23/10/2024
*കോട്ടാഞ്ചേരി പുതിയ ഭഗവതി ക്ഷേത്രം തുലാം പത്ത് പുത്തരിയടിയന്തിരം ഒക്ടോബർ 27 ഞായറാഴ്ച*
💢💢💢💢💢💢💢💢💢
കണ്ണാടിപ്പറമ്പ് ശ്രീ കോട്ടാഞ്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തുലാപത്ത് പുത്തരിയടിയന്തിരം ഒക്ടോബർ 27 ഞായറാഴ്ച നടക്കും . ഞായറാഴ്ച രാവിലെ ക്ഷേത്ര തന്ത്രി പടിഞ്ഞേറ്റാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നട തുറന്ന് പാലും അരിയും കേറ്റൽ ചടങ്ങ് , വിശേഷാൽ പൂജകൾ .തുടർന്ന് ഗണപതി ഹോമം,പുത്തരി നിവേദ്യം. വൈകുന്നേരം ചൊവ്വ വിളക്ക് അടിയന്തിരവും തുടർന്ന് വിഷ്ണുമൂർത്തിയുടെ മുദ്ര ,അന്നദാനം ,രാത്രി 11.30 ന് വടക്കേൻ വാവ് ചടങ്ങും നടക്കും. തുടർന്ന് തിങ്കളാഴ്ച മറുപുത്തരിയും ഉണ്ടായിരിക്കുന്നതാണ് . മുഴുവൻ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിക്കുന്നു.
സെക്രട്ടറി / പ്രസിഡന്റ് ക്ഷേത്ര സംരക്ഷണ സമിതി