Parassinikkadavu Sree Muthappan

Parassinikkadavu Sree Muthappan This is not an official page of Parassinikadavu Sree Muthappan temple. This is a fan page of Sree Muthappan created and maintained by this humble devotee.

Prejish Mangottil
+91 9901040144
[email protected] This centre of worship and faith has in store many unique practices and rituals, and the temple architecture itself stands testimony to this aspect. Located 20 km away from Kannur, a northern district of
Kerala, the Parassinikadavu Muthappan Temple on the banks of the Valapatnam River attracts people from all sections of the society; irrespective

of religion, caste and promotes the essence of "Vasudaiva Kutumbakam - The whole world is one family." The origin of the Muthappan temple is connected to the appearance of a child who roamed the region with a string of interesting incidents and later vanished without a trace. The incidents up to the point of his disappearance later made the denizens feel the divine presence of Muthappan who immediately erected a place of worship, which today is popularly known as the Parassinikadavu Muthappan Temple. The temple is also a popular destination for travellers and pilgrims to savour the charm of Theyyam, a ritual that is performed here on a daily basis. Men adorning masks and costumes with a riot of colours perform this temple art form and it represents conflict between good and evil, with good ultimately emerging victorious. Sree Muthappan bless you,
Prejish Mangottil

വിഷമങ്ങളെല്ലാം എന്നോട് പറഞ്ഞല്ലോ..പൊയ്ക്കോ, ഇനി ഞാൻ നോക്കിക്കൊള്ളാം…
15/03/2026

വിഷമങ്ങളെല്ലാം എന്നോട് പറഞ്ഞല്ലോ..
പൊയ്ക്കോ, ഇനി ഞാൻ നോക്കിക്കൊള്ളാം…

08/02/2026
07/02/2026

Sree Muthappan Sharanam

ശ്രീ ഭഗവതി ശരണം ശ്രീ മുത്തപ്പൻ ശരണം 🙏
14/11/2025

ശ്രീ ഭഗവതി ശരണം
ശ്രീ മുത്തപ്പൻ ശരണം
🙏

തെയ്യം എന്നത് ഒരനുഷ്ഠാന കലയാണ്. സ്റ്റേജിലും മറ്റിടങ്ങളിലും അവതരിപ്പിക്കുവാനുള്ള ഒരു ഐറ്റം അല്ല എന്നെങ്കിലും ഓണപ്പരിപാടിക...
05/11/2025

തെയ്യം എന്നത് ഒരനുഷ്ഠാന കലയാണ്. സ്റ്റേജിലും മറ്റിടങ്ങളിലും അവതരിപ്പിക്കുവാനുള്ള ഒരു ഐറ്റം അല്ല എന്നെങ്കിലും ഓണപ്പരിപാടികളും മറ്റും പ്ലാൻ ചെയ്യുന്നവർ ഓർത്താൽ നന്ന്. സാധാരണക്കാർ ആയ മനുഷ്യർ അവരുടെ ദുഖങ്ങളും വേവലാതികളും ഇറക്കിവെയ്ക്കുവാനും അവയ്ക്കുള്ള പ്രതിവിധികൾ പ്രതീക്ഷിച്ചുമെത്തുന്നതാണ് ഓരോ തെയ്യപ്പറമ്പുകളിലും.

തങ്ങളുടെ ജീവിതദുഖങ്ങളിൽ ഈശ്വരന്റെ ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് വരുന്ന ആയിരങ്ങൾക്കിടയിൽ മൊബൈൽ ഫോണും പൊക്കിപ്പിടിച്ച് ഫോട്ടോ ഷൂട്ടിനിറങ്ങുന്നവർ നശിപ്പിക്കുന്നത് ആ മുഹൂർത്തത്തിന്റെ ദൈവികതയെയാണ്.

വടക്കൻ കേരളത്തിന്റെയും ദക്ഷിണ കന്നഡ നാടിന്റെയും തനതായ സാംസ്കാരിക മൂല്യങ്ങൾ വായിച്ചെടുക്കുവാൻ ഓരോ തെയ്യപ്പറമ്പുകളിലും ഭൂതക്കോലം ആടുന്നയിടങ്ങളിലും എത്തുന്ന അനേകായിരങ്ങളുണ്ട് . അവരെയൊക്കെ അവിടെ നിന്നും പിന്തിരിപ്പിക്കുവാൻ മാത്രമേ ഇത്തരം മൊബൈൽ വിഡിയോഗ്രാഫറുമാർ ഉപകരിക്കുകയുള്ളൂ.

ഈ ചിത്രം മറ്റൊരാളുടെ പോസ്റ്റിൽ നിന്നെടുത്തതാണ്. അദ്ദേഹത്തിന് നന്ദി.

Prejish Mangottil

സ്വന്തം വാക്കുകളെ കൈതമുള്ളിന് തടവിയപ്രകാരം എന്നാണ് മുത്തപ്പന്‍ വിശേഷിപ്പിക്കുന്നത്. മുത്തപ്പന്റെ വാക്കിന് ഇരുതലമൂര്‍ച്ചയ...
26/09/2025

സ്വന്തം വാക്കുകളെ കൈതമുള്ളിന് തടവിയപ്രകാരം എന്നാണ് മുത്തപ്പന്‍ വിശേഷിപ്പിക്കുന്നത്. മുത്തപ്പന്റെ വാക്കിന് ഇരുതലമൂര്‍ച്ചയാണ്.

കൈതോലയില്‍ മുകളിലേക്കും താഴേക്കും എന്ന പ്രകാരത്തിലാണ് മുള്ളുകളെ ക്രമീകരിച്ചിരിക്കുന്നത് എന്നതാണ് കൈതമുള്ളിന്റെ പ്രത്യേകത . താഴേക്ക് തടവിയാലും മേലേക്ക് തടവിയാലും മുറിവേൽക്കും.

വാക്കില്‍ സത്യമുണ്ടെങ്കില്‍ എങ്ങനെ വിചാരിച്ചാലും അതിനെ നിരാകരിക്കാനാകില്ല എന്നാണ് ഇതിന്റെ പൊരുള്‍.

ശ്രീ മുത്തപ്പൻ ശരണം…

മുത്തപ്പൻ കൂടെയുണ്ടെന്ന വിശ്വാസം, “ഒരു കാലത്തും കരയാനാക്കൂല മുത്തപ്പൻ” എന്ന വിശ്വാസം, ഞങ്ങൾ കണ്ണൂരുകാർക്ക് ഇതിലപ്പുറം വേ...
06/11/2024

മുത്തപ്പൻ കൂടെയുണ്ടെന്ന വിശ്വാസം, “ഒരു കാലത്തും കരയാനാക്കൂല മുത്തപ്പൻ” എന്ന വിശ്വാസം, ഞങ്ങൾ കണ്ണൂരുകാർക്ക് ഇതിലപ്പുറം വേറെയെന്ത്…

ശ്രീ മുത്തപ്പൻ ശരണം.

വന്നവരെ ആരെയും മടക്കുകയില്ല പൊന്നവരെ ആരെയും വിളിച്ചിട്ടില്ലകണ്ടവരാരും ഒഴിഞ്ഞിട്ടില്ലഒഴിഞ്ഞവരാരും കണ്ടിട്ടില്ലവിശ്വസിച്ചവ...
05/09/2024

വന്നവരെ ആരെയും മടക്കുകയില്ല
പൊന്നവരെ ആരെയും വിളിച്ചിട്ടില്ല
കണ്ടവരാരും ഒഴിഞ്ഞിട്ടില്ല
ഒഴിഞ്ഞവരാരും കണ്ടിട്ടില്ല
വിശ്വസിച്ചവരെ ചതിക്കില്ല
ചതിച്ചവരെ വിശ്വസിക്കില്ല
നിന്ന കുന്ന് ഇടിയ്ക്കില്ല
തളച്ച മരം പൊരിക്കില്ല
രണ്ട് അവസ്ഥയില്ല
ഇരു നിറമില്ല മുത്തപ്പന്…

ഉള്ളതെല്ലാം തുറന്നുപറഞ്ഞ മനുഷ്യരെ ഒരിക്കലും വഞ്ചിക്കാതിരിക്കുക.
ഉള്ളതിൽ പാതി പറഞ്ഞ മനുഷ്യരെ വിശ്വസിക്കാതിരിക്കുകയും ചെയ്യുക…

ശ്രീ മുത്തപ്പൻ ശരണം

An ode to Sree Muthappan——————————————
05/07/2024

An ode to Sree Muthappan
——————————————

സ്വന്തം വ്യക്തിജീവിതങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മുത്തപ്പനു വെള്ളാട്ടവും തിരുവപ്പനയും നേരുന്നതു...
25/06/2024

സ്വന്തം വ്യക്തിജീവിതങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മുത്തപ്പനു വെള്ളാട്ടവും തിരുവപ്പനയും നേരുന്നതും മുത്തപ്പനെ നേരിട്ട് വന്നു കണ്ട് സങ്കടങ്ങൾ പറയുന്നതും ഒക്കെ ഞങ്ങൾ മലബാറുകാരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്.

സാംസാരികമായകളിൽ പെട്ടുഴറുന്നവരാണ് പലപ്പോഴും സമാധാനത്തിനും പരിഹാരങ്ങൾക്കുമായി മുത്തപ്പനെ തേടിയെത്തുന്നത്. മറ്റെവിടെയും പരിഹാരം കാണാനാവാതെ ‍തന്നിൽ പ്രതീക്ഷയർപ്പിച്ച് എത്തുന്നവരെ മുത്തപ്പ‍ന്‍ ഒരിക്കലും നിരാശരാക്കില്ല.

ശ്രീ മുത്തപ്പൻ ശരണം…

Address

Parassinikkadavu
Kannur

Alerts

Be the first to know and let us send you an email when Parassinikkadavu Sree Muthappan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Parassinikkadavu Sree Muthappan:

Share

Category