24/12/2025
കുന്നുംങ്കട ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മകരപ്പൊങ്കൽ 2026 ജനുവരി 16, 17, 18 (1201 മകരം 2 3 4 )എന്നീ തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഇഷ്ടവരദായിനിയും ഭക്തജന പ്രീയരുമായ കുന്നുംങ്കട ക്ഷേത്രത്തിലെ ഭഗവതിമാരുടെ ദിവ്യാനുഗ്രഹങ്ങൾ തേടി വിദ്യാഭ്യാസ രംഗത്ത് ഉയർന്ന ഗവേഷണ ബിരുദ(Ph.D)ങ്ങൾ കരസ്ഥമാക്കി ഉന്നതോദ്യോഗങ്ങളിൽ വിരാചിച്ചവരും ഇപ്പോഴും സർവ്വീസിലുള്ളവരും അനവധിയാണ് 'കേരള സർക്കാർ സർവ്വീസു മുതൽ അമേരിക്കയിലെ പ്രശസ്ത സർവ്വകലാശാലയിൽ വരെ കുന്നുംങ്കട ഭഗവതിമാരുടെ ഭക്തജനങ്ങൾ ജോലി നോക്കുന്നുണ്ട്. ആബാലവൃദ്ധം ജനങ്ങളുടെ സർവ്വതോമുഖമായ ജീവിത പുരോഗതി കാംക്ഷിക്കുന്നവർ എത്രയും വേഗം ഈ ക്ഷേത്രത്തിലെത്തി പൂജകളും മറ്റും നടത്തി ദർശനപുണ്യം നേടി ആഗ്രഹസാഫല്യം നേടേണ്ടതാണ്. ദൂരദേശക്കാരായ ഭക്തജനങ്ങൾ ഓൺലൈൻ പേമെൻ്റ് നടത്തിയ ശേഷം ആവശ്യപ്പെടുന്ന പൂജകൾ നടത്തിയാൽ അതിൻ്റെ പ്രസാദം തപാൽ മാർഗ്ഗം എത്തിച്ചു തരുന്നതുമാണ്.
ക്ഷേത്രത്തിൽ ദേവിമാരുടെ ഘോഷയാത്രയോടനുബന്ധിച്ചുള്ള ആവശ്യത്തിലേക്കായി തിരുമുടിയും മുടിപ്പുരയും പണിയാൻ ക്ഷത്രഭരണസമിതി തീരുമാനിച്ചിരിക്കുന്നു. അതിലേക്കും ഭക്തജനങ്ങളുടെ അകമഴിഞ്ഞ സാമ്പത്തിക സഹായ സഹകരണങ്ങളുണ്ടാകണം!
കൂടുതൽ വിവരങ്ങൾ ക്ഷേത്ര ഭരണ സമിതി ഭാരവാഹികളിൽ നിന്നോ ക്ഷേത്രം മേൽശാന്തിയിൽ നിന്നോ ലഭിക്കുന്നതാണ്.
രക്ഷാധികാരി - സി.രഘു
പ്രസിഡൻ്റ് - പ്രദീപ് കുമാർ സി.ജി
9747914758
വൈസ് പ്രസിഡെൻ്റ് - ജി. വിക്രമൻ
8921093196
സെക്രട്ടറി - കെ. സതീശൻ
9847254506
ട്രഷറർ - എം. രാമദാസ്
9846488027
മേൽശാന്തി - റ്റി.എസ് നിധീഷ് തിരുമേനി