St. Mary's Sunday School Cheruvally

St. Mary's Sunday School Cheruvally This is the official page of St. Mary's Sunday school Cheruvally. All the posts in the group are the

18/03/2023
31/12/2022
May his Soul Rest In PeacePope Bendict XI
31/12/2022

May his Soul Rest In Peace
Pope Bendict XI

31/12/2022
ചെറുവള്ളി സെൻ്റ്.മേരീസ് ദൈവാലയത്തിൽ ഫാ.ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന വാർഷിക ധ്യാനം നവംബർ 25, 26, 27 തീയതികളിൽ വൈകുന്നേര...
25/11/2021

ചെറുവള്ളി സെൻ്റ്.മേരീസ് ദൈവാലയത്തിൽ ഫാ.ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന വാർഷിക ധ്യാനം നവംബർ 25, 26, 27 തീയതികളിൽ വൈകുന്നേരം 4.30 മുതൽ നടത്തപ്പെടുന്നു.

ധ്യാനത്തിൻ്റെ രണ്ടാം ദിവസത്തെ (26-11-2021) തൽസമയ സംപ്രേക്ഷണം ചുവടെയുള്ള ലിങ്കിൽ ലഭ്യമാണ്.

https://youtu.be/QkiHpLcr_ng

ഒന്നാം ദിവസത്തെ ധ്യാനതിനായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/_377aztUDKQ

ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന വാർഷിക ധ്യാനം.നവംബർ  25,26,27 തീയതികളിൽ ചെറുവള്ളി സെന്റ് മേരീസ് പള്ളിയിൽയൂട്യൂബ് ലിങ്...
25/11/2021

ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന വാർഷിക ധ്യാനം.

നവംബർ 25,26,27 തീയതികളിൽ ചെറുവള്ളി സെന്റ് മേരീസ് പള്ളിയിൽ

യൂട്യൂബ് ലിങ്ക് : https://youtu.be/_377aztUDKQ

ജീവിതം പാവപ്പെട്ടവർക്കായി സമർപ്പിച്ച 22 വയസുകാരി സാന്ദ്ര സബാറ്റിനി വാഴ്ത്തപ്പെട്ടവൾ; അൾത്താരയിലെ പ്രഥമ മണവാട്ടി!വത്തിക്ക...
25/10/2021

ജീവിതം പാവപ്പെട്ടവർക്കായി സമർപ്പിച്ച 22 വയസുകാരി സാന്ദ്ര സബാറ്റിനി വാഴ്ത്തപ്പെട്ടവൾ; അൾത്താരയിലെ പ്രഥമ മണവാട്ടി!

വത്തിക്കാൻ സിറ്റി: ഇരുപത്തിരണ്ട് വയസുവരെ മാത്രം ദീർഘിച്ച ജീവിതം അനാഥർക്കും അഗതികൾക്കുമായി സമർപ്പിച്ച ഇറ്റാലിയൻ യുവതി സാന്ദ്ര സബാറ്റിനി അൾത്താര വണക്കത്തിലേക്ക് ഉയർത്തപ്പെട്ടപ്പോൾ സഭയ്ക്ക് ലഭിച്ചത്, വാഴ്ത്തപ്പെട്ട നിരയിലെ പ്രഥമ മണവാട്ടിയെ! വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങവേ, വാഹനാപകടത്തിൽ മരണമടഞ്ഞ സബാറ്റിനിയെ മിഷൻ ഞായറിലാണ് (ഒക്‌ടോബർ 24) വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. മെഡിക്കൽ ബിരുദപഠനം പൂർത്തിയാക്കി ആഫ്രിക്കയിൽ മിഷണറിയാകാൻ ആഗ്രഹിച്ച അവളുടെ വിയോഗം 22-ാം വയസിൽ 1984 മേയ് രണ്ടിനായിരുന്നു.

‘പുതിയ നൂറ്റാണ്ടിന്റെ വിശുദ്ധൻ’ എന്ന് വിശേഷിപ്പിക്കുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ ചേച്ചി എന്ന് വിശേഷിക്കാം സബാറ്റിനിയെ. 15 വയസുവരെമാത്രം ദീർഘിച്ച ജീവിതം ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാൻ കാർലോ സമർപ്പിച്ചെങ്കിൽ, പാവപ്പെട്ടവരിൽ ക്രിസ്തുമുഖം ദർശിച്ച് അവരെ ശുശ്രൂഷിക്കാൻ ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു സബാറ്റിനി. ഇറ്റാലിയൻ പട്ടണമായ റിക്കിയോണിൽ 1961 ആഗസ്റ്റ് 19നായിരുന്നു അവളുടെ ജനനം. റിമിനിയിലെ മിസാനോ അഡ്രിയാറ്റിക്കോയിൽ കുട്ടിക്കാലം ചെലവഴിച്ചു. പിന്നീട്, അവളുടെ അമ്മാവനായ ഫാ. ജുസെപ്പോ ബോണിനി വികാരിയായിരുന്ന സാൻ ഗിറോലെമോയിലേക്ക് കുടുംബസമേതം താമസം മാറുകയായിരുന്നു.

കുട്ടിക്കാലം മുതൽ ആത്മീയ കാര്യങ്ങൾക്ക് വളരെ പ്രാധാന്യം നൽകിയിരുന്ന അവൾ മരിയഭക്തിയിലും ആഴപ്പെട്ടിരുന്നു. ഉറങ്ങുമ്പോൾപോലും അവൾ ജപമാല കൈയിൽ പിടിച്ചിരുന്നു എന്നത് തെല്ലും അതിശയോക്തിയല്ല. പുലർച്ചെ എഴുന്നേറ്റ് ദൈവാലയത്തിലെ സക്രാരിക്കുമുന്നിലെത്തി ദിവ്യകാരുണ്യനാഥനെ ആരാധിക്കുന്നതും ദൈവവചന ധ്യാനവും അവളുടെ പതിവായിരുന്നു. 14-ാം വയസിൽ, പാവപ്പെട്ടവരെ ശുശ്രൂഷിക്കാൻ ജോൺ 23-ാമൻ പാപ്പയുടെ നാമധേയത്തിലുള്ള (പോപ്പ് ജോൺ XXIII കമ്മ്യൂണിറ്റി) ഉപവി പ്രസ്ഥാനത്തിന് രൂപം നൽകിയ ഫാ. ഡോൺ ഒറേസ്റ്റേ ബെൻസിയെ പരിചയപ്പെടാൻ ഇടയായതാണ് അവളുടെ ജീവിതത്തിൽ വഴിത്തിരിവായത്.

ഫാ. ഒറേറ്റയെ ആത്മീയ പിതാവായി സ്വീകരിച്ച അവൾ ആ ഉപവി പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിച്ചു തുടങ്ങി. വൈകല്യമുള്ളവരെ സംരക്ഷിക്കുന്ന ഡോളോമൈറ്റ്‌സിൽ ശുശ്രൂഷകൾക്കായാണ് ആദ്യം നിയോഗിക്കപ്പെട്ടത്. തന്റെ ജീവിതം പാവപ്പെട്ടവർക്കായി സമർപ്പിക്കാൻ ദൈവം ആഗ്രഹിക്കുന്നു എന്ന ബോധ്യത്തിലേക്ക് അവൾ നയിക്കപ്പെട്ട കാലഘട്ടമായിരുന്നു അത്. സ്‌കൂൾ പഠനം പൂർത്തിയാക്കിയശേഷം തന്റെ ഭാവിയെക്കുറിച്ച് കൈക്കൊള്ളേണ്ട നിർണായക തീരുമാനത്തെ കുറിച്ചുള്ള ദൈവഹിതം വിവേചിച്ചറിയാൻ തന്റെ ആത്മീയഗുരുക്കന്മാരായ ഫാ. നൊവിനോ ഫൈതാനിനി , ഫാ. ഡോൺ ബെൻസിയെയും സമീപിച്ചു.

മെഡിക്കൽ ബിരുദം നേടണോ, ആഫ്രിക്കയിലേക്ക് മിഷണറിയായി പോകണോ എന്നകാര്യത്തിലായിരുന്നു അവൾക്ക് ആശയക്കുഴപ്പം. മെഡിസിൻ പഠനം നടത്തുക എന്ന നിർദേശമാണ് ഫാ. ഫൈതാനിനി നൽകിയത്. 1980 ൽ ബൊലോഗ്‌ന സർവകലാശാലയിൽ മെഡിസിൻ പഠനം ആരംഭിച്ച അവൾ ഉപവി പ്രവർത്തനങ്ങൾക്കായി സമയം മാറ്റിവെക്കുന്നതിലും ബദ്ധശ്രദ്ധയായിരുന്നു. പഠനത്തിനും കുടുംബത്തിനും ദരിദ്രരെ സഹായിക്കുന്നതിനുമായി അവൾ പ്രത്യേകമാംവിധം സമയം ചെലവഴിച്ചു. മയക്കുമരുന്നിന് അടിമകളായ ആളുകളെ ചികിത്‌സിക്കാൻ ഫാ. ഡോൺ ബെൻസി ആരംഭിച്ച അഭയകേന്ദ്രത്തിൽ 1982ൽ അവൾ ശുശ്രൂഷകയായെത്തി.

20-ാം വയസിൽ പരിചയപ്പെട്ട ഗിഡോ റോസി എന്ന യുവാവിനെയാണ് അവൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നത്. ആഫ്രിക്കയിൽ മിഷൻ പ്രവർത്തനം നടത്താനുള്ള ആഗ്രഹം അവൾ തന്റെ ഭാവി മണവാളനുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. 1984 ഏപ്രിൽ 29ന് ‘പോപ്പ് ജോൺ XXIII കമ്മ്യൂണിറ്റി’യുടെ ഒരു കൂട്ടായ്മയിൽ പങ്കെടുക്കാൻ വാഹത്തിലെത്തിൽനിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കവേ എതിർദിശയിൽനിന്ന് വന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് ദിവസം നിശ്ചലാവസ്ഥയിൽ കഴിഞ്ഞ അവൾ മേയ് രണ്ടിന് മരണമടഞ്ഞു.

ക്രിസ്തുകേന്ദ്രീകൃതമായ അവളുടെ ആത്മീയജീവിതത്തിന്റെ നേർസാക്ഷ്യമാണ്, 11-ാം വയസുമുതൽ അവൾ എഴുതിയിരുന്ന ഡയറിക്കുറിപ്പുകളും മറ്റും. 2006ലാണ് സബാറ്റിനിയുടെ നാമകരണ നടപടികൾക്ക് ആരംഭമായത്. 2018ൽ ധന്യരുടെ നിരയിലേക്കുയർത്തപ്പെട്ടു. ഗുരുതരമായ ട്യൂമറിൽനിന്ന് ഇറ്റാലിയൻ സ്വദേശി സ്റ്റെഫാനോ വിറ്റാലിക്ക് ലഭിച്ച അത്ഭുത രോഗസൗഖ്യം സ്ഥിരീകരിച്ചതിലൂടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടത്.

https://sundayshalom.com/archives/64318

ജനകീയ പ്രക്ഷോഭംചെറുവള്ളി കോസ്‌വേ ഉയരംകൂട്ടി പാലമായി പുനർനിർമ്മിക്കുക
22/10/2021

ജനകീയ പ്രക്ഷോഭം

ചെറുവള്ളി കോസ്‌വേ ഉയരംകൂട്ടി പാലമായി പുനർനിർമ്മിക്കുക

ഫ്രാൻസിസ് പാപ്പയെ, മുമ്പ് നിശ്ചയിച്ച പ്രകാരം വൻകുടലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായ് റോമിലെ ജെമ്മെല്ലി ആശുപത്രിയിൽ പ...
04/07/2021

ഫ്രാൻസിസ് പാപ്പയെ, മുമ്പ് നിശ്ചയിച്ച പ്രകാരം വൻകുടലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായ് റോമിലെ ജെമ്മെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വത്തിക്കാൻ മീഡിയ വിഭാഗം തലവൻ മത്തെയോ ബ്രൂണിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഓപ്പറേഷനുശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ പുറപ്പെടുവിക്കുമെന്നും വത്തിക്കാൻ അറിയിച്ചു. പാപ്പയുടെ രോഗസൗഖ്യത്തിനായി നമുക്ക് പ്രാർത്ഥിക്കാം.

03/07/2021

ദുക്റാന തിരുനാൾ ആശംസകൾ

Address

Kanjirapalli
686543

Opening Hours

9am - 10:30am

Telephone

+919447271887

Website

Alerts

Be the first to know and let us send you an email when St. Mary's Sunday School Cheruvally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share