Infant Jesus Church Elikulam

Infant Jesus Church Elikulam ✝️ Under the Holy See of Mar Thoma Sleeha
എലിക്കുളം പള്ളി Infant Jesus church is the 6th oldest church in the Kanjirapally diocese. Antony and St.

It is located 12 km from Kanjirapally town to the north, surrounded by Chemmalamattam, Mallikassery, Vilakumadam and Paika parishes of the Palai diocese, Elamgulam, Vanchimala and Kappadu parishes of Kanjirapally diocese. The foundation stone was laid on 31st May 1908. The renovation of the church was done in the year 1979 when Fr. Joseph Vazhayil was the vicar. The Shrine of Our Lady was blessed

in 1952. The new Presbetry is completed in 1990. Devotion to Infant Jesus of Prague, St. Jude are postered in the premises of the church. The pastoral Centre was blessed and inaugurated by most Rev. Pedro Lopez Quinthana, the papal nuncio to India in 2008, when Fr. Antony Nediakalaparampil was the vicar. The main celebration of the church is of Infant Jesus of Prague on the second Sunday after Epiphany.

നമ്മുടെ ഈ വർഷത്തെ തിരുനാൾ ജനുവരി 16,17,18 തിയതികളിൽ നടത്തപ്പെടുന്നു. തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്ക...
01/01/2026

നമ്മുടെ ഈ വർഷത്തെ തിരുനാൾ ജനുവരി 16,17,18 തിയതികളിൽ നടത്തപ്പെടുന്നു. തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

പരിശുദ്ധ മറിയത്തിന്റെ ഏതെല്ലാം ശീർഷകങ്ങളാണ് പൊതുവായി ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് വത്തിക്കാനിലെ, വിശ്വാസകാര്യങ്ങ...
05/11/2025

പരിശുദ്ധ മറിയത്തിന്റെ ഏതെല്ലാം ശീർഷകങ്ങളാണ് പൊതുവായി ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് വത്തിക്കാനിലെ, വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കസ്റ്ററി രേഖ പ്രസിദ്ധീകരിച്ചു.

സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീർഷകങ്ങൾ ഒഴിവാക്കണമെന്നു രേഖയിൽ പറയുന്നു.

നവംബർ മാസം നാലാം തീയതി, ചൊവ്വാഴ്ച, വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കസ്റ്ററി, പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളെ സംബന്ധിച്ചുള്ള പുതിയ രേഖ, "മാത്തെർ പോപ്പുളി ഫിദെലിസ്" പ്രസിദ്ധീകരിച്ചു. ഡിക്കസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസും, സെക്രെട്ടറി മോൺസിഞ്ഞോർ അർമാൻദോ മത്തേയോയും ഒപ്പുവച്ച രേഖയ്ക്ക്, കഴിഞ്ഞ ഒക്ടോബർ ഏഴാം തീയതി, ലിയോ പതിനാലാമൻ പാപ്പായാണ് അംഗീകാരം നൽകിയത്.

വിശ്വാസികളുടെ അമ്മയെന്ന നിലയിൽ ഈശോയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്ന മറിയത്തിന്റെ, ജീവിതത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട്, മരിയൻ ഭക്തിയെ സംബന്ധിക്കുന്ന ഒരു സൈദ്ധാന്തിക രേഖയാണിത്. വിശുദ്ധ ഗ്രന്ഥം, സഭാപിതാക്കന്മാർ, വേദപാരംഗതന്മാർ, പൗരസ്ത്യ പാരമ്പര്യ ഘടകങ്ങൾ, സമീപകാല പരിശുദ്ധ പിതാക്കന്മാരുടെ ചിന്തകൾ എന്നിവയാണ് ഈ രേഖയ്ക്ക് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്.

രേഖയിൽ മറിയത്തിൻ്റെ ചില ശീർഷകങ്ങളെ വിശകലനം ചെയ്യുകയും, ചില ഉപയോഗങ്ങൾക്കെതിരെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
സഹരക്ഷക എന്ന ശീർഷകം പരിശുദ്ധ മറിയത്തെ വിളിക്കുന്നത് അനുചിതമാണെന്നു രേഖയിൽ പരാമർശിക്കുന്നു.

നമ്മുടെ പള്ളിയുടെ മുൻ വികാരിയായിരുന്ന   ജോയി ചിറ്റൂർ അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മൃതസംസ്കാര ശുശ്രൂഷയുടെ സ...
27/08/2024

നമ്മുടെ പള്ളിയുടെ മുൻ വികാരിയായിരുന്ന ജോയി ചിറ്റൂർ അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മൃതസംസ്കാര ശുശ്രൂഷയുടെ സമയക്രമം സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതാണ്.പ്രാർത്ഥനയിൽ അനുസ്മരിക്കാം. 🙏🙏

🙏♥️
22/05/2024

🙏♥️

27/03/2024

ഭവനങ്ങളിലെ പെസഹാ ആചരണം : മാർത്തോമാ നസ്രാണികളുടെ തനത് പാരമ്പര്യം. പഴയ നിയമ പെസഹായും പുതിയ നിയമ പെസഹായും സമ്മേളി.....

02/07/2023
എലിക്കുളം പള്ളിയിൽ 116 മത് കല്ലിട്ട പെരുന്നാൾ
30/05/2023

എലിക്കുളം പള്ളിയിൽ 116 മത് കല്ലിട്ട പെരുന്നാൾ

പ്രിയ ബഹുമാനപ്പെട്ട വടക്കേത്ത് പോളച്ചൻ നിര്യാതനായി. മൃതസംസ്കാരശുശ്രൂഷകൾ സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതാണ്. നമ്മുടെ പ...
16/05/2023

പ്രിയ ബഹുമാനപ്പെട്ട വടക്കേത്ത് പോളച്ചൻ നിര്യാതനായി. മൃതസംസ്കാരശുശ്രൂഷകൾ സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതാണ്. നമ്മുടെ പ്രാർഥനയിൽ അനുസ്മരിക്കാം. 🙏

നമ്മുടെ പള്ളിയിൽ ശുശ്രുഷയ്ക്കായി എത്തിയ ഡീക്കൻ സിറിൽ ഇലക്കുടിക്കൽ MSFS ന് ഇടവക കുടുംബത്തിലേക്ക് ഹൃദ്യമായ സ്വാഗതം 🙏
01/04/2023

നമ്മുടെ പള്ളിയിൽ ശുശ്രുഷയ്ക്കായി എത്തിയ ഡീക്കൻ സിറിൽ ഇലക്കുടിക്കൽ MSFS ന് ഇടവക കുടുംബത്തിലേക്ക് ഹൃദ്യമായ സ്വാഗതം 🙏

ഇന്നത്തെ റംശാ നമസ്കാരത്തോട്കൂടി പരിശുദ്ധ സഭ ഹശ്ശാ ആഴ്ചയിലേക്ക് (ܫܒܬܐ ܕܚܫܐ)   പ്രവേശിക്കുന്നു... പൗരസ്ത്യ സുറിയാനി സഭയിൽ ...
01/04/2023

ഇന്നത്തെ റംശാ നമസ്കാരത്തോട്കൂടി പരിശുദ്ധ സഭ ഹശ്ശാ ആഴ്ചയിലേക്ക് (ܫܒܬܐ ܕܚܫܐ) പ്രവേശിക്കുന്നു... പൗരസ്ത്യ സുറിയാനി സഭയിൽ ഈ ആഴ്ച ഹശ്ശാ ആഴ്ച എന്ന് അറിയപ്പെടുന്നു (Ref: Vatican Syriac Codex 22,1301; Kodugallor; M'shamsha Scaria bar Yowseph)

ഓശാന ഞായർ: മാർ തിയദോറിൻ്റെ കൂദാശ ക്രമം.

തിങ്കൾ, ചൊവ്വ, ബുധൻ: ശ്ലീഹന്മാരുടെ (അദ്ദായി - മാറി) കുർബാന.

പെസഹാ വ്യാഴം: മാർ നെസ്തോറിയസിൻ്റെ കൂദാശ ക്രമം.

പീഡാനുഭവ വെള്ളി : പരിശുദ്ധ കുർബാനയർപ്പണം ഇല്ലാത്ത ദിവസം

ഉയിർപ്പ് ഞായർ: ശ്ലീഹന്മാരുടെ (അദ്ദായി - മാറി) കുർബാന.

ഓശാന ഞായറാഴ്ചയോട് കൂടി മാർ തിയദോറിന്റെ കൂദാശ ക്രമം അർപ്പിക്കുന്നത് അവസാനിക്കുന്നു.
കൂദാശ് ഏത്തായുടെ ആഴ്ചകൾ (പള്ളിക്കൂദാശാക്കാലം) കഴിയുന്നത് വരെ ശ്ലീഹന്മാരുടെ (അദ്ദായി - മാറി) കുർബാന മാത്രമാണ് പരിശുദ്ധ സഭയിൽ അർപ്പിക്കുന്നത്.

Address

Elikulam PO Karakulam
Kanjirappally
686577

Alerts

Be the first to know and let us send you an email when Infant Jesus Church Elikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share