Mother Theresa Church Pariyaram

Mother Theresa Church Pariyaram സ്നേഹമില്ലാത്ത പ്രവൃത്തി വ്യർത്ഥമാ?

ഇന്ന് വി.മദർ തെരേസായുടെ ജന്മദിനം'.പാവങ്ങളുടെയും, തെരുവിൻ്റെ മക്കളുടെയും, സംരക്ഷകയായ അമ്മയുടെ ജന്മദിനത്തിൻ്റെ ആശംസകൾ നേരു...
26/08/2020

ഇന്ന് വി.മദർ തെരേസായുടെ ജന്മദിനം'.പാവങ്ങളുടെയും, തെരുവിൻ്റെ മക്കളുടെയും, സംരക്ഷകയായ അമ്മയുടെ ജന്മദിനത്തിൻ്റെ ആശംസകൾ നേരുന്നു. ഈ അമ്മയെ പോലെ മറ്റുള്ളവരുടെ വേദനയിലും, സഹനത്തിലും ,നമ്മുക്കും പങ്കുചേരാൻ കഴിയട്ടെ. കൊറോണാ രോഗത്താൽ വലയുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാനും, മാനസ്സിക ധൈര്യം നൽക്കാനും, സ്നേഹത്തോടെ പരിചരിക്കാനും ഉള്ള മനസ്സിന് വേണ്ടി അമ്മയോട് പ്രാർത്ഥിക്കാം.

വിശ്വാസപ്രമാണങ്ങളെ മുറുകെപിടിച്ച  വൈദികൻ.      വിനയത്തിലൂടെയും എളിമയിലൂടെയും ഇടവകജനങ്ങളുടെ മനംകവർന്ന യഥാ൪ത്ഥ- ക്രിസ്തുശി...
25/06/2020

വിശ്വാസപ്രമാണങ്ങളെ മുറുകെപിടിച്ച വൈദികൻ.

വിനയത്തിലൂടെയും എളിമയിലൂടെയും ഇടവകജനങ്ങളുടെ മനംകവർന്ന യഥാ൪ത്ഥ- ക്രിസ്തുശിഷ്യൻ. തന്റെ ജീവിതം സമർപ്പണത്തിന്റെയും സഹിഷ്ണതയുടെയും പാഠപുസ്തകമാക്കി ഇടവകജനത്‌യക്ക്
മുൻപിൽ തുറന്ന് കാട്ടിയമനുഷ്യസ്നേഹി." തന്നെപ്പോലെ തന്നെ മറ്റുളവരെയും
സ്നേഹിക്കണം .നിന്നെപേലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം" എന്ന വിശ്വാസപ്രമാണങ്ങൾ തന്റെ ജീവിതത്തിൽ മുറുകെപിടിച്ച എളിയ ദാസൻ : റവ;ഫാദർ മനു മാപ്പിളപറമ്പിൽ പരിയാരം മദർതെരേദേവാലയത്തിൽനിന്നും കഴിഞ്ഞ മൂന്ന് വർഷത്തെ സേവനം ഭംഗിയായി നിർവ്വഹിച്ച് അടുത്ത ഇടവകയിലേയ്ക്ക് മാറിപോകുമ്പോൾ ഇടവകക്ക് കനത്തനഷ്ടമാവുന്നു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർവരെ ഒരു മാലയിൽ കോർത്ത മുത്ത് മണിപോലെ കാണാൻ കഴിഞ്ഞു എന്നുള്ളതും തന്റെ പൗരോഹിത്യ ജീവിതം എന്താണ് അല്ലെങ്കിൽ എങ്ങിനെ ആയിരിക്കണം എന്ന് കാട്ടിതരുന്നു.
രോഗികൾക്കും,പാവങ്ങൾക്കും അത്താണിയായി മാറിയ 'മദർതെരേസ' മിഷ്യൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതും മനു അച്ചനായിരുന്നു തന്റെ ചെറിയ ശമ്പളത്തിൽ നിന്നും മാസം മൂവായിരം രൂപ വീതം കഴിഞ്ഞ മൂന്ന് വർഷത്തോളമായി മിഷ്യൻ സെന്ററിന് നൽകുന്നതോടൊപ്പം കോവിഡ് കാലത്ത് ഇടവകയുടെ സാമ്പത്തിക ബുദ്ധിമുട്ട് സ്വയം ഏറ്റെടുത്ത് ആറായിരം രൂപവീതം അധികമായി നൽകി ആരോടും പറയാതെ(ഇത് പരസ്യപ്പെടുത്തുന്നത് മനു അച്ചന് ഇഷ്ടമാവില്ല എന്നറിയാം.ആ വലിയ മനസ്സ് ഇത് ക്ഷമിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു)
ഈ കോവിഡ് കാലത്ത് മുറിയിൽ അടച്ചിരിക്കാതെ അർഹതപ്പെട്ട പാവങ്ങളെ സഹായിക്കാൻ അഹോരാത്രം കഷ്ടപ്പെട്ടു.ഭക്ഷണ കിറ്റുകൾ തയ്യാറാക്കാനും അത്എത്തിച്ച്കൊടുക്കുവാനും,രോഗികളെ ആശ്വസിപ്പിക്കാനും,വിശക്കുന്നവരെ സഹായിക്കാനും സമയം കണ്ടെത്തി.
അച്ചനെ സന്ദർശിക്കുന്നവർക്ക് ഒരിക്കൽ പരിചയപ്പെട്ടാൽ ആനിഷ്കളങ്ക മുഖം മറക്കാൻ കഴിയില്ല മുതിർന്നവരായാലും കുട്ടികളായാലും തന്നെ കാണാൻ വരുമോൾ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് കൂപ്പ് കൈയ്യോടെ പുഞ്ചിരിയോടെ സ്വീകരിക്കുന്നത് കാണുമ്പോളറിയാം ആ മനസ്സിന്റെ വലിപ്പം
"നിങ്ങളുടെ ജോലി എന്ത്തന്നെയായിരുന്നാലും മനുഷ്യനെയല്ല ദൈവത്തെ സേവിക്കുന്നത് പോലെ ഹൃദയപരമാർത്ഥതയോടെ ചെയ്യുവിൻ നിങ്ങൾക്ക് പ്രതിഫലമായി കർത്താവിൽ നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞ്കൊള്ളുവിൻ കർത്താവായ ക്രിസ്തുവിനെ തന്നെയാണല്ലോ നിങ്ങൾ ശുശ്രൂക്ഷിക്കുന്നത്" (കൊളോ:3 :23 -24)
കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരു കൂട്ടുകാരനെപ്പോലെയാണ് എപ്പോൾ വേണമെങ്കിലും എന്ത് കാര്യങ്ങളും അച്ചനോട് തുറന്ന് സംസാരിക്കാം.തെറ്റിനെ തിരുത്താനും സത്യത്തെ മുറുകെപിടിക്കാനും പേടിക്കാത്ത വൈദികൻ
കരാത്തേ ബ്ലാക് ബെൽറ്റിന് പുറമേ ഉന്നതവിദ്യാഭ്യാസം നേടിയിട്ടും ആരോടും ദേഷ്യപ്പെടാതെ എളിമയോടുകൂടി മാത്രം ഇടപെടുന്നു എന്നത്‌ " സ്വർഗ്ഗരാജ്യം അവകാശപ്പെടാൻ നിങ്ങൾ ശിശുക്കളെ പോലെ ആകണം" എന്ന ക്രിസ്തു വാക്യം ഓർമ്മിപ്പിക്കുന്നത് പോലെ.കുറ്റപ്പെടുത്തുന്നവരെയും വിമർശിക്കുന്നവരെയും പുഞ്ചിരിയോടെ നേരിടുന്നതും അത് കൊണ്ടാണ്.ഇതാണ് യഥാർത്ഥ പുരോഹിതൻ അല്ലെങ്കിൽ ഇങ്ങനെയാവണം ഒരു പുരോഹിതൻ!
തന്റെ കർമ്മ മണ്ഢലത്തിൽ പുതിയ ഒരദ്ധ്യായം എഴുതിചേർത്ത് പുതിയ കർമ്മഭൂമിയിൽ വിജയാശംസകൾ.അടുത്ത ഇടവകയിലെ കല്ലും മുള്ളും നിറഞ്ഞ പാതകൾ അങ്ങേയ്ക്ക് പൂമെത്തയാവട്ടെ എന്ന് ആശംസിക്കുന്നു ഒപ്പം ആയുരാരോഗ്യ സൗഖ്യവും പ്രാർത്ഥനയോടെ നേരുന്നു ...... Roji puthenpurakal ൻ്റെ വാക്കുകൾ ഞാൻ കടമെടുക്കുന്നു 'കാരണം ഇത് സത്യമാണ്. ദൈവാനുഗ്രഹം അച്ചന് ഉണ്ടാവട്ടെ....... റോബിൻ ക രു മാ നപ്പിള്ളിൽ..

10/06/2020

God is speeking through this children.

നമ്മുടെ ഇടവകാ സമുഹത്തിലെ 90 ശതമാനം പേരും കൊറോണ ഡ്യൂട്ടി എടുക്കുന്നവരാണ്. മറ്റുള്ളവർക്കായി ഉരുകുന്ന നമ്മളെ ദൈവം അനുഗ്രഹിക...
18/04/2020

നമ്മുടെ ഇടവകാ സമുഹത്തിലെ 90 ശതമാനം പേരും കൊറോണ ഡ്യൂട്ടി എടുക്കുന്നവരാണ്. മറ്റുള്ളവർക്കായി ഉരുകുന്ന നമ്മളെ ദൈവം അനുഗ്രഹിക്കട്ടെ'

18/04/2020
"യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍ ജ്‌ഞാനസ്‌നാനം സ്വീകരിച്ച നാമെല്ലാവരും അവന്‍െറ മരണത്തോട്‌ ഐക്യപ്പെടാനാണ്‌ ജ്‌ഞാനസ്‌...
11/04/2020

"യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍ ജ്‌ഞാനസ്‌നാനം സ്വീകരിച്ച നാമെല്ലാവരും അവന്‍െറ മരണത്തോട്‌ ഐക്യപ്പെടാനാണ്‌ ജ്‌ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?

അങ്ങനെ, അവന്‍െറ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്‌ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്‌തു മരിച്ചതിനുശേഷം പിതാവിന്‍െറ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ്‌ അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്‌.

അവന്‍െറ മരണത്തിനു സദൃശമായ ഒരു മരണത്തില്‍ നാം അവനോട്‌ ഐക്യപ്പെട്ടവരായെങ്കില്‍ അവന്‍െറ പുന രുത്‌ഥാനത്തിനു സദൃശമായ ഒരു പുനരുത്‌ഥാനത്തിലും അവനോട്‌ ഐക്യപ്പെട്ടവരായിരിക്കും."

റോമാ 6 : 3-5

ഈശോയെ എല്ലാ ആതുരശുശ്രൂഷകരെയും സമർപ്പിച്ച് ഞങ്ങൾ പ്രാർത്ഥിക്കുന്നു ''വി:മദർ തെരേസയുടെ ചൈതന്യത്താൽ അവർ പ്രവ്യർത്തിക്കട്ടെ....
31/03/2020

ഈശോയെ എല്ലാ ആതുരശുശ്രൂഷകരെയും സമർപ്പിച്ച് ഞങ്ങൾ പ്രാർത്ഥിക്കുന്നു ''വി:മദർ തെരേസയുടെ ചൈതന്യത്താൽ അവർ പ്രവ്യർത്തിക്കട്ടെ. അവരെ കൊറോണ രോഗം ബാധിക്കാതിരിക്കട്ടെ' ഈശോയുടെ കരുണയും, സ്നേഹവും, പരിശുദ്ധ അമ്മയുടെ സംരക്ഷണവും ഉണ്ടാകട്ടെ.

ഈശോയേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. അങ്ങ് ഞങ്ങളുടെ കൂടെ ഇന്നും സജീവമായി ഉണ്ട് എന്ന് അത്ഭുതങ്ങളിലൂടെ ഞങ്ങൾക്ക് വെളിപ്പെടുത്...
15/03/2020

ഈശോയേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. അങ്ങ് ഞങ്ങളുടെ കൂടെ ഇന്നും സജീവമായി ഉണ്ട് എന്ന് അത്ഭുതങ്ങളിലൂടെ ഞങ്ങൾക്ക് വെളിപ്പെടുത്തിയല്ലോ. കൊറോണ എന്ന രോഗത്താൽ വലയുന്ന, രോഗികളെയും, ബന്ധുക്കളെയും, ദേശകാരെയും അങ്ങ് സുഖപ്പെടുത്തേണമേ: അവരെ പരിചരിക്കുന്ന ഡോക്ടേഴ്സിനേയും, നേഴ്സ് മാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും മനസ്സ് മരവിപ്പിക്കാതെ അനുഗ്രഹമാക്കി മാറ്റണമേ .രോഗം പടരാതെ നിയന്ത്രണ വിധേയമാക്കുവാൻ ഇവരെ അങ്ങയുടെ ശക്തമായ കരം നീട്ടി ആശീർവ്വദിക്കേണമേ ', ഞങ്ങളുടെ ഇടവക യേയും വികാരി അച്ചനെയും, സിസ് റ്റേഴ്സിനേയും സമർപ്പിക്കുന്നു 'ദൈവജനത്തെ ദൈവ സംരക്ഷണത്തിൻ്റെ തണലിൽ, ദൈവത്തിൽ ആശ്രയിച്ച് ,പ്രാർത്ഥനയിലും, ഉപവാസ ത്തിലും, പ്രത്യാശയിലും,ജീവിക്കാൻ അവർ നൽകുന്ന ചൈതന്യത്തെ അങ്ങ് അനുഗ്രഹിക്കേണമേ. വളരെ പ്രത്യേകമായി ലോകരാജ്യങ്ങളെ മുഴുവനും, ഭരണാധികാരികളെയും, കേരളത്തിൻ്റെ ആരോഗ്യ മന്ത്രിയേയും ഹെൽത്ത് ഡിപാർട്ട്മെൻ്റിനെയും സമർപ്പിക്കുന്നു 'അവരുടെ പ്രയക്നങ്ങളെയും, ചിന്തകളെയും, തീരുമാനത്തെയും അനുഗ്രഹിക്കേണമേ' കൂട്ടായ യജ്ഞത്തിലുടെ രോഗത്തെ നിർമ്മാർജനം ചെയ്യാൻ ഞങ്ങളെ അനുഗ്രഹിക്കണമേ വി.മദർ തെരേസായെ പരിശുദ്ധ അമ്മേ മാതാവേ അങ്ങയുടെ സംരക്ഷണം ഞങ്ങൾക്ക് ഉണ്ടാകട്ടെ

https://youtu.be/pWFX3Ozt968
22/02/2020

https://youtu.be/pWFX3Ozt968

Mother Home Pariyaram തെറ്റിദ്ധരിക്കപ്പെടുന്ന പൗരോഹിത്യം എന്നും എന്റെ ഒരു മൗനനൊമ്പരമാണ്. നിങ്ങൾക്ക് വിമർശിക്കാം കുറ്റപ്പ.....

ദൈവ സംരക്ഷണത്തിന്റെ ഒരു വർഷം ''വി.യോഹ:15:12-13തിരുവചനം നിറവേറ്റപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഇന്ന് കോട്ടയത്ത് ഉള്ളആറാക്കൽ...
01/02/2020

ദൈവ സംരക്ഷണത്തിന്റെ ഒരു വർഷം ''വി.യോഹ:15:12-13തിരുവചനം നിറവേറ്റപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഇന്ന് കോട്ടയത്ത് ഉള്ളആറാക്കൽ ബിനോയിയുടെ കുടുംബം' കഴിഞ്ഞ പത്ത് വർഷത്തോളമായി കിട്നി രോഗിയായിരുന്ന, രണ്ട് കുടുംബത്തിന്റെ അത്താണിയായിരുന്ന, ദൈവത്തെ ഏതവസ്ഥയിലും മുറുകെ പിടിച്ച ബിനോയിക്ക് തന്റെ വലതുവശത്തെ കിട്നി ഈശോയോടുള്ള സ്നേഹത്തെപ്രതി മുറിച്ച് നൽകി ,സഹോദരസ് നേഹത്തിന്റെ ഉത്തമ മാതൃകയായി തലശ്ശേരി അതിരൂപതയിലെ ബ: സനൽ (ജോർജ്‌) അച്ചാണ്ടിയിൽ അച്ചൻ'' ഇന്ന് ഒരു വർഷം തികയുമ്പോൾ ബിനോയി സന്തോഷത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുകയും, സനൽ അച്ചൻ തലശ്ശേരി അതിരൂപതയിലെ ചീക്കാട് ഉണ്ണിശോ പള്ളിയിലെ വികാരിയായി സേവനം അനുഷ്ടിക്കുന്നു ദൈവപരിപാലനക്ക് നന്ദി പറയുന്നു.പ്രത്യേകമായി പ്രാർത്ഥിച്ചവർ, സാമ്പത്തികമായി സഹായിച്ചവർ ,കൂടെ എപ്പോഴും ആയിരിക്കുന്നവർ, എന്നിവർക്കും പ്രത്യേകമായി തലശ്ശേരി അതിരൂപതയിലെ അഭിവന്ദ്യ പിതാക്കൻകാർക്കും, അച്ചന്റെ മാതാപിതാക്കൾക്കും ഒത്തിരി നന്ദിയും, പ്രാർത്ഥനകളും അർപ്പിക്കുന്നു 'ഇനിയും ശക്തമായ ദൈവീക ഇടപെടൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇനിയും കിഡ്നി രോഗത്താൽ വലയുന്ന അനേകരിലേക്ക് ദൈവസ്നേഹത്തിന്റെ, മുറിയപ്പെടലിന്റെ സുവിശേഷവുമായി അച്ചനെപ്പോലെ അനേകർ കടന്ന് വന്ന് ,മരണത്തിൽ നിന്നും, കഷ്ടപ്പാടുകളിൽ നിന്നും കൈപ്പിടിച്ച് ഉയർത്തട്ടെ എന്ന് പ്രാർത്ഥിക്കാം'

Address

Pariyaram
Kannur
670503

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm

Website

Alerts

Be the first to know and let us send you an email when Mother Theresa Church Pariyaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mother Theresa Church Pariyaram:

Share