morazha sre mahathripurasundhari kshethram. morazha. (bali 2nd aroodam )

  • Home
  • India
  • Kannur
  • morazha sre mahathripurasundhari kshethram. morazha. (bali 2nd aroodam )

morazha sre mahathripurasundhari kshethram. morazha. (bali 2nd aroodam ) Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from morazha sre mahathripurasundhari kshethram. morazha. (bali 2nd aroodam ), Hindu temple, Tripurasundari Kshetram Morazha, Kannur.

ശ്രീ മഹാ ത്രിപുര സുന്ദരി മഹാകാളി, മഹാലക്ഷ്മി, മഹാ സരസ്വതി ഐക്യ രൂപം തന്നെയാണ്. നമ്മുടെ ശ്രീ മഹാ ത്രിപുര സുന്ദരി ക്ഷേത്രത...
14/07/2026

ശ്രീ മഹാ ത്രിപുര സുന്ദരി മഹാകാളി, മഹാലക്ഷ്മി, മഹാ സരസ്വതി ഐക്യ രൂപം തന്നെയാണ്. നമ്മുടെ ശ്രീ മഹാ ത്രിപുര സുന്ദരി ക്ഷേത്രത്തിൽ...മഹാകാളി വൈഷ്ണവരീതിയിൽ ആണ് ആരാധിക്കപ്പെടുന്നത് (ഉത്തമരീതിയിൽ) മധുമാംസം ഇല്ല ചോറ്റാനിക്കര കിഴ്ക്കാവിലെ പോലെ ഗുരുതിയുണ്ട്. മഞ്ഞൾപറ, നെല്പറ വഴിപാടുണ്ട്.. വൈഷ്ണവം ആയത് കൊണ്ട് തന്നെ അലങ്കാരപ്രിയയാണ് ദേവി.. ആയതിനാൽ താലം സമർപ്പണമാണ് ഇവിടെ ഏറെ അഭികാമ്യം. (കോടിവസ്ത്രം, താംബൂലം, കുങ്കുമം. കണ്മഷി, കുപ്പിവള, ഒരുപടലവൃത്തിയുള്ള പഴം, മുല്ലമാല, ദക്ഷിണ, ഒരു വാൽക്കണ്ണാടി,ഒരു നെയ്യ് വിളക്ക് )ഇതൊക്കെ ചേർത്ത് ദേവിയുടെ നടയിൽ പ്രാർത്ഥിച്ചു കൊണ്ട് സമർപ്പിക്കുക.. ശേഷം ഗുരുതി സ്ഥാനത്ത് സകലപ്രയാസവും ധൂരീകരിക്കാൻ പ്രാർഥിച്ചിട്ട് നാളികേരം ഛേദംചെയ്യണം (മുട്ടറുക്കൽ )ദേവിയുടെ അനുഗ്രഹംസർവ്വഗുണത്തെയും പ്രധാനം ചെയ്യും..ചെക്കി മാല സമർപ്പണം ദേവിക്ക് പ്രിയപ്പെട്ടത്.(ആഗ്രഹനൃവൃത്തിഫലം).ഭക്തനിലെ ഗുണവർധനവിന് നെയ്യ് സമർപ്പണം. അകത്ത് നെയ്യാണ് ദീപത്തിന് ഒഴിക്കുന്നത്.. തേൻദേവിയുടെ ഇഷ്ടവിഭവം.നമ്മുടെ ദേവിയുടെ ഇടതു കയ്യിലെ ചെറുപാത്ര ത്തിലാണ് നിവേദിക്കുക (പ്രസാദമായിട്ട് പുറത്ത്ഇല്ല) ദേവിയ്ക്ക് തേൻ സമർപ്പിക്കാം..ആദ്യമായി ദേവിയ്ക്ക് തേൻ സമർപ്പിച്ചത് കുടകിലെ ഉണ്ണി യാണ്.. താലം സമർപ്പണം ആദ്യം നൽകിയത് ഐശ്വര്യ അഖിൽ ആണ്..ദേവിയുടെ പ്രസാദമായി അന്നപ്രസാദം ഉണ്ട്.. ദേവിയുടെ തിരുവായുധദർശനവും നടക്കുന്നു പൗർണ്ണമി നാളിൽ രാവിലെ 7മണിക്ക് തുടങ്ങി ഉച്ചയ്ക്ക് 2മണിക്ക് കഴിയുന്നു...
ദേവിശരണം 🙏

നമ്മുടെ ദേവി കോടി വസ്ത്രപ്രിയയാണ് ഓരോ പൂജയ്ക്കും ഇഷ്ടനിറവും ഉണ്ട്.. നവരാത്രിയിലെ ദുർഗ്ഗാഷ്ടമിയ്ക്ക് കാഞ്ചിപുരം പട്ട് ചേല...
26/06/2026

നമ്മുടെ ദേവി കോടി വസ്ത്രപ്രിയയാണ് ഓരോ പൂജയ്ക്കും ഇഷ്ടനിറവും ഉണ്ട്.. നവരാത്രിയിലെ ദുർഗ്ഗാഷ്ടമിയ്ക്ക് കാഞ്ചിപുരം പട്ട് ചേല നിർബന്ധം അതിന് ഒരു പെൺകുട്ടിയെ ദേവി തന്നെ കണ്ടെത്തി (അവർ ചെന്നൈയിൽ ആണ് )ഇപ്പൊനടന്നു കൊണ്ടിരിക്കുന്ന പൗർണ്ണമി പൂജയിൽ 29.6.2026പൗർണ്ണമിയ്ക്ക് നിറം ഇന്നത് വേണം എന്ന് പറഞ്ഞിരിക്കുന്നു. വയലറ്റിൽ വെള്ള ഫ്‌ളവർ.. കോടി വസ്ത്രം വഴിപാട് ചെയ്യുന്നത് ശ്രീഷ്മ കൊൽക്കത്ത ആണ്... ദേവിശരണം 🙏🙏

26/06/2026
വിശപ്പെന്നത് ശരീരത്തിന്റേത് മാത്രം അല്ല; സൃഷ്ടിയുടെയും വിശപ്പുണ്ട്. ജ്ഞാനത്തിന്റെയും വിശപ്പുണ്ട്. കരുണയ്ക്കായുള്ള ദാഹവും...
21/05/2026

വിശപ്പെന്നത് ശരീരത്തിന്റേത് മാത്രം അല്ല; സൃഷ്ടിയുടെയും വിശപ്പുണ്ട്. ജ്ഞാനത്തിന്റെയും വിശപ്പുണ്ട്. കരുണയ്ക്കായുള്ള ദാഹവും ഉണ്ട്. ആ വിശപ്പുകൾ എല്ലാം നിറയ്ക്കുന്ന മാതൃശക്തിയാണ് അന്നപൂർണ്ണേശ്വരി. “അന്നം ബ്രഹ്മ” എന്ന വേദവാക്യത്തിന്റെ ജീവനുള്ള രൂപം. ഭിക്ഷാപാത്രം കൈയിൽ പിടിച്ച് ലോകം ചുറ്റിയ മഹാദേവനു പോലും ഒരുനാൾ വിശപ്പിന്റെ സത്യം തിരിച്ചറിഞ്ഞത് അന്നപൂർണ്ണയുടെ മുമ്പിലായിരുന്നു.
കാശിയുടെ അന്തർഹൃദയത്തിൽ, സ്വർണപ്രഭയിൽ തിളങ്ങി, ഒരു കയ്യിൽ അന്നം നിറഞ്ഞ പാത്രവും മറ്റേ കയ്യിൽ ചട്ടുകവും പിടിച്ച് നിൽക്കുന്ന ദേവി. അവൾ ഒരു ദേവത മാത്രമല്ല, സർവ്വലോകങ്ങളെയും പോറ്റുന്ന ജഗന്മാതാവാണ്. ഭഗവാൻ ശിവൻ പോലും അവളുടെ മുമ്പിൽ ഭിക്ഷാപാത്രം നീട്ടിയപ്പോൾ അത് ഭിക്ഷയല്ലായിരുന്നു; ശക്തിയില്ലാതെ ശിവനും ശൂന്യമാണെന്ന മഹാതത്ത്വത്തിന്റെ പ്രഖ്യാപനമായിരുന്നു.
ബ്രഹ്മാവ് സൃഷ്ടിയുടെ അധിപൻ. വിഷ്ണു പാലനത്തിന്റെ അധിപൻ. മഹേശ്വരൻ സംഹാരത്തിന്റെ അധിപൻ. എന്നാൽ ഈ മൂന്നിന്റെയും അടിസ്ഥാനം അന്നമാണ്. അന്നമില്ലാതെ സൃഷ്ടി നിലനിൽക്കില്ല, പാലനം നടക്കില്ല, സംഹാരത്തിനും അർത്ഥമുണ്ടാകില്ല. അതുകൊണ്ടാണ് ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും അന്നപൂർണ്ണേശ്വരിയുടെ മുമ്പിൽ കൈകൂപ്പി നിൽക്കുന്നത്. അവർ ദേവിയെ ആരാധിക്കുന്നത് ഭക്ഷണത്തിനുവേണ്ടി മാത്രം അല്ല; ജീവനെ നിലനിർത്തുന്ന ആ ആദിശക്തിയോടുള്ള വിനയമാണ് അത്.
സപ്തർഷികൾ പോലും ദേവിയുടെ ചരണങ്ങളിൽ തലകുനിക്കുന്നത്, ജ്ഞാനത്തിന്റെ പരമാവധി പോലും കരുണയുടെ ഒരു ധാന്യത്തിനുമുന്നിൽ ചെറുതാണെന്ന് അറിയുന്നതിനാലാണ്. വിശപ്പുള്ളവനു അന്നം നൽകുന്നത് യാഗങ്ങളെക്കാൾ മഹത്തായ പൂജയാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ഭാരതത്തിന്റെ ആത്മാവിൽ അന്നദാനം മഹാദാനമായി കണക്കാക്കപ്പെട്ടത്.
അന്നപൂർണ്ണയുടെ ചട്ടുകം വെറും ഭക്ഷണം വിളമ്പുന്ന ഉപകരണമല്ല; അത് ദേവിയുടെ അനുഗ്രഹഹസ്തമാണ്. ആ ചട്ടുകത്തിൽ നിന്നും വീഴുന്ന ഓരോ അന്നമണിയും മന്ത്രശക്തിയാണ്. കരുണയുടെ രൂപമാണ്. വിശപ്പിനെ മാത്രം അല്ല, ദാരിദ്ര്യത്തെയും അഹങ്കാരത്തെയും അകറ്റുന്ന ദിവ്യപ്രസാദമാണ്.
ശിവൻ അവളുടെ മുമ്പിൽ ഇരുന്ന് അന്നം സ്വീകരിക്കുന്ന ദൃശ്യം ഭക്തന്റെ ഹൃദയത്തിൽ ഒരു മഹാരഹസ്യം ഉണർത്തുന്നു ലോകത്തിലെ ഏറ്റവും വലിയ ശക്തി അധികാരമല്ല, കരുണയാണ്. ലോകത്തെ ജയിക്കുന്നത് ആയുധങ്ങൾ കൊണ്ട് അല്ല, ഒരു പിടി അന്നം കൊണ്ട് ആണ്. അതുകൊണ്ടാണ് അന്നപൂർണ്ണേശ്വരി മാതാവായി ആരാധിക്കപ്പെടുന്നത്. അവളുടെ പാത്രം ഒരിക്കലും ശൂന്യമാകില്ല. അവളുടെ കൃപ ലഭിക്കുന്നിടത്ത് വിശപ്പും അഭാവവും നിലനിൽക്കുകയുമില്ല... *ശ്രീ മഹാ ത്രിപുര സുന്ദരി ക്ഷേത്രം മൊറാഴ*

ശ്രീ മഹാകാളി. പോർക്കളത്തിൽകാളി. ശ്രീപോർക്കലിഭഗവതി.              ഉത്തമ ആചരണത്തിൽ അമ്പലദേവതയായും മദ്ധ്യമത്തിൽ (കൗളം)പരദേവത...
25/04/2026

ശ്രീ മഹാകാളി. പോർക്കളത്തിൽകാളി. ശ്രീപോർക്കലിഭഗവതി. ഉത്തമ ആചരണത്തിൽ അമ്പലദേവതയായും മദ്ധ്യമത്തിൽ (കൗളം)പരദേവതയായും ആരാധിക്കുന്നു.വടക്കേമലബാറിൽ തെയ്യമായും വെളിച്ചപ്പാട് (ദേവിയുടെ പ്രതിപുരുഷൻ)തിരുവായുധം(ചേടകം, ഖേടകം)എടുത്ത് വാമൊഴി പറഞ്ഞ് അനുഗ്രഹിക്കുന്ന സമ്പ്രദായംഉണ്ട് നനവ് ഇല്ലാത്ത മഞ്ഞൾ കുറിയാണ് പ്രസാദം. നമ്മുടെ ത്രിപുര സുന്ദരി ക്ഷേത്രത്തിലെ മഹാകാളി പോർക്കലിഭാവമാണ്. ഇവിടെ പറഞ്ഞ ആചാര വിധാനം രണ്ടും ഇപ്പോൾ നടക്കുന്നു.. നാലമ്പലത്തിന് പുറത്താണ് കൗള വിധാനം.ഭദ്രകാളി പ്രഭാവം മുന്നിട്ട് നിൽക്കുന്നതിനാൽ മുട്ടറുക്കൽ ഇവിടെ ഫലസിദ്ധിഉണ്ടാക്കുന്നു ഉപരി ഭക്തന്റെ ദോഷഫലം അറിയാനും പറ്റുന്നു. ഗ്രാമദേവതയിലേയ്ക്ക് പരിണാമമായപ്പോൾ അന്നപ്രസാദം നിർബദ്ധമായി. ഒരു മഹാശക്തിയെപേടകത്തിൽ സൂക്ഷിച്ച് ആരാധിക്കാൻ ആരാലും സാധ്യമല്ല അത് പ്രഭാപൂരിതമാണ് പ്രകൃതിയിൽ നിറഞ്ഞു നിൽക്കുന്ന ബ്രഹ്മജ്യോതിസാണ് 🙏ദേവിശരണം 🙏. സുരേഷ്ബാബു (ക്ഷേത്രം ശാന്തി. ട്രെസ്റ്റി )

Address

Tripurasundari Kshetram Morazha
Kannur

Website

Alerts

Be the first to know and let us send you an email when morazha sre mahathripurasundhari kshethram. morazha. (bali 2nd aroodam ) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to morazha sre mahathripurasundhari kshethram. morazha. (bali 2nd aroodam ):

Shortcuts

Share

Category