The way of sufi -സൂഫിയുടെ വഴി

The way of sufi -സൂഫിയുടെ വഴി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The way of sufi -സൂഫിയുടെ വഴി, Religious organisation, Kasargod.

04/05/2025

02/08/2020

31/07/2020

മറ്റുള്ളവരിൽ നിന്നുംനമ്മെഒളിപ്പിച്ച് വക്കലാണ്ഒരാൾക്ക്ഏറ്റവും അഭികാമ്യം.ഇരുമ്പിനുളളിൽ തീ ഒളിപ്പിച്ചത് പോലെ,കല്ലിനുള്ളിൽവെ...
11/02/2020

മറ്റുള്ളവരിൽ
നിന്നും
നമ്മെ
ഒളിപ്പിച്ച് വക്കലാണ്
ഒരാൾക്ക്
ഏറ്റവും അഭികാമ്യം.
ഇരുമ്പിനുളളിൽ തീ
ഒളിപ്പിച്ചത് പോലെ,
കല്ലിനുള്ളിൽ
വെള്ളം
മറഞ്ഞിരിക്കുന്നത് പോലെ.


- റൂമി (റ)

വന്മരങ്ങളെ കടപുഴക്കുന്ന കാറ്റു തന്നെപുൽക്കൊടികളെ തഴുകി മിനുക്കുന്നതും.- മൗലാനാ റൂമി (റ)
09/05/2019

വന്മരങ്ങളെ കടപുഴക്കുന്ന കാറ്റു തന്നെ
പുൽക്കൊടികളെ തഴുകി മിനുക്കുന്നതും.

- മൗലാനാ റൂമി (റ)

20/10/2018

السلام عليكم

ഈ ഗ്രൂപ്പിലെ പോസ്റ്റിന്‌ താഴെ കമന്റ്‌ ചെയ്യുമ്പോൾ ആഡ്‌ ചെയ്യാൻ ബുദ്ധിമുട്ടാണ്‌ . 8137069306. 9495945697 . ഈ രണ്ട്‌ നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ 'sufi grp add' എന്ന് നിങ്ങളുടെ പേര്‌ അടക്കം മെസ്സേജ്‌ ചെയ്താൽ ആഡ്‌ ചെയ്യാൻ സൗകര്യമായിരുന്നു.

ചിന്തകന്‍ എപ്പോഴുംനാട്യങ്ങളില്‍ മുഴുകുന്നു.അനുരാഗി തന്നേത്തന്നെമറക്കുന്നു .ചിന്തകന്‍ പൊങ്ങിവരുന്ന ജലത്തെപേടിച്ചോടുന്നു.അ...
25/02/2018

ചിന്തകന്‍ എപ്പോഴും
നാട്യങ്ങളില്‍ മുഴുകുന്നു.
അനുരാഗി തന്നേത്തന്നെ
മറക്കുന്നു .

ചിന്തകന്‍ പൊങ്ങിവരുന്ന ജലത്തെ
പേടിച്ചോടുന്നു.
അനുരാഗി,സമുദ്രത്തില്‍
മുങ്ങിതാഴാനും തയ്യാര്‍ .

ചിന്തകന്‍ സദാ
വിശ്രമം തേടുന്നു.
അനുരാഗിയോ
അസ്വസ്ഥനായലയുന്നു.

അനുരാഗി ആള്‍ക്കൂട്ടത്തിലും
ഏകാനായിരിക്കുന്നു .
എണ്ണയും ജലവും പോലെ
അവര്‍ക്കൊരിക്കലും
തമ്മില്‍ ചേരാനാകില്ല .

ഉപദേശം തേടിയെത്തുന്നവര്‍ക്ക്
അനുരാഗിയില്‍ നിന്നും
ഒന്നും ലഭിക്കുന്നില്ല .
അവന്‍ വികാരങ്ങള്‍ക്ക്
അടിമ .

പ്രണയം, കസ്തൂരിപോലെ
അതിന്‍റെ സൌരഭ്യത്താല്‍
പ്രസിദ്ധമാണ് .
കസ്തൂരിക്കതിന്റെ കീര്‍ത്തിയില്‍നിന്നും
മാറിനില്‍ക്കാനാവുമോ?!

പ്രണയമൊരു വൃക്ഷവും ,
അനുരാഗിയതിന്‍റെ തണലുമാണ് .
തണലിനേറെ ദൂരം
പടരാന്‍ കഴിയും ,എന്നാല്‍
മരത്തിനെ വിട്ടു
നിലനില്‍പ്പുണ്ടോ ?!

ചിന്തകനാവാന്‍ ,ഒരു കുഞ്ഞു
വളര്‍ന്നു വലുതാകണം .
എന്നാല്‍,പ്രണയം വൃദ്ധരേയും
യൌവ്വനത്തിലേക്കു
മടക്കി കൊണ്ടുവരുന്നു

-റൂമി (റ)

വൃക്ഷങ്ങള്‍ക്കുപാദങ്ങളും ചിറകുകളുംഉണ്ടായിരുന്നെങ്കില്‍ ,സ്വതന്ത്രമായിസഞ്ചരിക്കാന്‍കഴിയുമായിരുന്നെങ്കില്‍മഴുവിന്റെ ആക്രമത...
21/02/2018

വൃക്ഷങ്ങള്‍ക്കു
പാദങ്ങളും ചിറകുകളും
ഉണ്ടായിരുന്നെങ്കില്‍ ,
സ്വതന്ത്രമായി
സഞ്ചരിക്കാന്‍
കഴിയുമായിരുന്നെങ്കില്‍
മഴുവിന്റെ ആക്രമത്തില്‍ നിന്നും ,
വാളിന്റെ മൂര്‍ച്ചയില്‍ നിന്നും
ഓടി മാറാമായിരുന്നു .

സൂര്യന്‍ ദിനവും
പടിഞ്ഞാറസ്തമിച്ചില്ലെങ്കില്‍
പ്രഭാതത്തില്‍ പ്രപഞ്ചം
പ്രകാശത്തില്‍ തിളങ്ങുന്നതെങ്ങനെ !

കടലിലെ ജലം
നീരാവിയായി
ആകാശത്തെത്തിയില്ലെങ്കില്‍
ഭൂമിയെങ്ങനെ
മഴയാല്‍ തളിര്‍ക്കും ?

ചിപ്പിയിലെത്തിയില്ലെങ്കില്‍
കടല്‍വെള്ളമെങ്ങനെ
മുത്തായി മാറും !

യുസഫ്
വിലപിക്കുന്ന പിതാവില്‍നിന്നു
യാത്രയായില്ലെങ്കില്‍
രാജാവാകുന്നതെങ്ങനെ ?

മുസ്തഫ മദീനയിലേക്കു
പലായനം ചെയ്തില്ലെങ്കില്‍
എങ്ങനെയാണ്
സാമ്രാജ്യങ്ങളുടെ അധിപനാകുക ?

-മൗലാനാ റൂമി (റ)

സൂഫി ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു”ഗുരോ നമ്മുടെ മാര്‍ഗത്തില്‍പ്രണയം ആവശ്യമില്ലാത്ത ഒരവസ്ഥയിലേക്കു നമുക്ക് എത്തിച്ചേരാന്‍ ...
15/02/2018

സൂഫി ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു
”ഗുരോ നമ്മുടെ മാര്‍ഗത്തില്‍
പ്രണയം ആവശ്യമില്ലാത്ത ഒരവസ്ഥയിലേക്കു നമുക്ക് എത്തിച്ചേരാന്‍ സാധിക്കുമോ?”

ഗുരു മറുപടി നല്‍കി.
“അതെ, നാം പൂര്‍ണ്ണ പ്രണയത്തിലാകുമ്പോള്‍”

പ്രണയം സൂഫിയുടെ ലക്ഷ്യവും വഴിയുമാണ്‌.....

മൗലാ കടൽ‍ത്തീരത്ത് തിരമാലകളെ നോക്കി ധ്യാനനിമഗ്നനായിരിക്കുന്ന സമയം. ആത്മീയ അന്വേഷിയായ ഒരാൾ അടുത്തെത്തി തന്‍റെ സംശയം ഉണർ‍ത...
12/02/2018

മൗലാ കടൽ‍ത്തീരത്ത് തിരമാലകളെ നോക്കി ധ്യാനനിമഗ്നനായിരിക്കുന്ന സമയം. ആത്മീയ അന്വേഷിയായ ഒരാൾ അടുത്തെത്തി തന്‍റെ സംശയം ഉണർ‍ത്തിച്ചു.

അഹങ്കാരവും അഭിമാനവും തമ്മിലുള്ള വ്യത്യാസം എന്താണ്?

അദ്ദേഹം പറഞ്ഞു,

‘ദാ ആ കടലിനെ നോക്കൂ.. അതിലെ ഒരു തുള്ളി ജലം തനിക്ക് സ്വന്തമായി അസ്തിത്ത്വമുണ്ടെന്ന് ധരിക്കുകയും, കടലെന്ന മഹാപ്രഭാവത്തെയും തന്‍റെ ഉല്പത്തിയെയും കാണാതെ പോവുകയും കടലിനോടുള്ള ആശ്രയത്തെ നിഷേധിക്കുകയും ചെയ്താൽ അതിനെ ‘അഹങ്കാരം’ എന്നു വിളിക്കാം.

കടലിൽ നിന്ന് വേർ‍പ്പെടുത്തിയാലും സ്വയം അസ്തിത്ത്വമുള്ളവനാണ് താൻ‍ എന്ന തുള്ളിയുടെ ബോധമാണ് ‘അഹംബോധം’. കടലാണ് താൻ‍ എന്ന വിചാരത്തിൽ ഔന്നത്യം നടിക്കലാണ് ‘അഹന്ത’. എന്നാൽ ഞാൻ‍ കടലിലെ ഒരു തുള്ളി മാത്രമാണ് എന്നും കടൽ ഇല്ലാതെ തനിക്ക് അസ്തിത്വമില്ലെന്നുമുള്ള തിരിച്ചറിവോടെ നിറവിലും തൃപ്തിയിലും ഉല്ലാസത്തോടെ നീന്തിത്തുടിക്കുന്നതാണ് ‘അഭിമാനം’.

മനുഷ്യജീവൻ‍ ദൈവത്തിൽ നിന്നും വേർ‍പെട്ട ഊർ‍ജ്ജ കണമാണ്. എന്നാൽ അതുകൊണ്ടു തന്നെ താൻ‍ തന്നെയാണു ദൈവമെന്നോ ദൈവം ഇല്ലായെന്നോ വിചാരിച്ച് അഹങ്കരിക്കാൻ‍ പാടില്ല.

-സിദ്ധീഖ്‌ മുഹമ്മദ്‌

07/02/2018
ചില സാങ്കേതികകാരണങ്ങൽ കൊണ്ട്‌ ഡിലീറ്റ്‌ ആയിപ്പോയ തസ്വവ്വുഫ്‌ ഗ്രൂപ്പ്‌ പുനരാരംഭിച്ചിരിക്കുന്നു.  ചേരാൻ ആഗ്രഹിക്കുന്നവരും...
05/02/2018

ചില സാങ്കേതികകാരണങ്ങൽ കൊണ്ട്‌ ഡിലീറ്റ്‌ ആയിപ്പോയ തസ്വവ്വുഫ്‌ ഗ്രൂപ്പ്‌ പുനരാരംഭിച്ചിരിക്കുന്നു. ചേരാൻ ആഗ്രഹിക്കുന്നവരും ദയവായി മെസ്സെജ്‌ ചെയ്യുക

8137069306

നേരത്തെ ഉണ്ടായിരുന്നവർ അവരുടെ സാന്നിധ്യം കൊണ്ട്‌ ഗ്രൂപ്പ്‌ ധന്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പുതുമുഖങ്ങൾക്കും സ്വാഗതം.

Address

Kasargod

Alerts

Be the first to know and let us send you an email when The way of sufi -സൂഫിയുടെ വഴി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share