Sree Ponnabhagavathy Maha Kshetram

Sree Ponnabhagavathy Maha Kshetram This is the official page of Sree Ponnabhagavathy Maha Kshetram. This is the official page of Sree Ponnabhagavathy temple.

അഷ്ടലക്ഷ്മി ആരാധന; ദാരിദ്ര്യവും മാറി ഐശ്വര്യം തരുംഹിന്ദു പുരാണമനുസരിച്ച് ലക്ഷ്മീ ദേവിയാണ് നമ്മുടെ ഐശ്വര്യത്തിനും നേട്ടത്...
08/01/2023

അഷ്ടലക്ഷ്മി ആരാധന; ദാരിദ്ര്യവും മാറി ഐശ്വര്യം തരും

ഹിന്ദു പുരാണമനുസരിച്ച് ലക്ഷ്മീ ദേവിയാണ് നമ്മുടെ ഐശ്വര്യത്തിനും നേട്ടത്തിനും എല്ലാം കാരണം. ലക്ഷ്മീ ദേവിയെ എട്ട് രൂപങ്ങളിലാണ് ആരാധിക്കുന്നത്. അതുകൊണ്ട് തന്നെ അഷ്ടലക്ഷ്മിമാര്‍ എന്നാണ് ലക്ഷ്മീ രൂപങ്ങളെ അറിയപ്പെടുന്നത്. ആദിപരാശക്തിയുടെ അവതാരമാണ് ലക്ഷ്മീ ദേവി. മഹാകാളിയും മഹാ സരസ്വതിയൂമാണ് ലക്ഷ്മീ ദേവിയുടെ മറ്റ് ഭാവങ്ങള്‍.

മഹാലക്ഷ്മിയുടെ തന്നെ എട്ട് ഭാവങ്ങളാണ് അഷ്ടലക്ഷ്മിമാര്‍. ലോകമാതാവാണ് ലക്ഷ്മീ ദേവി. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമാണ് ലക്ഷ്മീ ദേവി. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിന് വേണ്ടി നമ്മളെല്ലാം ലക്ഷ്മീ ദേവിയോട് പ്രാര്‍ത്ഥിക്കുന്നത്. അഷ്ട ലക്ഷ്മിമാരെ പ്രാര്‍ത്ഥിച്ചാല്‍ അത് സമ്പത്തും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നു.

അമ്മേ നാരായണ ദേവി നാരായണ 🙏

ആദിപരാശക്തിയുടെ മൂന്നു അവതാരങ്ങളിൽ ഒന്നാണ് സരസ്വതി ദേവി. നവരാത്രി കാലങ്ങളിൽ ആദ്യ മൂന്ന് ദിവസം പാർവതി ദേവിയെയും പിന്നീട് ...
28/12/2020

ആദിപരാശക്തിയുടെ മൂന്നു അവതാരങ്ങളിൽ ഒന്നാണ് സരസ്വതി ദേവി. നവരാത്രി കാലങ്ങളിൽ ആദ്യ മൂന്ന് ദിവസം പാർവതി ദേവിയെയും പിന്നീട് മൂന്നുദിവസം ലക്ഷ്മിദേവിയെയും അവസാനത്തെ മൂന്നുദിവസം അതായത് അഷ്ടമി ,മഹാനവമി ,വിജയദശമി എന്നീ ദിനങ്ങളിൽ ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ദേവതയായ സരസ്വതിദേവിയെയും ആരാധിക്കുന്നു. വിദ്യാലാഭം അഥവാ ജ്ഞാനപ്രാപ്തി കുട്ടികൾക്ക് മാത്രമല്ല ഒരാളുടെ ജീവിതാവസാനം വരെ നിലനിൽക്കേണ്ട ഒന്നാണ്, അതിനാൽ പ്രായഭേദമന്യേ നവരാത്രി വ്രതം എല്ലാവർക്കും അനുഷ്ഠിക്കാവുന്നതാണ്.

നവരാത്രികാലങ്ങളിൽ സരസ്വതി പ്രീതികരമായ മന്ത്രങ്ങൾ ചൊല്ലുന്നതും, ഭക്തിയോടെ ദേവീക്ഷേത്രദർശനം നടത്തുന്നതും ദേവീകടാക്ഷത്തിന് അത്യുത്തമമാണ്. ഒൻപതു ദിവസവും മുടങ്ങാതെ ലളിതാസഹസ്ര നാമം ജപിക്കുകയോ, അതിനു സാധിക്കാത്തവർ ലളിത സഹസ്രനാമധ്യാനം ചൊല്ലുന്നതും നന്ന്. സരസ്വതി ദേവിയുടെ മൂലമന്ത്രമായ "ഓം സം സരസ്വ െത്യെ നമ:" ദിവസവും ഭക്തിയോടെ ജപിച്ചാൽ വിദ്യാവിജയം സുനിശ്ചിതമാണ്. നവരാത്രിവ്രതസമയത്തു കുളിച്ചു ശരീരശുദ്ധിവരുത്തിയതിനു ശേഷം മാത്രമേ ജലപാനം പോലും പാടുള്ളു.

സസ്യാഹാരം കഴിക്കുക, ഭക്തിയോടെ ദേവീപ്രീതികരമായ നാമങ്ങൾ, ഗായത്രിമന്ത്രം, മഹാലക്ഷ്മ്യഷ്ടകം എന്നിവ ജപിക്കുക.കുട്ടികളിൽ ബുദ്ധിവികാസത്തിനും ഓർമശക്തി വർദ്ധിക്കുന്നതിനും വ്രതസമയത്തു സാരസ്വതഘൃതമോ, ബ്രഹ്മീഘൃതമോ യഥാവിധി പൂജിച്ചു നൽകാറുണ്ട്.

സരസ്വതി പ്രീതികരമായ മന്ത്രങ്ങൾ

സരസ്വതി നമസ്തുഭ്യം

വരദേ കാമരൂപിണീ

വിദ്യാരംഭം കരിഷ്യാമി

സിദ്ധിര്‍ ഭവതുമേസദാ.

യാ കുന്ദേന്ദു തുഷാര ഹാര ധവളാ യാ ശുഭ്ര വസ്ത്രാവൃതാ

യാ വീണാ വരദണ്ഡ മണ്ഡിതകരാ യാ ശ്വേത പദ്മാസനാ

യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിഃ ദേവൈസ്സദാ പൂജിതാ

സാ മാംപാതു സരസ്വതീ ഭഗവതീ നിശ്ശേഷ ജാഡ്യാപഹാ.

വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ദ്ധരൂപീ

കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തി

വെള്ളത്തിലെ തിരകൾ തള്ളി വരും കണക്കെ

എന്നുള്ളത്തിൽ വന്നു വിളയാടുക സരസ്വതീ നീ

വാണീദേവീ സുനീലവേണി സുഭഗേ വീണാരവം കൈതൊഴാം

വാണീവൈഭവാ മോഹിനീ ത്രിജഗതാം നാഥേ വിരിഞ്ജ പ്രിയേ

വാണീദോഷമശേഷമാശു കളവാനെൻനാവിലാത്താദരം

വാണീടേണ മതിന്നു നിന്നടിയിൽ ഞാൻ വീഴുന്നു മൂകാംബികേ

മാണിക്യവീണ മുപലാളയന്തിം

മദാ ലസാം മഞ്ജുള വാഗ്വി ലാസാം

മാഹേന്ദ്ര നീല ദ്യുതി കോമളാംഗിം

മാതംഗ കന്യാം മനസാ സ്മരാമി

ചതുര്‍ഭുജേ ചന്ദ്രകലാവതംസേ

കുചോന്നതേ കുങ്കുമരാഗശോണേ

പുണ്ഡ്രേഷുപാശാങ്കുശപുഷ്പബാണ--

ഹസ്തേ നമസ്തേ ജഗദേകമാതഃ

മാതാ മരതകശ്യാമാ മാതംഗി മദശാലിനി

കടാക്ഷയതു കല്യാണി കദംബ വനവാസിനി

ജയ മാതംഗ തനയേ ജയ നീലോത്‌പലദ്യുതേ

ജയ സംഗീത രസികേ ജയ ലീലാ ശുകപ്രിയേ

മുദ്രാപുസ്തക ഹസ്താഭ്യാം

ഭദ്രാസന ഹൃദിസ്ഥിതേ

പുരസ്സരേ സദാ ദേവീം

സരസ്വതി നമോസ്തുതേ

16/03/2015

വെങ്കിടേശ്വര സുപ്രഭാതം അറിയാത്തവര്‍ ചുരുക്കം
എന്നാല്‍ അതിന്റെ അര്‍ത്ഥം ഇതാണ്

കൌസല്യ സുപ്രജ രാമ .....(.കൌസല്യ ദേവിയുടെ ഉത്തമനായ പുത്രാ രാമ)
പുര്‍വ സന്ന്ധ്യ പ്രവര്ത്തതെ........(കിഴക്ക് സുര്യന്‍ പ്രവത്തിക്കാന്‍ തുടങ്ങി )
ഉത്തിഷ്ഠ നര ശാര്ദുല ........(അതുകൊണ്ട് ശ്രേഷ്ടനായ മാനവ ഏഴുന്നേല്‍ക്കൂ )
കര്‍ത്തവ്യം മംഗളം കുരു ......(.മംഗളകരങ്ങളായ കര്‍ത്തവ്യങ്ങള്‍ ചെയൂ )

(വസിസ്ട്ട മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും ശ്രി രാമനെ വിളിച്ച് ഉണര്തിയിരുന്നതിങ്ങനെ എന്ന് പറയപ്പെടുന്നു —

http://sreeponnabhagavathytemple.comॐ भूर्भुवः॒ स्वः ।तत्स॑वितुर्वरे॑णियं(तत्सवितुर्वरेण्यं) ।भ॒र्गो॑ दे॒वस्य॑ धीमहि ।धि...
28/10/2014

http://sreeponnabhagavathytemple.com

ॐ भूर्भुवः॒ स्वः ।
तत्स॑वितुर्वरे॑णियं(तत्सवितुर्वरेण्यं) ।
भ॒र्गो॑ दे॒वस्य॑ धीमहि ।
धियो॒ यो नः॑ प्रचो॒दया॑त् ॥

26/08/2014

Address

Sree Ponnabhagavathy Temple
Karunagapalli
690525

Alerts

Be the first to know and let us send you an email when Sree Ponnabhagavathy Maha Kshetram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share