Kozhummal Sree Mahavishnu Kshethram

Kozhummal Sree Mahavishnu Kshethram കൊഴുമ്മല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ കൊഴുമ്മലിലാണ്.

14/08/2026

നിറയുല്‍സവം ആഗസ്റ്റ് 15 ന് (കര്‍ക്കിടകം 30)

കൊഴുമ്മല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇത്തവണത്തെ നിറ ഉത്സവം 15/8/2026 ശനിയാഴ്ച്ച രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടക്കും.

കൊഴുമ്മല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ രാമായണ മാസാചരണം ജൂലൈ 16 മുതല്‍ ആഗസ്റ്റ് 17 വരെ നടക്കും. കര്‍ക്കിടകത...
15/07/2026

കൊഴുമ്മല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ രാമായണ മാസാചരണം ജൂലൈ 16 മുതല്‍ ആഗസ്റ്റ് 17 വരെ നടക്കും. കര്‍ക്കിടകത്തിലെ സവിശേഷ വഴിപാടായി എല്ലാ ദിവസവും രാവിലെ 6 മണിക്ക് ഒറ്റത്തേങ്ങ ഗണപതിഹോമവും വൈകുന്നേരം 6 മണിക്ക് രാമായണ പാരായണവും ഉണ്ടായിരിക്കും.

ഭക്തജനങ്ങള്‍ക്ക് ക്ഷേത്രം ഓഫീസില്‍ നേരിട്ടോ താഴെക്കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ വഴിയോ ഗണപതിഹോമം മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 120 രൂപയാണ് ഒറ്റത്തേങ്ങ ഗണപതിഹോമത്തിന്‍റെ നിരക്ക് നിശ്ച്ചയിച്ചിട്ടുള്ളത്(തേങ്ങ കൊണ്ടുവന്നാല്‍ 100 രൂപ)

ഫോണ്‍: 7025 977 510 | 8547163520 | 9544610017 | 9846738025

കൊഴുമ്മല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന കൊടിയേറ്റ മഹോത്സവം സമാപനദിവസമായ ഇന്ന് നമ്മുടെ നാട്ടുകാരിയായ ചിത്രക...
22/01/2026

കൊഴുമ്മല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന കൊടിയേറ്റ മഹോത്സവം സമാപനദിവസമായ ഇന്ന് നമ്മുടെ നാട്ടുകാരിയായ ചിത്രകാരി വിദ്യ പ്രബല്‍ വരച്ച ശ്രീകൃഷ്ണന്‍റെ മ്യൂറല്‍ പെയ്ന്‍റിംഗ് ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു. ക്ഷേത്രം മേല്‍ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരി ചിത്രം ഏറ്റുവാങ്ങി. കൊഴുമ്മലിലെ കോട്ടോക്കാരന്‍ ഗോവിന്ദന്‍റെയും ഓമനയുടേയും മകളാണ് വിദ്യ.

കഴിഞ്ഞ എട്ടു നാളുകളിലായി നാട് ഒന്നാകെ ഏറ്റെടുത്ത കൊഴുമ്മല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന കൊടിയേ...
22/01/2026

കഴിഞ്ഞ എട്ടു നാളുകളിലായി നാട് ഒന്നാകെ ഏറ്റെടുത്ത കൊഴുമ്മല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന കൊടിയേറ്റ മഹോത്സവം കൊടിയിറക്കത്തിന് ശേഷം ആറാട്ട് സദ്യയോടെ സമാപിച്ചു.

രാവിലെ ക്ഷേത്രക്കുളത്തില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന ഭഗവാന്‍റെ ആറാട്ടിനും ആറാട്ട് സദ്യയ്ക്കും നിരവധി ആളുകള്‍ പങ്കെടുത്തു.

ഉത്സവാഘോഷ പരിപാടികളുമായി സഹകരിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഉത്സവാഘോഷ കമ്മിറ്റി

22/01/2026

കൊടിയിറക്കം

22/01/2026

ഇന്ന് രാവിലെ ക്ഷേത്രക്കുളത്തില്‍ വച്ച് നടന്ന ഭക്തിനിര്‍ഭരമായ ആറാട്ട്

കൊഴുമ്മല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന കൊടിയേറ്റ മഹോത്സവം ആറാം ദിവസമായ നാളെ ക്ഷേത്രത്തിലെ പൂജാദി കര്‍മ്മങ...
19/01/2026

കൊഴുമ്മല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന കൊടിയേറ്റ മഹോത്സവം ആറാം ദിവസമായ നാളെ ക്ഷേത്രത്തിലെ പൂജാദി കര്‍മ്മങ്ങള്‍ക്ക് ശേഷം രാത്രി 7.30ന് പ്രാദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാസംഗമം (കൈകൊട്ടിക്കളി, ഫ്യൂഷന്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്) അരങ്ങിലെത്തും.

കൊഴുമ്മല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന കൊടിയേറ്റ മഹോത്സവം അഞ്ചാം ദിവസമായ നാളെ ക്ഷേത്രത്തിലെ പൂജാദി കര്‍മ്...
18/01/2026

കൊഴുമ്മല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന കൊടിയേറ്റ മഹോത്സവം അഞ്ചാം ദിവസമായ നാളെ ക്ഷേത്രത്തിലെ പൂജാദി കര്‍മ്മങ്ങള്‍ക്ക് ശേഷം രാത്രി 7.30ന് പ്രാദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന തിരുവാതിര മാലിക (തിരുവാതിര, കൈകൊട്ടിക്കളി, ഫ്യൂഷന്‍ ഡാന്‍സ്) അരങ്ങിലെത്തും.

കൊഴുമ്മല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന കൊടിയേറ്റ മഹോത്സവം നാലാ ദിവസമായ ഇന്ന് ക്ഷേത്രത്തിലെ പൂജാദി കര്‍മ്മ...
18/01/2026

കൊഴുമ്മല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന കൊടിയേറ്റ മഹോത്സവം നാലാ ദിവസമായ ഇന്ന് ക്ഷേത്രത്തിലെ പൂജാദി കര്‍മ്മങ്ങള്‍ക്ക് ശേഷം രാത്രി 7.30ന് പ്രാദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്തസമന്വയം (കോല്‍ക്കളി, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്) അരങ്ങിലെത്തും.

17/01/2026

തിടമ്പ് നൃത്തം

ദേവനര്‍ത്തകന്‍ : ബ്രഹ്മശ്രീ കൊഴുമ്മല്‍ പെരികമന നവനീത് നമ്പൂതിരി

കൊഴുമ്മല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന കൊടിയേറ്റ മഹോത്സവം 2026

Address

Kozhummal Sree Mahavishnu Kshethram, Kozhummal Post, Karivellur Via, Kannur
Karivellur
670521

Telephone

+919400659519

Website

Alerts

Be the first to know and let us send you an email when Kozhummal Sree Mahavishnu Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kozhummal Sree Mahavishnu Kshethram:

Shortcuts

Share

Category