18/11/2025
തഹിയ്യ തണലാകും.. ❤️
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികം മഹാ സമ്മേളനം പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞു.ഇനി സമസ്തയുടെ പ്രവർത്തകർക്ക് വിശ്രമമില്ലാത്ത നാളുകളാണ്.
സമസ്ത നൂറാം വാർഷികം പ്രഥമ സ്വാഗത സംഘ യോഗത്തിലാണ് ഈ വിനീതനെ ഫൈനാൻസ് കമ്മിറ്റി ജനറൽ കൺവീനർ ആയി തിരഞ്ഞെടുത്ത വിവരമറിയുന്നത്.
സമസ്തക്ക് ഖിദ്മത്ത് ചെയ്യാനുള്ള അവസരമായി കണ്ടാണ് ഈയൊരു വലിയ ഉത്തരവാദിത്തം ഏറ്റെടുത്തത്.
തുടർന്നിങ്ങോട്ട് ദിനേനെ നിരവധി മീറ്റിംഗുകൾ, യാത്രകൾ, ചർച്ചകൾ,
ദിവസങ്ങൾക്കു ചൂട് പിടിച്ചു കൊണ്ടിരുന്നു.
ഉസ്താദുമാരുടെ ആശീർവാദവും സഹപ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണയും പ്രചോദനമേകി.
സമസ്ത നൂറാം വാർഷിക ഭാഗമായി വിഭാവനം ചെയ്ത പദ്ധതികളുടെ നിർവഹണത്തിന് ഉതകുന്ന ഭാരിച്ച ഫണ്ട് കണ്ടെത്താൻ സാധാരണക്കാരായ പൊതുജനങ്ങൾ വഴി അവരുടെ വിഹിതം ക്രൗഡ് ഫണ്ട് വഴി ശേഖരിക്കാനും ഫണ്ട് കളക്ഷൻ ആപ്പ് രൂപകൽപ്പന ചെയ്യാനും തീരുമാനിച്ചു.
ക്യാമ്പയിന് എന്ത് പേരിടും എന്ന ചർച്ചകൾക്കൊടുവിൽ 'സയ്യിദുൽ ഉലമ' നിർദേശിച്ച 'തഹിയ്യ' എന്ന പേരിടാൻ തീരുമാനിച്ചു.
സെപ്റ്റംബർ 27 ന് ബഹുമാനപ്പെട്ട സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ തഹിയ്യ ആപ്പ് ലോഞ്ചിംഗ് നടത്തി
സമസ്തയുടെ പ്രവർത്തകർ, ഉസ്താദുമാർ, പ്രസ്ഥാന ഭാരവാഹികൾ തുടങ്ങി ഓരോരുത്തരും അവരുടെ തഹിയ്യ എന്ന് കണ്ട് ആവേശ പൂർവ്വം പങ്കാളികളായി.
പ്രഥമ വിദേശ പര്യടനം മലേഷ്യയിലായിരുന്നു അവിടെയുള്ള പ്രവർത്തകർ 20ലക്ഷം രൂപ ഏറ്റെടുത്തു.
ശേഷം ബാംഗ്ലൂരിലെ സമസ്ത പ്രവർത്തകരുടെ വക 3കോടി രൂപ തഹിയ്യയിലേക്ക്..
3കോടി ഏറ്റെടുത്ത സൗദി SIC, ഒന്നേകാൽ കോടി വീതമേറ്റെടുത്ത ബഹ്‌റൈൻ ഖത്തർ,
1കോടി ഏറ്റെടുത്ത കുവൈറ്റ് ഇസ്ലാമിക് സെന്റർ,
വരും ദിവസങ്ങളിൽ വലിയ വിഹിതവുമായി കടന്നു വരാനിരിക്കുന്ന UAE യിലെ വിവിധ എമിരേറ്റ്സിലെ സമസ്ത പ്രവർത്തകർ.. അങ്ങനെ തഹിയ്യ യിലേക്ക് ചെറുതും വലുതുമായി നിരവധി പേരുടെ സംഭാവനകൾ ഒഴുകുന്നു..
ധാരാളം പേരുടെ അഭ്യർത്ഥന മാനിച്ചു സയ്യിദുൽ ഉലമ നവംബർ 30വരെ തഹിയ്യ നീട്ടിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്..
നാം ഓരോരുത്തരും ഒരിക്കൽ കൂടി സജീവമായി തഹിയ്യക്ക് വേണ്ടി രംഗത്തിറങ്ങുകയും ഇതൊരു ചരിത്ര സംഭവമാക്കിതീർക്കുകയും ചെയ്യണം..
തമിഴ്നാട്ടിലെ പാവപ്പെട്ട മുസ്ലിം കുടുംബങ്ങൾക്ക് തഹിയ്യ തണലാകും,
ബാംഗ്ലൂർ,ഡൽഹി, ചെന്നൈ നഗരങ്ങളിൽ പഠിക്കുന്ന നമ്മുടെ വിദ്യാർഥികൾക്ക് തഹിയ്യ കൂട്ടാവും,
കിടപ്പിലായ അനവധി രോഗികൾക്ക് തഹിയ്യ ആശ്രയമാവും,
സമസ്തയുടെ അഭിമാന SNEC പ്രോജക്റ്റിന് തഹിയ്യ കരുത്താകും,
പാവപ്പെട്ട ഉസ്താദുമാർക്ക് തഹിയ്യ പിന്തുണ നൽകും,
അങ്ങനെ നിരവധി പദ്ധതികൾക്ക് വേണ്ടി ഇനിയുള്ള ദിവസങ്ങൾ നിങ്ങൾ ഞങ്ങളുടെ കൂടെയുണ്ടാവണം
നാഥൻ നമ്മുടെ സൽപ്രവർത്തികൾ കാരണം ഇരുലോകത്തും നമുക്ക് പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ (ജനറൽ കൺവീനർ സമസ്ത ഫിനാൻസ് )