Darsana Retreat Centre

Darsana Retreat Centre DARSANA RETREAT CENTRE PUSHPAGIRI TALIPARAMBA TALIPARAMBA IS A GROWING TOWN AND LINK TO CHRISTIAN SETTLEMENTS OF ALAKODE, CHAMBERI, PERUMPADAVU AND NADUVIL.

IT IS ALSO A BUSINESS CENTRE FOR THE REMOTE VILLAGERS. HOWEVER, FOR A LONG TIME, THERE WAS NO CHURCH AT TALIPARAMBA. FR AURELIUS KADAMPUSHA,THE THEN REIGONAL SUPERIOR PURCHASED 34 ACRES OF LAND NEAR TALIPARAMBA ON THE ALAKODE ROAD . IN 1966, A PROPERTY OF ONE ACRE WAS PURCHASED.THE PROPERTY CAME WITH A HOUSE WHICH WAS CONVERTED INTO AN ASHRAM..FR SABINUS WAS APPOINTED THE FIRST SUPERIOR. LATER,

A PARISH CHURCH WAS BUILT ON THE LAND WITH FR BARTALOMEW AS ITS VICAR. THE MEMBERS OF THE ASHRAM ATTENDED TO THE SPIRITUAL NEEDS OF THE NEIGHBOURING PARISHES ALSO. PEOPLE FROM DISTANT PLACES USED TO COME TO THE ASHRAM FOR CONFESSION AND SPIRITUAL HELP. WHEN THE DIOCESE BUILT A CHURCH IN THE TOW IN 1991, THE PARISH WAS SHIFTED FROM THE ASHRAM TO THE TOWN CHURCH. THE ASHRAM DONATED NEARLY 2 ACRES OF LAND FOR CONSTRUCTING A CEMETERY FOR THE PARISH.

04/10/2020
05/09/2020
12/08/2020
08/08/2020
04/08/2020

ഇന്ന് ഓഗസ്റ്റ് 4 - വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍

വിശുദ്ധ ജോണ്‍ മരിയ വിയാനി, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ!

”ലോകത്തിലെ എല്ലാ നന്മ പ്രവൃത്തികളും ഒന്നിച്ചെടുത്താലും ഒരൊറ്റ വിശുദ്ധ കുര്‍ബാനയ്ക്കുള്ള വില അതിനില്ല. എന്തെന്നാല്‍, അത് മനുഷ്യരുടെ പ്രവൃത്തിയും വിശുദ്ധ കുര്‍ബാന ദൈവത്തിന്റെ കരവേലയുമാണ്” – വി.മരിയ വിയാനി.

🌻 ദാരിദ്ര്യം നിറഞ്ഞ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച് യേശുവിന്റെ ശക്തിയാല്‍ ലോകം മുഴുവന്‍ കീര്‍ത്തി പരത്തിയ വിശുദ്ധനാണ് ജോണ്‍ വിയാനി. ഫ്രാന്‍സിലെ ആര്‍സ് എന്ന സ്ഥലത്ത് 40 വര്‍ഷത്തോളം സേവനം അനുഷ്ഠിച്ച ജോണ്‍ കുമ്പസാരത്തിന്റെ ശക്തി എത്രവലുതാണെന്നു ലോകത്തിനു ബോധ്യപ്പെടുത്തി ക്കൊടുത്തു. ഫ്രഞ്ച് വിപ്ലവത്തിനു ശേഷമുള്ള മതപീഡനകാലത്താ യിരുന്നു ജോണിന്റെ ബാല്യം. അക്കാലത്ത്, സൈനികപഠനവും സൈനിക സേവനവും നിര്‍ബന്ധ മാക്കിയിരുന്നു. എന്നാല്‍, തന്റെ കുടുംബസ്വത്ത് മുഴുവന്‍ സഹോദരനായ ഫ്രാന്‍സീസിനു കൊടുത്ത് ജോണ്‍ വൈദികപഠനത്തിനായി പോയി.
🌻 ജോണിന്റെ സ്ഥാനത്ത് സൈനിക സേവനം ഫ്രാന്‍സീസ് നിര്‍വഹിക്കുകയും ചെയ്തു. വൈദികപഠനം വേണ്ട വിധത്തില്‍ മുന്നോട്ട് പോയില്ല. ലത്തീന്‍ ഭാഷ ഒരു തരത്തിലും ജോണിനു വഴങ്ങിയില്ല എന്നതായിരുന്നു കാരണം. എന്നാല്‍, ജോണിന്റെ സ്വഭാവമഹിമയും ഭക്തിയും എല്ലാവരിലും മതിപ്പുളവാക്കി. ദൈവഭക്തിയില്‍ ഒന്നാം സ്ഥാനം ജോണിനാണ് എന്നതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിനു പൗരോഹിത്യം ലഭിച്ചത്. ഫ്രാന്‍സിലെ ആഴ്‌സ് എന്ന സ്ഥലത്താണ് ജോണ്‍ വൈദികനായി നിയമിക്കപ്പെട്ടത്. ദൈവവിശ്വാസമില്ലാതെ മദ്യം, നൃത്തം, വ്യഭിചാരം എന്നിവ മാത്രം ചെയ്തു ജീവിച്ചിരുന്ന ആഴ്‌സിലെ ജനങ്ങളെ വളരെ വേഗം ജോണ്‍ ദൈവിക ചൈതന്യത്തിലേക്ക് കൊണ്ടുവന്നു. ഏവരും ദേവാലയത്തിലെത്തിത്തുടങ്ങി.
🌻 കുമ്പസാരത്തിലൂടെ പുതിയൊരു ജീവിതത്തിലേക്ക് ജോണ്‍ ജനങ്ങളെ നയിച്ചു.
20 വര്‍ഷത്തിനിടയ്ക്ക് 20 ലക്ഷം ആളുകളെ ജോണ്‍ കുമ്പസരിപ്പിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. മെത്രാന്‍മാര്‍ വരെ കുമ്പസാരി ക്കുവാന്‍ ജോണിന്റെ അടുത്ത് എത്തുമായിരുന്നു. ആ ദിവസങ്ങളില്‍ 18 മണിക്കൂര്‍ വരെ ജോണ്‍ കുമ്പസാരക്കൂട്ടില്‍ ചെലവഴിക്കുമായിരുന്നു. 2-3 മണിക്കൂര്‍ മാത്രമുള്ള അദ്ദേഹത്തിന്റെ ഉറക്കത്തെ തടസപ്പെടുത്താന്‍ പിശാചുക്കള്‍ ശ്രമിച്ചിരുന്നുവെന്ന് കഥകളുണ്ട്. ഒരിക്കല്‍ അദ്ദേഹത്തിന്റെ കട്ടിലിനു തീപിടിക്കുക പോലും ചെയ്തു. ആഴ്‌സിലെ എല്ലാ ഭവനങ്ങളിലും ജോണ്‍ സന്ദര്‍ശനം നടത്തി. അനാഥരായ കുട്ടികളെ സംരക്ഷിച്ചു. പാവങ്ങള്‍ക്കു സഹായവുമായെത്തി. രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നു.
🌻 എല്ലാ അര്‍ഥത്തിലും ഒരു ഉത്തമ ക്രൈസ്തവ പുരോഹിതനായിരുന്നു അദ്ദേഹം. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജോണിലൂടെ ദൈവം നിരവധി അദ്ഭുതപ്രവര്‍ത്തികളും നടത്തി. ഈ അദ്ഭുതങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ ജനങ്ങളുമായി അടുപ്പിച്ചു. എന്നാല്‍, ജോണിന്റെ പ്രശസ്തിയില്‍ അസംതൃപ്തരും അസൂയാലുക്കളുമായിരുന്ന ചില പുരോഹിതര്‍ ജോണിനെതിരെ പരാതിയുമായി രംഗത്ത് എത്തി. ദൈവശാസ്ത്രം പഠിച്ചിട്ടില്ലാത്ത ഒരു വ്യാജപുരോഹിതനാണ് ജോണ്‍ എന്നായി രുന്നു അവരുടെ ആരോപണം. വികാരി ജനറാല്‍ അന്വേഷണം ആരംഭിച്ചുവെങ്കിലും ആരോപണം അടിസ്ഥാനരഹിതമാണെന്നു കണ്ടതോടെ തള്ളിക്കളഞ്ഞു. ജോണിന്റെ പ്രസംഗങ്ങളും ലേഖനങ്ങളും അതീവ സുന്ദരവും ലളിതവുമായിരുന്നു. 1859ല്‍ രോഗബാധിതനായി അദ്ദേഹം മരിച്ചു. 1925 ല്‍ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.

31/07/2020

"മുസ്ലീമുകൾ പണിത ഒരു പള്ളിയും ഇതുവരെ ക്രിസ്ത്യൻ പള്ളിയായി മാറിയിട്ടില്ല."

ഇറ്റാലിയൻ കർദിനാൾ
റൈറ്റ് റെവ. ഡോ. ആഞ്ചലോ കോമാസ്ട്രി.

ചരിത്രപ്രസിദ്ധമായ 'ഹഗിയാ സോഫിയ' കത്തീഡ്രലിനെ മോസ്കാക്കി മാറ്റാൻ തീരുമാനിച്ച തുർക്കി ഗവൺമെന്റിന്റെ നടപടിയെ വിമർശിച്ച് സംസാരിക്കവെയാണ് കർദ്ദിനാൾ ഒരു മുസ്ലീം പള്ളിയും ക്രിസ്ത്യൻ പള്ളിയായി മാറിയിട്ടില്ലെന്ന ചരിത്രവസ്തുത ഓർമിപ്പിച്ചത്. ഒരു കത്തോലിക്കനും ഇതുവരെ ഒരു ഇമാമിനെ വെടിവെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1981 മെയ് 13 ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വെച്ച് തുർക്കി പൗരനായ മെഹ്മത് അലി അഗ്ക ജോൺപോൾ രണ്ടാമൻ മാർപാപ്പയെ വെടിവച്ച സംഭവത്തെ അനുസ്മരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

"ഇസ്ലാമുമായി സംഭാഷണം അവർ ആഗ്രഹിക്കുന്നുവെങ്കിൽ പരസ്പരം കണ്ണുകളിലേക്ക് നോക്കാനും ഉത്തരം നൽകാനുമുള്ള സത്യസന്ധതയോടെ അവരത് നിർവഹിക്കണം" അദ്ദേഹം തുടർന്നു.

''ദൈവം നമ്മെ സ്നേഹിക്കാൻ പഠിപ്പിച്ചു, പക്ഷേ ഈ സന്ദേശത്തിലേയ്ക്ക് കണ്ണും കാതും അടയ്ക്കുന്നത് നമ്മളാണ്.''
ആഗോള മഹാമാരിമുതൽ വിവിധ വിഷയങ്ങളെക്കുറിച്ച് കർദ്ദിനാൾ കോമാസ്ട്രി സംസാരിച്ചു.

04/07/2020
26/06/2020
26/06/2020
25/06/2020

Address

Pushpagir , Taliparamba
Kannur
670141

Telephone

9447424076

Website

Alerts

Be the first to know and let us send you an email when Darsana Retreat Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Darsana Retreat Centre:

Share