08/01/2018
കഴിഞ്ഞ 14വർഷമായി മനസ്സിൽ കൊണ്ട് നടന്ന ഒരു ആഗ്രഹം ഇന്ന് (7/1/2018) സഫലമായതിൽ ദൈവത്തെ സ്തുതിക്കുന്നു. പരിശുദ്ധ മാർ ആബോയുടെ ഒരു പൂർണ്ണ കളർ ചിത്രം അതിന്റെ തനിമ നഷ്ടപ്പെടാതെ വലിയ ഒരു ചിത്രമാക്കി നൽകുവാൻ പരിശുദ്ധന്റെ അനുഗ്രഹത്താൽ സാധിച്ചു. പലരും പരിശുദ്ധന്റെ ചിത്രം ഓയിൽ പെയിന്റിങ്ങിലൂടെയും മറ്റും പകർത്തിയെങ്കിലും.. ചാലയിൽ ബാബുച്ചായൻ തന്റെ ദര്ശനത്തിലൂടെ വരച്ചു നൽകിയ ( ഇന്ന് (7/1/2018) തേവലക്കര പള്ളിയിൽ മദ്ബഹാ യുടെ ഇടത്ത് വശം മുകളിൽ ഇരിക്കുന്ന ) ബ്ലാക്ക് & വൈറ്റ് ചിത്രം അതുപോലെ കളർ ഫോട്ടോ ആക്കി മാറ്റുവാൻ മനസ്സിൽ ഒരാഗ്രഹം തോന്നുകയും അപ്രകാരം ഉല്ലാസ് സ്റ്റുഡിയോയിലെ ഉല്ലാസിനെ കൊണ്ട് ഒരു ഫോട്ടോ എടുപ്പിക്കുവാൻ തീരുമാനിക്കുകയും അങ്ങനെ ഞാനും, ശ്രീ. P. T. ജോൺ വൈദ്യനും, ഉല്ലാസും കൂടി മുളയ്ക്കൽ നിന്നും താക്കോൽ വാങ്ങി പള്ളി തുറന്ന് അകത്തു പ്രവേശിച്ചു. ഉല്ലാസ് തന്റെ ക്യാമറയുമായി മാർ ആബോയുടെ പടമെടുക്കുവാൻ തുടങ്ങി.. പെട്ടന്ന് ഒരു ഇരുട്ട് വരുകയും.. ആ ശ്രമം പരാജയപ്പെടുകയും അങ്ങനെ മുന്ന് തവണ അദ്ദേഹം അതിനായി ശ്രമിച്ചു പരാജയപ്പെട്ടു. എന്റെ കണ്ണിന്റെ കാഴ്ച മങ്ങുന്നു എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു.. പിന്നീട് അദ്ദേഹം തന്റെ ക്യാമറ പരിശുദ്ധന്റെ കബറിൽ വച്ചു അല്പനേരം മുട്ടിന്മേൽ നിന്ന് മൗനമായി പ്രാർത്ഥിക്കുകയും പിന്നീട് പരിശുദ്ധന്റെ പടം തന്റെ ക്യാമറകണ്ണുകളിലൂടെ പകർത്തുകയുമായിരുന്നു. ഫിലിം ഉപയോഗിച്ച് പടം എടുക്കുന്ന ക്യാമറയായിരുന്നു അന്ന് അദ്ദേഹം ഉപയോഗിച്ചിരുന്നത്. അതിനു ശേഷം ഞങ്ങൾ പ്രാർത്ഥിച്ചു പള്ളിയിൽ നിന്നും മടങ്ങി.. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം ഒരു ബ്ലാക് & വൈറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോ എനിക്ക് നൽകുകയും... ആ ഫോട്ടോ ഞാൻ ഡിജിറ്റൽ സ്കാനർ ലൂടെ കംപ്യൂട്ടറിൽ ആക്കുകയും.. അതിനെ ഡിജിറ്റൽ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ (ഫോട്ടോഷോപ്പ് ) ഉപയോഗിച്ച് വളരെ പെട്ടന്ന് ഒരു കളർ ഫോട്ടോയാക്കി 2004 ൽ പെരുന്നാൾ സപ്ലിമെന്റ് ഇറക്കുവാൻ നൽകുകയും ചെയ്തു. (ഇപ്പോൾ നിലവിൽ ഉള്ള ചിത്രം ) പരിശുദ്ധന്റെ അനുഗ്രഹത്താൽ ആ വർഷത്തെ പെരുന്നാളിന് ശേഷം ഫെബ്രുവരിയിൽ തന്നെ വിദേശത്തേക്ക് വരുവാൻ ഇടയായി.. പല വിശ്വസികളുടെയും പ്രേരണയാൽ അതിന്റെ താഴോട്ട് ഉള്ള ഭാഗം കൂടി വരയ്ക്കുവാൻ ആവശ്യ പ്പെടുകയും... അതിൻപ്രകാരം നീണ്ട 14 വര്ഷങ്ങക്ക് ശേഷം പരിശുദ്ധ ആബോയുടെ അനുഗ്രഹത്താൽ അത് പൂർത്തിയാക്കുവാൻ സാധിച്ചു... എനിക്ക് ശക്തി നൽകിയ ദൈവത്തിനും ഒപ്പം എനിക്ക് പ്രചോദനം നൽകിയ ശ്രീ. P. T. ജോൺ വൈദ്യൻ..ഉല്ലാസ് സ്റ്റുഡിയോ, അൽ മനാമ കളർ ലാബ്, കൊല്ലം എന്നിവരോടും ഉള്ള നന്ദി അറിയിക്കുന്നു.
തോമസ് വൈദ്യൻ P. K. (അജി തയ്യിൽ ) ബഹ്‌റൈൻ.
Thomas Vaidyan