ശ്രീ മേൽപ്പുറത്ത് തറ കളിങ്ങോത്ത്

  • Home
  • India
  • Kasaragod
  • ശ്രീ മേൽപ്പുറത്ത് തറ കളിങ്ങോത്ത്

ശ്രീ മേൽപ്പുറത്ത് തറ കളിങ്ങോത്ത് ശ്രീ പാലക്കുന്ന് കഴകം പ്രതിനിധാനം ചെയ്യുന്ന മൂന്ന് തറകളിൽ 'ഉയർന്ന തറ' എന്ന് പെരുമയാർന്ന കളിങ്ങോത്ത് ശ്രീ മേൽപ്പുറത്ത് തറ തറയിൽ വീട് തറവാട്

ശ്രീ മേൽപ്പുറത്ത് തറ കളിങ്ങോം പനയാൽ
********************************
ലേഖനം : സുജിത്ത്‌ പി വി ഉദയമംഗലം

പാലക്കുന്ന് കഴകത്തെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് തറ കളിൽ ഒന്നാണ് മേൽപ്പുറത്ത് തറയിൽ വീട് ശ്രീ വയനാട്ടുകുലവൻ തറവാട്. മേൽത്തറയെ പ്രതിനിധീകരിച്ച് പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ "തറയിൽ കാരണവർ " എന്ന ആചാര സ്ഥാനം നിലനില്ക്കുന്നുണ്ട്.
പനയാലപ്പന്റെ (മഹാലിംഗേശ്വരന്റെ ക്ഷേത്രം) ഉയർന്ന " തറ "എന്നൊരു വിശേഷണം കിരീടത്തിൽ പൊൻതൂവൽ എന്നപോലെ മേൽപ്പുറത്ത് തറയിക്ക് സ്വന്തം.
തറവാടിന്റെ ഉത്ഭവത്തിനു മുൻപ്‌ തന്നെ പനയാലപ്പന്റെ തറക്കൂട്ടവും കുറിയും മറ്റ് എല്ലാ നാട്ടുകാര്യങ്ങളും നടന്ന സ്ഥലം. അത് കൊണ്ട് പനയാൽ ക്ഷേത്രവുമയും തറവാടിനു അഭേദ്യമായ ബന്ധമുണ്ട്. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഇളയഭഗവതിയു൦ കണ്ഡാകർണ്ണനു൦ ഒരേ പള്ളിയറയിൽ ഒരെ ദീപ സാന്നിദ്ധ്യമായി തറവാട്ടിൽ കുടി കൊള്ളുന്നു. സരസ്വതി ഭാവത്തിലാണ് ദേവി അനുഗ്രഹം ചൊരിയുന്നത്. പാലക്കുന്നുമായി ആചാരപരമായ പല കാര്യങ്ങളിലും തറവാടിന് ബന്ധമുണ്ട്.
ശ്രീ പാലക്കുന്ന് കഴകത്തിൽ
മൂന്ന് തറകളെ പ്രതീനിതികരിച്ചു (മേൽത്തറ, കിഴൂർ തറ, പെരുമുടി തറ) "മറുത്തുകളി" ഉണ്ടാകുമ്പോൾ..മേൽത്തറയെ പ്രതീനിതികരിച്ചു പണിക്കരെ തറവാട്ടിൽ താൽക്കാലികം നിർമ്മിക്കുന്ന പന്തലിലേക്കാണ് കൂട്ടിക്കൊണ്ടുവരുന്നത്. പന്തലിന്റെ കന്നിഭാഗത്തായി ചെളി കൊണ്ട് ദൈവത്തറ ഉണ്ടാക്കണം. ഏഴുപടികളുള്ള "ദൈവത്തറ" ഉണ്ടാക്കി എല്ലാ ദിവസവും സന്ധ്യയ്ക്ക്ശേഷം ദൈവത്തറയിലും അഷ്ടദിക്കുകളിലും നടുക്കുമുളള തൂണുകളുടെ ചുവട്ടിലും പൂവിടണം. (തുമ്പയുടെയോ ചെമ്പകത്തിൻറെയോ പൂക്കളാണ് പൂവിടാൻ ഉപയോഗിക്കാറ്.) ഇവിടെ വെച്ച് പൂരക്കളി നടത്തുന്നു. ഇതാണ് പന്തൽക്കളി.
**പൂരോത്സവം തുടങ്ങുന്നതിന്റെ തലേദിവസമാണ് കളിമാറൽ. രാവിലെ തന്നെ ക്ഷേത്രസ്ഥാനികരും കളിക്കാരും തറവാട്ട്‌ പന്തലിലെത്തുന്നു. പണിക്കർ പട്ടുടുത്ത് പൂവിട്ട് കളരിമുറയിൽ കെട്ടിത്തൊഴുത് വന്ദനശ്ലോകങ്ങൾ ചൊല്ലി കളി തുടങ്ങുന്നു. ഒന്നാം നിറം മുതൽ പതിനെട്ട് നിറങ്ങളും വൻകളികളും കളിക്കാറുണ്ട്. ഈ ദിവസം പന്തൽകഞ്ഞി കൊടുക്കാറുണ്ട്. സന്ധ്യക്ക് ശേഷം നാടകം-യോഗി എന്ന വിഷയവും അവതരിപ്പിച്ച് കളി തൊഴുന്നു.
കഴകം കയറൽ
****************
പൂരോത്സവം തുടങ്ങുന്ന ദിവസം രാവിലെ തന്നെ പണിക്കരും കളിക്കാരും തറവാട്ട്‌ പന്തലിൽ പൂവിട്ട് പതിഞ്ഞ ശബ്ദത്തിൽഅല്പം കളിച്ച് പാലക്കുന്ന് കഴകമുറ്റത്ത് പ്രവേശിക്കുന്നു. ഇതാണ്‌ കഴകം കയറൽ. പിന്നീട് മൂന്ന് തറ യെ പ്രതീനിതികരിച്ചു മറുത്തുകളി പാലക്കുന്ന് ശ്രീ ഭദ്രയുടെ തിരുമുറ്റത്ത് നടക്കുന്നു.
പെരുന്തട്ട ചാമുണ്ടേശ്വരി
************************
പനയാൽ, കളിങ്ങോം, എന്നി ദേശങ്ങളുടെ "നാടുവാഴുന്നഅമ്മ " യാണ് ഉഗ്രസ്വരൂപിണിയായ പെരുന്തട്ട ചാമുണ്ടേശ്വരി. പനയാൽ ക്ഷേത്ര ഗോപുരം, പെരുന്തട്ട ദേവസ്ഥാനം കഴിഞ്ഞാൽ.. മേൽപ്പുറത്ത് തറയാണ് ചാമുണ്ഡി അമ്മയ്ക്ക് പ്രധാനം.
തറവാട്ട്‌ പടിഞ്ഞറ്റയിൽ ലക്ഷ്മി ഭാവത്തിൽ "ശ്രീ ഭഗവതി " വിളക്കിൽ പെരുന്തട്ട ചാമുണ്ടേശ്വരി കുടി കൊള്ളുന്നു. തെയ്യം കെട്ടിയാടിക്കാറില്ല. "മേൽപ്പുറത്ത് തറ ചാടികടന്നു സ്ഥാനം ചെയ്യ്തു" എന്ന് പറയപ്പെടുന്നു. പെരുന്തട്ട ഒൻപതു ദിവസ കളിയാട്ടവേളയിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തറവാട്ടു പടിഞ്ഞാറ്റ തുറന്നു തന്നെ വെയ്ക്കുന്നു.. അതും പെരുന്തട്ടയിൽ നിന്ന് തന്നെ എണ്ണ കൊണ്ട് വന്നു വിളക്കിൽ ഒഴിക്കണം.. അവിടത്തെ കലശം എഴുന്നള്ളിപ്പ്നുള്ള അവകാശവും തറവാടിനു തന്നെ.
മറ്റു സാന്നിധ്യങ്ങൾ
******************
വിഷ്ണുമൂർത്തി, പൊട്ടാൻ തെയ്യം, ഗുളികൻ , നാഗം
കന്നി മാസത്തിലെ ആയില്യം, പത്താമുദയം, പുത്തരി കൊടുക്കൽ എന്നിവ വിശേഷ ദിവസങ്ങൾ ആണ്. തറവാട് നാഗ പ്രതിഷ്ട്ടക്കുള്ള അധികാരം പാമ്പുംമേക്കാട്ട്‌ മനയ്‌ക്കാണ്‌.ആദി കാലത്ത് തറവാടിന്റെ കുറ്റി പൂജ നിർവഹിച്ചത് അരവത്ത് വാഴുന്നവർ എന്ന് പറയപ്പെടുന്നു.

പടയംകോടി തീയ്യരുടെയാണ് തറവാട് തെക്കൻ ഭാഗങ്ങളിൽ മേൽപ്പുറത്ത് തണ്ടാൻ എന്നാണ് അറിയപ്പ്ടുന്നത്.. ആ ഭാഗങ്ങളിൽ തെയ്യങ്ങൾ തിയ്യരെ വിളിക്കുമ്പോൾ ഞങ്ങളെ മേൽപ്പുറത്ത് തണ്ടാൻ എന്ന് തെയ്യത്തിന്റെ ആദ്യ വിളികളിൽ വരുന്നതാണ്.. പോരാണ്ട്.. ഒരു പ്രത്യേക ബഹുമാനം കിട്ടുന്നു എല്ലാം തറവാടിന്റെ മഹത്വം..

പാലക്കുന്ന് കഴകത്തെ പ്രതിനിതനം ചെയ്യുന്ന മൂന്ന് തറകളെ മാത്രമേ ചിത്താരി പുഴ കടന്നാൽ വിളിക്കാറുള്ളു

-സുജിത്ത്‌ പി വി ഉദയമംഗലം-

Address

Https://maps. App. Goo. Gl/v4wPhfRbGr8nHvsw7?g_st=ac
Kasaragod
671318

Opening Hours

Monday 5am - 8pm
Tuesday 5am - 8pm
Wednesday 5am - 8pm
Thursday 5am - 8pm
Friday 5am - 8pm
Saturday 5am - 8pm
Sunday 5am - 8pm

Telephone

+919400437177

Website

Alerts

Be the first to know and let us send you an email when ശ്രീ മേൽപ്പുറത്ത് തറ കളിങ്ങോത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ശ്രീ മേൽപ്പുറത്ത് തറ കളിങ്ങോത്ത്:

Shortcuts

Share