St.George JSOYA Kattappana

St.George JSOYA Kattappana Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.George JSOYA Kattappana, Religious organisation, St. George Jacobite Syrian church, Kattapana.

St.George Jacobite Syrian Orthodox Youth Association (JSOYA) is a youth wing of KATTAPPANA ST.GEORGE JACOBITE SYRIAN ORTHODOX CHURCH
കട്ടപ്പന പള്ളി❤️

👉https://www.instagram.com/stgeorge_jsoya_kattappana?igsh=YnBidmw2ajUzN2Jw

26/06/2026

ശ്ലീഹാ നോമ്പിന്റെ പുണ്യദിനങ്ങളിലൂടെ പരിശുദ്ധ സഭ... ✝️

25/06/2026

വചനസന്ദേശം ✝️

"ലോക സുഖങ്ങൾക്ക് വേണ്ടി ഓടാതെ ദൈവത്തെ തൊടാൻ ശ്രമിക്കുന്ന, ദൈവത്തിന് വേണ്ടി സമർപ്പിക്കുന്ന ജീവിതം"❤️

Helna Mariya Sajo

JSOYA_KATTAPPANA

24/06/2026

കോതമംഗലം ചെറിയ പള്ളി ✝️

 #മോർ_യൂഹാന്നോൻ_മാംദോനൊയുടെ_ജനനത്തിരുനാൾ.✝️ജൂൺ 24.യോഹന്നാൻ ജനിച്ചപ്പോൾ സ്കറിയ സ്തുതി പാടുന്നു; ഏലിശ്ബാ സന്തോഷിക്കുന്നു.അ...
24/06/2026

#മോർ_യൂഹാന്നോൻ_മാംദോനൊയുടെ_ജനനത്തിരുനാൾ.✝️

ജൂൺ 24.

യോഹന്നാൻ ജനിച്ചപ്പോൾ
സ്കറിയ സ്തുതി പാടുന്നു;
ഏലിശ്ബാ സന്തോഷിക്കുന്നു.
അവളുടെ അയൽക്കാരും
കുടുംബക്കാരും സർവ്വവല്ലഭനെ മഹത്വപ്പെടുത്തുന്നു.
മനുഷ്യവർഗത്തിൻ്റെ രക്ഷയ്ക്കു വേണ്ടി തന്നെത്തന്നെ താഴ്ത്തിയവൻ വാഴ്ത്തപ്പെട്ടവനാകുന്നു.
സ്വർഗത്തിൽ സ്രോപ്പേന്മാർ
തനിക്കു സ്തുതി പാടുന്നവനായ കർത്താവേ!
ഈ ദിവസത്തിൽ ബലഹീനരും പാപികളുമായ ഞങ്ങൾ
അങ്ങയുടെ കൃപയെ സ്തുതിക്കുന്നു.
അങ്ങയുടെ സ്ഥാനപതിയുടെ പ്രാർത്ഥനയാൽ ഞങ്ങളുടെ അയോഗ്യതകളെ ഓർക്കാതെ
ഞങ്ങളുടെ സ്തുതിപ്പുകളെ കൈക്കൊളളുകയും
ഞങ്ങളുടെ യാചനകൾക്ക്
മറുപടി നൽകുകയും ചെയ്യണമേ.

ബാറെക്മോർ.

സൃഷ്ടികളുടെ രക്ഷയ്ക്കുവേണ്ടിയുള്ള അങ്ങയുടെ വരവിനു വഴി ഒരുക്കുവാൻവേണ്ടി വന്ധ്യയും വൃദ്ധയുമായവൾക്കു മകനെ കൊടുത്ത കർത്താവേ !!
അങ്ങയ്ക്ക് സ്തുതി.
അങ്ങയ്ക്ക് ഇഷ്ടമുളള
സൽപ്രവൃത്തികളിൽ നിന്നും
അന്യരായിരിക്കുന്ന
ഞങ്ങളോടു കരുണചെയ്ത് സ്വർഗ്ഗരാജ്യത്തിലേക്കു
ഞങ്ങൾക്കായി വഴി ഒരുക്കണമേ.
മനുഷ്യസ്നേഹമുള്ളവനേ !,
അങ്ങ് എഴുന്നളളുമ്പോൾ
ഞങ്ങളേയും ഓർത്തുകൊളളണമേ.

മൊറിയൊ റാഹേമേലൈൻ ഉ ആദാറൈൻ.

കൃപയോടെ തൻ്റെ ജനത്തെ
ദർശിച്ചവനായ കർത്താവേ !!
അങ്ങയുടെ മുന്നോടിയായ
യോഹന്നാൻ്റെ ജനനപ്പെരുന്നാളിനെ
അങ്ങയ്ക്ക് ഇഷ്ടമുളള പ്രകാരം ആചരിപ്പാനും അനുതാപത്തിൻ്റെ
ഫലങ്ങളെ പുറപ്പെടുവിപ്പാനും,
അങ്ങയുടെ മഹത്ത്വപ്രത്യക്ഷതയെ എതിരേൽക്കുന്നതിനു ദീപങ്ങൾ കത്തിച്ചുകൊണ്ട് ഉണർവ്വോടെ ഒരുങ്ങിയിപ്പാനും ഞങ്ങളെ യോഗ്യരാക്കിത്തീർക്കണമേ.

#കട്ടപ്പന_പള്ളി

21/06/2026

ജൂണ്‍ 21
പുണ്യശ്ലോകനായ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മ

21/06/2026

പാപപരിഹാരം നൽകുന്നവനും വെടിപ്പാക്കുന്നവനും || കാതോലിക്ക ബാവാ || പ്രുമിയോൻ സെദറ


#കട്ടപ്പന_പള്ളി

സത്യവിശ്വാസസംരക്ഷണത്തിനായി ഊണും ഉറക്കവുംസ്വന്തം  ആരോഗ്യംപോലുമുപേക്ഷിച്ചു  വിശ്വാസികൾക്കൊപ്പം നിന്ന  പുണ്യപിതാക്കന്മാരായ ...
20/06/2026

സത്യവിശ്വാസസംരക്ഷണത്തിനായി ഊണും ഉറക്കവുംസ്വന്തം ആരോഗ്യംപോലുമുപേക്ഷിച്ചു വിശ്വാസികൾക്കൊപ്പം നിന്ന പുണ്യപിതാക്കന്മാരായ മോർ കൂറിലോസ് കുര്യാക്കോസ് , മോർ ഒസ്താത്തിയോസ് ബെന്യാമിൻ എന്നി തിരുമേനിമാരിൽനിന്നും ഊർജവും ആർജവവും കരസ്ഥമാക്കി കട്ടച്ചിറ എന്ന ഗ്രാമത്തെ വിശ്വാസപോരാളികളുടെ നാടാക്കിമാറ്റിയ വിശ്വാസ പോരാട്ടങ്ങളുടെ അമരക്കാരൻ,പരി : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വൈദീക ട്രസ്റ്റി ബഹു.റോയ് ജോർജ് അച്ചന് ജന്മദിനാശംസകൾ..❤️



ഗിരീഷിന്റെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സമാഹരിച്ച തുക കൈമാറി...ഇടുക്കി ഭദ്രാസന JSOYA യുടെ നേതൃത്വത്തിൽ വാളാർഡ...
19/06/2026

ഗിരീഷിന്റെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സമാഹരിച്ച തുക കൈമാറി...

ഇടുക്കി ഭദ്രാസന JSOYA യുടെ നേതൃത്വത്തിൽ വാളാർഡി സെന്റ് ജോർജ് ഇടവകാംഗമായ ഗിരീഷിന്റെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സമാഹരിച്ച ധനസഹായം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മോർ ഫിലിക്സിനോസ് തിരുമനസ്സുകൊണ്ട് ഇടവക വികാരി ബഹു. ഫാ. മാത്യൂസ് മഠത്തിൽപറമ്പിൽ അച്ചന് കൈമാറി.

ചടങ്ങിൽ JSOYA ഭദ്രാസന വൈസ് പ്രസിഡന്റ് ബഹു. ഫാ. ആദായി പുലിക്കോട്ടിൽ, അൽമായ വൈസ് പ്രസിഡന്റ് ലിബു മാത്യു ചെരുവിളയിൽ, സെക്രട്ടറി ലെനിൻ പൈലി പാറയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

ഗിരീഷിന്റെ ചികിത്സയ്ക്കായി സഹകരിച്ച എല്ലാ സുമനസ്സുകൾക്കും JSOYA പേരിലുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

ഇടുക്കി JSOYA അംഗങ്ങൾക്ക് ആശംസകൾ 💐 ഇനിയും മുമ്പോട്ട് ❤️😍

#കട്ടപ്പന_പള്ളി

18/06/2026

വചനസന്ദേശം✝️

"മനുഷ്യശക്തി അവസാനിക്കുന്നിടത്ത് ദൈവകൃപ പ്രവർത്തിച്ചുതുടങ്ങുന്നു."❤️

Nika Elza Jinoy

17/06/2026

കുടുംബ പ്രാർത്ഥന...!!!

അഭി.മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത. ❤️

Address

St. George Jacobite Syrian Church
Kattapana
685508

Website

Alerts

Be the first to know and let us send you an email when St.George JSOYA Kattappana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.George JSOYA Kattappana:

Share