Sadhguru Rishidev Sri Narendran Ji

Sadhguru Rishidev Sri Narendran Ji Sadguru Rishidev Sri Narendran Ji A Living Divinity, A Mystic Who Has Been Transforming Many Lives!

81 മണിക്കൂറും 108 മണിക്കൂറും തുടരുന്ന 38 മഹായാഗങ്ങളുടെ (2023 ജനുവരി വരെ) ആചാര്യന്‍ ഋഷിദേവ് ശ്രീ നരേന്ദ്രന്‍ജി, ആത്മീയ പരിഷ്‌കര്‍ത്താവായ അദ്ദേഹം ഒരു യാഥാസ്ഥിതിക ആത്മീയ കുടുംബത്തിലാണ് ജനിച്ചത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠനശേഷം ക്ലിനിക്കല്‍ മാഗ്‌നറ്റോളജിയില്‍ പ്രഗത്ഭനാവുകയും ജീവിതശൈലി പരിഷ്‌ക്കരണം, ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍, വ്യായാമങ്ങള്‍, ധ്യാനം എന്നിവയ്ക്കൊപ്പം ബാഹ്യ ഉപകരണങ്ങള്‍ ഒന്നും ശരീര

ത്തില്‍ ഉപയോഗിക്കാത്ത ആരോഗ്യ പരിപാലന സംവിധാനത്തിലൂടെ അദ്ദേഹം നിരവധി രോഗങ്ങള്‍ ചികിത്സിച്ചു വന്നു. ഈ സേവന കാലയളവില്‍ അദ്ദേഹം ഇന്ത്യയിലുടനീളം സഞ്ചരിച്ചു. എന്നിരുന്നാലും, ആത്മീയതയുടെ ജന്മസിദ്ധമായ ഗുണങ്ങളും, തന്നിലെ ശാസ്ത്ര ബോധവും മനുഷ്യരാശിയുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനുള്ള തൃഷ്ണയും അദ്ദേഹത്തെ മനുഷ്യന്റെ കഷ്ടപ്പാടുകളുടെ മൂലകാരണങ്ങളെ കണ്ടെത്തന്നതിനു പ്രാപ്തനാക്കി.

അദ്ദേഹത്തിന്റെ ശാസ്ത്രീയ വീക്ഷണവും അടങ്ങാത്ത ബൗദ്ധിക ജിജ്ഞാസയും, മനുഷ്യന്റെ കഷ്ടപ്പാടുകള്‍ക്കുള്ള ഉത്തരങ്ങളും അതിജീവിക്കാനുള്ള വഴിയും കണ്ടെത്തുന്നതിനുള്ള അത്ഭുതകരമായ പാതയിലൂടെ നയിച്ചു. കഴിഞ്ഞ 37വര്‍ഷമായി, ശ്രീ നരേന്ദ്രന്‍ജി ജീവിതം, പ്രപഞ്ചം, ഊര്‍ജ്ജം എന്നിവയെക്കുറിച്ച് 390 സിദ്ധാന്തങ്ങളും മനുഷ്യന്റെ ബൗദ്ധികവും ആത്മീയവുമായ അന്വേഷണങ്ങള്‍ക്കുള്ള ഉത്തരങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്.
ശരിയായ ആത്മീയതയെക്കുറിച്ചുള്ള തുടര്‍ച്ചയായ അന്വേഷണമാണ് ഇന്ന് അദ്ദേഹത്തെ ഋഷീശ്വരനാക്കി മാറ്റിയിരിക്കുന്നത്. ആത്മീയാചാര്യന്‍ എന്നു പറയുമ്പോള്‍ ഒരു കാവി വസ്ത്രധാരി, കഴുത്തില്‍ രുദ്രാക്ഷം, ഭസ്മക്കുറി ഇതൊക്കെ ആയിരിക്കും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതൊന്നും യഥാര്‍ത്ഥ ആത്മീയതയല്ല എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ യഥാര്‍ത്ഥ ആത്മീയത എന്നാല്‍ വ്യക്തികളിലുണ്ടാകുന്ന സമൂലമായ പരിവര്‍ത്തനമാണ്.

പുരാതന ഭാരതത്തിലെ ഋഷീശ്വരന്മാര്‍ അതീന്ദ്രിയ ജ്ഞാനികളായിരുന്നു. അവരില്‍ സദാ പ്രാപഞ്ചിക ഊര്‍ജ്ജ്ം പ്രവഹിച്ചു കൊണ്ടേയിരുന്നു.

ഈ അവസ്ഥയില്‍ അവര്‍ എത്തിച്ചേര്‍ന്നത് മൂന്ന് കാര്യങ്ങളിലൂടെയായിരുന്നു. മന്ത്രജപം, ധ്യാനം, അഗ്‌നിക്രിയകള്‍. ഇതേ മാര്‍ഗ്ഗമാണ് ഋഷിദേവ്ജിയും പിന്തുടരുന്നത്. പ്രകൃതിയുമായും പ്രപഞ്ചവുമായും സംവദിക്കുന്നതിനുളള ശേഷി കൈവരിച്ചതിലൂടെ ആത്മീയ അറിവിന്റെ ഭണ്ഡാകാരമായി അദ്ദേഹം മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ രാമായണം, മഹാഭാരതം, ഭഗവത്ഗീത തുടങ്ങിയ ഏതെങ്കിലും ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ളതല്ല അദ്ദേഹത്തിന്റെ ഒരു പ്രഭാഷണവും. തനിക്ക് ശിഷ്യന്മാരെ ആവശ്യമില്ല എന്ന് പറയുന്ന ഈ ആത്മീയാചാര്യന്‍ നിങ്ങളും എന്നെപ്പോലെയായി മാറണം എന്നാണ് ആഗ്രഹിക്കുന്നത്.

സത്യത്തിന്റെ പാതയില്‍ ചരിക്കുന്ന , ലോകാ: സമസ്താ: സുഖിനോ ഭവന്തു എന്ന ആപ്ത വാക്യത്തെ പ്രയോഗത്തില്‍ കൊണ്ടു വന്ന് ലോകനന്മയ്ക്കു വേണ്ടി അനവരതം പ്രവര്‍ത്തിക്കുന്ന, 38 ഭൈഷജ്യ മഹായാഗങ്ങളുടെ യജ്ഞാചാര്യനൂം , ആത്മീയ പരിഷ്‌കര്‍ത്താവുമാണ് ഋഷിദേവ് ശ്രീ നരേന്ദ്രന്‍ജി എന്ന ഋഷീശ്വരൻ

Address

RISHIDEV FOUNDATION 35/1633, 2nd FLOOR, JUBILEE BAZAR, ONDEN Road
Kannur
670001

Alerts

Be the first to know and let us send you an email when Sadhguru Rishidev Sri Narendran Ji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sadhguru Rishidev Sri Narendran Ji:

Share