SSF Mokerisector

എസ് എസ് എഫ് മൊകേരി സെക്ടർ നവ സാരഥികൾ
14/11/2022

എസ് എസ് എഫ് മൊകേരി സെക്ടർ നവ സാരഥികൾ

ബ്ലോക്ക്‌ സാഹിത്യോത്സവ് കാഴ്ചകൾ
27/06/2022

ബ്ലോക്ക്‌ സാഹിത്യോത്സവ് കാഴ്ചകൾ

യൂണിറ്റ് സാഹിത്യോത്സവ് കാഴ്ചകൾ
27/06/2022

യൂണിറ്റ് സാഹിത്യോത്സവ് കാഴ്ചകൾ

 #ബുള്ളറ്റിൻ
11/08/2021

#ബുള്ളറ്റിൻ

അഫ്ലഹ് ഫറാസിന്റെ മരണം;കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുക: എസ് എസ് എഫ്പാനൂർ : ചമ്പാട് സെക്ടർ എസ് എസ് എഫ് സെക്രട്ടറി അഫ്ലഹ്...
26/07/2021

അഫ്ലഹ് ഫറാസിന്റെ മരണം;കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുക: എസ് എസ് എഫ്

പാനൂർ : ചമ്പാട് സെക്ടർ എസ് എസ് എഫ് സെക്രട്ടറി അഫ്ലഹ് ഫറാസിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ് എസ് എഫ് ആവശ്യപ്പെട്ടു.ജൂലൈ 20 ന് രാത്രിയാണ് അഫ്ലഹ് ഫറാസ് സഞ്ചരിച്ച ഇരുചക്ര വാഹനത്തിലേക്ക് അമിത വേഗത്തിൽ ഡ്രിഫ്റ്റ് ചെയ്തു വന്ന കാർ ഇടിക്കുന്നത്.നടുറോഡിൽ കുറ്റവാളികൾ നടത്തിയ കാറോട്ട അഭ്യാസമാണ് ഒരു വിദ്യാർത്ഥിയുടെ മരണത്തിലേക്കെതിച്ചത്. അപകടത്തിനു ശേഷം ആഡംബര കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി തെളിവ് നശിപ്പിക്കാനുള്ള ശ്രമമുൾപ്പെടെ നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അപകടം നടന്ന് ആറ് ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റവാളികളെ പിടികൂടാത്തത് ഖേദകരമാണ്. ഇത്തരത്തിൽ അപകടകരമായ രീതിയിൽ നടക്കുന്ന ഭ്രാന്തൻ ഡ്രൈവിംഗ് രീതികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി,ജില്ല പോലീസ് മേധാവി എന്നിവർക്ക് കത്തയാക്കാനും സംയുക്ത യോഗം തീരുമാനിച്ചു. എസ് എസ് എഫ് പാനൂർ, പെരിങ്ങത്തൂർ ഡിവിഷൻ സംയുക്ത സെക്രട്ടറിയേറ്റ് യോഗത്തിൽ ഇർഷാദ് സഖാഫി അധ്യക്ഷത വഹിച്ചു. അനസ് സഖാഫി, ഹകീം ചെറുവോട്ട്, ഹാഫിസ് കല്ലിക്കണ്ടി എന്നിവർ സംസാരിച്ചു.

ചരിത്ര വിജയമാണ് ഇത്തവണ എസ് എസ് എൽ സി യിൽ സംഭവിച്ചിട്ടുള്ളത്. അഭിമാന നേട്ടത്തിന്റെ ആരവങ്ങൾക്കിടയിൽ വിസ്മരിക്കാൻ പാടില്ലാത...
15/07/2021

ചരിത്ര വിജയമാണ് ഇത്തവണ എസ് എസ് എൽ സി യിൽ സംഭവിച്ചിട്ടുള്ളത്. അഭിമാന നേട്ടത്തിന്റെ ആരവങ്ങൾക്കിടയിൽ വിസ്മരിക്കാൻ പാടില്ലാത്തൊരു യാഥാർത്ഥ്യമുണ്ട്. ജയിച്ചവരുടെയെല്ലാം തുടർ പഠനം എങ്ങിനെ എന്നതിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. പല കാലങ്ങളിലായി ഉയർന്ന പ്രതികരണങ്ങളെ, പ്രതിഷേധങ്ങളെ താത്കാലിക പരിഹാരം നിശ്ചയിച്ച് നിശ്ശബ്ദമാക്കുകയായിരുന്നു. ശാശ്വത പരിഹാരം ഒരു സർക്കാറിനും ഇതുവരെ സാധ്യമായിട്ടില്ല. വലിയ വിജയമുണ്ടായ ഈ വർഷം പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്. അഭിമാന നേട്ടം ആഘോഷിക്കുന്നവർ ഉപരിപഠന യോഗ്യത നേടിയവർക്ക് അവസരങ്ങൾ സൃഷ്ടിക്കണം. വിദ്യാർത്ഥികളുടെ ആഗ്രഹമനുസരിച്ച് അവരുടെ നാട്ടിൽ തന്നെ അതിനുള്ള സാഹചര്യമുണ്ടാകണം. ഭീകരമായ വിവേചനം നിലനിൽക്കുന്ന മലബാറിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന അപകടകരമായ അസമത്വം അവസാനിപ്പിക്കണം. മുറിവുണക്കാനുള്ള ചെപ്പടിവിദ്യകളല്ല, രോഗം ഇല്ലാതാക്കാനുള്ള മരുന്നാണ് ഇനി വേണ്ടത്. അടുത്തൊരു സന്ദർഭത്തിൽ ഇങ്ങിനെയൊരു ആവശ്യം ഉയർന്നു വരാനുളള സാഹചര്യം സർക്കാർ സൃഷ്ടിക്കരുത്.

© SSF KERALA

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലത്തിന് പ്രത്യേകതകളേറെയാണ്. പലവിധ പ്രതിസന്ധികൾക്കിടയിലാണ് വിദ്യാർത്ഥികൾ പരീക്ഷ കാലം പൂർത...
14/07/2021

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലത്തിന് പ്രത്യേകതകളേറെയാണ്. പലവിധ പ്രതിസന്ധികൾക്കിടയിലാണ് വിദ്യാർത്ഥികൾ പരീക്ഷ കാലം പൂർത്തിയാക്കിയത്. മഹാമാരി കാലം സൃഷ്ടിച്ച മാനസിക പ്രശ്നങ്ങൾ, അടച്ചിടൽ കൊണ്ട് നഷ്ടമായ അധ്യായന ദിനങ്ങൾ, അത്രക്ക് പരിചിതമല്ലാതിരുന്ന ഓൺലൈൻ പഠനം. പ്രാതികൂല്യങ്ങളോട് പൊരുത്തപ്പെട്ടും, പൊരുതിയും നേടിയെടുത്ത വിജയത്തിന് തങ്കത്തിളക്കമുണ്ട്.
നിങ്ങളുടെ നിശ്ചയദാർഢ്യത്തിനിരിക്കട്ടെ ആദ്യത്തെ അഭിനന്ദനം . പ്രതിസന്ധികൾ തരണം ചെയ്ത് നേടിയ വിജയത്തിന് അനുമോദനങ്ങൾ.
തോറ്റുപോയവർ നിരാശരാകേണ്ടതില്ല. പരീക്ഷകളിലെ തോൽവി ജീവിത വിജയം നിശ്ചയിക്കുന്നില്ല. ഇതൊരു നിർണ്ണായക വഴിത്തിരിവുമല്ല. പരാജയത്തിൽ തളരാതെ മുന്നോട്ട് . വിജയത്തിൽ മതിമറക്കാതെ പുതിയ ദൂരങ്ങളിലേക്ക്...
എല്ലാവർക്കും
വിജയമധുരം നേരുന്നു...
© 𝐒𝐒𝐅 Kerala

03/07/2021

SSF മൊകേരി സെക്ടർ സാഹിത്യോത്സവ് 2021
പ്രഖ്യാപനം : സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ ( കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് കൗൺസിലർ )

30/06/2021

Address

Panoor
Kannur

Website

Alerts

Be the first to know and let us send you an email when SSF Mokerisector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SSF Mokerisector:

Share