Divine Koottayma

Divine Koottayma Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Divine Koottayma, Church, Vettukallupurattu, Chandanakkampara, payyavur, Kannur.

25/04/2024

B,b
?: vm

12/04/2024
07/04/2024

എന്തുകൊണ്ട് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തു നിന്നും വിജയിക്കണം ???

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയായിരുന്ന എനിക്ക് 90 കളിൽ British Physical Laboratories എന്ന BPL ഒരു അത്ഭുതം തന്നെയായിരുന്നു........ ടെലിവിഷനിൽ പ്രൊഫഷണലിസം കൊണ്ടുവന്നതിനു ശേഷമായിരുന്നു കമ്മ്യൂണിക്കേഷൻ രംഗത്തേക്ക് ബിപിഎൽ ഇറങ്ങുന്നത്.

കേരളത്തിലെ കമ്മ്യൂണിക്കേഷൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് BPL ആദ്യം രംഗത്ത് എത്തിച്ചത് അരയിലെ ബെൽറ്റിൽ കുത്തിവെക്കാവുന്ന തരത്തിലെ ന്യൂമറിക് പേജറുകൾ ആയിരുന്നു, പിന്നീടത് ആൽഫ ന്യൂമറിക് പേജറുകളായി മാറി ....... പെട്ടെന്നാണ് പേജറുകളെ പുറംതള്ളിക്കൊണ്ട് എസ്കോട്ടൽ സെല്ലുലാർ ഫോണുമായി കേരളത്തിൽ രംഗത്ത് എത്തിയത് ഒന്നരമാസത്തെ വ്യത്യാസത്തിൽ BPL ഉം മൊബൈൽ ഫോണുമായി രംഗത്തിറങ്ങി അന്ന് ഔട്ട്ഗോയിങ്ങിന് 21രൂപ 50 പൈസയും ഇൻകമിങ്ങിന് 14 രൂപയിലും തുടങ്ങിയ മൊബൈൽ ഫോൺ വിപ്ലവമാണ് ഇന്ന് 199 രൂപയ്ക്ക് 28 ദിവസം അൺലിമിറ്റഡ് കാളും ദിവസം 2Gb ഡേറ്റയും ആയി ഇന്നത്തെ അവസ്ഥയിൽ എത്തിനിൽക്കുന്നത്...... പിന്നീട് ആ ബിസിനസിൽ BPL ന് സംഭവിച്ചതിനെക്കുറിച്ച് എതിരാളികൾ എന്തൊക്കെ പ്രചരിപ്പിച്ചാലും ആ കമ്മ്യൂണിക്കേഷൻ ടെക്നോളജി വിപ്ലവത്തിൽ രാജീവ് ചന്ദ്രശേഖർ എന്ന ടെക്നോക്രാറ്റിന്റെ പങ്ക് ചെറുതല്ലായിരുന്നു.

ഒരു സാങ്കേതിക വിദഗ്ധനും നല്ലൊരു ബിസിനസുകാരനും എന്നതിനപ്പുറം പ്രായോഗിക ബുദ്ധിയോടെ വളരെ പ്രൊഫഷണലായി കാര്യങ്ങൾ നോക്കി കാണാൻ കഴിവുള്ള ഒരു രാഷ്ട്രീയക്കാരനും ഒപ്പം ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന സുപ്രധാന നയങ്ങൾ,പദ്ധതികൾ കൊണ്ട് വരുന്നതിലാണ് ജനസേവകൻ്റെ പ്രസക്തി എന്ന് വിശ്വസിക്കുന്ന ഒരാളുമാണ് രാജീവ് ചന്ദ്രശേഖർ .

അസഹിഷ്ണുത ഇല്ലാതെ നമ്മൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം പൂർണ്ണമായി കേട്ട് അതിന് നമുക്ക് മനസ്സിലാകുന്ന രീതിയിൽ കൃത്യമായ മറുപടികൾ വിശദീകരിച്ച് തരുന്നതിലും അത് നടപ്പിലാക്കുന്നതിലും അദ്ദേഹം നമ്മളിൽ ഒരാളായ ഒരു സാധാരണ മനുഷ്യനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

TRAI എന്ന ഇന്ത്യയുടെ ഏറ്റവും സുപ്രധാനമായ മാറ്റത്തിന് അടിത്തറ പാകിയ രാജീവ് ചന്ദ്രശേഖർ ഇത്തവണ തിരുവനന്തപുരത്ത് നിന്നും വിജയിച്ചാൽ ഐടി ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിൻറെ മന്ത്രിയായിരിക്കും തിരുവനന്തപുരത്തുകാരുടെ എംപി.

എന്തുതന്നെയായാലും ഈ പ്രാവശ്യവും കേന്ദ്രത്തിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്ന 100% ഉറപ്പുതന്നെയാണ് ,
അപ്പോൾ ഒരു മലയാളി എന്ന നിലയ്ക്ക് കേരളത്തിൻ്റെ ഒരു എംപി ഭരണകൂടത്തിന്റെ ഭാഗമാകുന്നതും അവിടെ മന്ത്രിയാകുന്നതും ഏതൊരു മലയാളിക്കും ഗുണമാണ്...... ഒരുപക്ഷേ അദ്ദേഹം തോറ്റാലും രാജ്യസഭയിലൂടെ കേന്ദ്ര മന്ത്രിയാകും എന്നത് ഉറപ്പ് തന്നെയാണ്, പക്ഷേ അങ്ങനെ രാജ്യസഭ വഴി ആയാൽ അതിൻ്റെ ഫലം കേരളത്തിന് ലഭിക്കണമെന്നില്ല ....... അപ്പോൾ പിന്നെ എന്തിന് ലഭിക്കുന്ന ഒരു സുവർണ്ണാവസരം ഇല്ലാതാക്കണം എന്ന് ചിന്തിക്കേണ്ടത് തിരുവനന്തപുരത്തെ വോട്ടർമാരാണ് !

ഹൈമാസ് ലൈറ്റും കാത്തിരിപ്പ് കേന്ദ്രവും ഗവൺമെൻറ് സ്കൂളുകളിലെ സ്മാർട്ട് ക്ലാസ് റൂമുകളും മാത്രം നൽകുന്ന ഫണ്ട് വിനിയോഗം മാത്രമല്ല ഒരു എംപിയുടെ ചുമതല .......അതെന്താണെന്ന് മനസ്സിലാകണമെങ്കിൽ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന് ശ്രീ രാജീവ് ചന്ദ്രശേഖരൻ പോലെ ഒരു എംപിയെ കിട്ടണം.

ഇടതനെന്നും വലതനെന്നും പറഞ്ഞ് പരസ്പരം ഈ കേരളത്തിൽ ചക്കളത്തിപോരാട്ടം നടത്തി ജനങ്ങളെ മണ്ടന്മാരാക്കി ജയിച്ചു പോയി പ്രതിപക്ഷത്ത് ഒന്നിച്ചിരുന്ന് ഡസ്കിലടിക്കുന്ന വരിൽ നിന്ന് കിട്ടുന്നതും ഭരണകൂടത്തിന്റെ ഭാഗമായി ഒരു മന്ത്രിയായി മാറുന്ന വ്യക്തിയിൽ നിന്നും കിട്ടുന്നതും വ്യത്യസ്തമാണ് ...... ഓ രാജഗോപാൽ രാജ്യസഭ വഴി ജയിച്ചു കയറി വളരെ കുറച്ചു നാൾ മാത്രം റെയിൽവേ സഹ മന്ത്രിയായിരുന്നപ്പോഴാണ് എറണാകുളം ആലപ്പുഴ തീരദേശ റെയിൽവേ പോലും യാഥാർത്ഥ്യമായത് എന്നതുതന്നെ ഉദാഹരണം.

തലസ്ഥാന നഗരിയുടെ എംപി എന്ന നിലയിൽ ശശി തരൂർ സമ്പൂർണ്ണ പരാജയം തന്നെയാണ് 15 വർഷം എംപിയായിരുന്നിട്ടും തലസ്ഥാനനഗരിക്ക് അദ്ദേഹത്തിൻ്റെതായ സംഭാവന എന്തെന്ന് പറയാൻ ഒന്നുമില്ല വിശ്വപൗരപ്പട്ടവും കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് ഒന്നുമല്ല തലസ്ഥാനനഗരിക്കാവശ്യം അവിടെ സാധാരണക്കാരന്റെയും മത്സ്യത്തൊഴിലാളിയുടെയും പ്രശ്നങ്ങൾ മുതൽ ഭരണ സിരാകേന്ദ്രമെന്ന നിലയിയിലുള്ള തിരുവനന്തപുരം നഗരത്തിന്റെ വരെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ഒരു പ്രയത്നശാലിയെയാണ് !

ഇടതുകാലിലെ മന്ത് കാലങ്ങളായി വലത് കാലിൽ മാറ്റി കളിക്കുന്ന തിരുവനന്തപുരത്തിൻ്റെ ഈ നാറാണത്ത് ഭ്രാന്തൻ കളി അവസാനിപ്പിക്കാൻ തിരുവനന്തപുരത്തുകാർക്ക് ലഭിച്ചിരിക്കുന്ന ഒരു സുവർണ്ണാവസരമാണ് ഈ വരുന്ന ലോക്സഭ ഇലക്ഷൻ.

ശശി തരൂരിനെ പ്രതിപക്ഷത്തിരിക്കാനായി ജയിപ്പിച്ചു വിട്ടിട്ട് തിരുവനന്തപുരതിനോ കേരളത്തിനോ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാവില്ല, മറിച്ച് ശശി തരൂരിനെ കേരളത്തിലെ കോൺഗ്രസിന്റെ നേതൃത്വം നിരയിൽ എത്തിക്കുകയാണ് നിലവിലെ കേരള രാഷ്ട്രീയത്തിൽ ഗുണകരം........ പന്ന്യൻ രവീന്ദ്രന്റെ റെയിഞ്ച് എന്താണെന്ന് നമുക്ക് നന്നായി അറിയാം അതുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല .........കക്ഷി രാഷ്ട്രീയം മാറ്റിവെച്ച് ഇപ്രാവശ്യം തിരുവനന്തപുരത്തെ വോട്ടർമാർ പ്രായോഗികമായ നിലപാട് സ്വീകരിച്ചാൽ തിരുവനന്തപുരത്തുനിന്ന് രാജീവ് ചന്ദ്രശേഖർ ജയിക്കും.

ജയിച്ചാലും ഇല്ലെങ്കിലും രാജേഷ് ചന്ദ്രശേഖർ മന്ത്രിയാകും എന്ന് ഉറപ്പ് ഉറപ്പാണെന്നിരിക്കെ അദ്ദേഹത്തെ വിജയിപ്പിച്ചാൽ , അദ്ദേഹത്തിനും സംസ്ഥാന സർക്കാരിനും ചേർന്ന് നിരവധി വികസന പ്രവർത്തനങ്ങൾ തിരുവനന്തപുരത്തും കേരളത്തിൻറെ മറ്റു ഭാഗങ്ങളിലും കൊണ്ടുവരാൻ കഴിയും.

കേരളത്തിൻറെ വികസനത്തെ മൊത്തത്തിൽ സ്വാധീനിക്കുന്ന ഒരു മത്സരം നടക്കുന്നത് തിരുവനന്തപുരത്താണെന്ന് പറയാം. അത് മനസ്സിലാക്കാനുള്ള കഴിവ് തിരുവനന്തപുരത്തെ പ്രബുദ്ധരായ വോട്ടർമാർക്ക് ഉണ്ടാവട്ടെ.

25/01/2024

ഉളിപ്പ് ഉണ്ടോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു ⛔️⛔️⛔️

ഞമ്മക്ക് ഉളിപ്പ് ഇല്ലാ ...!!! ☠️☠️☠️

24/01/2024
11/01/2024
10/01/2024
16/11/2023

ഇതര മതസ്ഥനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ സ്വന്തം ബാപ്പ വിഷം കുടിപ്പിച്ച ഒമ്പതാം ക്ലാസുകാരി മരിച്ചു. കരുമാലൂർ മറിയപ്പടി ഐക്കര കുടി അബീസിന്റെ മകൾ ഫാത്തിമ (14) ആണ് മരിച്ചത്. കമ്പി വടികൊണ്ട് കയ്യും കാലും തല്ലിയൊടിച്ച ശേഷം നിർബന്ധിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു.
ഇതര മതസ്ഥനായ യുവവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു, ഇതിൽ ഉണ്ടായ ദുരഭിമാനം മൂലമാണ് കൊലപാതകം.

സഹപാഠിയുമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു കൊണ്ടിരുന്നത് പെൺകുട്ടിയുടെ ബാപ്പയായ അബീസ് തടയുകയും മൊബൈൽ ഫോൺ വാങ്ങി വയ്ക്കുകയും എന്നാൽ മറ്റൊരു ഫോണിലൂടെ ബന്ധം തുടരുകയും ചെയ്തത് അബീസ് കണ്ടുപിടിക്കുകയും അതിനുശേഷമാണ് ക്രൂര കൊലപാതകം നടന്നത്. അമ്മയെയും സഹോദരനെയും ബലംപ്രയോഗിച്ച് വീടിന് പുറത്താക്കിയ ശേഷം ആയിരുന്നു ക്രൂരമായ കൊലപാതകം. വിഷം ഉള്ളിൽ ചെന്ന് അബോധാവസ്ഥയിലായ പെൺകുട്ടി കുഴഞ്ഞുവീഴുകയും ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് അവിടെയെത്തിയ പോലീസിനോട് പെൺകുട്ടി തന്നെയാണ് ബാപ്പ വിഷം കുടിപ്പിച്ച കാര്യം മൊഴിയായി പറഞ്ഞത്.

ഒരാഴ്ച മുമ്പ് നടന്ന സംഭവം മാധ്യമങ്ങൾ മറച്ചുവയ്ക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പ്രകാരം പെൺകുട്ടിയുടെ ബാപ്പയെ അറസ്റ്റ് ചെയ്തു.പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.

കോട്ടയത്ത് കൊല്ലപ്പെട്ട കെവിനെ പോലെയല്ല ഈ പെൺകുട്ടി , ഈ കൊലപാതകത്തിൽ ഇരയുടെയും വേട്ടക്കാരന്റെയും മതം ഒന്നായതിനാൽ അവരുടെ താൽപര്യം സംരക്ഷിക്കണമെന്നുള്ളതുകൊണ്ട് പ്രതികരണ തൊഴിലാളികൾ നിശബ്ദരായിരിക്കും മലയാള മാമാ മാധ്യമപ്രവർത്തകരുടെ അന്തി ചർച്ചകളോ വട്ടമേശ സമ്മേളനങ്ങളോ ഉണ്ടായിരിക്കുന്നതല്ല , സോഷ്യൽ മീഡിയയിലെ കറുത്ത വട്ടപ്പൊട്ടുകളോ കുഞ്ഞേ മാപ്പ് , മകളെ മാപ്പ് തുടങ്ങിയ രോദനങ്ങളോ ഉണ്ടായിരിക്കുന്നതല്ല.

ഫാത്തിമയ്ക്ക് ആദരാഞ്ജലികൾ .

16/10/2023

Address

Vettukallupurattu, Chandanakkampara, Payyavur
Kannur
670633

Telephone

+919495373033

Website

Alerts

Be the first to know and let us send you an email when Divine Koottayma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category