Vellarvally Sri Narasimha Moorthy Kshetram

Vellarvally Sri Narasimha Moorthy Kshetram SHRI NARASIMHA MOORTHY TEMPLE
VELLARVALLY,
PERAVOOR. KANNUR(dist)
KERALA.

ചിരപുരാതനമായ ക്ഷേത്രമാണ് വെള്ളർവള്ളി ശ്രി നരസിംഹ മൂർത്തി ക്ഷേത്രം. ഭക്തനായ പ്രഹ്ലാദനെ വധിക്കാൻ ശ്രമിച്ചു

പരാജിതനും ക്രുധനുമായ ഹിരണ്യകശിപുവിനെ മാറ് പിളര്ന് വധിച്ച ഭഗവാന്റെ തീഷ്ണമായ കോപം ലക്ഷ്മി
ദേവിക്കോ,ബ്രഹ്മാവിനോ,പരമശിവനോ ശമിപ്പിക്കാൻ സാധികാതെ വന്നപ്പോൾ ദേവന്മാരുടെ നിര്ദേശ പ്രകാരം പ്രഹ്ലാദന്റെ
സ്തുതിയാൽ സംപ്രീതനായി. ആ സ്തുതി കേട്ട് ശാന്തത കൈവരിച്ചു ലോകത്തിനു വിശിഷ്യ തന്നെ സ്തുതിച്ച പ്രഹ്ലാ

ദനും അനുഗ്രഹം
നൽകുന്ന ശാന്തസ്വരൂപനായ ഭഗവാൻ നരസിംഹമൂർത്തിയാണ് ഈ ക്ഷേത്ര ശ്രീകോവിലിൽ പ്രതിഷ്ടിതമായിരിക്കുനത്..

ഉപദേവന്മാരായി ശ്രീകൊവിലിനോട് ചെർനു " ഗണപതി - ദക്ഷിണാമൂർത്തി ", നാലമ്പലത്തിനു പുറത്തു തെക്ക്പടിഞ്ഞാറു
കോണിലായി " അയ്യപ്പൻ ", വടക്കുപടിഞ്ഞാറ് കോണിലായി വടക്കോട്ട്‌ ദർശനമായി " ഭദ്രകാളി ", കിഴക്ക് തെക്ക് കോണിലായി "
നാഗസ്ഥാനം ", അതിനു നേരെ കിഴക്ക് മാറി " രക്ഷസ്സിന്റെ സ്ഥാനം " എന്നിവകൂടാതെ പുരളിമലയിലെ " ശിവൻ " സങ്കല്പിച്ചു നാലമ്പലത്തിൽ ഒരു നിവേദ്യവും നടക്കുന്നു..

ക്ഷേത്രവുമായി ബന്ധപെട്ടു ക്ഷേത്രത്തിന്റെ പടിഞ്ഞാറു കുറച്ചു നീങ്ങി "കുട്ടിച്ചാത്തൻ,ഗുളികൻ,ഉച്ചിട്ട" എന്നീ ദേവതകൾ കെട്ടിയാടുന്ന തിറയും ഉണ്ട്. ഈ ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള മറ്റൊരു ദേവ സ്ഥാനമാണ് " ശ്രീ ആത്തിലേരി മുത്തപ്പൻ മടപ്പുര ".

പ്രശാന്ത സുന്ദരമായ പുരളിമലയുടെ താഴ്‌വരയിൽ പണ്ടേതോ മഹാ റിഷിവര്യനാൽ പ്രതിഷ്ടിക്കപെട്ട വിഗ്രഹത്തിനു ടിപ്പുവിന്റെ പടയോട്ടകാലത്ത് അംഗഭംഗം സംഭവിച്ചു..പിന്നീടതിന് പരിഹാരം ചെയ്തു നൂറ്റാണ്ടുകളോളം മുടങ്ങാതെ നിത്യനിദാനവും,ഉത്സവവും മറ്റു വിശേഷങ്ങളും നടത്ജിവരുന്ന ക്ഷേത്രത്തിൽ 2002 മെയ്മാസം നവീകരണ കലശം നടന്നു. അതിനു ശേഷവും ഭക്തജനങ്ങളുടെ നിലോഭാപൂർണമായ സഹകരണം കൊണ്ട് പുരോഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണീ ക്ഷേത്രം..

Address

Vellervally , Peravoor , Kannur. 670673
Kannur
670673

Telephone

+919496084222

Website

Alerts

Be the first to know and let us send you an email when Vellarvally Sri Narasimha Moorthy Kshetram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category