ശ്രീ നടയിൽ ഭഗവതി പെർളം

ശ്രീ നടയിൽ ഭഗവതി പെർളം ഗ്രാമ വിശുദ്ധിയിൽ ഒരു ഗ്രാമ ക്ഷേത്രം പെർളം ശ്രീ നടയിൽ ഭഗവതി അമ്മ 🙏🏻

13/03/2026

2026 മാർച്ച്‌ 17 ചൊവ്വാഴ്ച

10/11/2025
03/08/2024

പിതൃ സ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്

എഴുത്ത് : സുരേഷ് കൃഷ്ണ ചുള്ളി

കര്‍ക്കടക മാസത്തിലെ അമാവാസി ദിനമായ ഇന്നാണ് കര്‍ക്കടക വാവായി ആചരിക്കുന്നത്. കര്‍ക്കടക വാവാണ് പിതൃബലിതര്‍പ്പണത്തിനു ഏറ്റവും ശ്രേഷ്ഠം. ഈ ദിനത്തില്‍ ബലിതര്‍പ്പണം നടത്തിയാല്‍ ഭൂമിയില്‍ നിന്നും മണ്‍മറഞ്ഞുപോയ നമ്മുടെ പൂര്‍വികരായ പിതൃക്കളുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നതാണ് ഹൈന്ദവ വിശ്വാസം. ബലിതര്‍പ്പണം അമ്പലങ്ങളില്‍ ആണ് പൊതുവെ നടക്കാറുള്ളതെങ്കിലും
കാസറഗോഡ് ജില്ലയുടെ പല ഭാഗങ്ങളിലും വീടുകളിലാണ് വാവുബലി നടക്കുന്നത്. വ്രതത്തോടുകൂടി ഉച്ചക്ക് ഉരുള ചോറ് ഉണ്ടാക്കി ഇലയില്‍ വെച്ച് കാക്കയ്ക്ക് സമര്‍പ്പിക്കുന്നു. കാക്ക വന്നു ചോറ് ഭക്ഷിച്ചു പോയാല്‍ പിതൃക്കള്‍ളുടെ ആത്മാവ് ഇത് സ്വീകരിച്ചു എന്നാണ് വിശ്വാസം.

വാവും കാക്കയും ഉള്ള ബന്ധം

പുരാണങ്ങളില്‍ പറയുന്ന കഥ ഇതാണ്

ബ്രഹ്‌മാവില്‍ നിന്നും വരബലം നേടിയ മഹി രാവണന്‍ (മരുതന്‍) എന്ന അസുരന്‍ ഒരു പ്രാവശ്യം യമധര്‍മ്മനെ ആക്രമിച്ചു. അസുരനെ തോല്‍പ്പിക്കാനാകാതെ ധര്‍മ്മ രാജന്‍ തന്റെ ജീവന്‍ ഒരു കാക്കയുടെ ശരീരത്തിലേക്ക് മാറ്റി രക്ഷപ്പെട്ടു. ഇങ്ങനെ തന്റെ ജീവനെ സംരക്ഷിക്കുവാന്‍ സഹായിച്ച കാക്കക്ക് ബലി കര്‍മ്മങ്ങളില്‍ പ്രാധാന്യം നല്കികൊണ്ട് യമധര്‍മ്മന്‍ പ്രത്യുപകാരം ചെയ്തു. അന്നു മുതല്‍ ബലിച്ചോറ് കാക്ക കഴിച്ചാല്‍ പിതൃക്കള്‍ക്ക് സ്വീകാര്യമായി എന്ന് കരുതപ്പെടുന്നു. കാക്കയെ പിതൃക്കളായും സങ്കല്‍പ്പിക്കുന്നുണ്ട് ഗണപതിയായും, ശനീശ്വരന്റെ വാഹനമായും കരുതുന്നതിനാല്‍ നിത്യവും കാക്കക്ക് അന്നദാനം കൊടുക്കുന്നത് കൊണ്ട് ദുരിതമോചനം ഉണ്ടാകുമെന്നും വിശ്വസിച്ചു പോരുന്നു. ബലിതര്‍പ്പണം പോലെ തന്നെ മധുമാംസാഹാരം കൊണ്ട് വാവിന്റെ അന്ന് സന്ധ്യാ നേരത്ത് വീടുകളില്‍ നടത്തുന്ന ചടങ്ങാണ് ' അകത്തു വെക്കല്‍ (വീതു വെക്കല്‍ )മരിച്ചുപോയ ഗുരു കാരണവന്മാരുടെ പ്രീതിക്കുവേണ്ടി ഇത് ചെയ്തു പോരുന്നു.

25/07/2024

ഗ്രാമ ക്ഷേത്രങ്ങളിലൂടെ: 06

ചൈതന്യമേകി ചുള്ളി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം

കാസര്‍കോട് ജില്ലയിലെ മുന്നാട് ഗ്രാമത്തിലെ ചുള്ളിയില്‍ സ്ഥിതിചെയ്യുന്ന ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം അഥവാ തൊണ്ടച്ചന്‍ താനംപുര നട്ടു നനച്ചേടത്തും കരിച്ചു വാളിയേടത്തും പത്തിന് പതിനാറായി പൊലിപ്പിച്ചു തരുന്ന എട്ടില്ലം തീയ്യരുടെ കുലദൈവംകൂടിയാണ് വയനാട്ടു കുലവന്‍ അഥവാ തൊണ്ടച്ചന്‍ ചുള്ളിതറവാട്ടുകാര്‍ക്കാണ് ചുള്ളി വയനാട്ടുകുലവന്‍ ദേവസ്ഥാനത്തിന്റെ കോയ്യ്മസ്ഥാനം, കൈവീദ് ആണ് പ്രധാന നിവേദ്യം, പുത്തരിയും, മറുപുത്തരിയും, മേടം ഒന്നിന് വിഷുകണിയും ദേവന് ചെയ്തുപൊരുന്നു, അടിച്ചു തെളിയും അന്തിത്തിരിയുംമറ്റുമായി ദേവനെ പരിപാലിച്ചുപോരുന്നത് 'ശ്രീ സത്യന്‍ കാര്‍ന്നോരുടെ തറവാട്ടില്ലമായാ ബാതീയ്യര്‍ആണ്' 1986-87വര്‍ഷം അവസാനമായി തെയ്യംകെട്ടുനടന്നത്
മുളംചൂട്ടും, കന്നക്കത്തിയും, പൊയ്ക്കണ്ണ്‌മേന്തി 'തൊണ്ടച്ചന്‍' കൂടെ പരിവാരങ്ങളായി കണ്ടനാര്‍ കേളനും, കോരച്ചനും, കാര്‍ന്നോന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, പൊട്ടന്‍ തെയ്യം എന്നി ദേവന്മാരെആരാധിച്ചുപോരുന്നു
തെയ്യം കെട്ടിലെ വ്യത്യസ്തമാര്‍ന്ന അനവധി ചടങ്ങുകളില്‍ പ്രധാനമാണ് കുലവന്റെ ബോനം കൊടുക്കല്‍ ചടങ്ങ്. ബോനം എന്നാല്‍ പാനം (പാനിയം )എന്നര്‍ത്ഥം ബോനത്തിന്റ പിന്നിലുള്ള കഥ ഇപ്രകാരമാണ് 'കുലവന്‍ വലിച്ചെറിഞ്ഞ ചൂട്ടു ചെന്ന് വീണത് ആദി പറമ്പത്ത് കണ്ണന്റെ ഓലപ്പുരയ്ക്ക് മുകളിലായിരുന്നു. കണ്ണന്‍ സ്ഥിരമായി കള്ളു ചെത്തിയിരുന്നത് ആദി പറമ്പത്ത് കുഞ്ഞാലി എന്ന മുസ്ലിം യുവാവിന്റെ പറമ്പില്‍ നിന്നായിരുന്നു. ആ സമയത്ത് കുഞ്ഞാലി ചിറക്കല്‍ തമ്പുരാനുമായി പ്രമാദമായ ഒരു കേസില്‍ പെട്ടിരിക്കുകയായിരുന്നു. കുഞ്ഞാലിക്കു തൂക്കുകയര്‍ ഉറപ്പാണെന്ന് പലരും വിധിയെഴുതി. വഴിയില്‍ വെച്ച് കുഞ്ഞാലി കുലവനെ കാണാനിടയായി. ആദ്യ കാഴ്ചയില്‍ തന്നെ കുലവന്റെ കണ്ണിലെ തീക്ഷ്ണതയും ദിവ്യത്വവും മനസ്സിലാക്കാന്‍ കുഞ്ഞാലിക്കു കഴിഞ്ഞു. കണ്ട മാത്രയില്‍ തന്നെ കുലവനെ വണങ്ങിയപ്പോള്‍ കുലവന്‍ തനിക്കു ദാഹിക്കുന്നു എന്നും പാനം ചെയ്യാന്‍ അല്‍പം കള്ളു വേണമെന്നും ആവശ്യപ്പെട്ടു. ഇത് കേട്ട കുഞ്ഞാലി ഞെട്ടി, കാരണം കള്ള് എന്നത് ഒരു മുസ്ലിം ആയ തനിക്കു നിഷിദ്ദമാണ്. എങ്കിലും അയാള്‍ കുലവന് നല്കാന്‍ തയ്യാറായി. അത് തന്റെ സമുദായത്തിലെ മറ്റുള്ളവര്‍ കാണാതിരിക്കാനായി തലയില്‍ ഒരു മുണ്ട് മറച്ചാണ് കള്ള് നല്‍കിയത്. കുലവനോടുള്ള അതിരറ്റ ഭക്തിയുടെയും വിശ്വാസത്തിന്റെയും പിന്‍ബലത്തിലാണ് കുഞ്ഞാലി അത് ചെയ്തത്. കഴുമരം പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ആ കേസില്‍ കുഞ്ഞാലി അത്ഭുതകരമാം വിധം രക്ഷപ്പെട്ടു. അതിനു കാരണം കുലവന്‍ ആണെന്ന് അയാള്‍ വിശ്വസിച്ചു. മധുപാന പ്രിയനായ കുലവനെ പരിപാലിക്കാന്‍ അയാള്‍ കണ്ണനെ ചുമതലപ്പെടുത്തി. പിക്കാലത്ത് തെയ്യംകെട്ടുകളില്‍ ഇത് 'ബോനം കൊടുക്കല്‍' എന്ന ചടങ്ങായി അനുഷ്ടിച്ചു വന്നു

24/07/2024

ഗ്രാമ ക്ഷേത്രങ്ങളിലൂടെ :05

പെരുമയായി പെര്‍ളം ശ്രീ നടയില്‍ ഭഗവതി ക്ഷേത്രം

കാസര്‍കോട് ജില്ലയിലെ മുന്നാട് ഗ്രാമത്തിലെ പ്രകൃതിരമണീയമായ പെര്‍ളത്തു സ്ഥിതിചെയ്യുന്ന ' ശ്രീ നടയില്‍ ഭഗവതി'ക്ഷേത്രം. ഈ ക്ഷേത്രം ഇന്നു കാണുന്നരീതിയില്‍ പണികഴിച്ചിട്ട് ഇരുപതിയൊന്ന് വര്‍ഷങ്ങള്‍ മാത്രം. 2003 മാര്‍ച്ച് 17ന് 'ഇരവല്‍ കേശവ'തന്ത്രികളുടെ താന്ത്രിക വിധിപ്രകാരം പുനപ്രതിഷ്ഠ നടന്നത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ ക്ഷേത്രമുണ്ടായിരുന്നു. കാലപ്പഴകത്തില്‍ പ്രസ്തുത ക്ഷേത്രം നശിച്ചുപോകുകയും പിന്നിട് ഈ ദേശത്തില്‍ ഒരുപാട് ദുര്‍നിമിത്തങ്ങള്‍ കാണുകയും അതിന്റെ ഭാഗമായിവെച്ച പ്രശ്‌നചിന്തയില്‍ ദേവിസാനിധ്യം ഉണ്ടെന്നയറിയുകയും നാട്ടുകാരുടെ ശ്രമത്തില്‍ അമ്പലം പണികഴിപ്പിച്ചു ആരാധിച്ചുപോരുകയുമായിരുന്നു. മലയാളമാസം ഒന്നിന് നടതുറന്ന് പൂജയും കൂടാതെ വിശേഷദിവസങ്ങളിലും നട തുറക്കുന്നു. 5-വര്‍ഷംകൂടുമ്പോള്‍ നടയില്‍ ഭഗവതിയുടെ കോലവും കെട്ടിയാടുന്നു. 'ശ്രീ നടയില്‍ ഭഗവതിയമ്മയുടെ സന്നിധിയില്‍ വിവാഹം, ചോറൂണ്, തുലഭാരം തുടങ്ങിയ മംഗളകര്‍മവും നടന്നുവരുന്നു. തന്നിലാമൃത് പൂജയാണ് ദേവിയുടെ ഇഷ്ട്ട നൈവേദ്യ.ം അരിത്രാവലും ചെയ്തുവരുന്നു ഗ്രാമീണത നിറഞ്ഞു നില്‍ക്കുന്ന ക്ഷേത്രത്തിലേക്ക് പൊയിനാച്ചി-കുറ്റിക്കോല്‍ പള്ളത്തിങ്കാല്‍ നിന്നും 5 കിലോമീറ്ററും, കാഞ്ഞങ്ങാട് -ചുള്ളിക്കര കൊട്ടോടി വഴി 4 കിലോമീറ്റര്‍ സഞ്ചരിച്ചാലെത്തിച്ചേരാം.

Address

Perlam, Munnad Po
Kasaragod
671541

Opening Hours

Monday 6am - 7pm
Tuesday 6am - 7pm
Wednesday 6am - 7pm
Thursday 6am - 7pm
Friday 6am - 7pm
Saturday 6am - 7pm
Sunday 6am - 1pm

Telephone

+917907591714

Website

Alerts

Be the first to know and let us send you an email when ശ്രീ നടയിൽ ഭഗവതി പെർളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ശ്രീ നടയിൽ ഭഗവതി പെർളം:

Share

Category