28/11/2019
ശ്രീ കാക്കാംകോവിൽ ശിവക്ഷേത്രം , കല്ല്യാശ്ശേരി , കണ്ണൂർ
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ കാക്കാംകോവിൽ ദേശത്ത് വിരാജിക്കുന്ന ശ്രീ കാക്കാംകോവിൽ ശിവക്ഷേത്രം. ആദി പരാശക്തിയായ ചന്ഡികാദേവിയുടെയും അദ്വൈത്തിന്റെ ശ്രഷ്ടാവായ ആദിശങ്കരാചാര്യരുടെയും കൈലാസപതിയായ മഹാദേവന്റെയും ത്രിവേണി സംഗമസ്ഥാനം. ഭൂതകാലഘട്ടത്തിൽ ഗ്രാമത്തിലൂടെ ഒഴുകിയിരുന്ന പ്രത്വിനി നദിയുടെ, ഇന്ന് കാക്കംകോവിൽ വയൽ പശ്ചിമതീരത്ത് കുടികൊള്ളുന്ന അപൂർവ ശിവതേജസ്സാണ് ശ്രീ കാക്കംകോവിലപ്പൻ. കേരളത്തിലെ ക്ഷേത്രചിട്ടകൾ നിർമിച്ച ജഗദ്ഗുരു ശങ്കരാചാര്യരുടെ പാദസ്പർശം കൊണ്ട് ധന്യമാണ് "ഖരപുരം" എന്ന കാക്കംകോവിൽ.ജഗദ്ഗുരുവിന്റെ പ്രഥമ ശിഷ്യനായ ഗോവിന്ദപത്മപാതർക്ക് സാക്ഷാൽ ഗുരുവായൂരപ്പന്റെ പൂർണാവതാരസ്വരൂപമൂർത്തിയായ നരസിംഹ പ്രഭുവിന്റെ ദർശനം കൊണ്ട് ചൈതന്യമാക്കിയ കാക്കാംകോവിലപ്പന്റെ കേളി രംഗം.
ആചാര്യസ്വാമികളും പരിപാലങ്ങളും കൊട്ടിയൂർ പെരുമാൾ ദർശനം കഴിഞ്ഞ് മടങ്ങവേ പ്രത്വിനി നദി കടക്കേണ്ടി വന്നു. സ്വന്തം ഉപാസനമൂർത്തിയായ മഹാവിഷ്ണുവിന്റെ അനുഗ്രഹത്താൽ ഭഗവാന്റെ ശ്രീപത്മം കൊണ്ട് നദി തരണം ചെയ്തു. അന്ന് മുതല്ക്കാണ് ആചാര്യ ഗോവിന്ദർക്ക് പത്മപാതർ എന്ന നാമദയം കിട്ടിയത്. കാലം കടന്നു പോകവേ ഗോവിന്ദ പത്മപാതർ നരസിംഹമൂർത്തി പ്രീതർത്ഥം പ്രിത്വിനിനദി തീരത്തുള്ള കണ്ണ്വൻ മഹർഷിയുടെ ആശ്രമത്തിൽ തപസ്സനുഷ്ടിച്ചു. മഹർഷിയുടെ ധുവത്തിൽ അനുകമ്പ പൂണ്ട സാക്ഷാൽ കാക്കംകോവിൽ മഹാദേവൻ കാട്ടാളന്റെ വേഷത്തിൽ മഹർഷിയുമായി സംവാദം നടത്തി. മഹർഷിയുടെ ഇങ്കിതതിൽ ആകൃഷ്ടനായ കാട്ടാളസ്വരൂപിയായ മഹാദേവൻ സാക്ഷാൽ നരസിംഹ രൂപത്തിലുള്ള മഹാവിഷ്ണുവിനെ യോഗബന്ധിതനാക്കി ആചാര്യസ്വാമിയുടെ സമീപത്തെത്തിച്ചും സ്വാമിയുടെ ഇങ്കിതങ്ങൾ നരസിംഹമൂർത്തി സഫലീകരിക്കുകയും ശൈവലോപ പ്രാപ്തി(മോക്ഷ പ്രാപ്തി) നല്കി. സദ്ഗുരുവിന്റെ ഭൌതികശരീരം യഥാവിധി മഹിഷ വംശപ്രതാനിയായ കുഞ്ഞുവർമ രാജാവിനാൽ സമാധി മണ്ഡപമൊരുക്കി. ആശ്രയിപ്പോർക്കാനന്ദമൂർത്തിയായ പാതാളമൂർത്തി രൂപത്തിൽ സമാധിക്ക്മേലെ പ്രതിഷ്ടിച്ച് ക്ഷേത്ര നിർമാണവും നടത്തി. ഇത്രയും ചൈതന്യം പൂണ്ട മഹാക്ഷേത്രത്തിന് ഉത്തര- കേരളത്തിലെ കണക്കപിള്ള സ്ഥാനവും ക്ഷേത്ര ദൈനന്തിത നടത്തിപ്പും കല്പ്പിച്ചു നൽകി ആദരിച്ചു. പാതാളഭൈരവമൂര്ത്തിയുടെ സങ്കേതത്തിൽ വൈദ്യശാസ്ത്ര വിഷയത്തിലും ജ്യോതിഷത്തിലും ലോകോതുങ്കരായ കാക്കംകോവിൽ വാരിയർ കുടുംബത്തെ രാമന്തള്ളി ശങ്കരനാരായണ ക്ഷേത്ര സന്നിധിയിൽ നിന്നും കാക്കംകോവിൽ കൊണ്ടുവന്നു കുടിയിരുത്തി. ക്ഷേത്ര നടത്തിപ്പിനായി പടിഞ്ഞാറൻ അറബിക്കടൽ മുതൽ കിഴക്ക് ഘരതടിനി നദി തീരം വരെയും തെക്ക് വളപട്ടണം നദി മുതൽ വടക്ക് തളിപ്പറമ്പ് ഗ്രാമവും അതിർത്തിയായി കല്പ്പിച്ചു നല്കി. പിന്നീട് വന്ന ഭരണകർത്തക്കളുടെയും രാജാക്കന്മാരുടെയും അശ്രദ്ധ മൂലം ക്ഷേത്ര സംഗേതം അന്യാധിനമായികൊണ്ടിരുന്നു. നമ്മുടെ കാലഘട്ടത്തിൽ ഭൂ-പരിഷ്കരണത്തോടെ ക്ഷേത്ര സംഗേതത്തിനു ഉള്ള സ്വത്തുക്കൾ നാമാവശേഷമായി. ഒരു വ്യാഴ വട്ടം കൊണ്ട് നാഗ-ഭഗവതി സങ്കേതങ്ങൾ പുതുതായി നിർമിച്ച് ചൈതന്യ വർദ്ധവിനുള്ള കലശ പൂജാതികൾ നടത്തി 2016 ൽ മഹാദേവ ക്ഷേത്രത്തിന്റെ ജീർണനകൾ തീര്ക്കാനുള്ള ശ്രമം ആരംഭിച്ചു