Sree Sundareswara Temple

Sree Sundareswara Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Sundareswara Temple, Hindu temple, Talap, Kannur.

https://youtu.be/cTc0TJ74o5Y
15/06/2021

https://youtu.be/cTc0TJ74o5Y

പണി പൂർത്തിയാകാതെ കണ്ണൂർ കോർപ്പറേഷൻ മൾട്ടി ലെവൽ കാർ പാർക്കിംഗ് !

https://youtu.be/GWrpvWnbcXU
28/05/2021

https://youtu.be/GWrpvWnbcXU

വനമൊരുക്കാൻ തയ്യാറുണ്ടോ? നൂതന പദ്ധതിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്‌!കോവിഡ് കാലത്ത് സമ്മാനവും നേടാം..!KANNUR MIRROR

31/03/2018

പയ്യാമ്പലം,താളിക്കാവ്, കാനത്തൂർ,താവക്കര,കൻറ്റോൺമെൻറ്റ്, കാംബസാർ ഈസ്റ്റ് വെസ്റ്റ് ദേശക്കാരുടേതാണ് ഇന്നലെ മാർച്ച് 30 വെള്ളിയാഴ്ച് സുന്ദരേശ്വര ക്ഷേത്രത്തിലെ അഞ്ചാംദിന ഉൽസവാഘോഷം .
രാവിലെ 8-30 നും വൈകിട്ട് 7-30 നും 8-30 ഇടയിലുള്ള പതിവ് ശീവേലി എഴുന്നള്ളിപ്പിനു ശേഷം 7-30 നു പ്രവീൺ പനോന്നേരിയുടെ രാണായണ തത്ത്വം എന്ന വിഷയത്തിൻ മേലുള്ള അദ്ധ്യാത്മക പ്രഭാഷണം നടന്നു.
തുടർന്ന് 8 മണിക്ക് ആരംഭിച്ച മഹാദേവ അനുഗ്രഹമായ അന്നപ്രസാദം രാത്രി പത്തുവരെ നീണ്ടു.
അതേ സമയം 8-30 മണിക്കു തന്നെ ലോകത്താകെ ശ്രീകൃഷ്ണ ധർമ്മപ്രചകരായ (ISCON) അന്തർദേശീയ കൃഷ്ണാവബോധ സമിതിയുടെ കണ്ണൂർ ഘടകത്തിൻറ്റെ 'ഹരിനാമകീർത്തനം' എന്ന ഭക്തിസാന്ദ്രമായ കലാപരിപാടി അരങ്ങേറി.
ശേഷം രാത്രി 11 മണിക്ക് മോതിരം വച്ച് തൊഴലും 11-30 നു മഹോൽസവം ആരംഭിക്കുകയും ചെയ്തു രാത്രി രണ്ടുമണിയോടെ ശ്രീ സുന്ദരേശ്വരൻറ്റെ അഞ്ചാദിന മഹോൽസവത്തിനും ശുഭ സമാപ്തിയായി.

31/03/2018

Ezhunnallath

30/03/2018
30/03/2018

സുന്ദരേശ്വര ക്ഷേത്രോൽസവം നാലാം ദിനമായ ഇന്നലെ തളാപ്പ് ഉൽസാവാഘോഷ കമ്മറ്റി വകയാണ്.
രാവിലെ 8-30 നുള്ള ശീവേലി എഴുന്നള്ളത്തിനു ശേഷം വൈകുന്നേരം 5 മണി മുതൽ 7-30 വരെ നീണ്ടു നിന്ന ശീവേലി എഴുന്നുള്ളത്തിന് നാൽപതോളം ചെണ്ടവാദ്യമേള വിഗഗ്ദർ അണിനിരന്നത് ഉൽസവ പ്രേമികൾക്ക് വിസ്മയമായി.
കൂടാതെ വൈകുംന്നേരം നടന്ന സമൂഹ ദീപാർച്ചനയും നാലാ ദിന ഉൽസവ ദിവസത്തിലെ നയനാനന്ദകരമായ പ്രതേകതയായി.

ക്ഷേത്രാരാധനയുടെ ശാസ്ത്രീയത എന്ന വിഷയത്തിലായിരുന്നു നാലാം ഉൽസവദിനമായ ഇന്നലെ നടന്ന KN രാധാകൃഷ്ണൻ മാസ്റ്ററുടെ ആദ്ധ്യാത്മക പ്രഭാഷണം.
കൂടാതെ 8 മണിക്കു തന്നെ മഹാദേവൻറ്റെ പതിവ് അന്ന പ്രസാദം ആരംഭിച്ചു. ശേഷം
8-30 നു ആകാശത്തു വർണ്ണ വിസ്മയം തീർത്തു കൊണ്ടു കരിമരുന്ന പ്രയോഗം നടന്നു . തുടർന്ന്
മലയാളിക്കരയാകെ ചിരിമഴ തീർത്ത നെൽസണും കലാഭവൻ സുധിയും നേതൃത്തം കൊടുത്ത മ്യൂസിക്കൽ കോമഡിനൈറ്റ് ഉൽസവനഗരിയിൽ അരങ്ങേറി .
തുടർന്ന് 11 മണിക്ക് പതീവ് മോതിരം വച്ച് മാൽ ചടങ്ങിന് ശേഷം 11-30 നു ആരംഭിച്ച ഉൽസവത്തിന് രാത്രി 2 മണിക്ക് സമാപ്തിയായി

29/03/2018

തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്ര മഹോൽസവത്തിൻറ്റെ ചൊവ്വ ദേശത്തിൻറ്റെ ഉൽസവദിനമായ രണ്ടാം ദിവസം മാർച്ച് 27 ചൊവ്വാഴ്ച രാവിലെ 8-30 നും വൈകുന്നേരം 5 മണി മുതൽ 7-30 വരേയും ശീവേലി എഴുന്നള്ളത്ത് നടന്നു.
7-30 മുതൽ 8 മണി വരെ ഭക്തജനങ്ങൾക്ക് വിജ്ഞാനം പകർന്നു കൊണ്ട് 'ക്ഷേത്രസങ്കൽപ്പം' എന്ന വിഷയത്തിൽ നടന്ന ശ്രീ ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിയുടെ ആദ്ധ്യാത്മിക പ്രഭാഷണ ഒരു പുതു അനുഭവമായി.
തുടർന്ന് രാത്രി 8 മണിക്ക് അന്നപ്രസാദം ആരംഭിച്ചു .
8-30 പഴയ കാല ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് ഏഷ്യാനെറ്റ് സൂപ്പർ വോയ്സ് റിയാലിറ്റി ഷോ വിന്നർ സ്നേഹ നയിച്ച ഓൾഡ് 'ഈസ് ഗോൾഡ് ' സംഗീത നിശ ഉൽസവ നഗരിയെ സംഗീത സാന്ദ്രമാക്കി.
ശേഷം രാത്രി 11 മണിക്കുള്ള മോതിരം വച്ച് തൊഴലിനു ശേഷം 2 മണി വരെ ഭക്തി നിർഭരമായ മഹോൽസവ നിമിഷങ്ങളായിരുന്നു.

29/03/2018

ശ്രീ നാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കണ്ണൂർ ജില്ലയിലെ രണ്ടു ക്ഷേത്രങ്ങളിലൊന്നായ തളാപ്പ് സുന്ദരേശ ക്ഷേത്രത്തിലെ 2018 വർഷത്തെ ഉൽസവാഘോഷത്തിൻറ്റെ കൊടിയേറ്റം മാർച്ച് 26 തിങ്കളാഴ്ച വൈകുംന്നേരം കൃത്യം 6-30 ന് കന്നിരാശി പൂയം നക്ഷത്രത്തിൽ തന്ത്രി ശ്രീ B N തങ്കപ്പൻ പറവൂർ
ൻറ്റെ മുഖ്യ കാർമ്മികത്തിൽ നടന്നു.
നൂറു കണക്കിന് ഭക്തജനങ്ങളാണ് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഉൽസവാഘോഷത്തിൻറ്റെ ആരംഭ ചടങ്ങ് ഭക്തനിർഭരമായി വീക്ഷിച്ചത്.
തുടർന്ന് അന്നേ ദിവസം 7-30 ന് നടന്ന സുന്ദരേശ്വര ക്ഷേത്ര നടപ്പന്തൽ ഫണ്ട് ഉൽഘാടന സമ്മേളനം നടന്നു സെക്രട്ടറി KP പവിത്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് KP ബാലകൃഷ്ണനായിരുന്നു അദ്ധ്യക്ഷൻ തുടർന്ന് നടപ്പന്തൽ നിർമ്മാണ ഫണ്ടിൻറ്റെ ആദ്യ സംഭാവന കിംസ്റ്റ് ഹോസ്പിറ്റലിൻറ്റേയു ദയാ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിൻറ്റേയും പ്രസിഡണ്ട് DR. N K സൂരജിൽ നിന്ന് ഏറ്റു വാങ്ങി. തുടർന്ന് വൈസ് പ്രസിഡണ്ട് TK രാജേന്ദ്രൻറ്റെ നന്ദി പ്രകാശന പ്രംസംഗത്തോടെയാണ് നടപ്പന്തൽ ഫണ്ട് ഉൽഘാടന സമ്മേളനം അവസാനിച്ചത്.

തുടർന്ന് 8 മണിക്ക് അന്നപ്രസാദം ആരംഭിച്ചു , ശേഷം ഉൽസവത്തിൻറ്റെ വരവ് നാടിനെ അറിയിച്ചു കൊണ്ട് 8 നു ഗംഭീര കരിമരുന്നു പ്രയോഗം നടന്നു.
കക്കാട് തളിച്ചേരി ഊരുകാരുടെ വക ഉൽസവ ദിനമായ അന്ന് രാത്രി 8-30 കലാസ്വാദകരുടെ മനം നിറച്ചു കൊണ്ട് കാലിക്കറ്റ് യൂത്ത് വോയ്സിൻറ്റെ സംഗീതനിശയും ഉണ്ടായി.
രാത്രി 11 മണിക്ക് കക്കാട് ശ്രീ നാരായണ ഗുരുമന്ദിരത്തിൽ നിന്നുള്ള ഭക്തിനിർഭരമായ തിരുമുൽകാഴ്ച ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നു തുടർന്ന് ശ്രീഭൂതബലിക്കു ശേഷം 11-30 നു ആരംഭിച്ച മഹോൽസവം രാത്രി 2 മണിവരെ നീണ്ടു നിന്നു.

28/03/2018

Address

Talap
Kannur
670002

Telephone

+914972702398

Website

Alerts

Be the first to know and let us send you an email when Sree Sundareswara Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category