Light of Light

Light of Light I am ,indian.

04/09/2018

ഇതെന്തൊരു കോമഡിയാ... !
മുഖ്യൻ വിദേശത്ത് പോവും മുമ്പ് ഇ.പി മന്ത്രിയാവും മുമ്പ് ഒരു ചാനൽ ചർച്ച കേട്ടിരുന്നു;മന്ത്രി സഭയിൽ മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടു പിണറായി ഇ പി യെ തിരിച്ചെടുക്കുന്നു.
ഇ.പി.യെ മന്ത്രിയാക്കിയിട്ട് അമേരിക്കയിൽ പോവാനാണെന്ന്.
മുഖ്യൻ വിദേശത്ത്.ഇ പി സ്വദേശത്തും.
മുഖ്യൻ ആരേയും ഏൽപിച്ചില്ല.
ഇ ലേകത്ത് ഇ.പിയെ വരെ ഏൽപിക്കേണ്ടല്ലോ?
അപ്പോഴും പറഞ്ഞു;മുഖ്യന് ആരെയും വിശ്വാസമില്ല.
ഇ പി യാണെങ്കിൽ അതിനേക്കാൾ വല്യ ഐഡിയയും.
ഞങ്ങളെല്ലാരും കൂടി ഭരിച്ചോളാം എന്ന്.
ഏതായാലും അദ്ധ്യക്ഷൻ ഇപി ആയിരുന്നു.
അല്ലെങ്കിൽ എല്ലാരും കൂടി അദ്ധ്യക്ഷനായേനെ! ഭാഗ്യം..!
ഏതായാലും മുഖ്യന്റെ മന്ത്രിസഭയിലെ വിശ്വാസത്തിലുള്ള അളവ് എത്രയാണെന്ന് ചെന്നിത്തലക്കും കുഞ്ഞാലിക്കുട്ടിക്കും തിരുമാനമായോ ആവോ...

ആസിഫ മരിക്കുമ്പോൾ അല്ലാഹു എവിടെയായിരുന്നു..?
18/04/2018

ആസിഫ മരിക്കുമ്പോൾ അല്ലാഹു എവിടെയായിരുന്നു..?

Where is God when Asifah is killed?

14/04/2018

ഗുരുതരമായ വല്ല അത്യാഹിത വാർത്തകളെയും മുൻനിർത്തി തങ്ങളുടെ ആശയ പ്രചരണത്തിന് ചർച്ച നടത്തി സായൂജ്യമടയുന്നവരെ പുര കത്തുമ്പോൾ വാഴവെട്ടുന്നവൻ എന്ന് വിളിക്കാറുണ്ട്.
കാശമീരിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുമായി ബന്ധപ്പെട്ട ചർച്ചയിൽ ഉടനീളം "യുക്തിവാദികൾ" അവരുടെ പേജുകളിൽ ഉടനീളം ദൈവനിഷേധ പ്രചരണം നടത്തുകയാണ്..
എന്തു നല്ല മനുഷ്യത്വം... അല്ലേ...!

13/04/2018

ഇത് ഇന്ത്യയാണ്, ഇവിടെ ഇങ്ങനെയാണ്...

ഇത് ഞങ്ങളു മാത്രം രാജ്യം. നിങ്ങൾ മേത്തന്മാർ, മ്ലേച്ചന്മാർ., നിങ്ങൾക്കീ രാജ്യത്ത് എന്തവകാശം.?
ഇത് ഞങ്ങളുടെ പൂർവികരായ വീര "ഷൂ"വർക്കറും വീര ഹെഡ്ഗേവാറും ബ്രിട്ടീഷുകാർക്ക് ഷൂവർക്ക് ചെയ്തും മാപ്പെഴുതിക്കൊടുത്തും സ്വതന്ത്രമാക്കിയ ആർഷ ഫാരതം..

പിന്തിരിപ്പനും ഹിന്ദു വിരുദ്ധനും
സർവോപരി പാകിസ്ഥാൻ ചാരനുമായ "മോഹൻ ലാൽ" കരംചന്ദ് ഗാന്ധിയെ ഇല്ലാതാക്കിയതിലൂടെ ധീര സംഘ
പുത്രൻ ഗോഡ്സെ കാട്ടിയ മാർഗത്തിൽ നീങ്ങുന്ന മഹത്തായ ഞങ്ങളുടെ അമ്മ ഭൂമി..

ഇവിടെ ഞങ്ങൾക്ക് തോന്നുന്നത്
ഞങ്ങൾ ചെയ്യും.. ആരും ചോദിക്കാൻ
വരില്ല... ഞങ്ങൾക്ക് തോന്നുന്നവരെ
ഞങ്ങൾ തല്ലിക്കൊല്ലും, അല്ലെങ്കിൽ വെട്ടിയരിയും., ഇഷ്ടമുള്ളവന്മാരുടെ അടുക്കളയും ഫ്രിഡ്ജും ഞങ്ങൾ പരിശോധിച്ചെന്നു വരും. ഇഷ്ടപ്പെടാത്തത് കണ്ടാൽ നിങ്ങൾ വിവരമറിയും.
അഖ് ലാഖ് എന്ന "മ്ലേഛ" മുസൽമാനെ ഓർമയുണ്ടല്ലോ അല്ലേ..

ഞങ്ങൾക്കു പിടിക്കാത്തവരെ ഞങ്ങൾ
തന്നെ കോടതി ചേർന്ന് വധശിക്ഷ നടപ്പിലാക്കും.,
അതിനു ഞങ്ങൾക്ക് നടുറോഡെന്നോ കൊടുംകാടെന്നോ പട്ടാപ്പകലെന്നോ നട്ടപ്പാതിരയെന്നോ പോലീസ്
സ്റ്റേഷനെന്നോ കോടതി മുറിയെന്നോ ട്രൈനെന്നോ ട്രക്കെന്നോ നോട്ടമുണ്ടാവില്ല.

അഹിന്ദുക്കളെ ഞങ്ങൾ ക്ഷേത്ര
പരിസരത്ത് പോലും അടുപ്പിക്കാറില്ല.
വല്ലപ്പോഴും ആരെയെങ്കിലും ബലാത്സംഗം ചെയ്യാൻ വേണ്ടി യാണെങ്കിൽ ഒകെ..

ഞങ്ങൾക്കിഷ്ടമുള്ള തെല്ലാം
ഞങ്ങൾ ഇവിടെ ചെയ്യും.
നിങ്ങളെ ഞങ്ങൾ കള്ളപ്പണക്കാരെന്നും തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തും..

എന്നിട്ട് ഞങ്ങൾക്കു വേണ്ട പണം
ഞങ്ങൾ ശാഖയിൽ തന്നെ
അടിച്ചുണ്ടാക്കും, ഞങ്ങൾ ബോംബും വടിവാളുമായി ഫാഷിസം നടപ്പിലാക്കും,
വേണ്ടിവന്നാൽ രാജ്യത്തിന്റെ വിലപ്പെട്ട വിവരങ്ങൾ വല്ല ചാരസുന്ദരിമാർക്കുമായി മനസാക്ഷിയില്ലാതെ ചോർത്തിക്കൊടുത്തെന്നും വരാം..
നിങ്ങൾക്ക് ചോദിക്കാൻ അവകാശമില്ല, കാരണം ഇത് ഞങ്ങളുടെ രാജ്യം..
ഞങ്ങളുടെ ഷൂ വർക്കർ..........

ഞങ്ങൾ ചിലപ്പോൾ ക്ഷേത്രങ്ങളിൽ
ആയുധ പരിശീലന മോ വർഗീയ കലാപാഹ്വാനങ്ങളോ നടത്തിയെന്നിരിക്കും.. എന്നിട്ട് നിങ്ങളുടെ ആരാധനാലയങ്ങളിൽ ഇത്തരം ക്ഷുദ്ര പ്രവർത്തനങ്ങൾ നടക്കുന്നുവെന്നാരോപിക്കും. അധികാരികളെക്കൊണ്ട് കള്ള കേസുകൾ എടുപ്പിക്കും.. ജീവിതകാലം മുഴുവൻ നിങ്ങളെ ജയിലിലാക്കിയെന്നും വരാം. നിങ്ങൾക്ക് ചോദിക്കാൻ അവകാശമില്ല..കാരണം ഞങ്ങളുടെ ഷൂ...........

നിങ്ങളുടെ സ്ത്രീകളെയും പെൺകുട്ടികളെയും ഞങ്ങൾ ബലാത്സംഗം ചെയ്യും, വേണമെങ്കിൽ ക്ഷേത്രങ്ങൾക്കകത്ത് തടവിലിട്ടും മയക്കുമരുന്നു നൽകിയും ഞങ്ങളത് ചെയ്യും.
നിങ്ങളുടെ കൂട്ടത്തിലെ ഗർഭിണികളെ ചിലപ്പോൾ ഞങ്ങൾ ത്രിശൂല മുപയോഗിച്ച് വയറു കുത്തിക്കീറും..

ഭ്രൂണം പുറത്തെടുത്ത് പെട്രോളൊഴിച്ച് കത്തിക്കും.. നിങ്ങളുടെ കുഴിമാടങ്ങളിൽ കിടക്കുന്ന സ്ത്രീകളുടെ ബോഡികൾ പോലും അത്തരം ക്രൂരബലാത്സംഗത്തിനു അർഹമാണ് എന്നൊക്കെ ഞങ്ങളുടെ നേതാക്കൾ പ്രസംഗിച്ചെന്നുമിരിക്കും..

ശേഷം ഇത്തരം കൃത്യങ്ങൾക്ക് ഞങ്ങളുടെ അമ്മ പെങ്ങന്മാർ ഇരയാവുന്നു എന്നു ഞങ്ങൾ അലമുറയിടും.. നിങ്ങളെ, നിങ്ങളുടെ പ്രസ്ഥാനത്തെ, നിങ്ങളുടെ നേതാവിനെ മാധ്യമ വിചാരണക്കിരയാക്കും..

ഞങ്ങളുടെ നേതൃത്വം ചിലപ്പോൾ നിങ്ങളുടെ സ്ത്രീകൾക്കു വേണ്ടി മുതലക്കണ്ണീരൊഴുക്കും.
അവർ മുത്തലാഖിനിരയായ പീഡിതകളാണെന്നു രോദിക്കും.. അങ്ങനെയും നിങ്ങൾക്കെതിരെ ഞങ്ങൾ ക്രിമിനൽ കേസിന്റെ എണ്ണം കൂട്ടും. നിങ്ങൾക്ക് ചോദിക്കാൻ അവകാശമില്ല. കാരണം ഞങ്ങളുടെ ഷൂ................

ഞങ്ങൾ ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കൾക്കു വേണ്ടി സംസാരിക്കുന്നുവെന്ന് വരുത്തിത്തീർക്കും.. എന്നിട്ട് അവർ വിശുദ്ദമായി കരുതുന്ന ക്ഷേത്രത്തിനകത്തു പോലും ഞങ്ങൾ പൈശാചികമായ ക്രൂരകൃത്യങ്ങൾ നടത്തും..

അങ്ങനെ ഹിന്ദുക്കൾ പോലുമറിയാതെ നൈസായി ഞങ്ങൾ ഹിന്ദുവിനെയും അവന്റെ ആരാധനാലയങ്ങളെയും അപമാനിക്കും..

ഒരാളും ഞങ്ങളെ എതിർക്കില്ല.. എതിർത്തവരെ ഞങ്ങൾ നിശബ്ദരാക്കും..

കൽബുർഗിയെയും ഗൗരിലങ്കേഷിനെയും നിങ്ങൾ മറന്നു കാണില്ലെന്നു വിശ്വസിക്കട്ടെ!..

ഞങ്ങളുടെ ഈ "സദ് പ്രവർത്തി "കൾക്കെല്ലാം ഇവിടുത്തെ നീതിപീഠവും ഭരണകൂടങ്ങളും നിയമപാലകരും മാധ്യമങ്ങളും പൂർണ പിന്തുണയും സഹായവും ചെയ്യും..

ഇവരിലാരെങ്കിലും ഞങ്ങൾക്കെതിരായാൽ അവരെ ഞങ്ങൾ എങ്ങനെ നേരിടുമെന്ന് നിങ്ങൾക്കും അറിയാമല്ലോ..

ജസ്റ്റിസ് ലോയ ഓർമയിലിരിക്കട്ടെ!..


ഞങ്ങൾക്കിഷ്ടമുള്ളത് ഞങ്ങൾ ചെയ്യും. കാരണം ഇത് ഞങ്ങളുടെ രാജ്യമാണ്. *ഇത് ഇന്ത്യയാണ്* *ഇവിടെ ഇങ്ങനെയാണ്*

പറ്റൂലെങ്കിൽ പാകിസ്ഥാനിൽ പൊയ്ക്കോ.......
ജയ് ഭാരത് മാതാ....

ആർഷ ഫാരതം...

സുഫിയാൻ. കെ വയനാട്.
[email protected]

07/03/2018

Address

Kannur

Website

Alerts

Be the first to know and let us send you an email when Light of Light posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share