പുരാതന കാലത്ത് ശ്രീ കാവിൽപടിക്കൽ ദേവി ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത് ഖാണ്ടവ വനത്തിലായിരുന്നു. അവിടെ എല്ലാവിധ വന്യജീവികളും വസിച്ചിരുന്നു. സിംഹങ്ങളുടെ ഗർജ്ജനം അവിടെയെങ്ങും മുഴങ്ങിയിരുന്നു. അതിനാൽതന്നെ ആ ദേശത്തിന് ചിങ്ങോലി(ചിങ്ങം=സിംഹം, ഒലി = ശബ്ദം) എന്നർത്ഥം വരുന്ന നാമം കൈവന്നു.
ശതകാലങ്ങൾക്കു മുൻപ് ഒരു സന്യാസി അവിടം സന്ദർശിച്ചു, അദ്ദേഹം ഇഷ്ടദേവതയായ ഭദ്രകാളിയെ പ്രാർത്ഥിക്കുവാൻ തുടങ്ങി , അങ്ങനെ ഒടുവിൽ
ദേവി പ്രത്യക്ഷപ്പെടുകയും സന്യാസിയെ അനുഗ്രഹിക്കുകയും ചെയ്തു. ആ സന്യാസിയുടെ ചിട്ടയായ അനുഷ്ഠാനങ്ങളും പൂജകളും ക്രമേണ അദ്ദേഹത്തിനെ ദേവതുല്യനാക്കി.ദേവതയുടെയും സന്യാസിയുടെയും സാനിദ്ധ്യം പ്രകൃതിയിൽത്തന്നെ പ്രതിഭലിച്ചിരുന്നു. ഇവിടെ മനുഷ്യവാസം ഏറിയതോടെ ചില ബ്രാഹ്മണശ്രേഷ്ഠർ അവിടെയുള്ള ദേവചൈതന്യം തിരിച്ചറിഞ്ഞു. ഈശ്വരസാനിദ്ധ്യം വിളിച്ചറിയിക്കുന്ന പല അനുഭവങ്ങളും പിന്നീടുണ്ടാവുകയും ഇതിൻറെ അടിസ്ഥാനത്തിൽ താന്ത്രികവിധിപ്രകാരം ഇവിടെ ക്ഷേത്രം നിർമ്മിക്കുകയും ഭദ്രകാളിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ പുരാതനവും പ്രശസ്തവുമായ ക്ഷേത്രമാണ് ശ്രീ കാവിൽപടിക്കൽ ദേവിക്ഷേത്രം.
1995 ജനുവരി മാസം 26 ന് ക്ഷേത്രത്തിൽ അഷ്ടമംഗല്യപ്രശ്നം നടത്തിയപ്പോൾ 652 വർഷം പഴക്കമുള്ള ഈ ക്ഷേത്രം 2 തവണ പൂർണ്ണമായി തകർന്നിരുന്നെന്നും ഒരു മൂന്നാം തകർച്ച നേരിടാൻ സാദ്ധ്യതയുണ്ടെന്നും തെളിഞ്ഞു. തകർച്ചയുടെ കാരണം പരമ്പരാഗതമായി ആചരിച്ചുവന്ന ആചാരാനുഷ്ഠാനങ്ങൾ ഫലപ്രദമായി ചെയ്തുവരാത്തതും, സർപ്പദോഷവും , സന്യാസിയോടുള്ള അനാദരവുമാണെന്നും മനസ്സിലാക്കുകയും പരിഹാരമായി പാമ്പുമേക്കാട്ട് മന തന്ത്രിയുടെ നേതൃത്വത്തിൽ സർപ്പദൈവങ്ങളെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.
ദേവിയുടേയും സർപ്പദൈവങ്ങളുടേയും അനുഗ്രഹത്താൽ ക്ഷേത്ര പുനർനിർമ്മാണം ആരംഭിച്ചു. ക്ഷേത്രത്തിൽ ഗണപതി , സുബ്രമണ്യൻ, യോഗീശ്വരൻ, ശിവൻ, യക്ഷിയമ്മ, ശാസ്താവ്, ശ്രീകൃഷ്ണസ്വാമി എന്നിവരെ ഉപദേവതകളായി പ്രതിഷ്ഠിച്ചു.
പുനർനിർമ്മാണ ശേഷം 1996 ജനുവരി 24 ന് പൂജാകർമ്മങ്ങൾ പുനരാരംഭിച്ചു. 1998 ഫെബ്രുവരി 1 ന് ധ്വജ പ്രതിഷ്ഠ നടത്തി,അങ്ങനെ ഈ ക്ഷേത്രം പ്രശസ്ഥ ക്ഷേത്രങ്ങളിലൊന്നായി സ്ഥാനം പിടിച്ചു. In ancient times Sri Kavilpadikal Devi temple was located in Khandava forest. The roar of lions was everywhere. That is why the land got its name Chingoli (lion = lion, oli = voice). Centuries ago a monk visited the place and he began to pray to Bhadrakali, the goddess of love, until finally the goddess appeared and blessed the monk. The systematic rituals and pujas of that monk gradually made him godlike. The presence of the goddess and the monk was reflected in nature itself. With the increase of human habitation here, some Brahmin nobles recognized the divine spirit there. Later there were many experiences of God's presence and based on this the temple was built here and Bhadrakali was enshrined. Sri Kavilpadikkal Devi Temple is this ancient and famous temple. On January 26, 1995, when Ashtamangalya Prashanam was conducted at the temple, it was found that this 652-year-old temple had completely collapsed twice and was likely to face a third collapse. It was understood that the cause of the collapse was that the traditional rituals were not performed effectively, snake damage and disrespect to the monk and as a solution, under the leadership of Pampumekkat Mana Tantri, snake gods were installed in the temple. With the blessings of the Goddess and the Serpent Gods, the temple reconstruction began. Ganapati, Subramanian, Yogeeshwar, Shiva, Yakshiamma, Shastav and Srikrishna Swamy are enshrined as sub-deities in the temple. After reconstruction, puja rituals resumed on 24 January 1996. Dhwaja Prathishtha was performed on February 1, 1998, thus making this temple one of the famous temples.