Addheenu Annaseeha

Addheenu Annaseeha إن الدين النصىحة

28/07/2023
31/01/2023
02/10/2022

*തൗഹീദാണ് നിർഭയത്വം.. ശിർക്ക് കൊയ്യുന്നത് നാശം മാത്രം...!!*

അല്ലാഹുവിനോട് മാത്രം
പ്രാർത്ഥിക്കുന്നവൻ, അല്ലാഹുവിൽ മാത്രം എല്ലാം തവക്കുൽ ചെയ്യുന്നവൻ അനുഭവിക്കുന്ന സമാധാനം വളരെ വലുതാണ്. അല്ലാഹു അല്ലാത്തവരെ ഭരമേൽപിക്കുന്നവൻ, അവരോട് പ്രയാസങ്ങളും പ്രശ്നങ്ങളും പറഞ്ഞു വിളിച്ചു തേടുന്നവർ യഥാർത്ഥത്തിൽ വലിയ അശാന്തിയിലും വെപ്രാളത്തിലുമാകും. ഒരിക്കലും യഥാർത്ഥ ആശ്വാസം ശിർക്കിൻ്റെ ആളുകൾക്ക് ലഭിക്കില്ല.. കാരണം അവർ വലിയ നാശത്തിലാണുള്ളത്.

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

" ആകാശങ്ങളിലും ഭൂമിയിലും അല്ലാഹുവിന് പുറമെ ആരാധ്യൻമാർ ഉണ്ടായിരുന്നെങ്കിൽ അവ രണ്ടും കുഴപ്പത്തിലാകുമായിരുന്നു. അല്ലാഹു പറഞ്ഞത് പോലെ...

لَوْ كانَ فِيهِما آلِهَةٌ إلا الله لَفَسَدَتا
"അവ രണ്ടിലും (ആകാശ ഭൂമികളിൽ) അല്ലാഹു അല്ലാത്ത (യഥാർത്ഥ) ആരാധ്യൻമാർ ഉണ്ടായിരുന്നെങ്കിൽ അവ രണ്ടും നാശപ്പെടുമായിരുന്നു"(21:22)

അപ്രകാരമാണ് ഹൃദയം. അതിൽ അല്ലാഹു അല്ലാത്ത ആരാധ്യൻ ഉണ്ടെങ്കിൽ അത് നശിക്കും. ആ ആരാധ്യൻ അവൻ്റെ ഹൃദയത്തില് നിന്നും പോയാലല്ലാതെ അത് നന്നാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. എങ്കിൽ ഇലാഹും അവൻ ഇഷ്ടപ്പെടുകയും പ്രതീക്ഷിക്കകയും ചെയ്യുന്ന അവൻ്റെ ആരാധ്യനും അല്ലാഹു മാത്രമാകും. അവനെ ഭയപ്പെടും, അവനിൽ ഭരമേൽപ്പിക്കും, അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങും.."
(إغاثة اللهفان في مصايد الشيطان)

എല്ലാം അറിയുന്ന, എല്ലാം കഴിയുന്ന, എല്ലാം കാണുന്ന, കാരുണ്യവാനായ റബ്ബിനോട് മാത്രം നീ തേടൂ.. നിൻ്റെ ഹൃദയത്തെ അവനിൽ മാത്രം ബന്ധിപ്പിക്കൂ... യഥാർത്ഥ ആശ്വാസം നിനക്ക് ആസ്വദിക്കാം..

✍🏻 فلاح الدين بن عبد السلام

29/09/2022

29/09/2022

അള്ളാഹുവിനോട് നന്ദിയുള്ളവരായിരിക്കുക -

Address

Kasaragod
671322

Telephone

+919895253074

Website

Alerts

Be the first to know and let us send you an email when Addheenu Annaseeha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Addheenu Annaseeha:

Share