Sree Panichikavu Temple

Sree Panichikavu Temple Sree Panichikavu Temple, located in Aadur is an abode to thousands of devotees. Tradition accords a remote antiquity to this temple.

15/02/2022
19/02/2020
26/06/2014

പുണ്യാത്മാക്കളെ ,
കാലം മായ്ക്കാത്ത ഉറച്ച വിശ്വാസങ്ങളുടെ അടിത്തറയിൽ ശക്തി സ്വരൂപിണിയായ അമ്മത്തമ്പുരാട്ടി ഭഗവതിയും അതിഥിയായി എത്തിചേർന്ന ആര്യപ്പൂങ്കന്നിപരിവാരങ്ങളും, ഗുരുകാരണവന്മാരും രക്തഗുളികനും കുടികൊള്ളുന്ന ശ്രീ പനച്ചിക്കാവ് ഭഗവതി ക്ഷേത്രം കാലാന്തരങ്ങളിൽ സംഭവിച്ചുപോയ ന്യുനതകൾ പരിഹരിക്കുന്നതിനായി സ്വർണപ്രശ്ന വിധിയിൽ നടത്തിയ പുനരുദ്ധാരണപ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തീകരിക്കപ്പെട്ട് വരുന്നു . ഈ സദുദ്യമത്തിനു കുടുംബങ്ങളിൽ നിന്നും ബന്ധുജനങ്ങളിൽ നിന്നും വിശിഷ്യ നാനാജാതി മതവിശ്വാസികളായ നല്ലവരായ നാട്ടുകാരിൽ നിന്നും ലഭിച്ച സഹായസഹകരണങ്ങൾ വാക്കുകൾക്കതീതമാണ് . ദേവീദേവന്മാരുടെ പുനപ്രതിഷ്ഠാകലശകർമ്മം 2014 ജൂണ് 27 മുതൽ 30 വരെ അന്യത്ര ചേർത്ത വിശേഷ കർമങ്ങലോടെ നടത്തപ്പെടുന്നു .
പുനപ്രതിഷ്ഠാ കർമ്മത്തോടെ ദിവ്യചൈതന്യം ആവാഹിക്കപ്പെടുന്ന ദേവി ദേവന്മാർ ഭക്ത്യാദര പൂർവ്വം പരിപാലിക്കപപെടുന്നതുവഴി സർവ്വചരാചരങ്ങൾക്കും സർവ്വൈശ്വര്യവും വന്നുചേരുവാൻ പ്രാർത്ഥിക്കുന്നതോടൊപ്പം ഭക്തി നിർഭരവും അതിവിശിഷ്ടവുമായ ഈ മഹത് കർമ്മങ്ങളിലേക്ക് താങ്കളുടെ മഹനീയ സാന്നിദ്ധ്യവും സഹായസഹകരണങ്ങളും ഉണ്ടാവണമെന്ന് അഭ്യർഥിക്കുന്നു .
എന്ന്
പ്രസിഡണ്ട്
പുന : പ്രതിഷ്ഠാദിനക്ഷേത്ര കമ്മിറ്റി

26/06/2014

ക്ഷേത്രത്തിലെ വഴിപാട് വിവരം

സംഗഗ്രമ പൂജ - രാവിലെ 9 മണിക്ക് --1501 രൂപ
ചുറ്റുവിളക്ക് തെളിയിക്കൽ --2001 രൂപ
നിറദീപസഹിതം തൂക്കുവിളക്ക് --2501 രൂപ
ഗുളികന് പൂജ (സംക്രമത്തിൽ )--101 രൂപ

26/06/2014

പ്രതിഷ്ഠാദിന പൂജകൾ

കലശം - 1001 രൂപ
ഭഗവതിസേവ - 101 രൂപ
മലർനിവേദ്യം - 50 രൂപ

26/06/2014

30-6-2014 തിങ്കളാഴ്ച
രാവിലെ 7 മണി

ഗണപതിഹോമം

തുടർന്ന്
9-15 നും 10-40 നും മദ്ധ്യേ ശുഭമുഹൂർത്തത്തിൽ
തന്ത്രി ബ്രഹ്മശ്രീ വേള്ളൂരിലലം പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കഴുകപ്പുരയിൽ കുടിവെപ്പ്

പുന: പ്രതിഷ്ഠ

തുടർന്ന്
കലശമാടി ഉച്ചപൂജ
ഉച്ചയ്ക്ക്
പ്രസാദസദ്യ

26/06/2014

29-6-2014 ഞായറാഴ്ച്ച
രാവിലെ 6 മണി
നടതുറക്കൽ, അഭിഷേകം, മലർ നിവേദ്യം , ഗണപതി ഹോമം, കുംഭേശകർക്കരി കലശപൂജ , നിദ്രാകലശപൂജ, ശയ്യാപൂജ, സംഹാരതത്വഹോമം , സംഹാരതത്വകലശപൂജ, ജീവകലശം ശയ്യയിലേക്ക് എഴുന്നെള്ളിക്കൾ

വൈകുന്നേരം 6 മാണി മുതൽ
ധ്യാനാധിവാസം, പീഠാധിവാസം, അധിവാസഹോമം, മണ്ഡലപൂജ, കഴകപ്പുര ശുദ്ധിക്രീയകൾ .

26/06/2014

28 -6-2014 ശനിയാഴ്ച
രാവിലെ 6 മണി
നടതുറക്കൽ, ഗണപതിഹോമം, ഉഷപൂജ
ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം , അഭിഷേകം, ഉച്ചപൂജ

വൈകുന്നേരം 6 മാണി മുതൽ
ഭഗവതി സേവ , അത്താഴ പൂജ

Address

Kadachira
Kannur
670621

Alerts

Be the first to know and let us send you an email when Sree Panichikavu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share