09/03/2026
എല്ലാവർക്കും നമസ്കാരം 🙏
ധന്യാത്മൻ : ആളാംകോട്ട് മനയ്ക്കൽ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ പ്രശസ്ത ക്ഷേത്രശിൽപ്പി ടി പി മാധവൻ വിശ്വകർമ്മൻ, കൊഴുമ്മൽ അവർകളുടെ കാർമികത്വത്തിൽ കിണറിന്റെ സ്ഥാനം കാണുകയും കുറ്റിയടിക്കുകയും ചെയ്ത വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു, വിവിധ ജോലികൾ നടപ്പാക്കേണ്ടുന്നതിനുള്ള കണക്കുകളും രൂപരേഖകളും അദ്ദേഹം നൽകിയിട്ടുണ്ട്. കൂടാതെ പ്രവൃത്തികൾ ആരംഭിക്കുന്നത് മുതൽ അദ്ദേഹത്തിന്റെ സഹായികളുടെ മേൽനോട്ടവും സഹകരണവും നൽകാമെന്നും അറിയിച്ചിട്ടുണ്ട്. ഇന്നത്തെ ദിവസത്തെ ചടങ്ങിന് ക്ഷേത്രപരിപാലന സമിതി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.എല്ലാവരും ഇനിയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ എത്തിച്ചേരുകയും മറ്റ് നിർമ്മാണ പ്രവർത്തനത്തിനു വേണ്ട സഹായങ്ങളും സഹകരണങ്ങളും നൽകുകയും ചെയ്യുമല്ലോ,
" പ്രസിഡന്റ് /സെക്രട്ടറി "
ആളാംകോട്ട് മനയ്ക്കൽ ശ്രീ മഹാവിഷ്‌ണു ക്ഷേത്ര പരിപാലനസമിതി.