Thrikkoth sree Krishna Temple

Thrikkoth sree Krishna Temple thrikkoth sreekrishna temple, kannapurm
P O cherukunnu, pin:670301

17/11/2024
17/11/2024

** വ്രതശുദ്ധിയുടെ നാളുകൾ **
മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല ഒരുങ്ങി
* പൂജകൾ 16ന് പുലർച്ചെ 3 മുതൽ *
ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനായി ക്ഷേത്രനട ഇന്ന് (15) തുറക്കും. വൈകിട്ട് 5ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മ‌ദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പി.എൻ.മഹേഷാണ് നട തുറക്കുന്നത്. തുടർന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേൽശാന്തി പി.എം.മുരളിക്കു താക്കോലും ഭസ്മവും നൽകിയശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിക്കും. അതിനു ശേഷം ഭക്ത‌ർക്കായി പതിനെട്ടാംപടിയുടെ വാതിൽ തുറക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്‌ത മേൽശാന്തിമാർ ആദ്യം പടികയറും.
നാളെ ഭക്തർക്ക് ദർശനവും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും മാത്രമേയുള്ളു. പൂജകൾ ഇല്ല. പുതിയ മേൽശാന്തിമാരായ എസ് അരുൺ കുമാർ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി (മാളികപ്പുറം)യുടെ സ്ഥാനാരോഹണം വൈകീട്ട് ആറ് മണിക്കാണ്. തന്ത്രിമാരുടെ കാർമ്മികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്യും. പിന്നീട് കൈപിടിച്ച് ശ്രീകോവിലിൽ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുക്കും.
ആദ്യം ശബരിമല ക്ഷേത്രത്തിലെയും പിന്നീട് മാളികപ്പുറത്തെയും മേൽശാന്തിമാരുടെ അഭിഷേകമാണ് നടക്കുന്നത്. കൊല്ലം ശക്തികുളങ്ങര കന്നിമേൽചേരി തോട്ടത്തിൽമഠം നാരായണീയത്തിൽ എസ്. അരുൺകുമാർ നമ്പൂതിരി, കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതി എന്നിവർ പുറപ്പെടാശാന്തിമാരായാണ് മലകയറുക.
മണ്ഡലകാല പൂജകൾ 16ന് പുലർച്ചെ 3ന് തുടങ്ങും. ഡിസംബർ 26നാണ് മണ്ഡലപൂജ. അന്ന് രാത്രി 11ന് നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർത്ഥാടനത്തിനു സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും.

29/03/2023

കർഷക സംഘത്തിൻ്റെ നേതൃത്തത്തിൽ കണ്ണപുരം പത്താം വാർഡിൽ തൃക്കോത്ത് വയലിൽ നടന്ന ജൈവ പച്ചക്കറി വിളവെടുത്തു. അദ്ധ്യാപകരായ വി.ശശി , പാർത്ഥസാരഥി എ.വി, സുരേഷ് ബാബു സി.വി, എ.വി.ജയചന്ദ്രൻ വാർഡ് മെമ്പർ കെ.രമേശൻ, പ്രസൂൺ ബാബു എന്നിവർ ചേർന്നാണ് വർഷങ്ങളായി തരിശിട്ട ഒരേക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷി നടത്തിയത്.വെള്ളരി, കുമ്പളം, ചുരങ്ങ, കൈപ്പ,താലോരി, മത്തൻ, കക്കിരി, പയർ, വെണ്ട, പച്ചമുളക്, വഴുതിന തുടങ്ങിയവയാണ് കൃഷി ചെയ്തത്.നേരത്തെ കർഷക സംഘം ജില്ലാ പ്രസിഡൻ്റ് പി.ഗോവിന്ദൻ നടീൽ ഉൽസവം ഉൽഘാടനം ചെയ്തു. ഒന്നാം ഘട്ട വിളവെടുപ്പ് കർഷക സംഘം പാപ്പിനിശ്ശേരി ഏരിയ പ്രസിഡൻ്റ് പി.പി.കുഞ്ഞിക്കണ്ണൻ ഉൽഘാടനം ചെയ്തു. വില്ലേജ് സിക്രട്ടറി കെ.വി.രാമകൃഷ്ണൻ പങ്കെടുത്തു. രാസവളങ്ങളും രാസ കീടനാശിനികളും ഉപയോഗിക്കാതെ ജൈവവളം മാത്രമുപയോഗിച്ച് പൂർണ്ണമായും ജൈവ രീതിയിലാണ് കൃഷി നടത്തിയത്.മികച്ച വിളവ് ലഭിച്ചതിൽ ഏറെ ആഹ്ളാദത്തിലാണ് മാതൃകാപരമായ ഈ കർഷക കൂട്ടായ്മ.

Address

Kannapuram
Kannur
670301

Alerts

Be the first to know and let us send you an email when Thrikkoth sree Krishna Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thrikkoth sree Krishna Temple:

Share

Category