Sree kurudankavdevi Temple

Sree kurudankavdevi Temple sree kurudankavdevi temple
kannur vadakke poyiloor

ശ്രീ കുരുടൻകാവ് ദേവിക്ഷേത്രത്തിൽ വിഷു ദിനാഘോഷങ്ങൾ ഭക്തിസാന്ദ്രമായി നടന്നുക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോട...
16/04/2026

ശ്രീ കുരുടൻകാവ് ദേവിക്ഷേത്രത്തിൽ വിഷു ദിനാഘോഷങ്ങൾ ഭക്തിസാന്ദ്രമായി നടന്നു

ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ വിഷു ആഘോഷം സംഘടിപ്പിച്ചു. വിഷു ദിനത്തിൽ പുലർച്ചെ നടന്ന വിശേഷ പൂജകൾക്ക് ശേഷം ഭക്തർക്കായി വിഷുക്കണി ദർശനം ഒരുക്കി. ആത്മീയാനുഭവത്തോടെ കണി കണ്ടു ദിനാരംഭം കുറിച്ചതിന് ശേഷം എല്ലാവർക്കും മേൽശാന്തി വിഷു കൈനീട്ടവും നൽകി. സന്തോഷവും ഐക്യവും പകരുന്ന രീതിയിൽ കൈനീട്ടം നൽകിയത് ആഘോഷത്തിന് കൂടുതൽ നിറം പകർന്നു.

തുടർന്ന് പ്രദേശത്തെ കിടപ്പ് രോഗികളായ 15 കുടുംബങ്ങൾക്ക് മേൽശാന്തി ലിംനേഷ് തിരുമംഗലം സഹായ ധനവും കൈമാറി. വിഷു ആഘോഷം ആത്മീയതയും സേവന മനോഭാവവും ഒരുമിപ്പിച്ച ഒരു മനോഹര അനുഭവമായി ഇത്. പിന്നീട് നടന്ന വിഷു സദ്യയിൽ നിരവധി ഭക്തരാണ് പങ്കാളികളായത്. ഗ്രാമങ്ങളിൽ നിന്ന് പോലും കുടുംബ മൂല്യങ്ങൾ അന്യം നിന്ന് പോകുന്ന വർത്തമാന കാലത്ത് ഒരു നാട് മുഴുവൻ ഒന്നായി വന്ന് ഒരു കുടുംബമായി മാറി ഒരുമിച്ചു വിഷു സദ്യയിൽ പങ്കെടുത്തത് നവ്യാനുഭവമായി മാറി

ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ്‌ എം സന്തോഷ്‌, മാനേജിങ് ട്രസ്റ്റി ഒന്തത്ത് കുഞ്ഞിക്കണ്ണൻ,ടി പി ബാബു, പി രാജൻ, പി ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം നൽകി

15/04/2026
ശ്രീ കുരുടൻകാവ് ദേവീക്ഷേത്രംവടക്കെ പൊയിലൂർ ആനയൂട്ടും അനുമോദാനവുംശ്രീ കുരുടൻകാവ് ദേവീക്ഷേത്രത്തിൽ ഇന്ന് ആനയൂട്ടും അനുമോദാ...
22/01/2026

ശ്രീ കുരുടൻകാവ് ദേവീക്ഷേത്രം
വടക്കെ പൊയിലൂർ

ആനയൂട്ടും അനുമോദാനവും

ശ്രീ കുരുടൻകാവ് ദേവീക്ഷേത്രത്തിൽ ഇന്ന് ആനയൂട്ടും അനുമോദാനവും നടന്നു. സനാതന ധർമ്മ പരിഷത്ത് അന്താരാഷ്ട്ര പ്രസിഡന്റ്‌ ഡോക്ടർ നുസ്രത് ജഹാൻ, പ്രശസ്ത സിനിമ താരം സൂരജ് സൺ എന്നിവരുടെ സാന്നിധ്യത്തിൽ മലബാറിന്റെ റാണി എന്നറിയപ്പെടുന്ന പള്ളിക്കര മിനിമോൾ എന്ന ഗജറാണിക്ക് ആനയൂട്ട് നടത്തി

തുടർന്ന് ക്ഷേത്രം പ്രസിഡന്റ്‌ എം സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡോക്ടർ നുസ്രത് ജഹാനും സൂരജ് സണ്ണും ചേർന്ന് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം വൈസ് പ്രസിഡന്റ്‌ ശ്രീ എൻ പി നാണുവിന്റെ മകളും ബാംഗ്ലൂരിലെ ബയോകോൺ ക്യാൻസർ റിസർച്ച് സെന്ററിലെ യുവ ശാസ്ത്രജ്ഞയുമായ ശ്രീമതി എൻ നവിഷയെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 3 വിഷയങ്ങളിൽ എ ഗ്രേഡ് കരസ്തമാക്കിയ കിഷൻ വി പ്രദീഷിനെയും രണ്ടു പേരും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.

മാതൃസമിതി ട്രഷറര്‍ സി ഷൈമ ആരതിയുഴിഞ്ഞും മാനേജിങ് ട്രസ്റ്റി ഒന്തത്ത് കുഞ്ഞിക്കണ്ണൻ, സ്വാഗത സംഘം രക്ഷധികാരി എ സജീവൻ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചുകൊണ്ട് അഥിതികളെ സ്വീകരിച്ചു. എൻ നവിഷയും കിഷനും അനുമോദനമേറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയും ചെയ്തു. കേന്ദ്ര മന്ത്രിക്ക് നൽകാനുള്ള ക്ഷേത്രത്തിന്റെ ഭാവി വികസനത്തിനുള്ള നിവേദനം എം സന്തോഷ്‌ നുസ്രത് ജഹാന് കൈമാറി. സി ഗിരീഷ് സ്വാഗതവും എ സജീവൻ നന്ദിയും പറഞ്ഞു .

കളിയാട്ട ആറാട്ട് മഹോത്സവം വിജയിപ്പിച്ച എല്ലാ സുമനസ്സുകൾക്കും  നന്ദി...ശ്രീ കുരുടൻകാവിലമ്മയുടെകരുണാകടാക്ഷംനമ്മളിൽ ഓരോരുത്...
21/12/2025

കളിയാട്ട ആറാട്ട് മഹോത്സവം വിജയിപ്പിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി...

ശ്രീ കുരുടൻകാവിലമ്മയുടെ
കരുണാകടാക്ഷം
നമ്മളിൽ ഓരോരുത്തരിലും
സ്പർശിച്ച പുണ്യ നാളുകളായിരുന്നു കഴിഞ്ഞ ഒൻപത് ദിനരാത്രങ്ങൾ

ഉറക്കവും വിശ്രമവും മറന്ന്, ദേവീ സേവനമായി സ്വയം സമർപ്പിച്ച ഭക്തഹൃദയങ്ങളുടെ ഐക്യത്താൽ ഈ മഹോത്സവം ദേവിയുടെ ഇഷ്ടപ്രകാരം വിജയത്തോടെ പൂർത്തിയായി.

തന്ത്രിയുടെ മാർഗദർശനവും, മേൽശാന്തിമാരുടെ പൂജാ കർമ്മങ്ങളും ക്ഷേത്ര വാദ്യകലാകാരൻമാരുടെ ചടുല താളങ്ങളും, ആറാട്ട് മഹോത്സവത്തെ മംഗളമാക്കി തീർത്തു.
തെയ്യക്കോലധാരികളുടെ കളിയാട്ടവും
ചെണ്ടമേളത്തിന്റെ വശ്യതയും കൂടി ആയപ്പോൾ കളിയാട്ട ആറാട്ട് മഹോത്സവം പൂർണതയോടെ സമാപിച്ചു.

ഒരു നാട് മുഴുവൻ
ഒരേ മന്ത്രത്തിൽ ലയിച്ചു,
ഒരേ ദർശനത്തിൽ നിന്നു
ഒരേ ദേവീ നാമം ഉച്ചരിച്ചു
ഈ അപൂർവ്വ നിമിഷങ്ങൾ
എന്നന്നേക്കുമായി മനസ്സിൽ
ദീപ്തമായി നിലനിൽക്കാൻ സഹായിച്ചവർ മറ്റ് ചിലരുമുണ്ട്

സ്വാഗത സംഘം ഭാരവാഹികൾ, വിവിധ നേർച്ചകൾ നേർന്നും, സാമ്പത്തികം സമർപ്പിച്ചും കൂടെ നിന്ന നാട്ടിലെയും പുറം നാട്ടിലെയും നിരവധിയായ ദേവീ ഭക്തർ, മാതൃസമിതിയുടെയും, യുവസമിതിയുടെയും പ്രവർത്തകർ, ഈ വർഷത്തെ തിരു ആറാട്ട് അവിസ്മരണീയമാക്കിയ പള്ളിച്ചാൽ ആറാട്ട് കടവ് കമ്മിറ്റി, കലവറ നിറക്കൽ ഘോഷയാത്ര നയന മനോഹരമാക്കിയ അമ്പായക്കുണ്ട് കമ്മിറ്റി, പള്ളിവേട്ട ഏറ്റെടുത്തു വിജയിപ്പിച്ച തൂവ്വക്കുന്ന് ശ്രീ അയ്യപ്പ ഭജന മഠം കമ്മിറ്റി, അനുഗ്രഹീത ആതിഥേയത്വം വഹിച്ചുകൊണ്ട് കൊടിമരം നൽകിയ അടിയോടി ചമ്മത്തിൽ ചക്കിട്ട കണ്ടിയിൽ ഗോവിന്ദന്റെ കുടുംബവും, നാട്ടുകാരും. പള്ളിവേട്ടയ്ക്കുള്ള അമ്പും വില്ലും സമർപ്പിച്ച നരിക്കോട് മല ഊര് മൂപ്പൻ, ആറാട്ട് തീർത്ഥാടന യാത്രയെ സ്വീകരിച്ച വിവിധ ക്ലബുകൾ, നാട്ടുകാർ, നിറ ദീപങ്ങൾ ഒരുക്കി പറയെടുപ്പ് പുണ്യമാക്കിയ വീട്ടുകാർ, ലളിത സഹസ്ര നാമാർച്ചന നടത്തിയ ദേവീഭക്തർ എന്നിവർ ഈ ഉത്സവത്തെ ധന്യമാക്കി തീർത്തു

പാടി പതിഞ്ഞ ഭജൻസുകളുടെ വരികൾക്കും ഈണങ്ങൾക്കും തങ്ങളുടെ മാന്ത്രിക സ്പർശം നൽകി യുവാക്കളെ വരെ ഭക്തിയുടെ പരകോടിയിലെത്തിച്ച നന്ദഗോവിന്ദം ഭജൻസ്, സ്പോൺസർമാർ, വ്യത്യസ്തമായ കലാരൂപങ്ങൾ അവതരിപ്പിച്ചുകൊണ്ട് സദസ്സിനെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിച്ച നമ്മുടെ പ്രദേശത്തെ കലാകാരന്മാർ കലാകാരികൾ, നമ്മുടെ ക്ഷണം സ്വീകരിച്ചു എത്തിയ മുൻ ഡി ജി പി ജേക്കബ് തോമസ്, സനാതന ധർമ്മ പരിഷത്ത് അന്താരാഷ്ട്ര പ്രസിഡന്റ്‌ ഡോക്ടർ നുസ്രത് ജഹാൻ, പോണ്ടിച്ചേരി നിയമസഭ സ്പീക്കർ ശ്രീ ഏമ്പലം ആർ സെൽവം,ബഹുമാനപ്പെട്ട കൂത്തുപറമ്പ് എം എൽ എ. ശ്രീ കെ പി മോഹനൻ, ഭാരത് മാതാ പൂജയ്ക്കെതിയ ജിൻസി കെ എം, കലാമണ്ഡലം അഭിജോഷ് പാറാട് പാട്ട്കൂട്ടം, തുടങ്ങിയവർ സപ്ത രാവുകൾക്ക് നിറം പകർന്നവരാണ്

ഓരോ ദിവസവും വ്യത്യസ്ത പ്രദേശങ്ങളിൽ നിന്ന് ഭക്ഷണം പാകം ചെയ്യാനും,വിതരണത്തിനും എത്തിയവർ, പാർക്കിങ്ങിനും ഉത്സവത്തിന്റെ മറ്റ് ആവശ്യങ്ങൾക്കും സ്ഥലം വിട്ടു നൽകിയവർ, പുസ്തകത്തിനും എൽ ഇ ഡി സ്ക്രീനിലും പരസ്യം നൽകിയ സ്ഥാപനങ്ങൾ, എന്നും വാർത്തകൾ കവറേജ് നൽകിയ മലയാള മനോരമ ദിനപത്രം, മലബാർ വിഷൻ ചാനൽ,
വെളിച്ചവും, ശബ്ദവും ക്രമീകരിച്ച പാലസ്, തീരം എന്നീ ലൈറ്റ് & സൗണ്ട് സ്ഥാപനം

പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ്, വനം വകുപ്പ്, ഹരിത കർമ്മ സേന, പഞ്ചായത്ത്‌ അധികൃതർ, ഇൻഷുറൻസ് ഏജൻസി, തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ, കൂടാതെ അറിയപ്പെടാതെയും പറയപ്പെടാതെയും ഉള്ള നിരവധി ഭക്തന്മാർ, ഇവിടെ പറയാൻ വിട്ടുപോയവർ അടക്കം നിങ്ങൾ ഓരോരുത്തരുടെയും
നിശ്ശബ്ദമായ സേവനമാണ്
ഈ മഹോത്സവത്തിന്റെ
യഥാർത്ഥ വിജയം.

ഈ പുണ്യ മഹോത്സവം
വിജയിപ്പിച്ച
എല്ലാ ഭക്തഹൃദയങ്ങൾക്കും
ദേവീ നാമത്തിൽ
ഹൃദയം നിറഞ്ഞ
നന്ദി അർപ്പിക്കുന്നു.

നന്ദി.... നന്ദി.... നന്ദി....

ശ്രീ കുരുടൻ കാവ് ദേവിയുടെ
കരുണാഭരണ കൺനോട്ടം
നാടിനും വീടിനും
കണ്ണീരൊഴിയാത്ത സന്തോഷവും,
മങ്ങാത്ത ഐശ്വര്യവും,
അവസാനിക്കാത്ത ശാന്തിയും
നൽകട്ടെ എന്ന്
കണ്ണീരോടെ പ്രാർത്ഥിച്ചുകൊണ്ട്,

ശ്രീ കുരുടൻ കാവ് ക്ഷേത്ര കമ്മിറ്റി
വടക്കെ പൊയിലൂർ

ശ്രീ കുരുടൻകാവ് ദേവീക്ഷേത്രം ആറാട്ട് ഉത്സവ സമാപന ദിവസം ആനയൂട്ട് നടത്തുന്നതിനായി എത്തി ച്ചേർന്ന പോണ്ടിച്ചേരി നിയമസഭാ സ്പീ...
19/12/2025

ശ്രീ കുരുടൻകാവ് ദേവീക്ഷേത്രം ആറാട്ട് ഉത്സവ സമാപന ദിവസം ആനയൂട്ട് നടത്തുന്നതിനായി എത്തി ച്ചേർന്ന പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ ബഹു: ഏമ്പലം ആർ ശെൽവം

18/12/2025

കുരുടൻ കാവ് ദേവി ക്ഷേത്രം കളിയാട്ടം ആറാട്ട് മഹോത്സവം 2025✨

പള്ളിവേട്ട ഘോഷയാത്ര...

Sree kurudankavdevi Temple

18/12/2025

കുരുടൻ കാവ് ദേവി ക്ഷേത്രം കളിയാട്ടം ആറാട്ട് മഹോത്സവം 2025✨

പള്ളിവേട്ട ഘോഷയാത്ര...
Sree kurudankavdevi Temple

Address

Kannur

Opening Hours

Monday 6am - 9am
Tuesday 6am - 9am
Wednesday 6am - 9am
Thursday 6am - 9am
Friday 6am - 9am
5pm - 6:30pm
Saturday 6am - 9am
Sunday 6am - 9am

Website

Alerts

Be the first to know and let us send you an email when Sree kurudankavdevi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category