Pullanthara Sree Mahaganapathy Temple

Pullanthara Sree Mahaganapathy Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pullanthara Sree Mahaganapathy Temple, Hindu temple, Thurayilkunnu, Karunagappally.

Pullanthara Sree Mahaganapathy Temple is one of the famous temples in south kerala with great historical importance.This Ganapathi temple is located in Thurayilkunnu which is 3km from Karunagappally.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്നവർക്ക് സമ്പൂർണ ഗൈഡ്🔥🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️കൊല്ലൂർ മൂകാംബിക തീർത്ഥാടന യാത...
15/08/2026

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്നവർക്ക് സമ്പൂർണ ഗൈഡ്🔥
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

കൊല്ലൂർ മൂകാംബിക തീർത്ഥാടന യാത്രയ്ക്ക് മുൻപ് ഓരോ ഭക്തനും അറിഞ്ഞിരിക്കേണ്ട പ്രധാനവിവരങ്ങൾ,പൂജകൾ,വഴിപാടുകൾ,ദർശനസമയങ്ങൾ,കൂടാതെ ഈ യാത്രയിൽ ഉൾപെടുത്താവുന്ന മറ്റ് ക്ഷേത്രങ്ങൾ എല്ലാം ഒറ്റ പോസ്റ്റിൽ🔥🔥🔥🔥🔥

🔥ക്ഷേത്രത്തിൽ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ:
1.വിദ്യാരംഭം ചടങ്ങ് എല്ലാ ദിവസവും രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ നടത്തപ്പെടുന്നു🔥
ഇതിനായി കൗണ്ടർ 1,2,3 ൽ നിന്ന് രസീത് എടുക്കണം🔥ക്ഷേത്രത്തിനുള്ളിൽ വിവാഹച്ചടങ്ങുകൾ നടത്താറില്ല🔥

2.സ്ത്രീകൾ ആർത്തവത്തിന് 5 ദിവസത്തിന് ശേഷമാണ് ക്ഷേത്രത്തിൽ പ്രവേശിക്കേണ്ടത്🕉️🕉️🕉️

3.കുടുംബത്തിൽ ജനനമോ മരണമോ സംഭവിച്ചിട്ടുണ്ടെങ്കിൽ 11 ദിവസം പൂർത്തിയായാൽ മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടുള്ളൂ🕉️🕉️🕉️🕉️

4.ഗർഭിണികൾ ഏഴ് മാസമോ അതിൽ കൂടുതലോ ഗർഭകാലമുള്ള സ്ത്രീകൾ ക്ഷേത്രത്തിനകത്ത് പ്രവേശിക്കരുത്🕉️

5.ക്ഷേത്രപരിസരത്ത് മദ്യപാനം,പുകവലി,തുപ്പൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു🕉️

6.പൂജാ രസീത് എല്ലാ പൂജകൾക്കും കൗണ്ടർ 1,2,3 ൽ നിന്ന് രസീത് എടുക്കണം🕉️🕉️

7.പൂജയുടെ പ്രസാദം കൗണ്ടർ 4,5 ൽ നിന്ന് ലഭിക്കും🕉️🕉️🕉️🕉️🕉️

8.ഫോട്ടോഗ്രാഫി,വീഡിയോഗ്രാഫി ദർശനം നടത്തുന്ന ഭാഗത്ത് ദേവിയുടെയോ വിഗ്രഹത്തിന്റെയോ ചിത്രങ്ങൾ പകർത്താൻ അനുവാദമില്ല🕉️🕉️🕉️🕉️

9.സൗജന്യ അന്നദാനം:
ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി ദിവസവും 2 നേരം അന്നദാനം 🙏ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 8 മണി മുതൽ 🕉️🕉️

10.കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mookambika.org സന്ദർശിക്കാവുന്നതാണ്
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ:
1.സഹസ്രനാമ കുങ്കുമാർച്ചന………100 രൂപ
2.ത്രിശതികുങ്കുമാർച്ചന………………60
3.അഷ്ടോത്തര ബസ്മാർച്ചന……….10
4.പഞ്ചാമൃത അഭിഷേകം……………..150
5.ഹരിവാണ നിവേദ്യം…………………..150
6.വട നിവേദ്യം……………………………..120
7.നെയ്യപ്പം……………………………………..180
8.ക്ഷീരാഭിഷേകം (പാലഭിഷേകം)……..20
9.മഹാത്രിമധുരം……………………………80
10.ഉത്തമ മഹാത്രിമധുരം……………….280
11.മൂകാംബിക അലങ്കാരപൂജ………….100
12.വീരഭദ്ര അലങ്കാരപൂജ………………..40
13.നെയ്യ് വിളക്ക്…………………………….50
14.ചണ്ഡികാ പാരായണം……………….. 150
15.വിദ്യാരംഭം(വിദ്യാഭ്യാസത്തിലേക്ക് ഉള്ള തുടക്കം)……………………………………….200
16.ഹന്നുക്കായ 2 തേങ്ങ………………….100
17.ലഡു പ്രസാദം 50
18.ഡയറക്റ്റ് ദർശനം (നേരിട്ടുള്ള ദർശനം 2 പേർക്ക്)……………………………………….500
19.സുവാസിനി പൂജ ………………………750
20.സെറ്റ് സേവ ……………..350,600,1000
21.സെറ്റ് പ്രസാദം ………………………..150
22.അന്നപ്രാശനം ………………………..100
23.നാമകരണം കാണിക്ക (പേരിടൽ ചടങ്ങ്)100
24.വാഹന പൂജ (ചെറിയ വാഹനം)100
25.മഹാപ്രസാദം ……………………..100
26.ദമ്പതി പൂജ ………………………1000
27.ഗണ ഹോമം (12 തേങ്ങ)……2500
28.പുഷ്പ രഥോത്സവം ……….1200
29.മഹാ പൂജ …………………..10000
30.വെള്ളിയാഴ്ച പൂജ-അന്ന നൈവേദ്യം 3000
31.നെയ്യ് വിളക്ക് ………………………..50
32.ചണ്ഡികാപാരായണം…………150
33.ചണ്ഡികാഹോമം …………….15000
34.ഉപനയനം …………………..100
35.ചൗലം (ആദ്യത്തെ മുടി മുറിക്കൽ)…50
36.തുലാഭാരം …………….,…….300
37.സഹസ്രനാമകുങ്കുമാർച്ചന ………100
38.ഫല പഞ്ചാമൃതം …………………..80
39.കർപ്പൂര ആരതി ………………….20
40.ശതരുദ്ര അഭിഷേകം ……….1000
41.പഞ്ച കജ്ജായ ………………..15
42.തീർത്ഥകുപ്പി …………………,15
43.അന്നസന്തർപ്പണ (അന്നദാനം ഒരു ഗ്രൂപ്പിന്)………..25000
44.ഫലങ്ങളും തേങ്ങയും ………..100
45.വാഹനപൂജ വലുത് ………….200
46.ദീപസ്തംഭ പൂജ (വിളക്ക് സമർപ്പണം) 20000
47.ശത ചണ്ഡികാ ഹോമത്തിനുള്ള വഴിപാട് 125000
48.ലഡു പ്രസാദം …………………..25
49.വിവിധ ഹോമങ്ങൾക്ക് ഉള്ള വഴിപാട് …..1101
50.പൂജാമണ്ഡല കലശത്തിന്റെ വഴിപാട്…. 501
51.സുവാസിനി പൂജ ………………..,750
52.നിത്യ കട്ടള (നിതേനയുള്ള സേവ)30000
53.രംഗ പൂജ ……………………,5000
54.ഗോ സംരക്ഷണം (പശുവിനെ തീറ്റൽ)2000

🔥ദർശന സമയം
രാവിലെ 5 AM -1.30 PM
വൈകുന്നേരം 3PM-9PM

🔥ദിവസേനയുള്ള പൂജ സമയക്രമം
🙏രാവിലെ
5 മണി നടതുറക്കൽ
6.30 പൂജ ആരംഭം
7.15 ദന്തധാവന മംഗലരതി
7.30 പഞ്ചാമൃത അഭിഷേകം
8.00 പ്രഭാത മംഗലരതി
8.15 ഉദയബലി
🙏ഉച്ചയ്ക്ക്
11.30 ഉച്ചപൂജ ആരംഭം
12.30 മഹാ മംഗളാരതി
1.30 നട അടക്കൽ
🙏വൈകുന്നേരം
3.00 നട തുറക്കൽ
6.30 പ്രദോഷ പൂജ ആരംഭം
7.15 തുർത്തു മംഗളാരതി
🙏രാത്രി
🙏8.00 ബലി മംഗതളാരതി
8.45 കാഷായ മംഗളാരതി
9.00 നട അടയ്ക്കൽ

🔥കൊല്ലൂർ മൂകാംബിക അമ്മയുടെ സന്നിധിയിൽ ലഭിക്കുന്ന കഷായതീർത്ഥം🔥 രാത്രി 9 മണിക്ക് പ്രധാന പൂജകൾക്ക് ശേഷം ഭക്തർക്ക് നൽകുന്ന കഷായതീർത്ഥം കൊല്ലൂരിലെ ഏറ്റവും വിശേഷപ്പെട്ടതാണ്🔥
ഔഷധഗുണമുള്ള വേരുകളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് തയ്യാറാക്കുന്ന ഈ തീർത്ഥം സർവരോഗസംഹാരിയാണെന്ന് ഭക്തർ വിശ്വസിക്കുന്നു🔥🔥🔥🔥
ഈ ദിവ്യ ഔഷധതീർത്ഥം സേവിക്കാനായി രാത്രി നടയടക്കുന്നതിന് മുൻപ് ക്ഷേത്രത്തിൽ വലിയ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്🔥🔥🔥

🔥ശ്രദ്ധിക്കുക:വിശേഷ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും ദർശന സമയത്തിലും പൂജാ സമയക്രമത്തിലും മാറ്റങ്ങൾ ഉണ്ടായേക്കാം 🙏യാത്രയ്ക്ക് മുൻപ് ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കുന്നത് ഉചിതമാണ്🕉️🕉️🕉️

🔥കൊല്ലൂർ തീർത്ഥാടന യാത്രയിൽ നിർബന്ധമായും ഉൾപെടുത്താവുന്ന കർണാടകയിലെ പ്രധാന ക്ഷേത്രങ്ങൾ:

1.കൊല്ലൂർ മൂകാംബിക ക്ഷേത്രം:വിദ്യയുടെയും ജ്ഞാനത്തിന്റെയും ദേവിയായ മൂകാംബിക ദേവിയുടെ പുണ്യ സന്നിധി

2.ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രം:പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രം

3.ശൃംഗേരി ശാരദാംബ ക്ഷേത്രം:വിദ്യാദേവിയായ ശാരദാംബയുടെ അനുഗ്രഹം തേടുന്ന പ്രധാന തീർത്ഥാടന കേന്ദ്രം

4.കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം:നാഗാരാധനയ്ക്കും
സർപ്പദോഷ നിവാരണ വഴിപാടുകൾക്കും പ്രസിദ്ധം

5.ധർമ്മസ്ഥല മഞ്ജുനാഥക്ഷേത്രം:
മതസൗഹാർദ്ദത്തിനും അന്നദാനത്തിനും പ്രശസ്തമായ ശിവക്ഷേത്രം

6.ഗോകർണ്ണ മഹാബലേശ്വര ക്ഷേത്രം:ആത്മലിംഗ ഐതിഹ്യവുമായി ബന്ധപ്പെട്ട പ്രസിദ്ധശിവക്ഷേത്രം

7.ബേലൂർ ചെന്നകേശവ ക്ഷേത്രം :ഹൊയ്സാല ശിൽപ വൈഭവത്തിന്റെ അത്ഭുത മാതൃക

8.ഹൊറനാട് അന്നപൂർണേശ്വരി ക്ഷേത്രം:അന്നദാനത്തിന് പ്രസിദ്ധമായ അന്നപൂർണേശ്വരി സന്നിധി

9.മുരുഡേശ്വര ക്ഷേത്രം:ഭീമാകാരമായ ശിവപ്രതിമയും കടൽക്കാഴ്ചയും കൊണ്ട് പ്രശസ്തം

10.കുടജാദ്രി:മൂകാംബിക ദേവിയുമായി ബന്ധപ്പെട്ട പുണ്യഭൂമി.ജീപ്പ് സഫാരിയും ട്രെക്കിങ്ങും പ്രധാന ആകർഷണം🔥ജീവിതത്തിൽ ഒരിക്കലെങ്കിലും പോകേണ്ട പുണ്യഭൂമി

ഞാൻ എഴുതിയ ഈ വിവരങ്ങൾ അല്ലാതെ മൂകാംബിക ക്ഷേത്രത്തിന്റെ വിവരങ്ങളോ തീർത്ഥാടന യാത്രയിൽ സന്ദർശിക്കേണ്ട മറ്റു ക്ഷേത്രങ്ങളോ ഉണ്ടെങ്കിൽ കമന്റിൽ അറിയിക്കൂ🙏നിങ്ങളുടെ വിലപ്പെട്ട അറിവുകൾ മറ്റ് ഭക്തർക്ക് ഉപകാരമാകും 🔥🔥🔥🔥🔥

ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്ത് മൂകാംബിക ഭക്തരിലേക്ക് എത്തിക്കൂ🔥
ഇത്തരത്തിലുള്ള ഉപകാരപ്രദമായ ക്ഷേത്രവിവരങ്ങളും തീർത്ഥാടന ഗൈഡുകളും ലഭിക്കാൻ ഈ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ🔥🔥🔥

ഈ പോസ്റ്റിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞാൻ ക്ഷേത്രം സന്ദർശിച്ചപ്പോൾ ലഭിച്ച ഔദ്യോഗിക അറിയിപ്പുകൾ ക്ഷേത്രത്തിൽ,പ്രദർശിപ്പിച്ചിരുന്ന വിവരങ്ങൾ,കൂടാതെ നേരിട്ട് ശേഖരിച്ച വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ്🔥ഭക്തർക്കൊരു സഹായമാകുമെന്ന ഉദ്ദേശത്തോടെയാണ് ഈ വിവരങ്ങൾ പങ്കുവെക്കുന്നത്.ക്ഷേത്രഭരണ സമിതി സമയക്രമങ്ങളിലും വഴിപാടുകളിലും ആവശ്യാനുസരണം മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്🔥🔥🔥

കടപ്പാട് 🔥🕉️🙏

*രാമായണ മാസം വരവായി; സകലദുരിതവും നീക്കാൻ  എറണാകുളം നാലമ്പലങ്ങളിൽ ദർശനം നടത്താം*... (മാമലശ്ശേരി..... ശ്രീരാമ ക്ഷേത്രം, മേ...
04/07/2026

*രാമായണ മാസം വരവായി; സകലദുരിതവും നീക്കാൻ എറണാകുളം നാലമ്പലങ്ങളിൽ ദർശനം നടത്താം*...
(മാമലശ്ശേരി..... ശ്രീരാമ ക്ഷേത്രം,
മേമുറി...... ശ്രീഭരതസ്വാമി ക്ഷേത്രം,
മുളക്കുളം.... ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രം, നെടുങ്ങാട്ട്.....ശ്രീശത്രുഘ്നസ്വാമി ക്ഷേത്രം)

കര്‍ക്കടക മാസത്തിൽ രാമ-ഭരത-ലക്ഷണ-ശത്രുഘ്ന ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നത് ഐശ്വര്യപ്രദമാണ്.........

രാമായണ മാസത്തിലെ ഏറെ പുണ്യകരമായ ഒരു പ്രവര്‍ത്തിയാണ് നാലമ്പല ദര്‍ശനം. ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നതിനെയാണ് നാലമ്പല ദര്‍ശനം എന്ന് പറയപ്പെടുന്നത്. നാല് ക്ഷേത്രങ്ങളിലും ഒറ്റ ദിവസം കൊണ്ട് ഉച്ച പൂജക്ക്‌ മുൻപ് ദര്‍ശനം നടത്തുന്നതിലൂടെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടനാകുമെന്നാണ് വിശ്വാസം.

രാവിലെ അഞ്ചുമണിക്ക് കരുനാഗപ്പള്ളി KSRTC യിൽ നിന്നും ആരംഭിക്കുന്ന യാത്ര രാത്രി എട്ടുമണിയോടെ മണിക്ക് തിരികെ എത്തുന്നു.

യാത്ര തീയതി :
📌 ജൂലൈ 17 (കർക്കിടകം 01) വെള്ളി

യാത്ര നിരക്ക് : 710/-
ബസ്സ് SuperDeluxe

സീറ്റുകൾ ബുക്ക്‌ ചെയ്യാനായി വിളിക്കാം :
9961222401🐚

ഭക്തജനങ്ങളേ,പുല്ലന്തറ ശ്രീ മഹാ ഗണപതി ക്ഷേത്രത്തിലെമൂന്നാമത് പുനഃപ്രതിഷ്ഠാ വാർഷിക മഹോത്സവം 🐘 2026 ഏപ്രിൽ 02, വ്യാഴാഴ്ച ഭക...
28/03/2026

ഭക്തജനങ്ങളേ,

പുല്ലന്തറ ശ്രീ മഹാ ഗണപതി ക്ഷേത്രത്തിലെ
മൂന്നാമത് പുനഃപ്രതിഷ്ഠാ വാർഷിക മഹോത്സവം 🐘 2026 ഏപ്രിൽ 02, വ്യാഴാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കുന്നതായി സന്തോഷപൂർവ്വം അറിയിക്കുന്നു. വിഘ്നേശ്വരന്റെ അനന്താനുഗ്രഹം വർഷിക്കുന്ന ഈ പുണ്യദിനത്തിൽ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഉല്ലാസ് മോഹൻ തന്ത്രികളുടെ നേതൃത്വത്തിൽ വിശിഷ്ടമായ പൂജകളും ചടങ്ങുകളും നടത്തപ്പെടുന്നതാണ്. 🌸✨

വിശേഷ പൂജകളും ചടങ്ങുകളും:
🔥 അഷ്ടദ്രവ്യ മഹാഗണപതി ഹോമം
🍯 കലശാഭിഷേകം
🍲 അന്നദാനം

ഈ മംഗളകരമായ മഹോത്സവത്തിൽ കുടുംബസമേതം പങ്കെടുത്ത് ഭഗവാന്റെ അനുഗ്രഹവും കൃപാകടാക്ഷവും പ്രാപിക്കാൻ എല്ലാ ഭക്തജനങ്ങളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു!

18/02/2026
പരിശം വെയ്പ് സ്വീകരണം @പുല്ലന്തറ ക്ഷേത്രം
16/02/2026

പരിശം വെയ്പ് സ്വീകരണം @പുല്ലന്തറ ക്ഷേത്രം

Address

Thurayilkunnu
Karunagappally
690573

Opening Hours

Monday 5am - 10am
5:30pm - 7:30pm
Tuesday 5am - 10am
5:30pm - 7:30pm
Wednesday 5am - 10am
5:30pm - 7:30pm
Thursday 5am - 10am
5:30pm - 7:30pm
Friday 5am - 10am
5:30pm - 7:30pm
Saturday 5am - 10am
5:30pm - 7:30pm
Sunday 5am - 10am
5:30pm - 7:30pm

Telephone

+919400768558

Alerts

Be the first to know and let us send you an email when Pullanthara Sree Mahaganapathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category