Chepparamba Sree Pottan Kottam - ചേപ്പറമ്പ് ശ്രീ പൊട്ടൻ കോട്ടം ദേവസ്ഥാനം

  • Home
  • India
  • Kannur
  • Chepparamba Sree Pottan Kottam - ചേപ്പറമ്പ് ശ്രീ പൊട്ടൻ കോട്ടം ദേവസ്ഥാനം

Chepparamba Sree Pottan Kottam - ചേപ്പറമ്പ് ശ്രീ പൊട്ടൻ കോട്ടം ദേവസ്ഥാനം Ancient shiva temple

പൊട്ടന്‍ തെയ്യം
ജാതി മത വ്യത്യാസങ്ങള്‍ക്ക് നേരയുള്ള ചോദ്യശരം
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
സര്‍വ്വജ്ഞപീഠം കയറാനൊരുങ്ങിയ ശങ്കരാചാര്യരേ പരീക്ഷിക്കാന്‍ ചണ്ഡാല വേഷധാരിയായി പ്രത്യക്ഷപ്പെട്ട ശിവരൂപമാണ് ശ്രീ പൊട്ടന്‍ തെയ്യത്തിന്റെത്.ചണ്ഡാല വേഷ ധാരികളായ ശിവ പാര്‍വ്വതിമാരോടും നന്ദികേശനോടും തടസ്സമായി നില്‍ക്കുന്ന വഴിമാറി തരുവാന്‍ ശങ്കരാചാര്യര്‍ ആജ്ഞാപിക്കുന്നു .. എന്നാല്‍
എതിര്‍ത്തു വന്നടുത്തു നിന്ന് തെറ്റെടാ

പുലയാ നീ ,
തെറ്റ് തെറ്റെന്നു കേട്ട് തെട്ടുവാനെന്തു മൂലം ,
തെറ്റുകയില്ല ഞാനും ,
തെറ്റല്ലേ ചൊവ്വരിപ്പോള്‍ തെറ്റുവാന്‍ ചൊല്ലിയത്
തെറ്റുവാനോന്നു കൊണ്ടും പറ്റുകയില്ല പാര്‍ത്താല്‍,
തേറുവില്‍ ചൊവ്വരെ ഞാന്‍ ചൊല്ലുന്ന വാര്‍ത്തയെല്ലാം ..
“നീങ്കളെ കൊത്തിയാലും നാങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര “
തുടങ്ങി ദ്വയാര്‍ത്ഥ പ്രയോഗമുള്ള,അദ്വൈത സാരമുള്ള ചോദ്യങ്ങള്‍ ചോദിച്ച ചണ്ഡാലനു മുന്‍പില്‍ ഉത്തരമില്ലാതെ ശങ്കരന്‍ വിഷമിക്കുന്നു .യോഗ വേദാന്ത ത്വതങ്ങള്‍ വളരെ സരളമായ ഭാഷയില്‍ ചോദിച്ച് തന്നെ കുഴക്കുന്ന ചണ്ഡാലന്‍ സാദാരണക്കാരനല്ല എന്ന് മനസ്സിലാക്കിയ ശങ്കരന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു എന്നെ ശിഷ്യനായി സ്വീകരിക്കണമെന്നു അപേക്ഷിച്ചു.
അഹങ്കാരം ശമിച്ച ശ്രീ ശങ്കരന് മുന്‍പില്‍ മഹാദേവന്‍ പരിവാരങ്ങളോട് കൂടി പ്രത്യക്ഷനായി .
സര്‍വ്വജ്ഞപീഠം കയറാനൊരുങ്ങിയ നിന്റെ മനസ്സിലെ അഹങ്കാരവും അജ്ഞതയും തുടച്ചു നീക്കുവാനാണ് താന്‍ ഇപ്രകാരം ചെയ്തതെന്നു അരുളിചെയ്തു .ജാതി മത വര്‍ണ്ണ വ്യത്യാസങ്ങളില്ലാതെ മനുഷ്യനെ കാണണമെന്ന തത്ത്വം പഠിപ്പിച്ച ചണ്ഡാല വേഷധാരിയെ മറ്റു മനുഷ്യര്‍ക്ക് കാണുവാന്‍ ശങ്കരാചാര്യരുടെ നിര്‍ദ്ദേശപ്രകാരം പൊട്ടന്‍ തെയ്യം സൃഷ്ടിക്കുകയാണ് ഉണ്ടായത് എന്ന് പറയപ്പെടുന്നു .മനുഷ്യന്റെ ജാതിമത ചിന്തകളെ പൊട്ടന്റെ മുഖപാള അണിഞ്ഞു വന്നു നാമെല്ലാം ഒരുപോലെയാണെന്ന് കാണുവാനും നശ്വരമായ ജീവിതത്തിന്റെ അഗാതതയിലെക്ക് ഇറങ്ങി ചെന്നു മാനസികമായ വികാസം നേടാനും മനുഷ്യരെ ഉദ്ബോധിപ്പിക്കുന്ന തെയ്യമാണ്‌ ശ്രീ പൊട്ടന്‍ തെയ്യം .
നന്ദികേശ രൂപമായ പുലമാരുതനായും ശ്രീ മഹാദേവ രൂപമായ പൊട്ടനായും പിന്നീട് ശ്രീ പാര്‍വ്വതിരൂപമായ പുലചാമുണ്ഡിയായും രൂപമെടുക്കുന്ന പൊട്ടന്‍ തെയ്യം കത്തുന്ന മേലരികനലില്‍ മലര്‍ന്നു കിടുന്നു കുളിരുന്നെ എന്നാര്‍ത്തു വിളിച്ചു ജാതി ചിന്തയെയും വര്‍ണ്ണ വ്യത്യാസങ്ങളെയും പരിഹസിക്കുന്നു .
ഏറ്റവും നീണ്ട ചടങ്ങുകളുള്ള തെയ്യകോലങ്ങളില്‍ ഒന്നാണ് പൊട്ടന്‍ തെയ്യം .മലയസമുദായക്കാരും പുലയ സമുദായക്കാരുമാണ് പൊതുവായി ഈ തെയ്യം കെട്ടിയാടാറുള്ളത് .

https://youtu.be/Eo1zatkZu9w
17/01/2026

https://youtu.be/Eo1zatkZu9w

ചേപ്പറമ്പ് ശ്രീ പൊട്ടൻ കോട്ടം ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം നടത്തി.പൊട്ടൻ തെയ്യത്തിന്റെ അഗ്നിയിൽ പ്രവേശനം

10/01/2026
15/01/2025
ഇക്കൊല്ലത്തെ കളിയാട്ടമഹോത്സവത്തിനു ഇന്ന് കൊടിയേറി.കളിയാട്ടം ജനുവരി 14 ,15 തീയതികളിൽ🔥
03/01/2025

ഇക്കൊല്ലത്തെ കളിയാട്ടമഹോത്സവത്തിനു ഇന്ന് കൊടിയേറി.
കളിയാട്ടം ജനുവരി 14 ,15 തീയതികളിൽ🔥

17/01/2024
ഇക്കൊല്ലത്തെ കളിയാട്ടക്കാഴ്ചകളിൽ നിന്നും…
17/01/2024

ഇക്കൊല്ലത്തെ കളിയാട്ടക്കാഴ്ചകളിൽ നിന്നും…

16/01/2024
കളിയാട്ടം 2024
16/01/2024

കളിയാട്ടം 2024

Address

Chepparamba, Sreekandapuram
Kannur
670631

Alerts

Be the first to know and let us send you an email when Chepparamba Sree Pottan Kottam - ചേപ്പറമ്പ് ശ്രീ പൊട്ടൻ കോട്ടം ദേവസ്ഥാനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Chepparamba Sree Pottan Kottam - ചേപ്പറമ്പ് ശ്രീ പൊട്ടൻ കോട്ടം ദേവസ്ഥാനം:

Share

Category