന ശ്വാസം ഒന്നാകുമ്പോൾ സുഷുമ്ന നാഡിയുടെ കവാടം തുറന്ന് പ്രാണൻ ഈ അഞ്ച് ആധാരങ്ങളെയും കടന്ന് ഉത്ക്രമിക്കുമ്പോൾ അഞ്ചിന്റെയും അപ്പൻ അയ്യപ്പൻ എത്ര മനോഹരമായ സങ്ക്ൽപം. ഈ മനോഹര സങ്കൽപമാണ് മഹർഷിമാർ പറഞ്ഞിരിക്കുന്നത്.

വിശേഷേണ ഗ്രഹിക്കേണ്ടത് വിഗ്രഹം. അപ്പോൾ അയ്യപ്പസ്വാമിയുടെ ഈ വിഗ്രഹത്തിൽ എന്താണ്ണ് ഗ്രഹിക്കേണ്ടത്. ദീർഘകാലം തപസ്ചര്യയിൽ മുഴുകുമ്പോൾ ഇഡാപിംഗളകൾ ചേരുകയും പ്രാണൻ (അയ്യപ്പൻ) അഞ്ച് ആധാരങ്ങളെയും കടന്ന് ആജ്ഞാചക്രത്തിൽ നിൽക്കുകയും ചെയ്യും. അപ്പോൾ ദീർഘകാലം തപസ്സിൽ മുഴുകുമ്പോൾ ഇഡാപിംഗളാ നാഡികളുടെ സംയോഗത്താൽ സുഷമ്ന കവാടം തുറന്ന് പ്രാണൻ അഞ്ച് ആധാരങ്ങളെയും അയ്യപ്പനാകുവാൻ സാധിക്കുന്നു. ഈ പഞ്ചഭൂതങ്ങളെയും ജയിച്ചുകഴിഞ്ഞാൽ - അയ്യപ്പനായികഴിഞ്ഞാൽ - ജീവാത്മാവിനെയും പരമാത്മാവിനെയും യോജിക്കുന്നു എന്ന് ചിന്മുദ്ര സൂചിപ്പിക്കുന്നു. അങ്ങനെ ജീവാത്മാവും പ്രമാത്മാവും യോജിക്കുമ്പോൾ പ്രാണൻ ആജ്ഞാചക്രം ഭേദിച്ച് സഹസ്രാരത്തിൽ എത്തിയിട്ടുണ്ടാവും. അങ്ങനെ സാധാരണ രീതിയിൽ വ്യവഹരിക്കുന്ന ഒരു മനുഷ്യന് അത്യുന്നതങ്ങളിലെക്ക് എത്തുവാൻ വേണ്ടുന്ന സമ്പ്രദായത്തെ ക്രോഡീകരിച്ച് ഉള്ള ഒരു സങ്കൽപമാണ് അയ്യപ്പൻ. ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്നാണ് എന്ന് ആ ചിന്മുദ്ര മനസ്സിലാക്കി തരുന്നു. അഞ്ച് വിരലുകളുള്ള ജീവികളിൽ മനുഷ്യനുമാത്രമേ തള്ളവിരലും ചൂണ്ടവിരലും ഒന്നിപ്പിക്കുവാൻ സാധിപ്പിക്കൂ. അപ്പോൾ മനുഷ്യജന്മത്തിലൂടെ മാത്രമേ ജീവാത്മാ പരമാത്മാ ഐക്യം (മോക്ഷം) സാധ്യമാവൂ എന്നു അദ്ദേഹം മനസ്സിലാക്കി തരുന്നു.

അപ്പോൾ ആ മോക്ഷത്തിലേക്ക് നമ്മൾ എന്തല്ലാം ചെയ്യണം. ദീർഘകാലം തപസ്സിൽ മുഴുകണം ഇഡാപിംഗളകളിലൂടെ ഒഴുകുന്ന ശ്വാസത്തെ നിയന്ത്രിച്ച് സുഷുമ്നയിലൂടെ കൊണ്ടുവന്നാൽ അഞ്ചിന്റെയും നാഥനായ ഭൂതനാഥനായ ആ ഗുരുനാഥനെ അയ്യപ്പനെ കാണാം അങ്ങനെ ആ തലത്തിലെത്തിയാൽ ആദ്ദേഹം നമ്മുക്ക് മനസ്സിലാക്കി തരും ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്നാണ്. നീ ഭയപ്പെടേണ്ട നീ അന്വേഷിക്കുന്നത് നിന്നിൽ തന്നെയാണ് സത്യം നീ തന്നെയാണ്🙏🙏🙏

28/09/2019
27/09/2019

😴♻😴♻😴♻😴♻😴♻😴♻😴
*ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ*.

⚡⚡⚡⚡⚡⚡⚡⚡

*സ്ത്രീകൾ പകൽ ഉറങ്ങരുത്*.

⚡⚡⚡⚡⚡⚡⚡⚡⚡

*ഈ സന്ദർഭത്തിൽ പഴയ ഒരു പഴഞ്ചൊല്ല് ഓർമ്മ വരുന്നു*

*"രാത്രി ഉറങ്ങുന്ന നായും*,

*പകൽ ഉറങ്ങുന്ന സ്ത്രീയും*

*ഉള്ളിടം ഐശ്വര്യം*
*ഇല്ലാതാകുന്നു".*

*സ്വധർമ്മം മറന്നു*
*ഉറങ്ങുന്ന രണ്ടു ജീവികളുടെ* *കർത്തവ്യത്തെ ഇത്* *സൂചിപ്പിക്കുന്നു.*

*രാത്രിയിൽ*
*വീടിനു കാവൽ കിടക്കേണ്ടത്*
*നായയാണ്.പകൽസമയം* *കുറച്ച് ഉറങ്ങി രാത്രി യജമാനനെ സംരക്ഷിക്കേണ്ടവനാണ് നായ.*

*സാധാരണ ഗൃഹത്തിൽ പകൽ സമയത്ത്,ഗൃഹനാഥൻ വീട്ടിൽ ഇല്ലാതിരിക്കുന്ന സമയം കർത്തവ്യത്തിൽ* *മുഴുകേണ്ട സ്ത്രീ* *പകൽസമയം ഉറങ്ങിയാൽ*
*വീട്ടിലെ ജോലികൾ* *സമയത്തിന് നടക്കില്ല*

*മാത്രമല്ല ഇതിന് പിന്നിൽ ഒരു*
*ശാസ്ത്ര സത്യം ഉണ്ട്.* *ആരോഗ്യ പ്രശ്നങ്ങളാണ്*
*ഇതിലൂടെ* *ചൂണ്ടിക്കാണിക്കുന്നത്*
*പല ശാരീരിക രോഗങ്ങളും*
*പകലുറങ്ങുന്നവർക്ക് വന്നു ഭവിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രവും പറയുന്നു.*

*പകലുറക്കം ആരോഗ്യത്തിന്*
*നല്ലതല്ല എന്ന് സാരം*

*എന്നാൽ രോഗികൾ, വൃദ്ധർ,*
*കുട്ടികൾ ഇവരെല്ലാം പകൽ*
*ഉറങ്ങുന്നതിൽ തെറ്റില്ല.*

*ഇന്ന് ഈ കാര്യങ്ങൾ പുതിയ തലമുറ ഗൗരവമായി ചിന്തിക്കുന്നില്ല...*

*കടപ്പാട്*

😴♻😴♻😴♻😴♻😴♻😴♻😴♻

16/09/2018

KSRTC നിരക്ക് കൂട്ടാനാണ് ഭാവം എങ്കിൽ നടക്കാനാണ് ഞങ്ങളുടെ തീരുമാനം....

https://www.facebook.com/1609055594/posts/10214653425281835/
16/09/2018

https://www.facebook.com/1609055594/posts/10214653425281835/

നിലയ്ക്കൽ: പമ്പാ- നിലയ്ക്കൽ റൂട്ടിലെ കെഎസ്ആർടിസി നിരക്ക് വർദ്ധനവിൽ പ്രതിഷേധവുമായി ദേവസ്വം ബോർഡ്. നിരക്ക് വർദ്....

Manikhnadanu malameloru ...
13/12/2017

Manikhnadanu malameloru ...

13/12/2017

സന്ധ്യാനാമം

സ്വാമിയേ ശരണമയ്യപ്പാ

ശ്രീ ധർമ്മശാസ്താ അഷ്ടോത്തര ശതനാമാവലി

ഓം മഹാശാസ്ത്രേ നമ:
ഓം വിശ്വശാസ്ത്രേ നമ:
ഓം ലോകശാസ്ത്രേ നമ:
ഓം ധർമ്മശാസ്ത്രേ നമ:
ഓം വേദശാസ്ത്രേ നമ:
ഓം കാലശാസ്ത്രേ നമ:
ഓം ഗജാധിപായ നമ:
ഓം ഗജരൂഡായ നമ:
ഓം ഗണാദ്ധ്യക്ഷായ നമ:
ഓം വ്യാഘ്രാരൂഡായ നമ: (10)
ഓം മഹാദ്യുതയേ നമ:
ഓം ഗോപ്ത്രേ നമ:
ഓം ഗതാതങ്കായ നമ:
ഓം ഗദാഗ്രണ്യ നമ:
ഓം ഋക്വേദരൂപായ നമ:
ഓം നക്ഷത്രായ നമ:
ഓം ചന്ദ്രരൂപായ നമ:
ഓം വലാഹകായ നമ:
ഓം ദൂർവാശ്യാമായ നമ: (20)
ഓം മഹാരൂപായ നമ:
ഓം ക്രൂരദൃഷ്ടയേ നമ:
ഓം അനാമയായ നമ:
ഓം ത്രിനേത്രായ നമ:
ഓം ഉത്പലാകാരായ നമ:
ഓം കാലഹന്ത്രേ നമ:
ഓം നരാധിപായ നമ:
ഓം ഖണ്ഡേന്ദുമൗലിതനയായ നമ:
ഓം കൽഹാരകുസുമപ്രിയായ നമ:
ഓം മദനായ നമ: (30)
ഓം മാധവസുതായ നമ:
ഓം മന്ദാരകുസുമാർച്ചിതായ നമ:
ഓം മഹാബലായ നമ:
ഓം മഹോത്സാഹായ നമ:
ഓം മഹാപാപവിനാശനായ നമ:
ഓം മഹാശൂരായ നമ:
ഓം മഹാധീരായ നമ:
ഓം മഹാസർപ്പവിഭൂഷണായ നമ:
ഓം അസിഹസ്തായ നമ:
ഓം ശരധരായ നമ: (40)
ഓം ഹാലാഹലധരാത്മജായ നമ:
ഓം അർജ്ജുനേശായ നമ:
ഓം അഗ്നിനയനായ നമ:
ഓം അനംഗമദനാതുരായ നമ:
ഓം ദുഷ്ടഗ്രഹാധിപായ നമ:
ഓം ശ്രീദായ നമ:
ഓം ശിഷ്ടരക്ഷണദീക്ഷിതായ നമ:
ഓം കസ്തൂരീതിലകായ നമ:
ഓം രാജശേഖരായ നമ:
ഓം രാജസത്തമായ നമ: (50)
ഓം രാജരാജാർച്ചിതായ നമ:
ഓം വിഷ്ണുപുത്രായ നമ:
ഓം വനജാധിപായ നമ:
ഓം വർഷസ്കരായ നമ:
ഓം വരരുചയേ നമ:
ഓം വരദായ നമ:
ഓം വായുവാഹനായ നമ:
ഓം വജ്രകായായ നമ:
ഓം ഖഡ്ഗപാണയേ നമ:
ഓം വജ്രഹസ്തായ നമ: (60)
ഓം ബലോദ്ധതായ നമ:
ഓം ത്രിലോകജ്ഞായ നമ:
ഓം അതിബലായ നമ:
ഓം പുഷ്കലായ നമ:
ഓം വൃത്തഭാവനായ നമ:
ഓം പൂർണ്ണാധവായ നമ:
ഓം പുഷ്കലേശായ നമ:
ഓം പാശഹസ്തായ നമ:
ഓം ഭയാപഹായ നമ:
ഓം ഫട്കാരരൂപായ നമ: (70)
ഓം പാപഘ്നായ നമ:
ഓം പാഷണ്ഡരുധിരാശനായ നമ:
ഓം പഞ്ചപാണ്ഡവസന്ത്
രാത്രേ നമ:
ഓം പരപഞ്ചാക്ഷരാശ്രിതായ നമ:
ഓം പഞ്ചവക്ത്രസുതായ നമ:
ഓം പൂജ്യായ നമ:
ഓം പണ്ഡിതായ നമ:
ഓം പരമേശ്വരായ നമ:
ഓം ഭാവതാപപ്രശമനായ നമ:
ഓം ഭക്താഭീഷ്ടപ്രദായകായ നമ: (80)
ഓം കവയേ നമ:
ഓം കവീനാമാധിപായ നമ:
ഓം കൃപാനവേ നമ:
ഓം ക്ലേശനാശനായ നമ:
ഓം സമായ നമ:
ഓം അരൂപായ നമ:
ഓം സേനാനയേ നമ:
ഓം ഭക്തസംപത്പ്രദായകായ നമ:
ഓം വ്യാഘ്രചർമ്മധരായ നമ:
ഓം ശൂലിനേ നമ: (90)
ഓം കപാലിനേ നമ:
ഓം വേണുവാദനായ നമ:
ഓം കളാരവായ നമ:
ഓം കംബുകണ്ഠായ നമ:
ഓം കിരീടാദിവിഭൂഷിതായ നമ:
ഓം ധൂർജ്ജടയേ നമ:
ഓം വീരനിലയായ നമ:
ഓം വീരായ നമ:
ഓം വീരേന്ദ്രവന്ദിതായ നമ:
ഓം വിശ്വരൂപായ നമ: (100)
ഓം വൃഷപതയേ നമ:
ഓം വിവിധാർത്ഥഫലപ്രദായ നമ:
ഓം ദീർഘനാസായ നമ:
ഓം മഹാബാഹവേ നമ:
ഓം ചതുർബാഹവേ നമ:
ഓം ജടാധരായ നമ:
ഓം സനകാദിമുനിശ്രേഷ
്ഠസ്തുത്യായ നമ:
ഓം ഹരിഹരാത്മജായ നമ: (108

07/12/2017

View from DUBAI

Address

Kozhencherry
Kattoor
689650

Telephone

+91 94461 79906

Website

Alerts

Be the first to know and let us send you an email when Ayyappa Sevasangam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share