Hindu Yuva Vahini Kerala

Hindu Yuva Vahini Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hindu Yuva Vahini Kerala, Kasaragod.

23/03/2026
വന്ദേമാതരം !
16/05/2025

വന്ദേമാതരം !

https://youtu.be/UQx2GwZExj8?si=vSIEFyd6m74ueKUK
16/05/2025

https://youtu.be/UQx2GwZExj8?si=vSIEFyd6m74ueKUK

ഭാരതത്തിന്‍റെ കരുത്ത് എന്താണെന്ന് പാകിസ്ഥാൻ അറിഞ്ഞുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരിച.....

അതെ....ഇന്നായിരുന്നു ആ ദിവസം !
23/03/2024

അതെ....
ഇന്നായിരുന്നു ആ ദിവസം !

ഹൽദീഘാട്ടിയിലെ നിണമണിഞ്ഞ് ചുവന്ന രണഭൂമിയിൽ...ഹൈന്ദവവീര്യത്തിന്റെ മഹാപ്രകമ്പനം സൃഷ്ടിച്ചു കൊണ്ട് മുഗളസൈന്യത്തെ തകർത്ത് തര...
19/01/2024

ഹൽദീഘാട്ടിയിലെ നിണമണിഞ്ഞ് ചുവന്ന രണഭൂമിയിൽ...
ഹൈന്ദവവീര്യത്തിന്റെ മഹാപ്രകമ്പനം സൃഷ്ടിച്ചു കൊണ്ട് മുഗളസൈന്യത്തെ തകർത്ത് തരിപ്പണമാക്കിയ
രജപുത്ര നായകൻ...!
മേവാടിന്റെ മണ്ണിൽ ഇന്നും
മാറ്റൊലിക്കൊള്ളുന്ന മഹാപ്രതാപത്തിന്റെ
സിംഹഗർജ്ജനം...!
ഭാരതചരിത്രം വാക്കുകളിൽ അഗ്നിജ്വലിപ്പിച്ച് എഴുതിച്ചേർത്ത
ഒരേയൊരു നാമം...!
മഹാറാണാ പ്രതാപസിംഹൻ !!!
ധീരനായ ഈ ഭാരതപുത്രന്റെ
സ്മൃതിദിനത്തിൽ അനന്തകോടി
പ്രണാമങ്ങൾ !

जिसकी तलवार की छनक से,अकबर का दिल घबराता था,
वो अजर अमर वो शूरवीर,वो महाराणा कहलाता था।

मातृभूमि की रक्षा के लिए सर्वस्व न्योछावर करने वाले मेवाड़ के महान योद्धा महाराणा प्रताप की पुण्यतिथि पर शत-शत नमन।

उनकी शौर्य गाथाएं और संघर्षपूर्ण जीवन हम सबके लिए सदैव प्रेरणादायी रहेगा।

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ സ്വത്ത് കണ്ടുകെട്ടും. വയോജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനായി യോഗി സർക്കാ...
26/09/2023

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ സ്വത്ത് കണ്ടുകെട്ടും. വയോജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനായി യോഗി സർക്കാർ പുതിയ പദ്ധതിയുമായി വരുന്നു.
പ്രായമായവർ അവരുടെ മക്കളാൽ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങൾ ഓരോ ദിവസവും വെളിച്ചത്തുവരുന്നു. ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാനാണ് യോഗി സർക്കാർ പുതിയ പദ്ധതി തയ്യാറാക്കുന്നത്. പ്രായമായ മാതാപിതാക്കളെ മക്കൾ വേണ്ടവിധം പരിചരിച്ചില്ലെങ്കിൽ സ്വത്ത് അനന്തരാവകാശിയായി ലഭിക്കില്ലെന്നാണ് വിവരം. മെയിന്റനൻസ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ ആലോചിക്കുന്നു.കൂടാതെ മാതാപിതാക്കളെ ഉപദ്രവിക്കുന്ന മക്കളെ ജാമ്യം പോലും ലഭിക്കാത്ത തരത്തിൽ ജയിലിലടയ്ക്കാനും നിയമനിർമ്മാണം വരുന്നു...!

സിംഹതുല്യ പരാക്രമിയായ ധീരൻ...ഭാരതസ്വാതന്ത്ര്യസമര ചരിത്രത്തിലെ മഹാനായകൻ ചന്ദ്രശേഖർ ആസാദിന് ഏറെ പ്രിയപ്പെട്ടവൻ....ലാലാ ലജ്...
24/08/2023

സിംഹതുല്യ പരാക്രമിയായ ധീരൻ...
ഭാരതസ്വാതന്ത്ര്യസമര ചരിത്രത്തിലെ മഹാനായകൻ ചന്ദ്രശേഖർ ആസാദിന് ഏറെ പ്രിയപ്പെട്ടവൻ....
ലാലാ ലജ്പത്റായ് പുത്ര തുല്യം സ്നേഹിച്ച "താന്തോന്നി'' !
അസ്തമനമില്ലാത്ത വിപ്ലവസൂര്യൻ
ഭഗത് സിംഗിന്റെ സന്തത സഹചാരിയായ ആത്മമിത്രം....
സുഖ്ദേവിന് ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത പ്രിയഅനുജൻ....
22 വർഷം മാത്രം നീണ്ടു നിന്ന ആയുസ്സു മുഴുവൻ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ച്, ഒടുവിൽ ജീവൻ തന്നെ സ്വന്തം കരങ്ങളാൽ ജനനിയുടെ ചരണങ്ങളിലർപ്പിച്ച് അമരനായിത്തീർന്ന ഭാരതപുത്രൻ...
ശിവരാം ഹരി രാജ്ഗുരു......!!!
വളരെ വിരളം ഭാഗ്യശാലികൾക്കേ ഇതു പോലെ ശ്രേഷ്ഠമായൊരു ജീവിതവും, മരണവും ലഭിക്കൂ...!
അങ്ങയുടെ സമർപ്പിത ജീവിതം ഞങ്ങൾക്കെന്നും പ്രേരണയാകട്ടെ...
അങ്ങയുടെ പാദങ്ങളിൽ
ഹിന്ദു യുവ വാഹിനിയുടെ
അസംഖ്യ പ്രണാമങ്ങൾ !
വന്ദേമാതരം !

“ ബയണറ്റുകൾ ചൂണ്ടി അടിമത്തത്തിൽ വെക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യം ചിരന്തനമായ യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണെന്ന് ഞാൻ വിശ...
18/08/2023

“ ബയണറ്റുകൾ ചൂണ്ടി അടിമത്തത്തിൽ വെക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യം ചിരന്തനമായ യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു . ധനത്തിലും ബുദ്ധി ശക്തിയിലും ദരിദ്രനായ എന്നെപ്പോലൊരു പുത്രന് സ്വന്തം രക്തമല്ലാതെ മറ്റെന്താണ് അമ്മയുടെ കാൽക്കൽ അർപ്പിക്കാൻ കഴിയുക .ഇതേ അമ്മയുടെ പുത്രനായി ഒരിക്കൽക്കൂടി ജനിക്കണമെന്നും അമ്മയെ സ്വതന്ത്രയാക്കാനുള്ള യത്നത്തിൽ ജീവൻ അർപ്പിക്കണമെന്നും മാത്രമാണെന്റെ പ്രാർത്ഥന . വന്ദേ മാതരം “

1909 ഓഗസ്റ്റ് 17 ന് ലണ്ടനിലെ പെന്റൻവാലി ജയിലിൽ തൂക്കിലേറ്റപ്പെട്ട ധീര വിപ്ലവകാരി മദൻലാൽ ധിംഗ്രയുടെ അന്ത്യപ്രസ്താവനയിലെ വരികളാണിവ . ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അവരുടെ നാട്ടിൽ നിന്നു കൊണ്ട് തന്നെ പ്രതിഷേധിച്ച അദ്ദേഹത്തിന്റെ ബലിദാന ദിനമാണിന്ന്.

1883 ൽ പഞ്ചാബിലെ അമൃതസറിലായിരുന്നു ധിംഗ്ര ജനിച്ചത് .പിതാവ് അമൃതസറിലെ പേരു കേട്ട ഡോക്റ്ററായിരുന്നു .പഠനകാലത്ത് തന്നെ സ്വദേശി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ധിംഗ്ര ഉന്നതപഠനത്തിനായി 1906 ൽ ഇംഗ്ലണ്ടിലേക്ക് പോയി . ഇംഗ്ലണ്ടിൽ വച്ച് പ്രസിദ്ധനായ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവ നായകനുമായ വിനായക് ദാമോദർ സവർക്കറുമായി ബന്ധം സ്ഥാപിച്ചു . അദ്ദേഹത്തിന്റെ സംഘടനയായ അഭിനവ ഭാരത് മണ്ഡലിന്റെ പ്രവർത്തകനായി ധിംഗ്ര മാറി .

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരുന്ന വിപ്ലവകാരികളെ ബ്രിട്ടീഷ് സർക്കാർ നിർദ്ദാക്ഷിണ്യം അടിച്ചമർത്തുന്ന സമയമായിരുന്നു അത് .ഖുദിറാം ബോസ് തൂക്കിക്കൊല്ലപ്പെട്ടതും ഗണേഷ് സവർക്കർ ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ടതും വിപ്ലവകാരികളെ ക്ഷുഭിതരാക്കി . ഗണേഷ് സവർക്കറിന്റെ സ്വത്തുകൾ കണ്ടുകെട്ടിയതിനാൽ അദ്ദേഹത്തിന്റെ ഭാര്യയ്‌ക്ക് ശ്മശാനത്തിൽ അഭയം തേടേണ്ട ദുര്യോഗം പോലുമുണ്ടായി . ഇതിനെല്ലാം പ്രതികാരം ചെയ്യാൻ ലണ്ടനിലെ അഭിനവ് ഭാരത് സംഘാംഗങ്ങൾ തീരുമാനിച്ചു. അത് നടപ്പിലാക്കേണ്ട ചുമതല മദൻ ലാൽ ധിംഗ്രയ്‌ക്കായിരുന്നു .

കഴ്സൺ പ്രഭുവിനെ വധിക്കാൻ രണ്ടുവട്ടം ധിംഗ്ര ശ്രമിച്ചെങ്കിലും ഭാഗ്യം കഴ്സണോടൊപ്പമായിരുന്നു . അതിനു ശേഷം ലണ്ടനിലെ ഇന്ത്യൻ ഓഫീസ് തലവൻ സർ കഴ്സൺ വാലിയെയാണ് ധിംഗ്ര ലക്ഷ്യം വെച്ചത് . ഇന്ത്യയിലെ മിക്ക കാര്യങ്ങളും നിയന്ത്രിച്ചിരുന്നവരിൽ പ്രധാനി തന്നെയാണ് കഴ്സൻ വാലിയും .1909 ജൂലൈ ഒന്നിന് നാഷണൽ ഇന്ത്യൻ അസോസിയേഷന്റെ ചടങ്ങിൽ സംസാരിക്കാനെത്തിയ വാലിയെ മദൻ ലാൽ ധിംഗ്ര വെടിവെച്ചു കൊന്നു ഇന്ത്യൻ യുവാക്കളെ മനുഷ്യത്വ രഹിതമായി നാടുകടത്തിയതിനും തൂക്കിക്കൊന്നതിനുമാണ് താനിതു ചെയ്തതെന്ന് ധിംഗ്ര കോടതിയിൽ പ്രതികരിച്ചു .

വിചാരണകൾ പ്രഹസനമായി . 1909 ജൂലൈ 20 ന് കോടതി ധിംഗ്രയെ തൂക്കിക്കൊല്ലാൻ വിധിച്ചു . 1909 ഓഗസ്റ്റ് 17 ന് രാവിലെ പെന്റൻവാലി ജയിലിൽ വെച്ച് ആ വിപ്ലവ നക്ഷത്രം തൂക്കിലേറ്റപ്പെട്ടു .വിദേശത്ത് വെച്ച് ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന ആദ്യ ബലിദാനങ്ങളിലൊന്നായി മദൻ ലാൽ ധിംഗ്രയുടെ ജീവത്യാഗത്തെ കണക്കാക്കുന്നു .

സ്വന്തം മാതാപിതാക്കളും സഹോദരന്മാരും മദൻ ലാൽ ധിംഗ്രയെ തള്ളിപ്പറഞ്ഞിരുന്നു . മഹാത്മാ ഗാന്ധിയും കൃത്യത്തെ അപലപിക്കുകയുണ്ടായി . എന്നാൽ അഭിനവ് ഭാരത് അംഗങ്ങളും സ്വാതന്ത്ര്യ വീർ വിനായക ദാമോദർ സവർക്കറും അദ്ദേഹത്തെ പിന്താങ്ങി ..ചില ബ്രിട്ടീഷ് പത്രങ്ങൾ പോലും ധിംഗ്രയുടെ ദേശസ്നേഹത്തെ വാഴ്‌ത്തി. അയർലൻഡിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ചവർ ധിംഗ്രയെ അഭിനന്ദിച്ചു . ധിംഗ്രയുടെ പ്രസ്താവന ദേശസ്നേഹത്തിന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവു മനോഹരമായ ഒന്നാണെന്ന് വിൻസ്റ്റൺ ചർച്ചിലിനു പോലും പറയേണ്ടി വന്നു .

ധിംഗ്ര പ്രവചിച്ചതു പോലെ അദ്ദേഹത്തിന്റെ ബലിദാനം എണ്ണമറ്റ വിപ്ലവകാരികൾക്ക് ആവേശം പകർന്നു. ഒരിക്കൽ ഞങ്ങൾ ഞങ്ങൾക്കിഷ്ടമുള്ളത് ചെയ്യുന്ന കാലം വരുമെന്ന് പറഞ്ഞത് വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഒടുവിൽ യാഥാർത്ഥ്യമായി . ധിംഗ്രയുടെ ഭൗതികാവശിഷ്ടം 1976 ൽ ഭാരതത്തിലേക്കെത്തിച്ച് എല്ലാ ബഹുമതികളോടും കൂടി സംസ്കരിച്ചു .ലാലാ ഹർദയാൽ പറഞ്ഞു . “ ഇംഗ്ലണ്ട് വിചാരിക്കുന്നുണ്ടാവാം അവൾ മദൻ ലാൽ ധിംഗ്രയെ വധിച്ചെന്ന് . സത്യത്തിൽ ധിംഗ്രയാണ് അനശ്വരൻ .ഭാരതത്തിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അന്ത്യം കുറിക്കുന്നതിനു തുടക്കമിടുകയാണ് അദ്ദേഹം ചെയ്തത് . “

ഭാരതാംബയുടെ വീരപുത്രൻ ധിംഗ്രാജിയുടെ ജ്വലിക്കുന്ന സ്മൃതികളിൽ അദ്ദേഹത്തിൻ്റെ പാദങ്ങളിൽ ഹിന്ദു യുവ വാഹിനിയുടെ പ്രണാമങ്ങൾ !

വന്ദേമാതരം !സ്വാതന്ത്ര്യ ദിനാശംസകൾ !
15/08/2023

വന്ദേമാതരം !
സ്വാതന്ത്ര്യ ദിനാശംസകൾ !

Address

Kasaragod

Telephone

9388701777

Website

Alerts

Be the first to know and let us send you an email when Hindu Yuva Vahini Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share