Stella Maris Deliverance Ministry

Stella Maris Deliverance Ministry A deliverance ministry
(5)

ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്‌ഷിക്കുകയോ ഇല്ല ഹെബ്രായര്‍ 13 : 5
24/08/2026

ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്‌ഷിക്കുകയോ ഇല്ല
ഹെബ്രായര്‍ 13 : 5

കുടുംബവിശുദ്ധീകരണത്തിന് പ്രാര്‍ത്ഥനകുടുംബത്തെ സ്ഥാപിക്കുകയും കുടുംബ ജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്ത പിതാവും പുത്രനും പര...
24/08/2026

കുടുംബവിശുദ്ധീകരണത്തിന് പ്രാര്‍ത്ഥന

കുടുംബത്തെ സ്ഥാപിക്കുകയും കുടുംബ ജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്ത പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, അങ്ങ് ഞങ്ങളുടെ മദ്ധ്യേ സന്നിഹിതനായിരിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു. ഞങ്ങള്‍ക്കു നല്കിയിട്ടുള്ള ആത്മീകവും ശാരീരികവുമായ എല്ലാ അനുഗ്രങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങള്‍ ചെയ്തു പോയിട്ടുള്ള പാപങ്ങളെക്കുറിച്ചു ഞങ്ങള്‍ മനസ്തപിക്കുന്നു. അവയ്ക്ക് ഞങ്ങള്‍ മാപ്പപേക്ഷിക്കുന്നു .ഞങ്ങളുടെ ഭവനത്തില്‍ അങ്ങു വാസമുറപ്പിക്കണമേ. ഞങ്ങളുടെ വിചാരങ്ങളും വാക്കുകളും പ്രവൃത്തികളും വ്യാപാരങ്ങളും അങ്ങ് നിയന്ത്രിക്കണമേ. വിശ്വാസത്തിലും വിശുദ്ധിയിലും ഞങ്ങളെ വളര്‍ത്തണമേ. പരസ്പര സ്നേഹവും ബഹുമാനവും ഞങ്ങള്‍ക്കു നല്കണമേ. ഭിന്നതയും കലഹവുമുണ്ടാകാതെ സമാധാനത്തിലും ഐക്യത്തിലും ഞങ്ങളെ നയിക്കണമേ.

ദൈവശുശ്രൂഷയ്ക്കും സഭാസേവനത്തിനുമായി ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് പ്രേഷിതരെ വിളിക്കണമേ.രോഗികളെയും ആസന്ന മരണരേയും കാത്തു പരിപാലിക്കണമേ. പാപസാഹച്ചര്യത്തില്‍ നിന്നും അപകടങ്ങളില്‍ നിന്നും ഞങ്ങളെ ഓരോരുത്തരെയും കാത്തു രക്ഷിക്കണമേ. ഞങ്ങളുടെ കുടുബത്തില്‍ നിന്നു മരിച്ചു പോയിട്ടുള്ളവര്‍ക്ക് സ്വര്‍ഗ്ഗ ഭാഗ്യം നല്കണമേ. ഞങ്ങളുടെ അയല്ക്കാരെയും ചാര്‍ചക്കാരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. ഞങ്ങളെല്ലാവരും അവസാനം അങ്ങയോടോന്നിച്ച് സ്വര്‍ഗ്ഗഭാഗ്യം അനുഭവിക്കുവാന്‍ ഇടവരുത്തുകയും ചെയ്യണമേ. ആമേൻ

24/08/2026

മനോഗുണമാതാവേ #എട്ടുനോമ്പ്

എന്റെ കർത്താവെ 🙏🏻
24/08/2026

എന്റെ കർത്താവെ 🙏🏻

23/08/2026

*ബർത്തലോമിയോ  ശ്ലീഹാ*ബർത്തലോമിയോ  ശ്ലീഹാ എ.ഡി. 55-ൽ ഇന്ത്യയിലെത്തിയെന്നു  കരുതപ്പെടുന്നു.ബർത്തലോമിയോ  ശ്ലീഹായുടെ തിരുനാൾ...
23/08/2026

*ബർത്തലോമിയോ ശ്ലീഹാ*

ബർത്തലോമിയോ ശ്ലീഹാ എ.ഡി. 55-ൽ ഇന്ത്യയിലെത്തിയെന്നു കരുതപ്പെടുന്നു.ബർത്തലോമിയോ ശ്ലീഹായുടെ തിരുനാൾ പശ്ചാത്യ സഭ ഓഗസ്റ്റ്‌ 24നും പൌരസ്ത്യസഭകൾ ജൂൺ 11നും ആചരിക്കുന്നു

ബർത്തലോമിയോശ്ലീഹായേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🏻

പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ 🙏🏻
23/08/2026

പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ 🙏🏻

*ലീമായിലെ വി. റോസായുടെ തിരുനാൾ**ഓഗസ്റ്റ് 23*പെറു തലസ്ഥാനമായ ലീമായിൽ സ്പാനിഷ് മാതാപിതാക്കന്മാരിൽ നിന്ന് ജനിച്ചു. ജ്ഞാനസ്ന...
22/08/2026

*ലീമായിലെ വി. റോസായുടെ തിരുനാൾ*

*ഓഗസ്റ്റ് 23*

പെറു തലസ്ഥാനമായ ലീമായിൽ സ്പാനിഷ് മാതാപിതാക്കന്മാരിൽ നിന്ന് ജനിച്ചു. ജ്ഞാനസ്നാന നാമം ഇസബെല്ല എന്നായിരുന്നു.

ബാല്യകാലം
തിരുത്തുക
ബാല്യംമുതൽ അവൾ പ്രർശിപ്പിച്ചിരുന്ന ക്ഷമയും സഹനവും അസാധാരണമായിരുന്നു. ആഴ്ചയിൽ മൂന്നുപ്രാവശ്യം റൊട്ടിയും വെള്ളവുംമാത്രം കഴിച്ച് അവൾ ഉപവസിച്ചിരുന്നു. അരയിൽ ഒരു ഇരുമ്പു ചങ്ങലയും തലമുടിയുടെ ഇടയിൽ ഒരു മുൾകിരീടവും അവൾ ധരിച്ചിരുന്നു. വളർന്നുവന്നപ്പോൾ തോട്ടത്തിൽ രുചിയില്ലാത്ത സസ്യങ്ങളാണ് അവൾ അധികവും വളർത്തിയിരുന്നത്. തന്റെ സൗന്ദര്യത്തെപ്പറ്റി പലരും സംസാരിക്കുന്നത് കേട്ടപ്പോൾ അവൾക്ക് ഭയംതോന്നിയിരുന്നു. തന്നിമിത്തം വല്ല യാത്രയും ചെയ്യേണ്ടിവരുമ്പോൾ തലേരാത്രി മുഖത്തും കൈകളിലും കുരുമുളക്പൊടി തേച്ച് മുഖം വിരൂപമാക്കിയിരുന്നു. ഒരിക്കൽ ഒരു യുവാവ് അവളുടെ കരങ്ങളുടെ മൃതുലതയെപ്പറ്റി സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ ഓടിപ്പോയി രണ്ടു കരങ്ങളും ചൂടുള്ള കുമ്മായത്തിൽ താഴ്ത്തി. മറ്റുള്ളവർക്ക് താൻനിമിത്തം പരീക്ഷണങ്ങളുണ്ടാകാതിരിക്കാനാണ് അവൾ അങ്ങനെ ചെയ്തത്.

സന്യാസജീവിതം

കന്യകയായി ദൈവത്തെ ശുശ്രൂഷിക്കാൻ നിശ്ചയിച്ചുകൊണ്ട് റോസ ഡൊമിനിക്കൻ മൂന്നാം സഭയിൽ ചേർന്നു. ഏകാന്തത്തിനുവേണ്ടി അവൾ ഉദ്യാനത്തിൽ ഒരു പർണ്ണശാല കെട്ടിയുണ്ടാക്കിയിരുന്നു. അമിതമായ രോഗത്താൽ 1617 ആഗസ്റ്റ് മാസം 31-ാമത്തെ വയസ്സിൽ മരിച്ചു. 1671ൽ പത്താം ക്ലെമന്റ് മാർപ്പാപ്പ റോസിനെ പുണ്യവതിയെന്ന് നാമകരണം ചെയ്തു.

ഈശോ 🙏🏻
22/08/2026

ഈശോ 🙏🏻

22/08/2026

Address

കാഞ്ഞിരപ്പള്ളി
Kanjirapalli

Telephone

+919048780987

Website

Alerts

Be the first to know and let us send you an email when Stella Maris Deliverance Ministry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share