CML Kanjoor Forane

CML Kanjoor Forane Aims

Fostering the Mission Spirit and Assisting the Missionaries by means of Prayer, Man and Money

മാറ്റത്തിനായി.... 🌱പുതിയ തുടക്കംചെറുപുഷ്പ മിഷൻ ലീഗ്_കാഞ്ഞൂർ ഫോറോന കൗൺസിൽCML Kanjoor Forane Cml Kanjoorzone Cml Kerala St...
09/11/2025

മാറ്റത്തിനായി.... 🌱പുതിയ തുടക്കം

ചെറുപുഷ്പ മിഷൻ ലീഗ്_കാഞ്ഞൂർ ഫോറോന കൗൺസിൽ

CML Kanjoor Forane Cml Kanjoorzone Cml Kerala State Cml Kanjoor

ഒത്തിരി നന്ദിയോടെ🌱Anil Jose Thomas Tomy Teenakutty Teena Paul Justine Perumayan ചെറുപുഷ്പ മിഷൻ ലീഗ്_കാഞ്ഞൂർ ഫോറോന കൗൺസിൽ
08/11/2025

ഒത്തിരി നന്ദിയോടെ🌱

Anil Jose Thomas Tomy Teenakutty Teena Paul Justine Perumayan

ചെറുപുഷ്പ മിഷൻ ലീഗ്_കാഞ്ഞൂർ ഫോറോന കൗൺസിൽ

31/08/2024
💛❤️ Hair donation program_CML Kanjoor & സഹൃദയ_ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ്പ്രിയമുള്ളവരെ, ക്യാൻസർ രോഗബാധിതർക്ക് പലർക്കും...
10/06/2023

💛❤️ Hair donation program_CML Kanjoor & സഹൃദയ_ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ്

പ്രിയമുള്ളവരെ,

ക്യാൻസർ രോഗബാധിതർക്ക് പലർക്കും അതിന്റെ പാർശ്വഫലമായി അവരുടെ മുടി നഷ്ടപ്പെടാറുണ്ട്. അവർക്ക് Wig നിർമ്മിക്കുവാൻ മുടി നൽകുവാൻ താല്പര്യമുള്ളവർക്കായി ജൂലൈ മാസം ഒരു ക്യാമ്പ് നടത്തുന്നു.
CML കാഞ്ഞൂരിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ ക്യാമ്പ് കാഞ്ഞൂർ ഇടവക പരിധിയിൽ മാത്രമായി നടത്തുന്ന ഒരു പരിപാടിയല്ല.

ഏതു മതസ്ഥർക്കും കാഞ്ഞൂരിന് പുറത്തുള്ളവർക്കായാലും ഹെയർ ഡൊണേഷനിൽ പങ്കെടുക്കാവുന്നതാണ്.

Hair length : minimum 12 cm

https://docs.google.com/forms/d/15RLQPkuzOBe_YcLVD0R-itzRlvUv2FUGPmRVGi9jBdI/edit?usp=drivesdk

താല്പര്യമുള്ളവർ ഇ 👆ഫോമിൽ നിങ്ങളുടെ ഡീറ്റെയിൽസ് എന്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 📞

Fr. Don Mulvarickal📱 +91 77367 71383

Teena Paul📱 +91 9961951096

CML Kanjoor & Sahrudaya Welfare Charitable Trust

CML കാഞ്ഞൂർ യൂണിറ്റ് മുൻ പ്രസിഡന്റ് ആൻസൺ ഡേവിസ്ന്റെ വത്സല മാതാവ് നിര്യാതയായി.സംസ്ക്കാരം ഇന്ന്  (09/10/2022) ഞായറാഴ്ച  രാ...
08/10/2022

CML കാഞ്ഞൂർ യൂണിറ്റ് മുൻ പ്രസിഡന്റ് ആൻസൺ ഡേവിസ്ന്റെ വത്സല മാതാവ് നിര്യാതയായി.

സംസ്ക്കാരം ഇന്ന് (09/10/2022) ഞായറാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞൂർ പള്ളിയിൽ

പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം....

ചെറുപുഷ്പ മിഷൻ ലീഗ് കുഞ്ഞേട്ടൻ പുരസ്കാരം ജസ്റ്റിസ് കുര്യൻ ജോസഫിന്♦️♦️♦️♦️♦️♦️♦️♦️♦️♦️കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക ...
08/08/2022

ചെറുപുഷ്പ മിഷൻ ലീഗ് കുഞ്ഞേട്ടൻ പുരസ്കാരം ജസ്റ്റിസ് കുര്യൻ ജോസഫിന്
♦️♦️♦️♦️♦️♦️♦️♦️♦️♦️

കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പി.സി അബ്രഹാം പല്ലാട്ട് കുന്നേൽ ( കുഞ്ഞേട്ടന്റെ) സ്മരണയ്ക്കായി കേരള സംസ്ഥാന സമിതി ഏർപ്പെടുത്തി നടത്തിവരുന്ന കുഞ്ഞേട്ടൻ പുരസ്കാരത്തിന് എറണാകുളം - അങ്കമാലി അതിരൂപതാംഗം മുൻ സുപ്രീം കോർട്ട് ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് മാണിക്യത്താൻ അർഹനായി.

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപന്മാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ്. സുപ്രീംകോടതി ജഡ്ജിയായി ഔദ്യോഗിക സ്ഥാനത്തു നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, സഭാ ശുശ്രൂഷ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.
പാസ്റ്ററൽ കൗൺസിൽ അംഗം, സെക്രട്ടറി, ഫരീദാബാദ് രൂപത ഗവേണിംഗ് ബോഡി അംഗം, എൻ.ബി.സി എൽ.സി ബാംഗ്ലൂർ തുടങ്ങി വിവിധ സംഘടനകളുടെ ഉപദേശക സമിതി അംഗം, ചെറുപുഷ്പ മിഷൻ ലീഗ് അതിരൂപത പ്രസിഡൻറ് ,ദേശീയ ഓർഗനൈസർ, പ്രഥമ ദേശീയ പ്രസിഡൻറ്, ബൈബിൾ സൊസൈറ്റി വൈസ് ചെയർമാൻ കെ.സി.ബി.സിയിൽ വിവിധ കമ്മീഷനുകളിൽ അംഗം, പി.ഒ.സി എക്സിക്യൂട്ടീവ് അംഗം, സി.സി.ഐ വൈസ് പ്രസിഡൻറ്, പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെയ്റ്റി റോം മെമ്പർ, സി.ബി.സി.ഐയിൽ വിവിധ കമ്മീഷനുകളിൽ അംഗം തുടങ്ങി ഒട്ടേറെ പ്രവർത്തനരംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.
സഭയ്ക്കും സമൂഹത്തിനും
പ്രത്യേകിച്ച് നീതിന്യായ രംഗത്തെ വിശിഷ്ട സേവനത്തിനും അംഗീകാരമായി കേരള സഭാതാരം അവാർഡും മുൻപ് ലഭിച്ചിരുന്നു. വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.

പുരസ്കാരം ആഗസ്റ്റ് 13 ന് ചെമ്മലമറ്റത്ത് ചേരുന്ന കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് നൽകുന്നതാണ്.

Congrulations Kurian Joseph

CML കാഞ്ഞൂർ ഫോറോന കൗൺസിലിന്റെ എല്ലാവിധ പ്രാർത്ഥനാശംസകൾ
🌹💞🌹💞🌹💞🌹

ചെറുപുഷ്പ മിഷൻ ലീഗ് (CML) കാഞ്ഞൂർ ഡയറക്ടർ ആയി നിയമിതനായ വിമലഗിരി പള്ളി വികാരിഫാ.പോൾ മേലേടത്ത് അച്ചന്CML കാഞ്ഞൂർ ഫോറോന കൗ...
31/07/2022

ചെറുപുഷ്പ മിഷൻ ലീഗ് (CML) കാഞ്ഞൂർ
ഡയറക്ടർ ആയി നിയമിതനായ വിമലഗിരി പള്ളി വികാരി

ഫാ.പോൾ മേലേടത്ത് അച്ചന്

CML കാഞ്ഞൂർ ഫോറോന കൗൺസിലിന്റെ എല്ലാവിധ പ്രാർത്ഥനാശംസകൾ
🌹💞🌹💞🌹💞🌹

St.Mary's Forane Church , Kanjoor St. Joseph's Church Vellarappilly St. Thomas International Shrine, Malayattoor Kurisumudy Malayattoor Tourism Mary Immaculate Church, Vimalagiri Paul Meledath

ചെറുപുഷ്പ മിഷൻലീഗ് ഉപമധ്യസ്ഥ വിശുദ്ധ അല്‍ഫോന്‍സാമ്മ1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്...
28/07/2022

ചെറുപുഷ്പ മിഷൻലീഗ് ഉപമധ്യസ്ഥ

വിശുദ്ധ അല്‍ഫോന്‍സാമ്മ

1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള്‍ ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 27ന് സീറോമലബാര്‍ സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില്‍ അച്ചന്‍ അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അവള്‍ക്ക് അന്നക്കുട്ടി എന്ന പേര് നല്‍കുകയും ചെയ്തു.

മൂന്ന് മാസങ്ങള്‍ക്ക് ശേഷം അവളുടെ മാതാവ് മരിച്ചതിനാല്‍ അന്നക്കുട്ടി തന്റെ ശൈശവം അവളുടെ വല്യപ്പനും വല്യമ്മയ്ക്കൊപ്പംഎലുംപറമ്പിലായിരുന്നു ചിലവഴിച്ചത്. ഈ അവസരത്തിലാണ് ആത്മീയജീവിതത്തിന്റെ ആദ്യവിത്തുകള്‍ അവളില്‍ വിതക്കപ്പെട്ടത്. ഒരു ദൈവ ഭക്തയായിരുന്ന അവളുടെ വല്യമ്മ വിശ്വാസത്തിന്റെ ആനന്ദത്തെക്കുറിച്ചും, പ്രാര്‍ത്ഥനയെക്കുറിച്ചും, കാരുണ്യത്തെക്കുറിച്ചും അവളെ പറഞ്ഞു മനസ്സിലാക്കി. അന്നകുട്ടിയ്ക്കു അഞ്ച് വയസ്സുള്ളപ്പോള്‍ തന്നെ സന്ധ്യാ നേരത്തുള്ള കുടുംബ പ്രാര്‍ത്ഥന അവളായിരുന്നു നയിച്ചിരുന്നത്.

കുടമാളൂർ പള്ളിയിൽ 1917 നവംബർ 11 - ന് അന്നക്കുട്ടി അദ്യകുർബ്ബാന സ്വീകരിച്ചു. 1917-ല്‍ അന്നക്കുട്ടിയെ പിതാവിന്റെ സഹോദരനായ ഏലൂപ്പറമ്പിൽ ഈപ്പന്‍, തൊണ്ണാംകുഴി സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തില്‍ ചേര്‍ത്തു. അവിടെ അവള്‍ക്ക് ഹിന്ദുമതസ്ഥരായ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ അവള്‍ തന്റെ അമ്മയുടെ സഹോദരിയായിരുന്ന അന്നമ്മ മുരിക്കനിന്റെ മുട്ടുചിറയിലുള്ള ഭവനത്തിലേക്ക് മാറി. വളരെ ചിട്ടയിലും, നിയന്ത്രണത്തിലുമായിരുന്നു പേരമ്മയായിരുന്ന അന്നമ്മ അന്നക്കുട്ടിയെ വളര്‍ത്തിയിരുന്നത്.

അന്നക്കുട്ടിയാകട്ടെ തന്റെ തൊട്ടടുത്തുള്ള കര്‍മ്മലീത്ത ആശ്രമത്തിലെ കന്യാസ്ത്രീകളുമായി നല്ല അടുപ്പത്തിലായിരുന്നു. അവള്‍ക്ക് അക്കാലത്തെ നാട്ടുനടപ്പനുസരിച്ചുള്ള വിവാഹപ്രായമായപ്പോള്‍ അവളുടെ പേരമ്മ സൽസ്വഭാവിയായ ഒരാളെക്കൊണ്ട് അന്നക്കുട്ടിയെ വിവാഹം കഴിപ്പിക്കുവാൻ തീരുമാനിച്ചു. അവളാകട്ടെ വിവാഹ ജീവിതം ആഗ്രഹിച്ചിരിന്നില്ല. തന്റെ ആഗ്രഹപ്രകാരം കര്‍ത്താവിന്റെ മണവാട്ടിയായി ജീവിക്കുവാനായി ഒരിക്കല്‍ അവള്‍ തന്റെ പാദം വരെ ഉമിത്തീയില്‍ പൊള്ളിക്കുകയുണ്ടായി.

ഇതിനെക്കുറിച്ച് അവള്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “എനിക്ക് പതിമൂന്ന്‍ വയസ്സ് പ്രായമായപ്പോള്‍ എന്റെ കല്ല്യാണം നിശ്ചയിക്കപ്പെട്ടു. അതൊഴിവാക്കുവാനായി ഞാന്‍ എന്ത് ചെയ്യണം? ആ രാത്രി മുഴുവന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ എനിക്കൊരു ബുദ്ധിതോന്നി. എന്റെ ശരീരം കുറച്ചു വികൃതമായാല്‍, എന്നെ ആരും ഇഷ്ടപ്പെടുകയില്ല!. ഓ ഞാന്‍ എന്ത് മാത്രം സഹിച്ചു. ഇതെല്ലാം ഞാന്‍ എന്റെ ഉള്ളിലുള്ള മഹത്തായ ലക്ഷ്യത്തിനായി ചെയ്തതാണ്”. എന്നാല്‍ വിവാഹാര്‍ത്ഥികളെ പിന്തിരിപ്പിക്കുന്നതില്‍ ആ പദ്ധതി പൂര്‍ണ്ണമായും വിജയിച്ചില്ല.

ആ നാളുകളിൽ മുട്ടുചിറ പള്ളിയിൽ വിശ്രമ ജീവിതം നയിച്ചിരുന്ന മുരിക്കൻ പോത്തച്ചനും, അരുവിത്തുറ പള്ളി വികാരിയായിരുന്ന മുട്ടത്തുപാടത്ത് യൗസേപ്പച്ചനും അന്നക്കുട്ടിയ്ക്ക് ഭാവി ഉപദേശം നൽകി. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയെ ആദ്ധ്യാത്മിക നേതാവായി കാണുന്ന ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ ചേരുക എന്നതായിരുന്നു അവർ നൽകിയ ഉപദേശം. അതിനായി 1927 മേയ് 24-ന് അവള്‍ ഭരണങ്ങാനത്തുള്ള അവരുടെ കോളേജില്‍ ചേര്‍ന്ന് അവിടെ താമസിച്ചുകൊണ്ട് ഏഴാം തരത്തിനു പഠിക്കുവാന്‍ തുടങ്ങി. കന്യാസ്ത്രീയാകുന്നതിന്റെ ആദ്യപടിയായി 1928 ഓഗസ്റ്റ് രണ്ടിന്‌ അന്നക്കുട്ടി ശിരോവസ്ത്രം സ്വീകരിച്ചു.

ആ ദിവസം വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ തിരുനാൾ ദിവസമായിരുന്നതിനാല്‍, വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ആദരണാര്‍ത്ഥം ‘അല്‍ഫോന്‍സ' എന്ന നാമമാണ് അവള്‍ക്ക് നല്‍കപ്പെട്ടത്. സഭാവസ്ത്ര സ്വീകരണത്തിനായി അൽഫോൻസ ഭരണങ്ങാനത്ത് തിരിച്ചെത്തുകയും 1930 മേയ് 19-ന് ഭരണങ്ങാനം ഫൊറോന പള്ളിയിൽ വച്ച് ചങ്ങനാശ്ശേരി രൂപതാ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരിയിൽ നിന്നും സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തു.

1930-1935 കാലയളവ് വിശുദ്ധയെ സംബന്ധിച്ചിടത്തോളം അസുഖങ്ങളുടെ ഒരു കാലമായിരുന്നു. 1932-ല്‍ കോട്ടയം ജില്ലയിലെ വാകക്കാട് എന്ന സ്ഥലത്തെ ക്ലാരമഠം വക പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. എന്നാൽ അനാരോഗ്യം നിമിത്തം ഒരു വർഷം മാത്രമാണ് ആ സ്ഥാനത്തു തുടരുവാൻ അല്ഫോന്‍സക്ക് സാധിച്ചത്. അനാരോഗ്യം കാരണം അവള്‍ ഒരു സഹ-അദ്ധ്യാപകയുടെ ചുമതലയും, കൂടാതെ ഇടവക പള്ളിയിലെ വേദോപദേശ അദ്ധ്യാപകയുമായി വര്‍ത്തിച്ചു പോന്നു.

തുടർന്ന് 1935 ഓഗസ്റ്റ് 12-ന് ചങ്ങനാശ്ശേരി ക്ലാരമഠത്തിൽ അവള്‍ നൊവിഷ്യേറ്റിനായി പ്രവേശിക്കപ്പെട്ടു. അൽഫോൻസയെ ഭരണങ്ങാനം മഠത്തിൽ സ്വീകരിച്ച ഉർസുലാമ്മയും, സി.എം.ഐ. വൈദികനും അൽഫോൻസയുടെ ഇടവകാംഗവുമായ ളൂയീസച്ചനുമാണ് യഥാക്രമം ഗുരുഭൂതയായും ആദ്ധ്യാത്മിക ഗുരുവായും അവള്‍ക്ക് ലഭിച്ചത്. നൊവിഷ്യേറ്റ് ആരംഭിച്ച് ഒരാഴ്ചക്ക് ശേഷം അൽഫോൻസ വീണ്ടും രോഗബാധിതയായി. അവള്‍ക്ക് മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാവുകയും, കാലില്‍ വ്രണം ഉണ്ടാവുകയും ചെയ്തു.

വളരെ ദുരിതപൂര്‍ണ്ണമായ ആ അവസരത്തില്‍ ദൈവദാസനും, ഇപ്പോള്‍ വിശുദ്ധനുമായ ഏലിയാസ് കുരിയാക്കോസ് ചാവറ പിതാവ് അവളുടെ രക്ഷക്കെത്തി. ചാവറ പിതാവിന്റെ മാദ്ധ്യസ്ഥത്താല്‍ അവളുടെ അസുഖം അത്ഭുതകരമായി സൌഖ്യം പ്രാപിച്ചു. രോഗപീഡകളിൽ നിന്നും താൽകാലികമായെങ്കിലും മോചിതയായ അൽഫോൻസ 1936 ഓഗസ്റ്റ് 12-ന് വിശുദ്ധ ക്ലാരായുടെ തിരുനാള്‍ ദിവസം ചങ്ങനാശ്ശേരി മഠത്തിൽ വച്ച് നിത്യവ്രതവാഗ്ദാനം നടത്തി. ആ സമയം മുതല്‍ യേശുവിന്റെ കുരിശിന്റെ ഒരു ഭാഗം തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ഒരു പ്രതീതിയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. യേശു തന്റെ മണവാട്ടിയെ സഹനങ്ങള്‍ നിറഞ്ഞ ജീവിതത്തിലൂടെയായിരുന്നു പൂര്‍ണ്ണയാക്കിയിരുന്നത്.

ഓഗസ്റ്റ് 14-ന് അവള്‍ ഭരണങ്ങാനത്തേക്ക് തിരിച്ചു പോന്നു. വിവിധ തരത്തിലുള്ള അസുഖങ്ങളാല്‍ വിശുദ്ധ ഏറെ സഹനങ്ങള്‍ ഏറ്റുവാങ്ങി. ടൈഫോയ്ഡ്, പനി, ന്യൂമോണിയ എന്നീ അസുഖങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വിശുദ്ധയെ പിടികൂടി. 1940 ഒക്ടോബർ മാസം സന്ധ്യാപ്രർഥനകൾക്കായി എല്ലാവരും ചാപ്പലിൽ പോയ സമയത്ത് അൽഫോൻസ ഒരു കാൽപ്പെരുമാറ്റം കേട്ടു. അവിടേക്ക് തന്റെ ദൃഷ്ടികളെ അയച്ചപ്പോൾ കറുത്തിരുണ്ട ഒരു മനുഷ്യനെ കണ്ടു. ഭയന്നു നിലവിളിച്ച അൽഫോൻസയുടെ ശബ്ദം കേട്ട മറ്റുള്ളവർ ഉടൻ ഓടി എത്തുകയും കള്ളൻ രക്ഷപ്പെടുകയും ചെയ്തു. എന്നാൽ മോഷണവസ്തുക്കൾ അവിടെ നിന്നും ലഭിച്ചതിനാൽ സംഭവം സത്യമെന്നു മറ്റുള്ളവർ വിശ്വസിച്ചു. ഈ സംഭവത്താൽ ഭയപ്പെട്ട അൽഫോൻസ തളർന്നു പോയി.

1945-ല്‍ വിശുദ്ധക്ക് അതികലശലായ അസുഖം പിടിപ്പെട്ടു. അവളുടെ ശരീരത്തെ കീഴടക്കിയ നാനാവിധ രോഗങ്ങള്‍ അവളുടെ അന്ത്യ നിമിഷങ്ങള്‍ ദുരിതപൂര്‍ണ്ണമാക്കി. ആമാശയ വീക്കവും, ഉദര സംബന്ധമായ അസുഖങ്ങളും കാരണം വിശുദ്ധ ഒരു ദിവസം തന്നെ നാല്‍പ്പത് പ്രാവശ്യത്തോളം ഛര്‍ദ്ദിക്കുമായിരുന്നു. അപ്രകാരം രോഗാവസ്ഥയുടെ പാരമ്യതയില്‍, 1946 ജൂലൈ 28നു ഭരണങ്ങാനം ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് മഠത്തില്‍ വെച്ച് സിസ്റ്റര്‍ അല്‍ഫോന്‍സ കര്‍ത്താവില്‍ അന്ത്യ നിദ്ര പ്രാപിച്ചു.

1953 ഡിസംബര്‍ 2-നു ദൈവദാസിയായും 1984 നവംബര്‍ 9നു ധന്യ പദവിയിലേക്കും അവള്‍ ഉയര്‍ത്തപ്പെട്ടു. 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 മാർച്ച് ഒന്നാം തിയതി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും, 2008 ഒക്ടോബർ പന്ത്രണ്ടിന്‌ മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.

CML Kanjoor Forane St.Mary's Forane Church , Kanjoor Mary Immaculate Church, Vimalagiri St. Thomas International Shrine, Malayattoor Kurisumudy St. Thomas Church, Malayattoor St. Joseph's Church Vellarappilly CML Kerala State Cml Kothamangalam Diocese CML Muthalakodam

Congratulations Madam Shrimati. Droupadi Murmu Ji!Wish you all the best as you take charge of the Nation as the15th Hono...
22/07/2022

Congratulations Madam Shrimati. Droupadi Murmu Ji!

Wish you all the best as you take charge of the Nation as the15th Honourable President of India and the voice of the marginalized.

PresidentofIndia Election

CML Kanjoor Forane CML Kerala State

കാഞ്ഞൂർ CML സംഘടനയുടെ നേതൃത്വത്തിൽ 2022 ജൂലൈ 03 ന് അണിയിച്ചൊരുക്കിയDance Performance💃 🕺💃🕺💃🕺💃🕺https://youtu.be/ymD8YWft3g...
08/07/2022

കാഞ്ഞൂർ CML സംഘടനയുടെ നേതൃത്വത്തിൽ 2022 ജൂലൈ 03 ന് അണിയിച്ചൊരുക്കിയ

Dance Performance
💃 🕺💃🕺💃🕺💃🕺

https://youtu.be/ymD8YWft3go

St.Mary's Forane Church , Kanjoor CML Kerala State

Presented by, CML Kanjoor@CML Kerala State .MARY'S FORANE CHURCH KANJOOR@Pilgrims Communications Ernakulam MEDIA-Ernakulam Angamaly Major Archdiocese

Address

Kanjoor

Website

Alerts

Be the first to know and let us send you an email when CML Kanjoor Forane posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CML Kanjoor Forane:

Share