16/07/2026
ദക്ഷിണ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുകുന്ദപുരം മാമുണ്ട,ശാന്തിപുരം-കോട്ടയം.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില്‍, കറുകച്ചാല്‍ ഗ്രാമപഞ്ചായത്തിൽ മാമ്മൂട് -ശാന്തിപുരം റോഡിൽ നിന്ന് 1Km ഉള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ദക്ഷിണ ഗുരുവായൂർ എന്ന നിലയിൽ പ്രശസ്തിയിലേക്ക് ഉയരുന്ന ഈ ക്ഷേത്രം മാമുണ്ട 391 -ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്ത്വത്തിലാണ്. മാമുണ്ട ശ്രീ.കൊച്ചു പരമേശ്വരൻ പിള്ള അവർകൾ ആണ് ക്ഷേത്രം പണികഴിപ്പിച്ചത്.ഏകദേശം 90 വർഷത്തോളം പഴക്കമുള്ള ക്ഷേത്രം 2011 ൽ പുനരുദ്ധാരണം നടത്തി. ഇനിയും , ഏറ്റവും അനിവാര്യമായ ആനക്കൊട്ടിലും കൂടി പണിതെങ്കിലേ പുനരുദ്ധാരണംപൂർണ്ണമാകുകയുള്ളൂ.ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മനോഹരമായ അലങ്കാര ഗോപുരംപൂർത്തീകരിക്കപ്പെട്ടിരിക്കുന്നു .ദേശനാഥനായി ഇരുകരങ്ങളിലും വെണ്ണയുമായി നിൽക്കുന്ന നവനീത കൃഷ്ണനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഗണപതി/ദേവി /മഹാദേവൻ/നാഗരാജാവ്-നാഗയക്ഷി/ശാസ്താവ്/ രക്ഷസ്/ ഋഷീശ്വരൻ / പിതൃ എന്നിങ്ങനെ ഉപദേവതകളും ഈ ക്ഷേത്രത്തിൽ കുടി കൊള്ളുന്നു. അഭീഷ്ട വരദായകനായ മുകുന്ദപുരേശനെ ദർശിക്കുന്നതിനായി ദൂരദേശങ്ങളിൽ നിന്നു പോലും ധാരാളം ഭക്തജനങ്ങൾ ഇവിടേക്ക് എത്തിച്ചേരുന്നു. സുഖ-ദു:ഖങ്ങളിൽ ഭക്തർക്ക് ആശ്രയമരുളുന്ന ഉണ്ണിക്കണ്ണന്റെ ഈ ക്ഷേത്രം ഇനിയും ഇനിയും പ്രശസ്തിയിലേക്ക് ഉയരട്ടെ എന്ന് ആഗ്രഹിക്കുകയാണ്. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ -പാൽപായസം / നെയ്യ് വിളക്ക് / നെയ്യ് പായസം/ചുറ്റുവിളക്ക് / ചന്ദനം ചാർത്ത് /ഉണ്ണിയപ്പം /തൃമധുരം/തിരുവാഭരണ ചാർത്ത് /തൃക്കൈവെണ്ണ എന്നിവ കൂടാതെ ഭക്തജനങ്ങൾക്ക് യഥാശക്തി വഴിപാടുകൾ നടത്താവുന്നതാണ്. എല്ലാ ഞായറാഴ്ചകളിലും ക്ഷേത്രത്തിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ജാതി മത വ്യത്യാസമില്ലാതെ എല്ലാവർക്കും ഐശ്വര്യം പ്രദാനം ചെയ്യുന്ന മുകുന്ദപുരത്തപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..
മാമ്മൂട്ടിൽ നിന്നും 3 km ഉം ചങ്ങനാശ്ശേരിയില്‍ നിന്ന് 12 km ഉം കറുകച്ചാലില്‍നിന്നും
5 km ആണ് ദൂരം.മാമ്മൂട്ടിൽ നിന്നും വരുന്നവർക്ക് കാവുങ്കൽപടിയിൽ ഇറങ്ങി അര കിലോമീറ്റർ സഞ്ചരിച്ചോ / മണ്ഡപം പടിക്കൽ ഇറങ്ങി അര കിലോമീറ്റർ സഞ്ചരിച്ചോ ക്ഷേത്രത്തിൽ എത്തിച്ചേരാം...കറുകച്ചാലിൽ നിന്നും വരുന്നവർക്ക് കൂത്രപ്പള്ളി - ശാന്തിപുരം വഴിയോ/തെങ്ങോലിപ്പടി - കൊല്ലൂർ വഴിയോ /കൊച്ചുപറമ്പ് - ശാന്തിപുരം വഴിയോ ക്ഷേത്രത്തിൽ എത്തിച്ചേരാം .കണിച്ചുകുളം - കൊച്ചുറോഡ് ഭാഗത്തു നിന്നും വരുന്നവർക്ക് മടത്തിനാൽചിറ എത്തി ചേറ്റുതടം(മുകുന്ദപുരം ജംഗ്ഷൻ)വഴിയും ക്ഷേത്രത്തിൽ എത്തിച്ചേരാം.....
പറമ്പൂരില്ലത്ത് ബ്രഹ്മശ്രീ . രാകേഷ് നാരായണ ഭട്ടതിരിപ്പാട് ആണ് ക്ഷേത്രം തന്ത്രി.
കുംഭമാസത്തിലെ രോഹിണിയാണ് മുകുന്ദപുരത്തപ്പന്റെ തിരു ആറാട്ട്...
6 ദിവസത്തെ ഉത്സവം ആണ് നടത്തപ്പെടുന്നത്.
എല്ലാ വർഷവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തപ്പെടുന്നു.
മേടമാസത്തിലെ അത്തം നക്ഷത്രത്തിൽ പ്രതിഷ്ഠാദിന കലശം നടത്തപ്പെടുന്നു.
വൈശാഖ മാസത്തിൽ ദശാവതാര ചാർത്ത് ഭക്തജനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെടുന്നു.
എല്ലാ വ്യാഴാഴ്ചയും ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലെ പ്രധാന വഴിപാടായി നെയ്യ് വിളക്ക് കത്തിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് (മണ്ഡപത്തിൽ തയ്യാറാക്കിയിരിക്കുന്ന വിളക്കിൽ നിന്നും നെയ്യ് വിളക്ക് കത്തിച്ചു ശ്രീകോവിലിന് പ്രദക്ഷിണം വച്ച് മണ്ഡപത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന സ്ഥലത്ത് സമർപ്പിക്കാവുന്നതാണ്).ശിവരാത്രിക്ക് ശിവരാത്രി പൂജ,വിഷുവിന് വിശേഷാൽ പൂജകൾ,കർക്കിടക മാസത്തിൽ വിശേഷാൽ ഗണപതി ഹോമം/ഭഗവതി സേവ,വിനായക ചതുർത്ഥിക്ക് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം,ശ്രീകൃഷ്ണജയന്തിക്ക് വിശേഷാൽ വഴിപാടുകൾ, അവതാര പൂജ,മണ്ഡല കാലത്ത് ഭജന,വിശേഷാൽ പൂജകൾ,എല്ലാ മലയാള മാസവും കറുത്ത വാവിന് പിതൃപൂജ, ആയില്യത്തിന് നൂറും പാലും, എന്നിങ്ങനെ വഴിപാടുകൾ നടത്തപ്പെടുന്നു.
മനം നൊന്ത് വിളിച്ചാൽ കണ്ണന്റെ അനുഗ്രഹം ഉറപ്പായും ഉണ്ടാകും......
"ഓം നമോ നാരായണായ "
ക്ഷേത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി കോൺടാക്റ്റ് ചെയ്യുക:-
ദേവസ്വം പ്രസിഡന്റ് - ഡോ.എസ് .രാധാകൃഷ്ണൻ നായർ സരിതാഭവൻ
9447278413
ദേവസ്വം സെക്രട്ടറി -
ആർ. ജയകുമാർ പെരുമ്പേറ്റ്
9946422472
ദേവസ്വം ഖജാൻജി -ജയകുമാർ ഡി നായർ രണ്ടുപ്ളാക്കൽ വൈഷ്ണവം
7025609137
ക്ഷേത്രം മാനേജർ -ശ്രീകുമാർ എസ് രണ്ടുപ്ളാക്കൽ
9745726363
ദക്ഷിണ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുകുന്ദപുരം മാമുണ്ട
8281424291