Kootholikav Karukutty

Kootholikav Karukutty " കൂത്തോളി കാവിൽ വാഴും ഭഗവതി
കാക്കണേ ഞങ്ങളെ എന്നുമെന്നും... "

മഹാഭാരതത്തിലെ പ്രസിദ്ധനായ ശകുനിക്കും വാച്ചാരാധന ഉള്ള ക്ഷേത്രം - കൊട്ടാരക്കര പവിത്രേശ്വരം ക്ഷേത്രം
02/10/2025

മഹാഭാരതത്തിലെ പ്രസിദ്ധനായ ശകുനിക്കും വാച്ചാരാധന ഉള്ള ക്ഷേത്രം - കൊട്ടാരക്കര പവിത്രേശ്വരം ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങൾഃ ഒരു സമ്പൂർണ്ണ സന്ദർശക ഗൈഡ് 2025

27/06/2025
21/08/2023

The honorable High Court orders that survey no 927/12 65 cent belongs to temple land also ordered balance land to be taken after verification /through civil court. Kutholikav Temple won the case

പ്രകൃതിയെ അമ്മയായി കണ്ടു ജീവിക്കുക എന്നതാണ് ഹിന്ദു ധർമം. അതിനു വേണ്ടി പണ്ടുള്ള ആചാര്യന്മാർ ഓരോരോ വഴികൾ കണ്ടെത്തി വച്ചിരു...
15/08/2023

പ്രകൃതിയെ അമ്മയായി കണ്ടു ജീവിക്കുക എന്നതാണ് ഹിന്ദു ധർമം. അതിനു വേണ്ടി പണ്ടുള്ള ആചാര്യന്മാർ ഓരോരോ വഴികൾ കണ്ടെത്തി വച്ചിരുന്നു .

പ്രകൃതിയെ അമ്മയായി കണ്ടു ജീവിക്കുക എന്നതാണ് ഹിന്ദു ധർമം. അതിനു വേണ്ടി പണ്ടുള്ള ആചാര്യന്മാർ ഓരോരോ വഴികൾ കണ്ടെത....

14/06/2022

പ്രിയപ്പെട്ട എല്ലാവരും ശ്രദ്ധിക്കുക.
വളരെ പ്രധാനമാണ്!
2022 ലെ ഇന്ത്യൻ സെൻസസ് അതിന്റെ അവസാനത്തോട് അടുക്കുകയാണ്. വിവരങ്ങൾ ശേഖരിക്കുന്നതിനായി സെൻസസ് ഉദ്യോഗസ്ഥർ ഉടൻ നിങ്ങളെ സന്ദർശിക്കും.
നമ്മുടെ മാതൃഭാഷയോടൊപ്പം
നമ്മുക്ക് അറിയാവുന്ന ഭാഷകളിൽ ഒന്നായി *"സംസ്കൃതത്തെയും* ഉൾപ്പെടുത്തുക. എല്ലാവരും സംസ്കൃതം സംസാരിക്കാനോ, എഴുതുവാനോ അറിയില്ലെങ്കിലും നമ്മുടെ പ്രാർത്ഥനകളിലും, കീർത്തനങ്ങളിലും ശ്ലോകങ്ങളിലും, ആചാരങ്ങളിലും നാം തീർച്ചയായും അത് ദിവസവും ഉപയോഗിക്കാറുണ്ട്.
കഴിഞ്ഞ സെൻസസ് പ്രകാരം ഇന്ത്യയിൽ സംസ്കൃതം സംസാരിക്കുന്ന ആളുകളുടെ എണ്ണം രാജ്യത്തുടനീളം വെറും രണ്ടായിരങ്ങൾ മാത്രമായിരുന്നു. സംഖ്യകൾ കുറയുന്നുവെങ്കിൽ സംസ്കൃതത്തെ *'വംശനാശം സംഭവിച്ച ഭാഷയായി പ്രഖ്യാപിക്കാനുള്ള ഗുരുതരമായ സാധ്യതയുണ്ട്!
ഇന്ത്യയുടെ അതിപുരാതനവും മനോഹരവും ദൈവികവുമായ ഭാഷയെ ജീവസ്സുറ്റതാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. സംസ്കൃതത്തെ 'വംശനാശം സംഭവിച്ച ഭാഷയായി പ്രഖ്യാപിക്കുകയാണെങ്കിൽ, ഭാഷ വികസിപ്പിക്കാനും പ്രചരിപ്പിക്കാനും ഗവർമെന്റ് ഫണ്ട് ലഭിക്കില്ല. നമുക്ക് സംസ്കൃതം എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം.
നമ്മുടെ ബോധപൂർവമായ പരിശ്രമങ്ങൾക്ക് മാത്രമേ സംസ്കൃതത്തെ ജീവസ്സുറ്റതാക്കാൻ കഴിയൂ.
ദയവായി നിങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക.. 🙏🏼

ദീപാരാധന സമയത്ത്നടത്തുന്ന പൂജാരിയുടെ പ്രാർത്ഥനഎന്താണ് ? മന്ത്രം എന്താണ്. ??ആ മന്ത്രത്തിന്റെ അർത്ഥംഎന്താണ് ??പൂജാരിക്ക് ന...
17/04/2022

ദീപാരാധന സമയത്ത്

നടത്തുന്ന പൂജാരിയുടെ പ്രാർത്ഥന

എന്താണ് ? മന്ത്രം എന്താണ്. ??

ആ മന്ത്രത്തിന്റെ അർത്ഥം

എന്താണ് ??

പൂജാരിക്ക് നല്ലത് വരുത്തണം

എന്നാണോ ??

ഹിന്ദുക്കൾക്ക് നല്ലത് വരുത്തണം

എന്നും, അന്യമതസ്ഥർക്ക്‌ ദോഷം

വരുത്തണം എന്നുമാണോ ??

ആർക്കും അറിയില്ല.

എന്നാൽ അറിഞ്ഞോളൂ ....

മനസ്സിലാക്കിക്കോളു...........

തുടർന്ന് വായിക്കൂ.

മുഴുവനും വായിക്കണം.

ദീപാരാധന തൊഴാം ..................

നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടാവും ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച് ,ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച് പുഷ്പമിട്ട് അതിനകത്ത് കര്പ്പൂരമിട്ട് ബിംബത്തെ ഉഴിയാറുണ്ട്.
എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

"ധ്രുവാദ്ധ്യഔഹു..
ധ്രുവാ പ്രിഥ്വി
ധൃവാസപര്വതാ ഇമേ ..
ധ്രുവം വിശ്വമിദം ജഗത്
ധ്രുവോ രാജാ വിശാമയം
ധ്രുവം തേ രാജാ വരുണോ
ധ്രുവം ദേവോ ബൃഹസ്പതി
ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
രാഷ്ട്രം ധാരയതാം ധ്രുവം."

ഇതിന്റെ അര്ഥം ആ ക്ഷേത്രത്തില് വരുന്നവര്ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

ഹിന്ദുക്കളായവര്ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.
10000 വർഷങ്ങൾക്ക് മുമ്പ്
രേഖപ്പെടുത്തപ്പെട്ട മന്ത്രമാണത്.

(ഹിന്ദുവിനെ ചിലര് മതേതരത്വം പഠിപ്പിക്കുന്നു!)

എനിക്കും എന്റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല.
എനിക്കും ഞാന് വിശ്വസിക്കുന്ന പ്രസ്ഥാനക്കാര്ക്കും മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.
പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്.

(ഇവിടെ നിര്മ്മാല്യം സിനിമയിലെ എംടി യുടെ വെളിച്ചപ്പാടിനെപ്പോലെ ബിംബത്തിനു മുന്പില് സ്വന്തം കഴിവുകേടിന്റെ പ്രതീകമായ രക്തക്കറ നിവേദ്യമായി അര്പ്പിക്കുന്നതിനു പൂജാരി ശ്രമിക്കില്ല...പകരം ആ തിരുമേനി പ്രാര്ഥിക്കുന്നു....)

" "ധ്രുവാദ്ധ്യഔഹു..

ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!

" ധ്രുവാ പ്രിഥ്വി"

ഈ ഭൂമി മംഗളകരമായിരിക്കട്ടെ!

"ധൃവാസപര്വതാ ഇമേ ."

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്വതങ്ങള് മംഗളകരമായിരിക്കട്ടെ!

" ധ്രുവം വിശ്വമിദം ജഗത്"

ലോകത്തില് വസിക്കുന്ന സര്വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!

" ധ്രുവോ രാജാ വിശാമയം"

വിഷു ദേ എത്തീട്ടോ....വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ...1.നിലവിളക്ക്2. ഓട്ടുരുളി3. ഉണക്കലരി4. നെല്ല്5.നാളികേരം6.സ്വർണ...
11/04/2022

വിഷു ദേ എത്തീട്ടോ....വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ...

1.നിലവിളക്ക്
2. ഓട്ടുരുളി
3. ഉണക്കലരി
4. നെല്ല്
5.നാളികേരം
6.സ്വർണ്ണ നിറമുള്ള കണിവെള്ളരി
7. ചക്ക
8. മാങ്ങ, മാമ്പഴം
9. കദളിപ്പഴം
10.വാൽക്കണ്ണാടി (ആറന്മുളലോഹകണ്ണാടി)
11.കൃഷ്ണവിഗ്രഹം
12.കണിക്കൊന്ന പൂവ്
13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല )
14.തിരി
15. കോടിമുണ്ട്
16. ഗ്രന്ഥം
17.നാണയങ്ങൾ
18.സ്വർണ്ണം
19. കുങ്കുമം
20. കണ്മഷി
21. വെറ്റില
22. അടക്ക
23. ഓട്ടുകിണ്ടി
24. വെള്ളം

*വിഷുക്കണി എങ്ങനെ ഒരുക്കാം ?*

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം.

ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്.

കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ.

തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു.

ഓട്ടുരുളിയിൽ കണിയൊരുക്കണം.

ഉരുളി തേച്ചു വൃത്തിയാക്കണം.

ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക.

ഇതിൽ നാളികേരമുറി വയ്ക്കണം.

നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.

സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം.

ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ് ക്കേണ്ടത്.

ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽ ക്കണ്ണാടിവയ്‌ക്കാം.

ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നും സങ്കൽപമുണ്ട്.

കൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.

തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം.

കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ.

ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം.

ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്...

Address

Karukutty
683576

Alerts

Be the first to know and let us send you an email when Kootholikav Karukutty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share