പട്ടുവം ചെറിയാറമ്പ് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രം - വടക്കന്‍ കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലുക്കില്‍ പെട്ട പട്ടുവം പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മഹല്‍ ക്ഷേത്രസന്നിധി.......
ഏതാണ്ട് മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഋഷീശ്വരന്മാരാല്‍ പ്രതിഷ്ഠിതമായ ദേവസ്ഥാനം...... അക്കാലത്ത് ഈ ഗ്രാമപ്രദേശത്തിന്റെ തന്നെ ആത്മീയ കേന്ദ്രമായി പ്രവൃത്തിച്ച് വന്നിരുന്ന ഈ സങ്കേതം വൈ
ദേശിക അക്രമത്തിനു ഇരയാവുകയും അതോടെ ആകാരം പോലും നശിച്ച് അനാഥാവസ്ഥ നേരിടുകയും ചെയ്തു കാല്‍ നൂറ്റാണ്ടു മുമ്പ് ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനു സമയമായി എന്നറിയിച്ച് കൊണ്ട് ക്ഷേത്രസങ്കേതത്തില്‍ ചില ദൃഷ്ടാന്തങ്ങള്‍ സംഭവിക്കുകയും സമീപവാസികളായ ചില ക്ഷേത്ര വിശ്വാസികളുടെ കൂടായ്മായില്‍ ക്ഷേത്ര പുനര്‍നിര്‍മാണം ആരംഭിക്കുകയും പഴയ കണക്കും പുതിയ ശില്പ ഭംഗിയുമായി ഒരു മഹല്‍ ക്ഷേത്രം ഈ സന്നിധിയില്‍ രൂപം കൊള്ളുകയും ചെയ്തു.
ദേവചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ സങ്കേതത്തില്‍ സാക്ഷാല്‍ശ്രീകോവിലില്‍ ഭഗവാന്‍ നരസിംഹമൂര്‍ത്തി..... ഇടനാഴിയില്‍ തെക്ക് ഭാഗത്ത് ഗണപതിയും ദക്ഷിണാമൂര്‍ത്തിയും...... ചുറ്റമ്പലത്തില്‍ വായു കോണില്‍ സരസ്വതി,ഭല്ലാടവീഥിയില്‍ സുബ്രഹ്മണ്യസ്വാമിയും ചുറ്റമ്പലത്തിനു പുറത്ത് കന്നി ഭാഗത്ത് വനശാസ്താവ്, തെക്ക് മാറി നാഗരാജ സ്ഥാനവും........ ചെറിയാറമ്പ് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ ദേവ പ്രതിഷ്ഠകള്‍ ഇങ്ങനെ. ക്ഷേത്രതന്ത്രി സ്ഥാനം ബ്രഹ്മശ്രീ പുന്തോട്ടത്തില്‍ പുടവര് പാന്ധുരംഗന്‍ നമ്പുതിരിപ്പാട് വഹിക്കുന്നു.
അവതാര ലക്‌ഷ്യം പൂര്‍ത്തിയാക്കി കോപാന്ധനായി നില്‍ക്കുന്ന ഭഗവാന്‍ പ്രീയഭക്തന്‍ പ്രഹ്ലാദന്റെ മനസ്സുരുകിയ പ്രാര്‍ഥനയില്‍ ശാന്ത ഭാവം കൈവരിക്കുന്ന വേളയാണ് ഇവിടുത്തെ പ്രതിഷ്ഠ മുഹൂര്‍ത്തമെന്നു ദേവപ്രശ്നത്തില്‍ തെളിഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെ ശത്രു നാശത്തിനും ഇഷ്ടസാദ്യത്തിനും വേണ്ടി ഭക്തജനങ്ങള്‍ ഈ സന്നിധിയിലെത്തി പ്രാര്‍ത്ഥിക്കുകയും ഇഷ്ടസിദ്ധി നേടുകയും ചെയ്തു വരുന്നു...