21/05/2026
THANK YOU MANAPPALLY
ഞങ്ങളുടെ സ്വന്തം! ❤❤❤
ഏതൊരു വൈദികന്റെയും ശുശ്രൂഷാജീവിതത്തിൽ, ഓരോ മൂന്ന് വർഷവും കൂടുമ്പോൾ ഉണ്ടാകുന്ന സ്ഥലമാറ്റം നൽകുന്ന സങ്കടം പറഞ്ഞറിയിക്കാവുന്നതിലും അധികമാണ്.🙏🏼
മണപ്പള്ളി പോലെ ഇത്ര അധികം സ്നേഹിക്കുന്ന ഒരു ഇടവകയിൽ നിന്നും മാറുമ്പോൾ,ആ വേദനയുടെ ആഴം എത്രയോ മടങ്ങാണ്!
ഞാൻ ഇവിടേയ്ക്ക് വരുമ്പോൾ ഇത് എനിക്കൊരു സ്ഥലം മാത്രമായിരുന്നു... പക്ഷെ ഇന്ന് അതൊരു ബന്ധമാണ്. ആ സ്നേഹബന്ധത്തിന്റെ പേരാണ് "മണപ്പള്ളി ".
നാളെ ഈ സ്ഥലം ഒരു പക്ഷെ ഓർമ്മയാകും... പക്ഷെ ബന്ധങ്ങൾ നിലനിൽക്കും. കാരണം, അത്രമേൽ ഈ ഇടവകയും ഈ ഇടവക അംഗങ്ങളും ഞങ്ങളെ സ്നേഹിച്ചു. ഈ സ്നേഹം അലേഖനം ചെയ്തിരിക്കുന്നത് ഞങ്ങൾക്ക് ലഭിച്ച മെമെന്റോകളുടെയും ഫലകങ്ങളുടെയും പലകയിലും ലോഹത്തിലുമല്ല, നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിൽ ആണ്.
വിഭാഗിയതകൾ അശേഷം ഇല്ലാത്ത, സ്നേഹിക്കുവാൻ മാത്രം അറിയാവുന്ന, സഭയ്ക്ക് വേണ്ടി നിസ്വാർത്ഥം നൽകുന്ന വൈദീകരെ ഹൃദയത്തോട് ചേർത്തു വച്ച് കരുതുന്ന ഞങ്ങളുടെ സ്വന്തം മണപ്പള്ളിയോട് ഇത്ര വേഗം യാത്ര പറയേണ്ടി വരുമെന്ന് ഓർത്തില്ല. ഏങ്കിലും വേർപിരിഞ്ഞെ പറ്റു.
ഇന്ന് മുതൽ പുതിയ ഇടവകയായ ശൂരനാട് ശാലേം സെന്റ് മേരീസ് ഇടവകയിൽ ചുമതല ഏറ്റെടുക്കുകയാണ് . പകരം പ്രിയ സോളു കോശി അച്ചൻ ഇന്ന് മുതൽ മണപള്ളി ശാലേം സെന്റ് മേരീസ് ദൈവാലയത്തിന്റെ ചുമതല ഏറ്റെടുക്കുവാൻ എത്തും. അച്ചനും കുടുംബത്തിനും ഞങ്ങളുടെ ആശംസകൾ.
ഇവിടെ നിന്നും പോകുമ്പോൾ ഞങ്ങൾ ഒത്തിരി പേരോട് കടപ്പെട്ടിരിക്കുന്നു.
ഒന്നാമത്, ഈ ഇടവകയിൽ ശുശ്രൂഷ ചെയ്യുവാൻ ഞങ്ങളെക്കുറിച്ച് പദ്ധതിയുണ്ടായിരുന്ന ദൈവത്തോടു ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. 🙏🏼മണപ്പള്ളി ദേവാലയത്തിന്റെ നിർമാണം പൂർത്തീകരിക്കുക എന്ന നിയോഗമാണ് പരി.സഭ ബലഹീനനായ എന്നെ ഏൽപ്പിച്ചത്. മണപള്ളി പള്ളിയുടെ നിർമാണവും അതിന്റെ പൂർത്തീകരണവും.പരിശുദ്ധ ദൈവാലയത്തിന്റെ കൂദാശയും നിങ്ങൾ എല്ലാവരുടെയും സഹായത്തോടും പ്രാർത്ഥനയോടും നിങ്ങളിൽ ഒരാളായി നിന്ന് നിർവഹിക്കുവാൻ സാധിച്ചു എന്ന ആത്മനിർവൃതിയോടെ ആണ് ഞാൻ ഈ ദൈവാലയത്തിൽ നിന്നും യാത്രയാകുന്നത്.അതിനെന്നെ സഹായിച്ച ദൈവാലയ നിർമാണസമതി അംഗങ്ങൾ, അതിന്റെ ചുമതലപെട്ടവർ , ദൈവാലയ കൂദാശ സമതി അംഗങ്ങൾ, ചോദിച്ചതിലും അധികമായി സാമ്പത്തികമായും നേർച്ചയായും അല്ലാതെയും എന്നെ സഹായിച്ച ഇടവക ജനങ്ങൾ,ഇടവകയുടെ പെണ്മക്കളായി മറ്റുള്ള ഇടവകകളിലേക്ക് വിവാഹം കഴിച്ചു പോയവർ, ഇടവകയ്ക്ക് പുറത്തുള്ള പ്രിയപ്പെട്ടവർ, മറ്റുള്ള ഇടവക അംഗങ്ങൾ. എല്ലാവരോടും നന്ദി അറിയിക്കുന്നു.
രണ്ടാമത്, എന്നെ ഇങ്ങോട്ടു നിയോഗിച്ച ഇടവക മെത്രപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയോടും മറ്റെല്ലാ ഭദ്രാസന ചുമതലപ്പെട്ടവരോടും കടപ്പെട്ടിരിക്കുന്നു.❤
മൂന്നാമത്, ഈ ഇടവകയോടും, ഇടവക പട്ടക്കാരായ മൂന്നു വൈദീക ശ്രെഷ്ഠരോടും കുടുംബത്തോടും,പ്രിയ ശെമ്മശാനോടും, എല്ലാ ആത്മീയ സംഘടനകളോടും.ശുശ്രുഷക സംഘം, സൺഡേ സ്കൂൾ, ബാലിക ബാല സമാജം, യുവജന പ്രസ്ഥാനം, ഗായകസംഘം, മർത്തമറിയം സമാജം, വെള്ളിയാഴ്ച പ്രാർത്ഥന, സുവിശേഷ സംഘം, നവജ്യോതി മോംസ്, സെന്റ് ജോർജ് & സെന്റ് ജോൺസ്
സെന്റ് ഗ്രീഗോറിയോസ് & സെന്റ് തോമസ് പ്രാർത്ഥന കൂട്ടായ്മകൾ, ഇടവകയിലെ പ്രവാസി അസോസിയേഷൻ അംഗങ്ങൾ, 3 വർഷത്തെ എട്ടുനോമ്പ് പെരുന്നാൾ കൺവീനർസ്, ജോയിന്റ് കൺവീനർസ്, ഗീവർഗീസ് സഹദാ പെരുന്നാൾ കൺവീനർസ്, ജോയിന്റ് കൺവീനർസ്, പരുമല പദയാത്ര ചുമതലക്കാർ, ക്രിസ്മസ് കരോൾ കൺവീനർസ്, ജോയിന്റ് കൺവീനർസ്, ഇടവകയുടെ പ്രധാന ശുശ്രുഷകൻ, ഇടവകയുടെ പരിചരണം നിർവഹിക്കുന്ന പരിചാരകൻ എല്ലാവരോടും സ്നേഹം❤
നാലാമത്, ഇവിടുത്തെ 3 വർഷങ്ങളിലായ് എന്നോടൊപ്പം നിന്ന ഇടവക മാനേജിങ് കമ്മിറ്റികളോട് അതിൽ ട്രസ്റ്റി, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച പ്രിയപെട്ടവരോടും കടപ്പെട്ടിരിക്കുന്നു. A great team to work with. ഈ മൂന്നു വർഷങ്ങൾ ഒരുമിച്ചു പ്രാർത്ഥിച്ചു ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ സാധിച്ചതിന്റെ സമാധാനം. thank you, dears. 🥰. അതോടൊപ്പം നല്ലൊരു യാത്ര അയപ്പ് എനിക്കും കുടുംബത്തിനും ക്രമീരകരിച്ചു നൽകിയ നിലവിലെ ഭരണസമതി അംഗങ്ങൾ.Thank you...🙏
അഞ്ചാമത്, ഈ ദേശത്തോടും ഇവിടുത്തെ എല്ലാ സഭകളോടും ഇതര മതവിഭാഗങ്ങളിൽപെട്ട സഹോദരങ്ങളോടും അവരുടെ സ്നേഹത്തോടും കടപ്പെട്ടിരിക്കുന്നു. ❤
അവസാനമായി, എന്നാൽ വളരേ പ്രധാനം എന്നു ഞാൻ വിശ്വസിക്കുന്നത്, ഞാൻ കടപ്പെട്ടിരിക്കുന്നത് ഞങ്ങൾക്ക് മുമ്പേ ഇവിടെ പ്രവർത്തിച്ച അച്ചന്മരോടാണ്. അവർ ചെയ്ത സമർപ്പണത്തോടെയുള്ള ശുശ്രൂഷയുടെ ഫലമാണ് കഴിഞ്ഞ മൂന്ന് വർഷങ്ങൾ ഞങ്ങൾ അനുഭവിച്ചതും നിങ്ങൾ കണ്ടതും. ഞങ്ങൾ ഇവിടെ നിർവ്വഹിച്ച ശുശ്രൂഷ പ്രയോജനപ്പെട്ടോ എന്ന് തെളിയിക്കണ്ടത് വരും കാലമാണ്. അതുകൊണ്ടു ഇവിടെ ശുശ്രൂഷ ചെയ്ത എല്ലാ അച്ചന്മാരോടും ഒത്തിരി കടപ്പാടുണ്ട്.❤
ഈ ഇടവകയിൽ ഞാൻ ഏറെ സന്തോഷിക്കുന്നത്, അവരുടെ സ്നേഹത്തിലും പ്രാർത്ഥനയിലും ഉപരി, കുഞ്ഞുങ്ങളും യുവജനങ്ങളും, മാതാപിതാക്കളും, സഹോദരി സഹോദരങ്ങളും,പ്രായമായവരും ഉൾപ്പടെ ഒത്തിരിപേർ എന്റെ മേൽ എടുത്ത സ്വാതന്ത്ര്യത്തിൽ ആണ്. ഞാൻ നേരത്തെയും സൂചിപ്പിച്ചിട്ടുള്ളത് പോലെ ഞാൻ ഏറ്റവും ആഗ്രഹിക്കുന്ന ഒന്നാണ് എന്നെ "അച്ചൻ" തലത്തിൽ കാണാതെ സ്വന്തം എന്ന നിലയിൽ കണ്ട് എല്ലാ സ്വാതന്ത്ര്യവും എടുക്കണം എന്നുള്ളത്. ആ സന്തോഷം ഒത്തിരി അനുഭവിച്ച മൂന്ന് വർഷങ്ങൾ ആയിരുന്നു 2023-2026. അന്യോന്യം തോളിൽ കയ്യിട്ടും ചിരിച്ചും ചിരിപ്പിച്ചും കളിച്ചും കളിയാക്കിയും സ്നേഹത്തിൽ വഴക്കുണ്ടാക്കിയും ചിലവിട്ട ഓരോ നിമിഷത്തിനും ഒത്തിരി നന്ദി!❤
എല്ലാവർക്കും പ്രിയപ്പെട്ടവനാകാൻ സാധിച്ചില്ല എന്ന ബോധ്യവും ഈ പിരിയുന്ന സമയത്തും ഉള്ളിലുണ്ട്.
ഞാൻ മുഖാന്തരം ആർക്കെങ്കിലും വേദന ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു. ആർക്കെങ്കിലും ആശ്വാസവും സന്തോഷവും ലഭിച്ചെങ്കിൽ ദൈവത്തിനു സ്തോത്രം. പക്ഷെ, ഈ മൂന്ന് വർഷങ്ങൾ മണപ്പള്ളിയിൽ നിന്നും ഞങ്ങൾ സ്നേഹമല്ലാതെ ഒന്നും അനുഭവിച്ചിട്ടില്ല. കരുതൽ അല്ലാതെ മറ്റൊന്നും നിങ്ങൾ ഞങ്ങൾക്കു നൽകിയിട്ടില്ല. ❤
ചുരുക്കട്ടെ...
എല്ലാവർക്കും എല്ലാത്തിനും നന്ദി! ഒത്തിരി നന്ദി!
സ്നേഹിച്ചവർക്ക്... ആ സ്നേഹത്തിന്, വിമർശനങ്ങൾക്ക്, കുറ്റപ്പെടുത്തലുകൾക്ക്, പരിഹാസങ്ങൾക്ക്, പ്രാർത്ഥനകൾക്ക്, കരുതലോടെയുള്ള ശാസനകൾക്ക്, സ്നേഹത്തോടെ വിളമ്പിയ അന്നത്തിന്, ആ അന്നം വിളമ്പിയ കരങ്ങൾക്ക്, ലഭിച്ചതെല്ലാം ഒരേപോലെ സ്വീകരിക്കാൻ പ്രാപ്തനാക്കിയ സർവ്വേശ്വരന്....
നന്ദി
𝗗𝗶𝘀𝘁𝗮𝗻𝗰𝗲 𝗺𝗮𝘆 𝘀𝗲𝗽𝗮𝗿𝗮𝘁𝗲 𝘂𝘀, 𝗯𝘂𝘁 𝗹𝗼𝘃𝗲 *and prayer* 𝘄𝗶𝗹𝗹 𝗸𝗲𝗲𝗽 𝘂𝘀 𝘁𝗼𝗴𝗲𝘁𝗵𝗲𝗿. 𝗧𝗵𝗮𝗻𝗸 𝘆𝗼𝘂, മണപ്പള്ളി!
We will miss all of you, our dears!
നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയിൽ ഏറെ കുറവുള്ളവനായ എന്നെയും കുടുംബത്തെയും ഓർക്കും എന്ന പ്രതീക്ഷയോടെ.....*
*നിങ്ങളുടെ സ്വന്തം*
**ഐറിൻ അച്ചനും, റ്റിഷ കൊച്ചമ്മയും, മീഖ മോളും**