കല്ല്യോട്ട് ശ്രീ ഭഗവതീ ക്ഷേത്ര കഴകം

  • Home
  • India
  • Kasaragod
  • കല്ല്യോട്ട് ശ്രീ ഭഗവതീ ക്ഷേത്ര കഴകം

കല്ല്യോട്ട് ശ്രീ ഭഗവതീ ക്ഷേത്ര കഴകം ഭഗവതി ഓം പ്രസന്ന

കല്ല്യോട്ട് ഭഗവതി “2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്നത്തെ തളിപ്പറമ്പ് താലൂക്കില്‍പ്പെട്ട പെരിഞ്ചത്തൂര്‍ ഗ്രാമത്തില്‍ നിന്നും ഭൂരിപക്ഷ സമുദായത്തെ പേടിച്ച് എഴുപത്തി രണ്ട് തൊട്ടിലും കുഞ്ഞുങ്ങളുമായി പ്രയാണം ചെയ്ത് തൃക്കണ്ണാടപ്പനെ പന്ത്രണ്ട് വര്‍ഷം തപസ്സ് ചെയ്ത് ക്ലായി പൊടവടുക്കം എന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിച്ച് ആരാധിച്ചു വന്നു. ക്ലായിയില്‍ താമസിച്ചുവരവെ കണ്ടടുക്കം മലയില്‍ നിന്നും തൃക്കണ്ണാടേക്ക് കൊണ്ടുപോകുന്ന ആനകുറുന്തോട്ടിയുടെ മരം ക്ലയിയില്‍ വെച്ച് തടയുകയും നാശം വരുത്തുകയും ചെയ്തു. ഇതില്‍ കുപിതനായ തൃക്കണ്ണാടപ്പന്‍റെ പടയാളികള്‍ ക്ലായി കോലാന്മാരുടെ നാശം വരുത്തി എന്നും തദവസരത്തില്‍ വേങ്ങയില്‍ തറവാട്ടു കാരണവരുടെ ഭവനത്തില്‍ അഭയം പ്രാപിച്ച രണ്ട് പെണ്‍കുട്ടികള്‍ മാത്രം അവശേഷിച്ചു. വേങ്ങയില്‍ തറവാട്ടു കാരണവരുടെ സംരക്ഷണത്തില്‍ വളര്‍ന്ന പെണ്‍കുട്ടികളില്‍ മൂത്ത കല്ല്യോട്ട് വെങ്ങര തറവാട്ടുകാരനും, ഇളയവളെ മുളന്നൂരിലെ കയനാടന്‍ തറവാട്ടുകാരനും വേങ്ങയില്‍ തറവാട്ടു കാരണവന്‍ കല്ല്യാണം കഴിപ്പിച്ചു കൊടുത്തു. കോലായിയില്‍ നിന്ന് മൂത്ത പെണ്‍കുട്ടിയോടൊപ്പം വന്ന ദേവിയെ കല്ല്യോട്ട് കുടിയിരുത്തപ്പെട്ട് കല്ല്യോട്ട് ഭഗവതിയായി ആരാധിച്ചു വരുന്നു.”

Address

Kalliot, Periye, Kasargod
Kasaragod
671531

Alerts

Be the first to know and let us send you an email when കല്ല്യോട്ട് ശ്രീ ഭഗവതീ ക്ഷേത്ര കഴകം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to കല്ല്യോട്ട് ശ്രീ ഭഗവതീ ക്ഷേത്ര കഴകം:

Shortcuts

Share

Category