മാമ്പുഴ ശ്രീ ഭഗവതീ ക്ഷേത്രം

മാമ്പുഴ ശ്രീ ഭഗവതീ ക്ഷേത്രം Mampuzha Sree Bhagavathy Temple is one of the famous temple in Thazhava, Karunagappally, Kollam. The idol is goddess Bhadra, Durga

മാമ്പുഴ ക്ഷേത്ര ഭരണ സമിതി മുൻ പ്രസിഡൻ്റ് ജയന് ആദരാഞ്ജലികൾ..💐
17/03/2021

മാമ്പുഴ ക്ഷേത്ര ഭരണ സമിതി മുൻ പ്രസിഡൻ്റ് ജയന് ആദരാഞ്ജലികൾ..💐

11/03/2021

| ന-മനം ചെയ്യണമാദ്യം മൂവൂലകഖിലവുമരുളിയൊരീശ്വരനെ

മ-നനം ചെയ്യണമതിഭയകാരക-
വിഷവുമതേറ്റിയ ശങ്കരനെ

ശി-ക്ഷണവും പരിരക്ഷണവും കരു-
ണാകരനിങ്കൽ സംഭവമേ

വാ-ങ്മയമാക്കുക പ്രാർത്ഥനയെല്ലാം
നാദരൂപനതുമർച്ചനയേ

യ-മനം ശീലിക്കതുതാൻ ആദി-
ഗുരു, പരമേശ്വരഭാവമതേ

"നമഃശിവായ" ഇതൊന്നേ മന്ത്രമ-
തൃക്കണ്ണൊന്നു തുറന്നിടുമേ | 🙏

Priya Venugopal

26/02/2021

ഇന്ന് #ചോറ്റാനിക്കര_മകംതൊഴൽ, നാളെ #ആറ്റുകാൽ_പൊങ്കാല...

അകവും പുറവും ദേവീസ്വരൂപം തെളിയട്ടെ... കോവിഡ്കാലം ഉള്ളിലെ ഭക്തിയെ നീറ്റട്ടെ.. ഉള്ളുരുകിയുള്ള പ്രാർത്ഥനയിൽ ഭദ്രകാളീദേവി അവതരിക്കട്ടെ... അധർമ്മത്തെ പിഴുതെറിയാനും ധർമ്മം
പുന:സ്ഥാപിക്കുവാനും....

#ദച്ചൂമമ്മേം ഭഗവതിക്കുള്ള സന്ധ്യനാമവുമായാണ് ഇന്ന് വന്നേക്കുന്നത്... നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം...

അമ്മേ നാരായണ ദേവീ നാരായണ ലക്ഷമീ നാരായണ ഭദ്രേ നാരായണ 🙏🙏

| ചോറ്റാനിക്കര വാഴും കാത്യായനിയമ്മ, പിന്നെൻ
ആറ്റുകാലിൽ വാണിടുന്നൊരു കണ്ണകിയാമമ്മ

ഭാരതിയായും ഭാർഗവിയായും തെളിയുന്നോരമ്മ, എന്നും
ഭൈരവിയായിന്നാടിന്നരുളും സർവേശ്വരിയമ്മ

കുംഭമാസം വന്നാൽപിന്നെന്നമ്മമാർക്കയ്യാ
ഒമ്പതുവ്രതവും നോറ്റുവരുന്നൊരു പൂരം പൊടിപൂരം
മകവും തൊഴുതിട്ടനന്തപുരിയിൽ ഇടണം പോങ്കാല
എരിയും ചൂടിലുമകമേ കുളിരായുയരും വായ്‌ത്താരി

അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ |

Priya Venugopal

21/02/2021

പഞ്ചഭൂതനിർമ്മിതമായ നമ്മുടെ ശരീരം, അവയൊക്കെത്തന്നെ നമുക്ക് ചുറ്റും കാണാനും സാധിക്കുന്നു എന്നത് എന്തൊരു അത്ഭുതമാണല്ലേ..കുട്ടികളുടെ മനസ്സിലാക്കലുകളധികവും ശരീരത്തത്തിൽ നിന്നു തുടങ്ങുന്നു എന്നുള്ളതുകൊണ്ട് കുഞ്ഞുങ്ങളോട് ഇതൊരൊന്നായി പറഞ്ഞുകൊടുക്കണം.. അപ്പോൾ അവർ കാണാൻ പറ്റാത്തതിനെ പേടിക്കുന്ന അവസ്ഥ മാറും... മാത്രമല്ല, തന്റെയുള്ളിലെന്നപോലെ തനിക്കു ചുറ്റും അവ ആരോഗ്യത്തോടെയും നന്മയുടെയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും കുറച്ചുംകൂടി ഉത്തരവാദിത്വത്തോടെ ജീവിക്കുകയും ചെയ്യും..

വളരെപ്പണ്ട് തിരുവനന്തപുരം ഗാന്ധിസ്മാരകനിധിയിൽ വേനലവധിക്ലാസിന് പോയപ്പോൾ പഠിച്ചതാണ്.. ജാതിയും മതവുമൊന്നും സംസാരവിഷയമാകാതിരുന്ന ഒരു കാലം, എല്ലാ കുട്ടികളും ചേർന്നു ചൊല്ലിപ്പഠിച്ചതാണിത്.. അല്ലെങ്കിലും സൂര്യനെന്ത് ജാതിയും മതവും, അല്ലെ?

| അർക്ക സൂര്യ ദിവാകര
ഭുവനത്രയത്തിനു നായകാ
ഉൾക്കുരുന്നിലുദിക്ക നിൻ
കൃപയെപ്പൊഴും മമ ദൈവമേ
ദുഷ്കൃതങ്ങളൊഴിച്ചു മാം
പരിരക്ഷചെയ്വതിനായ് മുദാ
സൂര്യദേവ ദിനേശ ഭാസ്കര
ദ്വാദശാത്മ നമസ്തുതേ

ഏറെ ജ്ഞാനികളായവർക്കു-
മൊരീശ്വരൻ ഭുവനത്തിലുണ്ടെ-
ന്നുറയ്ക്കണമെങ്കിലോ
തവമണ്ഡലം ബഹുശോഭമായ്
പൂർവ്വ ശൈലമതിന്നുമേൽ
പരിചോടുകാണണമെന്നുമേ
സൂര്യദേവ ദിനേശ ഭാസ്കര
ദ്വാദശാത്മ നമസ്തുതേ

ഉണ്ടുപോലുമനേക മൂർത്തി-
കളൊന്നു തന്നെയതെങ്കിലും
കണ്ടുകൈതൊഴുവാനുമിണ്ടല-
കറ്റുവാനുമെനിക്കഹോ!
കണ്ടതില്ല ദിനേശ നീയൊഴി-
ഞ്ഞാരെയും ഭുവനേശ്വരാ
സൂര്യദേവ ദിനേശ ഭാസ്കര
ദ്വാദശാത്മ നമസ്തുതേ

അർക്കനം തവ രൂപമൊക്കെയു-
മുൾക്കുരുന്നിലുദിക്കിലോ
ഉൾക്കളേ ബഹു സൗഖ്യവും വരു-
മുഗ്രവ്യാധിയൊഴിഞ്ഞു പോം
മൽകൃതങ്ങളിലുള്ള ദുഷ്കൃതവും
ക്ഷയിച്ചു സുഖം വരും
സൂര്യദേവ ദിനേശ ഭാസ്കര
ദ്വാദശാത്മ നമസ്തുതേ |

Priya Venugopal

10/02/2021

ഉച്ചാര മഹോത്സവം 2021

-----------------------തൃക്കാർത്തിക 🔥🎇🎊🎉🎈-----------------------ഇരുട്ട് വെളിച്ചത്തിന് വഴിമാറുന്ന ദിനം....വൃശ്ചികമാസത്തില...
29/11/2020

-----------------------
തൃക്കാർത്തിക 🔥🎇🎊🎉🎈
-----------------------
ഇരുട്ട് വെളിച്ചത്തിന് വഴിമാറുന്ന ദിനം....

വൃശ്ചികമാസത്തിലെ തൃക്കാർത്തിക.
ഹൈന്ദവമത വിശ്വാസികളെ
സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള
ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം.

മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം
കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു.

വിളക്ക്, പ്രകാശം പരത്തുന്നത് പോലെ
തൃക്കാർത്തിക ദിനം ആചാര വിധികളോടെ
ആചരിക്കുമ്പോൾ ദേവി ഭക്തരുടെ
ജീവിതത്തിലും ഐശ്വര്യം പകർത്തുന്നു
എന്ന് ഐതിഹ്യം പറയുന്നു.

വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാലാണ് ഇന്നേ ദിവസം തൃക്കാർത്തിക മഹോത്സവമായി ആചരിക്കുന്നത്. സന്ധ്യാസമയങ്ങളിലാണ് ക്ഷേത്രങ്ങളിലും വീടുകളിലും ഭക്തർ വിളക്കുകൾ തെളിയിക്കുന്നത്. മനസ്സിലേയും വീട്ടിലേയും സകല ദോഷങ്ങളും തിന്മകളും ഇത്തരത്തിൽ വിളക്കുകൾ കത്തിക്കുന്നതോടെ ദേവി ഇല്ലാതാക്കും എന്നാണ് വിശ്വാസം. വീട്ടിൽ ദീപം തെളിയിച്ചാല്‍ എല്ലാ ദുര്‍ബാധകളും ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം.

അഗ്നി നക്ഷത്രമാണ് കാര്‍ത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. കാര്‍ത്തിക നക്ഷത്രവും പൗര്‍ണ്ണമിയും ഒരുമിച്ചു വരുന്ന തൃക്കാര്‍ത്തിക ദിനത്തിലാണ് ഈ നക്ഷത്രത്തിന് പൂര്‍ണ്ണബലം സിദ്ധിക്കുന്നത്. തൃക്കാര്‍ത്തിക ദിവസം ദേവിയുടെ പ്രത്യേക സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. അതിനാൽ ഈ ദിവസത്തെ പ്രാർത്ഥനയിൽ പെട്ടന്ന് ഫലസിദ്ധിയുണ്ടാകും എന്ന് കരുതപ്പെടുന്നു.

മത്സ്യമാംസാദികൾ വർജിച്ച് വൃതമെടുത്താണ് ഭക്തർ തൃക്കാർത്തിക ദിനത്തിൽ വിളക്കുകൾ കത്തിക്കുന്നത്. ഇത് ആചാരത്തിന്റെ ഭാഗമാണ്. ഇതോടൊപ്പം ലളിതാസഹസ്രനാമജപം, ദേവീകീര്‍ത്തന ജപം മുതലായവ നടത്തുകയും ചെയ്യുന്നു. തമിഴ്നാട്ടിലാണ് കാര്‍ത്തിക പ്രധാനമെങ്കിലും ദക്ഷിണ കേരളത്തിലും തൃക്കാര്‍ത്തിക ആചരിച്ചു വരുന്നു. പ്രസിദ്ധമായ ചക്കുളത്ത് കാവിലെ പൊങ്കാല നടക്കുന്നത് തൃക്കാർത്തിക ദിനത്തിൽ തന്നെയാണ് .

ഇതിനു പുറമേ, തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക നക്ഷത്രത്തിൽ ആയിരുന്നു എന്നും, സുബ്രഹ്മണ്യനെ എടുത്തു വളർത്തിയത് കാര്‍ത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാ ദേവിമാരായിരുന്നു എന്നും വിശ്വാസമുള്ളതിനാൽ , തുളസീ , സുബ്രഹ്മണ്യൻ , വിഷ്ണു എന്നിവരെയും ഈ അവസരത്തിൽ പ്രീതിപ്പെടുത്തുന്നത് നന്നായിരിക്കും. തൃക്കാർത്തിക ദീപം തെളിയിക്കുന്ന വീടുകളിൽ മഹാലക്ഷി വസിക്കും എന്നും ഐതിഹ്യം പറയുന്നു.

കടപ്പാട്:

29/11/2020

#വൃശ്ചികം_പതിനാല്

#തൃക്കാർത്തികയാണ്.

ദേവി കാത്യായനിയെയും ശിവപുത്രന്റെ 6 അംശംങ്ങളെ പരിപാലിച്ച കാർത്തികനക്ഷത്രസമൂഹത്തെയും കുമാരൻ കാർത്തികേയനെത്തന്നെയും ആരാധിക്കുന്ന ദിവസം. സർവ്വചരാചരങ്ങൾക്കും ഊർജ്ജവും വായുവും വെളിച്ചവുമായി ജീവൻ പകർന്ന ആദിപരാശക്തിയായ അമ്മയേയാണ് ഈ ദിവസം കേരളത്തിൽ പൂജിക്കുന്നത്.

അങ്ങനെ ദക്ഷിണഭാരത്തിൽത്തന്നെ ഈ ദിനം പലവിധത്തിൽ കൊണ്ടാടുന്നു. ഐതീഹ്യങ്ങൾ പലതെങ്കിലും തത്വം ഒന്നു തന്നെ.. "തമസോ മാ ജ്യോതിർഗമയ".. പ്രകാശം പരക്കട്ടെ.. പുറമേക്കാളേറെ അകമേ..

വല്യമ്മാവന്റെ (Sri.B.Sasikumar) വളരെ പഴയ ഒരു സൃഷ്ടി.. സിന്ധുഭൈരവി രാഗത്തിലുള്ള ഈ ഭവാനീസ്തുതിയാകട്ടെ ഇന്ന്...🙏🙏

Priya Venugopal

#സ്വാമിയേ_ശരണമയ്യപ്പ
്ഡലകാലം
#വൃശ്ചികം_14_Nov_29
#ഒരേയൊരു_അയ്യൻ

സ്വാമിയേ ശരണമയ്യപ്പാമാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല. ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. മാംസഭക്ഷണം പാടില്ല....
16/11/2020

സ്വാമിയേ ശരണമയ്യപ്പാ

മാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല.
ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.
മാംസഭക്ഷണം പാടില്ല.
പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ പാടില്ല.
ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം.
കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്.
ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.
ജാതകര്‍മ്മങ്ങളില്‍ പങ്കെടുക്കരുത്.
ആരെയും പരിഹസിക്കരുത്.
ശിഷ്യനല്ലാത്തവനെ ശാസിക്കരുത്.
പകലുറങ്ങരുത്.

ശബരിമലയില്‍ ചെയ്യരുതാത്തത്
----------------------------------------------------
* ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറരുത്
* പമ്പാനദി മലിനമാക്കരുത്
* തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം പാടില്ല. പമ്പയിലെയും സന്നിധാനത്തെയും കക്കൂസുകള്‍ ഉപയോഗിക്കണം
* ഉടുത്ത വസ്ത്രങ്ങള്‍ പമ്പാനദിയില്‍ ഉപേക്ഷിക്കരുത്.
* വനനശീകരണത്തിന് കാരണമായേക്കാവുന്ന ഒന്നും ചെയ്യരുത്.
* പമ്പയിലും ശബരിമലയിലും പുകവലി പാടില്ല.
* പ്ലാസ്റ്റിക് വസ്തുക്കള്‍ പാടില്ല. കഴിയുന്നത്ര തുണിസഞ്ചികള്‍ ഉപയോഗിക്കുക.
* ശരംകുത്തിയിലാണ് ശരക്കോല്‍നിക്ഷേപിക്കേണ്ടത്. വേറെയെങ്ങും പാടില്ല.
* പമ്പാസദ്യയ്ക്ക്‌ശേഷം എച്ചിലില പമ്പാനദിയില്‍ ഒഴുക്കുന്നത് ആചാരമല്ല.
* പതിനെട്ടാംപടിയിലേക്ക് നാളികേരം വലിച്ചെറിയരുത്. നാളികേരം ഉടയ്ക്കാന്‍ പടിയുടെ വശങ്ങളില്‍ പ്രത്യേകം സ്ഥലങ്ങളുണ്ട്.
* അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതുകഴിഞ്ഞാല്‍ അടുപ്പിലെ തീ പൂര്‍ണമായും കെടുത്തണം. കര്‍പ്പൂരാരാധാന നടത്തുന്നവര്‍ അലക്ഷ്യമായി തീ ഉപേക്ഷിക്കരുത്.
* 10നും 50 ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടരുത്.

ഗുരുദക്ഷിണ എട്ടുതവണ
------------------------------------------
സ്വയം കെട്ടുനിറച്ച്, കെട്ടുതാങ്ങി മലചവിട്ടാന്‍ പാടില്ലെന്നാണ് വിശ്വാസം. ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തിലായിരിക്കണം അത്.ഓരോ സംഘത്തിനും ഒരു ഗുരുസ്വാമി ഉണ്ടാകണം. ഗുരുസ്വാമിക്ക് എട്ടുതവണയാണ് ദക്ഷിണ നല്‍കേണ്ടത്. പണം നല്‍കുന്നുവെന്ന സങ്കല്പത്തിലല്ല ദക്ഷിണ നല്‍കേണ്ടത്. വാങ്ങുന്നതും അങ്ങനെയാകാന്‍ പാടില്ല. ദക്ഷിണ നല്‍കേണ്ടത് താഴെ പറയുന്ന സമയങ്ങളിലാണ്- 1. മാലയിടുമ്പോള്‍ 2.കറുപ്പുകച്ച കെട്ടുമ്പോള്‍ 3. എരുമേലിയില്‍ പേട്ടക്കളത്തില്‍ 4. വനയാത്ര തുടങ്ങുമ്പോള്‍ 5. അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് അത് തിരികെ വാങ്ങുമ്പോള്‍ 6. പമ്പയില്‍ കെട്ട് താങ്ങുമ്പോള്‍ 7. ദര്‍ശനംകഴിഞ്ഞ് പതിനെട്ടാം പടിയിറങ്ങി കെട്ട് താങ്ങുമ്പോള്‍ 8. വീട്ടിലെത്തി മാലയൂരുമ്പോള്‍ ഗുരുദക്ഷിണക്ക് വെറ്റിലയും അടയ്ക്കയും യഥാശക്തി പണവും ആകാം. കൊടുക്കുന്നത് ഭക്തിയോടും വാങ്ങുന്നത് തൃപ്തിയോടും ആകണം.

പ്രധാനം ബ്രഹ്മചര്യം
-----------------------------------
ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം. എല്ലാവര്‍ക്കും ആവശ്യമായ സേവനം നല്കാന്‍ സദാ സന്നദ്ധനായിരിക്കണം. ലളിതജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതകാലം തീരുംവരെ താടിയും മുടിയും വളര്‍ത്തണം.

പമ്പയിലെ പിതൃതര്‍പ്പണം
-------------------------------------------
ശബരിമല യാത്രയില്‍ പിതൃക്കളെ മറക്കരുത്. പമ്പയിലെ പുണ്യസ്‌നാനം കഴിഞ്ഞ് പമ്പാ ത്രിവേണിയില്‍ ബലിയിടാം. ബലിത്തറയും കര്‍മികളും സീസണ്‍ മുഴുവന്‍ അവിടെ ഉണ്ടാവും - രാപകല്‍.
മറവപ്പടയുമായുണ്ടായ യുദ്ധത്തില്‍ മരിച്ച സ്വന്തം സേനാംഗങ്ങള്‍ക്ക് ശബരിമല അയ്യപ്പന്‍ ത്രിവേണിയില്‍ ബലിയിട്ടുവെന്നാണ് ഐതിഹ്യം. അതിന്റെ സ്മരണ പുതുക്കലാണ് പമ്പയിലെ പിതൃതര്‍പ്പണം.

മുദ്രാധാരണം
------------------------------
വൃശ്ചികം ഒന്നാംതീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങുക. മാലയിട്ടാല്‍ പിന്നെ ആ ഭക്തന്‍ അയ്യപ്പനാണ്. മറ്റുള്ളവര്‍ അദ്ദേഹത്തെ കാണുന്നതും പെരുമാറുന്നതും അങ്ങനെയാണ്. ഏതു ദിവസവും മാലയിടാം. എന്നാല്‍ ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്ന് വിശ്വാസമുണ്ട്. ഉത്രം അയ്യപ്പന്റെ ജന്മനാളാണ്. തുളസിമാലയോ രുദ്രാക്ഷമാലയോ ആണ് കൂടുതലായി ഉപയോഗിക്കുക. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, സ്വര്‍ണ്ണം, താമരക്കായ എന്നിവ മുത്താക്കിയുള്ള മാലയും ധരിക്കാം. മാലയിടുമ്പോള്‍ ഗുരു മന്ത്രം ചൊല്ലിക്കൊടുക്കണം. മന്ത്രം ഇതാണ്-

'ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം
രുദ്രമുദ്രാം നമാമ്യഹം
ശാന്മുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാംപാതു സദാപിമേം
ഗുരുദക്ഷിണയാപൂര്‍വ്വം
തസ്യാനുഗ്രഹകാരണേ
ശരണാഗതമുദ്രാഖ്യാം
തന്മുദ്രം ധാരയാമ്യഹം
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോ നമഃ'

സ്വാമി ശരണം... അയ്യപ്പ ശരണം...
'സ്വാമി ശരണം എന്ന പ്രാര്‍ഥനാ നിര്‍ഭരമായ മുദ്രാവാക്യം ധര്‍മ്മശാസ്താവിന്റെ ആരാധനക്ക് കീര്‍ത്തിതമാണെന്നും ഋഷിമാരും ഗുരുക്കന്മാരും നിര്‍ദ്ദേശിച്ചതാണെന്നുമാണ് വിശ്വാസം.
'ഋഷിപ്രോക്തം തു പൂര്‍വ്വാണം
മഹാത്മാനാം ഗുരോര്‍മതം
സ്വാമിശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം'- ഇതാണ് സ്വാമിമന്ത്രത്തിന്റെ പൊരുള്‍. കാട്ടിലൂടെയും മലയിലൂടെയും ശരണംവിളിച്ച് നടക്കുന്നത് ഭക്തന് അനിര്‍വചനീയമായ സന്തോഷവും ഊര്‍ജ്ജവും നല്കുന്നു. മലകറ്റം ആയാസമില്ലാത്തതുമാക്കുന്നു. ഉച്ചത്തില്‍ ശരണംവിളിച്ച് കൂടുതല്‍ വായു ഉള്ളിലേക്ക് വലിച്ചുകയറ്റുന്നതു വലിയ ഉന്മേഷമുണ്ടാക്കും.

മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കുവരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും.കൂട്ടത്തോടെ ശരണംവിളിക്കുന്നതുകൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദപ്രപഞ്ചം സംഭവിക്കുകയും ചെയ്യും. അത് നാദബ്രഹ്മത്തിലുണ്ടാക്കുന്ന ചലനം സവിശേഷമായിട്ടുള്ളതാണ്.
ശരണത്തിലെ 'ശ' എന്ന അക്ഷരം ശത്രുശക്തികളെ ഇല്ലാതാക്കുന്നുവെന്ന് പ്രമാണം. 'ര' അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു. 'ണ' ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ടചിന്തകളേയും അകറ്റുന്നു.

ശബരീശന് വഴിപാടുകള്‍
---------------------------------------------------
ഭക്തന്റെ നിലയ്ക്കനുസരിച്ച് അയ്യപ്പഭഗവാന് പലതരം വഴിപാടുകള്‍ നടത്താം. കേവലം ചടങ്ങായല്ല, ഭക്തിപുരസ്സരമാകണം വഴിപാടുകള്‍ നടത്തേണ്ടത്. ഭക്തന്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ഉപയോഗ്യമല്ലാത്തതും നിഷിദ്ധമായിട്ടുള്ളതുമായ സാധനങ്ങള്‍ വഴിപാട് അര്‍പ്പിക്കാന്‍ പാടില്ല.

പായസനിവേദ്യം, ത്രിമധുരം, വെള്ളനിവേദ്യം, പഞ്ചാമൃതം, അപ്പം, ഇളനീര്‍, താംബൂലം, നെയ്യഭിഷേകം, നെയ്‌വിളക്ക്, കര്‍പ്പൂരദീപം, പുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍, പനിനീര്‍ അഭിഷേകം തുടങ്ങിയവ പ്രധാന വഴിപാടുകളാണ്.
ലോഹപ്രതിമകള്‍, പട്ട്, നാണയം, രത്‌നം തുടങ്ങിയവ കാണിക്കയായി സമര്‍പ്പിക്കാം. രത്‌നഹാരം, കനകഹാരം, പുഷ്പഹാരം എന്നിവ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ശയനപ്രദക്ഷിണം നടത്തുന്നതും പ്രധാന വഴിപാടുകള്‍തന്നെ. സ്തുതിഗീതാലാപനവും വെടിവഴിപാടും അയ്യന് പ്രിയങ്കരങ്ങളാണ്.

വ്രതം അവസാനിപ്പിക്കുമ്പോള്‍
--------------------------------------------------
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.

ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകന്‍, വിളക്ക് കണ്ടേ വീട്ടില്‍തിരിച്ചുകയറാവൂ എന്നാണ് പ്രമാണം. അതായത് അയ്യപ്പദര്‍ശനത്തിന് പോയ ആള്‍ തിരിച്ചു വീട്ടിലെത്തുന്നത് സന്ധ്യയോടെയേ ആകാവൂ. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തിവച്ച്് ശരണം വിളിയോടെ എതിരേല്ക്കണം. പൂജാമുറിയില്‍ കെട്ട് താങ്ങിയാല്‍ ശരീരശുദ്ധിവരുത്തി വീണ്ടും ശരണം വിളിക്കണം.
മാലയൂരുന്നതിന് മന്ത്രമുണ്ട്. അത് ഇതാണ്-
'അപൂര്‍വ്വ മചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ
ദേഹിമേ വ്രത മോചനം'
ഈ മന്ത്രം ജപിച്ച്, ശരണം വിളിയോടെ
തേങ്ങയുടച്ച് വ്രതമോചനം വരുത്തണം.

24/10/2020

#നവരാത്രി #8

പരമേശ്വരനെ പരിപൂർണ്ണനാക്കുന്ന പരമേശ്വരി ഇന്ന് #മഹാഗൗരി ആണ്.

ആഗ്രഹങ്ങൾ നിഷ്കളങ്കമാണെങ്കിൽ, നിസ്വാർത്ഥമാണെങ്കിൽ ദേവിക്ക് കൈനീട്ടി കൊടുക്കുകയേ വേണ്ടൂ, അവൾ കൈപിടിച്ചു നടത്തിക്കോളുമെന്ന് ഭഗവതീചൈതന്യം അനുഭവിച്ചറിയുന്ന ഭക്തർ പറയും.. എന്നാൽ ദൃഢനിശ്ചയത്തോടെ, അചഞ്ചലതയോടെ മനസ്സിനെ പിടിച്ചുകെട്ടാൻ കഴിയുമെങ്കിൽമാത്രമേ അത് സാധ്യമാകുകയുള്ളൂവെന്നും..

ഓരോരുത്തരുടെയുള്ളിലും വിളങ്ങുന്ന ആ ദേവീചൈതന്യത്തെ ഉണർത്താൻ ശ്രമിക്കാം... പ്രാർത്ഥിക്കാം... ഏവർക്കും മഹാനവമിയിൽ ഭഗവതിയുടെ അനുഗ്രഹം അനുഭവവേദ്യമാകട്ടെ...

#ദച്ചൂമമ്മേം രണ്ടാം ദിനത്തിൽ തുടങ്ങിവച്ച, സപ്തസ്വരാക്ഷരങ്ങൾ കൊണ്ടുള്ള ചെറിയ സംഗീതാർച്ചന ഇന്ന് "നിഷാദം - നി"യിൽ തുടങ്ങുന്ന ദേവീനാമങ്ങൾ ചേർത്തുവച്ചിട്ടുള്ള ഈ കുട്ടിക്കീർത്തനത്തോടെ പൂർത്തിയാകുകയാണ്. ഓരോദിവസവും തിരഞ്ഞെടുത്ത നാമങ്ങളും അന്നന്നത്തെ ദേവീസങ്കല്പങ്ങളും യോജിച്ചുവന്നതും ആ ദേവീനാമങ്ങളിൽനിന്നു തന്നെ അന്നന്നത്തെ കുട്ടിക്കീർത്തനത്തിനായുള്ള രാഗം കണ്ടെത്താൻ പറ്റിയതും വലിയ മുൻധാരണകളോ, തയാറെടുപ്പുകളോ ഇല്ലാതെ തുടങ്ങിയ ഞങ്ങൾക്ക് വലിയ അത്ഭുതമായും അനുഗ്രഹമായും തോന്നി. ഇന്നത്തെ രാഗം - "നാരായണി"

Priya Venugopal

23/10/2020

#നവരാത്രി #7

#ദേവികാളരാത്രി കോപം കൊണ്ട് ജ്വലിക്കുന്ന ദേവീരൂപമാണ്. അധർമ്മം പ്രവർത്തിച്ചവർ തലയുയർത്തി നോക്കാൻപോലും ഭയപ്പെടുന്ന അതിഘോരരുദ്രരൂപിണി. ദൈത്യനാശം ഉറപ്പുവരുത്തിയിട്ടും കലിയടങ്ങാതെ നിൽക്കുന്ന ഭഗവതിയെ ശാന്തയാക്കുന്നത് മനുഷ്യന്റെ മനസ്സിലെ നിഷ്കളങ്കഭക്തിയാണ്. എല്ലാം നിയന്ത്രിക്കുന്നവൾക്കും കോപം നിയന്ത്രണാതീതമാകുമ്പോൾ വേണ്ടിവരുന്നത് തന്നെ സ്നേഹിക്കുന്നവരും ആശ്രയിക്കുന്നവരും ഇനിയും ചുറ്റുമുണ്ട് എന്ന തിരിച്ചറിവാണ്.

#ദച്ചൂമമ്മേം "ധർമ്മവതി" രാഗത്തിൽ സപ്തസ്വരങ്ങളിലെ ധൈവതത്തിന്റെ "ധ"യിൽത്തുടങ്ങുന്ന ദേവീനാമങ്ങൾ ചേർത്തുവച്ച കുട്ടിക്കീർത്തനം പാടാം...🙏🙏

"ധരാ ധരസുതാ ധന്യാ
ധ്യായേത് ധർമ്മവർധിനീം

ധർമ്മാധാരാ ധർമ്മിണീ - ധൃതീ
ധ്യാന-ധ്യാതൃ-ധ്യേയരൂപാ
ധീരാ ധീരസമർച്ചിതാ
ദൈത്യഹന്ത്രീ ദേവേശീ "

Priya Venugopal

Address

Mampuzha
Karunagappally
690574

Website

Alerts

Be the first to know and let us send you an email when മാമ്പുഴ ശ്രീ ഭഗവതീ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to മാമ്പുഴ ശ്രീ ഭഗവതീ ക്ഷേത്രം:

Share

Category